ഷിർക്ക് ഒരു വിവരണം........
ആദ്യം എന്താകുന്നു ഷിർക്ക്...
തഫ്താസാനി ഇമാമിൻ റ്റെ ഷറ ഉൽ അഖാഇദിൽ നിന്നും ഷിർക്കിൻ റ്റെ മഹ്ന.........
إثبات الشريك في الألوهية بمعنى وجوب الوجود كما للمجوس أو بمعنى استحقاق العبادة كما للوثنية
ഇലാഹായിരിക്കുക എന്ന സ്ഥാനത്തിൽ അല്ലാഹുവിന്നു പങ്കാളിയെ സ്ഥാപിക്കുക.
ഇലാഹായിരിക്കുക എന്നതിന് രണ്ട് വിധം അർത്ഥമുണ്ട് (ഒന്ന്) ഉണ്ടായിരിക്കുക എന്നത് അനിവാര്യമായിരിക്കൽ. അതായത് ഉണ്ടാവാതിരിക്കുക എന്ന ഒരു അവസ്ഥ അല്ലാഹുവിൽ ഒരിക്കലും വരാൻ പാടില്ലാത്തപോലെ തന്നെ മറ്റ് ചിലതിന്നും ആ സ്ഥാനം കല്പിച്ചു കൊടുക്കുക. മജൂസികളുടെ (അഗ്നി ആരാധകരുടെ ) വിശ്വാസം അങ്ങിനെയാണ്..
(രണ്ട് ) ഇബാദത്ത് ചെയ്യപ്പെടുവാനുള്ള അർഹത അല്ലാഹുവിനു മാത്രമല്ല , മറ്റു ചില വസ്തുക്കളും അതിന്ന് അർഹതയുള്ളതാണ് എന്ന് വിശ്വസിക്കൽ .(ബിംബാരാധകരുടെ വിശ്വാസം ഇതാണ് )
അല്ലാഹു അല്ലാത്ത ആരെല്ലാം നമ്മെ സഹായിക്കുന്നുവെങ്കിലും അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ അത് ഉണ്ടാവുകയുള്ളൂ. അത് തടയാനും അല്ലാഹുവിന്ന് കഴിയും.
അല്ലാഹുവിന്റെ സഹായത്തിന് മറ്റാരുടെയും ഉദ്ദേശ്യം വേണ്ടതില്ല. ആർക്കും അത് തടയാൻ സാധ്യവുമല്ല. ഇതാണ് സ്വയം പര്യാപ്തത കൊണ്ടുള്ള വിവക്ഷ. ഇതാണ് അല്ലാഹുവിന്റെ പ്രത്യേക വിശേഷണം. ഈ പ്രത്യേകത മറ്റൊരാൾക്ക് വക വെച്ച് കൊടുക്കുമ്പോഴാണ് സൃഷ്ടിയെ ദൈവമാക്കലാകുന്നത്.
ഇബാദത്ത് അല്ലാഹുവിന്ന് മാത്രമാകണം. അല്ലാഹുവിന്നും മറ്റ് വസ്തുവിനും കൂടിയാവുമ്പോൾ ശിർക്ക് ആയി. മറ്റ് വസ്തുവിന്ന് മാത്രമാവുമ്പോൾ കുഫ്റും. ആർക്കും ഇബാദത്ത് ചെയ്യുന്നില്ലെങ്കിലും കുഫ്ർ തന്നെ. നിരീശ്വര , നിർമത വാദികളെപോലെ.
അല്ലാഹു ആദരിച്ചവരെ ആദരിക്കുന്നതിനും അവരിൽ നിന്നും അവരുമായി ബന്ധപ്പെട്ടവരിൽ നിന്നും അനുഗ്രഹം പ്രതീക്ഷിക്കുന്നതും അവർക്കുള്ള ഇബാദത്തല്ല. ആദരവ് മാത്രമാണ്. ഹജറുൽ അസ്വദിനെ ചുംബിക്കുന്നതും കഅബ പ്രദക്ഷിണം ചെയ്യുന്നതും അവയ്ക്ക് ഇബാദത്ത് ചെയ്യുന്നതല്ലാത്തത് പോലെ.
ഏറ്റവു വിധേയത്വവും വണക്കവും അല്ലാഹുവിനേ നൽകാവൂ. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ മറ്റാർക്കും നൽകാൻ പാടില്ല. അത് ശിർക്കാണ്. അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കൽ അവർക്ക് ചെയ്യുന്ന ഇബാദത്തും തന്നിമിത്തം ശിർക്കുമാണെങ്കിൽ ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ എന്ന വിത്യാസമില്ല അവിടെ. മരിച്ചവരായാലും ജീവിച്ചിരിക്കുന്നവരായാലും അല്ലാഹു അല്ലാത്തവർക്ക് ഇബാദത്ത് ചെയ്യുന്നത് ശിർക്ക് തന്നെയാണ്.
ദൈവമാണെന്നതിന്റെ താത്പര്യം ഏറ്റവും വലിയ വണക്കവും വിധേയത്വവും അർപ്പിക്കപ്പെടാൻ അർഹൻ എന്നതാണ്.
അപ്പോൾ ദൈവമായി പരിഗണിച്ചു കൊണ്ടുള്ള സഹായാർത്ഥനയും ദൈവീകതയുടെ ഭാഗമാണ്.
ദൈവമാണെന്ന വിശ്വാസത്തോടെ അവർക്ക് മുന്നിൽ നിൽക്കലും പേരു വിളിക്കലും ശിർക്കാണ്.
സഹായം ചോദിക്കലും വെറുതെ നിൽക്കലും ശിർക്കാകുന്നത് ദൈവമാണെന്ന വിശ്വാസത്തിന്റെ ഫലമായിട്ടാണ്.
നാം അല്ലാഹുവിനോട് സഹായം ചോദിക്കുന്നതും അല്ലാഹുവിന്റെ പേർ വിളിക്കുന്നതും ഒന്നും മിണ്ടാതെ തന്നെ പള്ളിയിൽ താമസിക്കുന്നതും (ഇഅ്തികാഫ് ) ഇബാദത്താണ്.
കാരണം, അല്ലാഹു ദൈവമാണെന്ന വിശ്വാസത്തിന്റെ പരിണിതിയാണിതെല്ലാം. ദൈവമാണെന്ന വിശ്വാസം ഉണ്ടെങ്കിലേ ഏറ്റവും വലിയ വിധേയത്വവും വണാക്കവും അർപ്പിക്കാനാവൂ.
ഒരു വസ്തു ദൈവമാണെന്ന വിശ്വാസത്തോടെ അതിനു വേണ്ടി ചെയ്യുന്നതും പറയുന്നതുമായ ഏതു കാര്യവും ഇബാദത്താണ്. അല്ലാഹു അല്ലാത്തവർക്കാവുമ്പോൾ ശിർക്കും. ഇങ്ങിനെയാണെങ്കിൽ അല്ലാഹു ദൈവമാണെന്ന വിശ്വാസത്തോടെ ‘അല്ലാഹ്’ എന്ന വിളിയും, ലാത ദൈവ പുത്രിയാണെന്ന വിശ്വാസത്തോടെ ‘ലാതേ’ എന്ന വിളിയും വിളിക്കപ്പെട്ടവർക്കുള്ള ഇബാദത്ത് (ആരാധന) ആണ്.........
No comments:
Post a Comment