___writer: Siddeequl Misbah
*ബദ്രീങ്ങളുടെ ആണ്ട് ദിനം ബിരിയാണിയെന്ന് പറഞ്ഞ് ഉറഞ്ഞ് തുള്ളുന്ന വഹാബി സലഫികൾക്കായി സമർപ്പിക്കുന്നു*
*അന്നദാനത്തെ കളിയാക്കുന്ന മുജായിദുകളും , നേതാക്കളുടെ റെക്കോർഡ് പള്ള നിറക്കലും*
___________________________
*" അന്നദാനം" കോഴി & പോത്ത്ബിരിയാണി സ്രേഷ്ടമായതിനെ കളിയാക്കുകയും, മുജായിദുകളുടെ ശാപ്പാട് വീര കഥയും*
*കേരളത്തിലെ സുന്നികൾ നബിദിനത്തിലോ , മറ്റു മൗലിദ് സദസ്സിലോ , ആണ്ട് നേർച്ചയിലോ , ഉറൂസുകളിലോ അല്ലാഹുവിൻ റ്റെ മഹാന്മാർക്ക് പ്രതിഫലം കിട്ടട്ടെ എന്ന നിയ്യത്തോടെ ഭക്ഷണ വിതരണം നടത്തുന്നതിനെ എപ്പോഴും കളിയാക്കുന്നവരാണ് കേരളത്തിലെ മുജായിദീങ്ങൾ , ഇവിടെയും ഇന്ന് എറ്റവും നല്ല ഭക്ഷണമായ കോഴി ബിരിയാണിയോ പോത്ത് ബിരിയാണിയോ ആണ് സുന്നികൾ നൽകുന്നത്. കാരണം അല്ലാഹു ബഹുമാനിച്ചവരുടെ പേരിൽ നൽകപ്പെടുന്നത് കൊണ്ട് തന്നെയാണിങ്ങനെ നല്ല രീതിയിൽ അന്നദാനം നടത്തപ്പെടുന്നത്.*
*പക്ഷേ സുന്നികൾ ചെയ്യുന്നത് ഷിർക്കും ചൊർക്കും എന്നൊക്കെ ഓലിയിട്ട് ഫ്രീ ഫുഡ് വാങ്ങാനോ , വാങ്ങിക്കൊണ്ട് വന്നത് പള്ളനിറച്ച് തിന്നാനൊ ഞമ്മടെ മുജായിദീങ്ങൾക്കും വേണം എന്നത് മറ്റൊരു വസ്തുത, ഓസിന്ന് കിട്ടിയാൽ _________ ബാക്കി പൂരിപ്പിക്കുക.*
*എന്നാൽ ഈ അന്നദാനത്തെ കളൊയാക്കുന്നവർ ഹബീബായ സ്വ പഠിപ്പിച്ച ഒരു സ്രേഷ്ഠമായ കാര്യത്തെയാണ് കളിയാക്കിക്കൊണ്ടിരിക്കുന്നത്*
*ഇസ്ലാമിൽ ഏറ്റവും സ്രേഷ്ടമാക്കപ്പെട്ട ഒരു കാര്യമാണ് അന്നദാനം*
*بَابٌ: إِطْعَامُ الطَّعَامِ مِنَ الإِسْلاَمِ*
*١٢ - حَدَّثَنَا عَمْرُو بْنُ خَالِدٍ، قَالَ: حَدَّثَنَا اللَّيْثُ، عَنْ يَزِيدَ، عَنْ أَبِي الخَيْرِ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا، أَنَّ رَجُلًا سَأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَيُّ الإِسْلاَمِ خَيْرٌ؟ قَالَ: «تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ»*
*صحيح البخاري*
*സ്വഹീഹുൽ ബുഖാരിയിൽ*
*بَابٌ: إِطْعَامُ الطَّعَامِ مِنَ الإِسْلاَمِ*
*ഇങ്ങനെ ഒരു പ്രത്യേക ബാബ് കൊടുത്ത്കൊണ്ട് ഹദീസ് കൊണ്ട് വരുന്നു*
*"ഒരാൾ നബി സ്വ യോട് ചോദിച്ചു ഇസ്ലാമിൽ ഖൈറായത് ( സ്രേഷ്ടമായത്) എന്താണ് ? നബി സ്വ പറഞ്ഞു അന്നദാനവും, പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും സലാം പറയലുമാണ്" ( ബുഖാരി)*
*ഈ ഹദീസിൽ നിന്ന് പ്രത്യക്ഷമായിത്തന്നെ മനസ്സിലായി അന്നദാനംഎന്നത് ഇസ്ലാമിൽ സ്രേഷ്ടമായ ഒരു കാര്യമാണ് എന്നത്.*
*എന്നാൽ ശാപാടിൻ റ്റെ പേരിൽ മൗലിദ്
സദസ്സുകളെയും ആണ്ട് നേർച്ചകളെയൊക്കെ പരിഹസിക്കുന്നവരുടെ തന്നെ നേതാക്കളുടെ
ശാപാട് കൊതി കാണുക.*
*ഒരു ഇസ്ലാഹീ പ്രഭാഷകനെ മുജാഹിദ്
സെൻ റ്റർ പരിചയപെടുത്തുന്നത്
നോക്കൂ.... കെങ്കേമം ഈ ഷാപ്പാട് വീരൻ !!!!!!!!!!*
"ഹാജിപ്രസംഗിക്കാൻ വന്നാൽ ദേഷ്യം
വരും വന്നാൽ പരുഷമായി
സംസാരിക്കും. മരമണ്ടത്തലയാ
എന്നത്യാദിപ്രയോഗങ്ങൾ
നടത്തും.ഒരിക്കൽ ഉമർ കുട്ടി ഹാജി
അദ്ദേഹത്തോട്പറഞ്ഞു
പരുഷമായഭാഷ സംസാരിക്കാതെ
പ്രസംഗിച്ചിരുന്നെങ്കിൽ
കുറേകൂടിനന്നാകുമായിരുന്നു, പ്രസംഗത്തിൻ റ്റെ മഹത്വംവർദ്ധിക്കും.
ഹാജി അതുകേട്ട്പറഞ്ഞു ശരി
ചീത്തപറയില്ലെങ്കിൽ നീ
എന്തുതരും.?
ഉമര്‍കുട്ടി ഹാജി:
ഹാജിക്കെന്താണ് വേണ്ടത്.? പൂളയും
ഇറച്ചികൂട്ടാനും തന്നാല്‍ ഞാനിന്ന്
അപ്രകാരം പറയില്ല.
(വെട്ടം അബ്ദുല്ല ഹാജി:പേജ്:76-മു
ജാഹിദ് സെൻ റ്റർ)
നോക്കൂ സ്റ്റേജിൽ കയറി
സുന്നീപണ്ഡിതരേയും സുന്നികളേയും
തെറിപറയാതെ
സംസ്കാരത്തോടെയൊരു പ്രസംഗം നടത്താൻ വഹാബീ
പാതിരിക്ക് പളളനിറയെ പൂളയും കൂടെ
ഇറച്ചിയും വേണമെന്ന്
എങ്ങിനെയുണ്ട് !!!!!
മാംസം ഹാജിക്ക് ഇഷ്ടപെട്ട
ആഹാരമായിരുന്നു ഒരുദിവസം
അധികാരിയോട് ഹാജി കാട്ടിറച്ചി
കിട്ടുമോ എന്നൻവേഷിച്ചു
ഉടനെ തന്നെ അധികാരി കാട്ടിറച്ചികൊണ്ടുവരാൻ
കാട്ടിലേക്ക് ആളെഅയച്ചു.കുറേ
കഴിഞ്ഞ് കാട്ടിറച്ചിലഭിക്കുകയും
ഹാജിഇഷ്ടം പോലെ
സന്തോഷത്തോടെ തിന്നുകയുംചെയ്തു
(പേജ് 74 )
ആടുംകോഴിയുമൊക്കെയാണ് സുന്നികൾ
കഴിക്കാറ് വഹാബീ മൗലവി
ഇതൊക്കെ തിന്നുമടുത്തു
കാട്ടിറച്ചിതേടുന്നു ആടും കോഴിയും
സംഘടിപ്പിക്കൽ ബുദ്ധുമുട്ടുളള കാര്യമല്ലല്ലോ!! എന്നാൽ ആളെ
ബുദ്ധിമുട്ടിച്ചായാലും
വഹാബീപാതിരിക്ക് ശാപാട്
കാട്ടിയാവണം.??
ഇതുകൊണ്ടും അവസാനിക്കുന്നോ:
എന്തുകിട്ടിയാലും അത് ഹലാലോ
ഹറാമോഎന്ന്നോക്കാതെ ശാപിടുന്ന
വഹാബീ പാതിരികളെകാണുക..
ഹാജിയോട് ഒരിക്കൽ ഉമർ കുട്ടിഹാജി
ഒരു സംശയം ചോദിച്ചു മയിലിനെ
തിന്നാൻ പറ്റുമോ ? ഉടൻ തന്നെ
ഹാജിയുടെ പ്രതികരണം അതിന്
നിങ്ങള്‍ അത് തന്ന് നോക്കിയോ. ?
ഉടൻ തന്നെ മയിലിറച്ചിസംഘടിപ്പിച്ചു
മൗലവിക്ക് കറിവെച്ച് കൊടുത്തു. അത്
തിന്നുനോക്കിയിട്ട് ഹാജി പറഞ്ഞു
ഇതിനു നല്ല കോഴിയുടെ
രുചിയാണല്ലോ.
(പുസ്തകം,പേജ്,83)
ബദർ ദിനം , നബിദിനം, ജീലാനി ദിനം തുടങ്ങിയ അനുസ്മരണീയ ദിനത്തിൽ അല്ലാഹുവിൻ റ്റെ മഹാന്മാരെ
അനുസ്മരിച്ച് കൊണ്ടും അവർക്കതിൻ റ്റെ പ്രതിഫലം കിട്ടാൻ വേണ്ടിയും അന്നദാനം
സംഘടിപ്പിക്കുന്ന മഹല്ല്
നിവാസികളെ പോസ്റ്റിട്ടു
പരിഹസിക്കുന്ന ആധുനിക വഹാബീ
ഖവാരിജുകളുടെ ആദ്യ കാല ബല്യ പാതിരിമാർ
ഹലാലും ഹറാമും നോക്കാതെ
വെട്ടിവിഴുങ്ങിയതിൻ റ്റെ കഥയാണ്
മുജാഹിദ് സെൻ റ്റർ പറഞ്ഞുതരുന്നത് .!!!
ഖുർ ആൻ കൊണ്ടുമാത്രം
തൗഹീദിലേക്ക് ക്ഷണിക്കുന്ന വഹാബീ
ഹാജിയുടെ ശാപ്പാട് കൊതി നോക്കൂ.
മയിലിനെതിന്നാൻ പറ്റുമോ
എന്നചോദ്യത്തിന്ന് കൊണ്ട് വരൂ
ശാപിട്ട്തരാം എന്നമറുപടി തിന്നിട്ടോ
കോഴിയുടെടേസ്റ്റും പോരേ പൂരം !!!
ഇമ്മാതിരി മൗലവിമാർക്ക് നായ
ഇറച്ചികൊടുത്താല് അതും തിന്ന്
ഇതിന്ന് നല്ലമട്ടൻ ഫ്രൈയുടെ
സ്വാദാണെന്ന്പറയില്ലേ ?
സംവാദത്തിനുപോയ മൗലവിമാർ
അങ്ങാടിയിൽ വെച്ച് അന്യൻ റ്റെ
പറമ്പിലെ ചക്കയിട്ടുതിന്ന
തുനോക്കൂ....
മുജാഹിദ് മൗലവിമാർ അങ്ങാടിക്കടുത്ത്
വെച്ച് ചക്കയിടീച്ച് തിന്നുന്നതും കൂടി
കണ്ടപ്പോൾ നാട്ടുകാരുടെ
അല്ഭുതംഇരട്ടിയായി
.(മേല്‍ പുസ്തകം :പേജ്:46)*
കൊല്ലത്തിലൊരിക്കൽ ഒരാടിനെ
തിന്നണം മൗലവിക്ക് ....!
"ഒരിക്കൽ ഡോക്ടർ ഉസ്മാൻ
സാഹിബും കൂട്ടുകാരും എടവണ്ണ
ജാമിഅ നദ് വിയയുടെ പിരിവിനായി
കറങ്ങുന്നതിനിടയിൽ പോയി
അബ്ദുല്ല ഹാജിയെകണ്ടു.ഹാജി
പളളിയിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.ഡോക്ടറുംകൂട്ടരും കുറേനേരം ഹാജിയുമായി സംസാരിച്ചിരുന്നു.അപ്പോൾ ഹാജി പറഞ്ഞു
കൊല്ലത്തിലൊരിക്കൽ ഒരാടിനെ
തിന്നാറുണ്ടായിരുന്നു.അത്
ഇത്തവണതിന്നിട്ടില്ല.ക്ഷീണമുണ്ട്
(വെട്ടം അബ്ദുല്ലഹാജി:പേജ്:88-89)*
പൂളയും ഇറച്ചിയും ഇറക്കാതെ
ഇസ്ലാഹിനിറങ്ങാത്ത മൗലവിക്ക്
കൊല്ലത്തിലൊരിക്കൽ ആടും വേണം?
നബി(സ)യും സ്വഹാബത്തും
പട്ടിണികിടന്നതും വയറ്റിൽ കല്ല്
വെച്ച്കെട്ടി ഖന്തക്കില് കിടങ്ങ്
കീറിയചരിത്രമിട്ടും. മൗലൂദ്സദസ്സും
ഭക്ഷണശാലയും ഒരുമിച്ച്കൂട്ടിയുളള
പോസ്റ്റിട്ട് പരിഹാസം
ഗംഭീരമാക്കിയ മുജാഹിദുകള്‍ സ്വന്തം
തറവാട്ടിലേക്ക് തിരിഞ്ഞുനോക്കുക.
ഒറ്റ ഇസ്ലാഹീ പ്രഭാഷണത്തിന്ന്
അമ്പതിനായിരവും ലക്ഷവും യാത്രപ്പടി
വേറെയും പറ്റിയ ആളാണ് ഷാർജയിൽ
തട്ടത്തിന്മറയത്തുളള സലഫിയെന്ന്
പറഞ്ഞത് സുന്നികളല്ല
മുജാഹിദ്നേതാക്കള് തന്നെയാണ്.?*
ശാപ്പാടിൻ റ്റെയും പണക്കൊതിയുടേയും കളവ് പറയലിന്റെയും ബലൂൺ കളിയുടെയൊക്കെ
മത്സരത്തില്‍ നിന്നാണല്ലോ
മുജാഹിദിൽ ഉൾ പാർട്ടികളും
ഉപഗ്രൂപുകളും പൊന്തിയത്.!!! അത്
കൊണ്ട് മലർന്ന് കിടന്ന് തുപ്പല്ലേ വഹാബികളേ !!!!!!!!!!!!!
*ABOO ZAHRA BATHOOL*
(09496210086)
No comments:
Post a Comment