ഇലാഹ് എന്ന വിശ്വാസത്തോടെ വിളിച്ചാല്‍ ആ വിശ്വാസമാണ് ശിര്‍ക്ക് അല്ലെങ്കില്‍ ബഹു ദൈവ വിശ്വാസം. അങ്ങനെ ചെയ്യുന്നവര്‍ മുശ്രിക് ആയി തീരും. അല്ലാതെ സൃഷ്ടി എന്ന വിശ്വാസത്തോടെ എന്തെങ്കിലും ചോദിച്ചത് കൊണ്ടൊന്നും ഇവിടെ ശിര്‍ക്ക് വരുന്നില്ല. എന്നാൽ മുജായിദുകൾക്ക് ആ വിളിയില്‍ തന്നെ ശിര്‍ക്ക് വരുന്നത് വിളിക്കപ്പെടുന്നവര്‍ മരിച്ചവര്‍ ആകുമ്പോഴാണ്. അതെ സമയം അതെ വിളി ജീവിചിരിക്കുന്നവരോട് ആകുമ്പോള്‍ ഇവര്‍ക്ക് അത് ശിര്‍ക്ക് ആകുന്നില്ല താനും. നല്ല തമാശ തന്നെ.
ശിര്‍ക്കിന്റെയും തൌഹീദിന്റെയും ഇടയിലാണ് ഇവര്‍ അസ്റാഈലിനു(അ) ഇടം നല്‍കിയിരിക്കുന്നത്.
ഇലാഹാണെന്ന വിശ്വാസത്തോടെ വിളിക്കരുതെന്നതിനു ഇനിയും പല സൂക്തങ്ങളും ഉദ്ദരിക്കാനുണ്ട്.
{وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُواْ فَقَالُواْ رَبُّنَا رَبُّ ٱلسَّمَٰوَٰتِ وَٱلأَرْضِ لَن نَّدْعُوَاْ مِن دُونِهِ إِلـٰهاً لَّقَدْ قُلْنَا إِذاً شَطَطاً}
സൂറത്തുല്‍ കഹ്ഫിലെ 14-)മത്തെ സൂക്തത്തില്‍ 'അസ്ഹാബുല്‍ കഹ്ഫിന്റെ' നിലപാട് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
ഇമാം ത്വബ് രി(റ) രേഖപ്പെടുത്തുന്നു:
{ لَنْ نَدْعُوَ منْ دُونِه إلَهاً } يقول: لن ندعو من دون ربّ السموات والأرض إلها، لأنه لا إله غيره، وإن كلّ ما دونه فهو خـلقه
"ഇലാഹെന്ന നിലക്ക് ആകാശ ഭൂമികളുടെ നാഥനല്ലാത്തവരെ ഞങ്ങള്‍ വിളിക്കുകയില്ല. പ്രാര്‍ഥിക്കുകയില്ല. കാരണം അവനല്ലാതെ ഒരു ഇലാഹ് ഇല്ല തന്നെ. അവന്‍ അല്ലാത്തതെല്ലാം അവന്റെ സൃഷ്ടികള്‍ മാത്രമാണ്”.
മൌലവിമാരുടെ പരിഭാഷയില്‍: "അവന്നു പുറമേ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നതേ അല്ല”.
സൂറത്തുല്‍ കഹ്ഫില്‍ തന്നെ തൊട്ടടുത്ത സൂക്തത്തില്‍
മുഷ് രികുകളുടെ അവസ്ഥ ഖുര്‍ആന്‍ വിശദീകരിക്കുന്നു:
{ هَـٰؤُلاۤءِ قَوْمُنَا ٱتَّخَذُواْ مِن دُونِهِ آلِهَةً لَّوْلاَ يَأْتُونَ عَلَيْهِم بِسُلْطَانٍ بَيِّنٍ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِباً }
ഇമാം ത്വബ് രി(റ) രേഖപ്പെടുത്തുന്നു:
هؤلاء قومنا اتـخذوا من دون الله آلهة يعبدونها من دونه
"ഞങ്ങളുടെ ഈ ജനത (അസ്ഹാബുല്‍ കഹ്ഫിന്റെ ജനത) അല്ലാഹുവിനു പുറമേ അവര്‍ ആരാധിക്കുന്നവരായ ധാരാളം ഇലാഹുകളെ സ്വീകരിച്ചിരിക്കുന്നു".
"ഞങ്ങളുടെ ഈ ജനത അവന്നു പുറമേ പല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുന്നു". പരിഭാഷയില്‍ മൌലവിമാര്‍ എഴുതുന്നു.
സൂറത്തു ന്നംലില്‍ തുടര്‍ച്ചയായ അഞ്ചു സൂക്തങ്ങളില്‍ അല്ലാഹു മുഷ് രികുകളോട് ചോദിക്കുന്നു:
أإلاه مع الله
"അല്ലാഹുവിനോട് കൂടെ മറ്റൊരു ഇലാഹോ?" അല്ലാഹു എന്നാല്‍ അല്‍-ഇലാഹു. ആ ഇലാഹിനോട് കൂടെ മറ്റൊരു ഇലാഹ് ഉണ്ടോ എന്നതാണ് ചോദ്യം? ഉണ്ട് എന്ന വിശ്വാസമാണ് ശിര്‍ക്ക്.
ഇനി നിഷ്പക്ഷമതികളായ എൻ റ്റെ സുഹൃത്തുക്കള്‍ ചിന്തിക്കുക. ശിര്‍ക്കിനെതിരെ എന്ന് പറഞ്ഞു, അല്ലാഹുവിന്റെ ഔലിയാഇനോട് സഹായം അഭ്യര്‍ഥിക്കുന്ന മുസ്‌ലിംകളെ മുശ്രികാക്കുവാന്‍ വേണ്ടി ഇവിടെ വഹാബികള്‍ പല ആയത്തുകളും ഉദ്ദരിക്കാറുണ്ടല്ലോ? ആ ആയത്തുകളുടെ കൂട്ടത്തില്‍ ഇവിടെ വിശദീകരിച്ച ആയത്തുകള്‍ അവര്‍ ഉദ്ദരിക്കാറുണ്ടോ?
ഈ ആയത്തുകളും ഖുര്‍ആനില്‍ തന്നെയല്ലേ ഉള്ളത്? ഈ ആയത്തുകളും ശിര്‍ക്കിനെതിരെയുള്ള അല്ലാഹുവിന്റെ കലാം തന്നെയല്ലേ?
എന്ത് കൊണ്ട് "മറ്റൊരു ഇലാഹിനെ വിളിക്കരുത്" എന്ന അര്‍ഥം ഉള്‍കൊള്ളുന്ന ആയതുകളൊന്നും തന്നെ ഇവര്‍ ഉദ്ദരിക്കുന്നില്ല? ശിര്‍ക്കിനെതിരെ ചില ആയത്തുകള്‍ ഉദ്ദരിക്കുകയും അതിന്റെ വിശദീകരണമായ മറ്റു ആയത്തുകള്‍ മൂടി വെക്കുകയും ചെയ്യുന്നത് എന്ത് കൊണ്ട്????
മറ്റൊന്ന് കൊണ്ടുമല്ല. ഈ ആയത്തുകള്‍ ഉദ്ദരിച്ചാല്‍, അവയുടെ ഉദ്ദേശം ആളുകള്‍ക്ക് മനസ്സിലായാല്‍, ഇവരുടെ തട്ടിപ്പ്, ഖുര്‍ആനില്‍ ഇവര്‍ നടത്തുന്ന തിരിമറികള്‍ വെളിച്ചത്താകും. അത് കൊണ്ട് തന്നെ. യഥാര്‍ത്ഥത്തില്‍ ശിര്‍ക്ക് എന്താണ് എന്ന് കുഞ്ഞാടുകള്‍ പഠിച്ചാല്‍ പിന്നെ, ശിര്‍ക്കാക്കല്‍ കലാപരിപാടി വേണ്ട പോലെ എശുകയില്ലല്ലോ???
No comments:
Post a Comment