വഹ്ഹാബികൾ പഠിപ്പിക്കുന്ന
എട്ടാം നൂറ്റാണ്ടിന്റെ അപ്പുറം ഒരു
പാരംബര്യവുമില്ലാത്ത
ത്രികോണ
തൗഹീദിന്റെ തലയിലേക്ക്
വീഴുന്ന അടികളായി വരുന്ന,
മുഹദ്ദിസീങ്ങളും
ഇമാമീങ്ങളും ഉദ്ധരിച്ച
ഓരോ അസറുകളും ഹദീസുകളും കാണുമ്പോ തങ്ങളുടെ 'ശിർക്ക്'
വാദത്തിന്റെ പാപ്പരത്തം മറച്ച്
പിടിക്കാൻ അവർ കൊണ്ട്
വരുന്ന ന്യായമാണ് ആ
ഉദ്ധരണി 'സ്വഹീഹ്' അല്ല
മറിച്ച് ഇന്ന റാവി ളയീഫ്
ആണെന്ന് ഇന്ന
ഇമാം പറഞ്ഞിരിക്കുന്നു അതിനാൽ അത്
സ്വീകാര്യമല്ല..etc.
ഇവിടെ പക്ഷെ പ്രസക്തമാകുന്ന
വളരെ കൃത്യമായ ഒരു
ചോദ്യം ആ വിഭാഗക്കാർ
വിദഗ്ധമായി കണ്ടില്ല എന്ന്
നടിക്കുന്നു എന്നതാണ് സത്യം.
അഥവാ ഓരോ അസറുകളുടെയും റാവികളുടെ സ്വിഹ്ഹത്ത്
പോലും ഇത്ര
കൃത്യമായി വിശകലനം ചെയ്ത്
വ്യക്തമാക്കി മറ
നീക്കി പഠിപ്പിച്ച
ഇക്കാലമത്രയും കഴിഞ്ഞു
പോയ ഇമാമീങ്ങളിൽ
ആരെങ്കിലും ഒരാൾ ഇവർ ഈ
പറയുന്നത്
പോലെ പറയപ്പെടുന്ന
ഹദീസുകളിലും അസറുകളിലും അടങ്ങിയിരിക്കുന്ന ആശയം 'ശിർക്ക്'
ആണെന്നോ 'കുഫ്രാ'ണെന്നോ 'ബിദ്അത്താ'ണെന്നൊ പറഞ്ഞിട്ടുണ്ടോ എന്ന
ചോദ്യത്തിന് ഇവർ
എപ്പോഴെങ്കിലും മറുപടി പറഞ്ഞിട്ടുണ്ടോ.
.? ഇല്ല തന്നെ,
കാരണം വ്യക്തമാണ്,
സനദിലെ ദൗർബല്യം ഇവർക്ക്
പറയാൻ പാകത്തിൽ
വ്യക്തമാക്കിയ
ഇമാമീങ്ങൾക്ക്
ആർക്കും പരിചയമില്ലാത്ത
'പുത്തൻ' കണ്ടെത്തലാണ്
ഇവരുടെ 'തൗഹീദും ശിർക്കും'
എന്നത് തന്നെ..!!!
കൂട്ടത്തിലേക്ക് ഇതാ ഒന്ന് കൂടെ,
ഇമാം ത്വബ്രാനി അവർകൾ
അവിടുത്തെ മുഅ്ജമു
സ്വഗീറിലും കബീറിലും ഉദ്ധരിക്കുന്ന
ഒരു ഹദീസ്. ഓർക്കുക
ഇമാം അവർകൾ ജനിച്ചത്
ഹിജ്ര 260 ലും വഫാത്താകുന്നത്
ഹിജ്ര 360 ലുമാണ്.
(അഥവാ മദ്ഹബിന്റെ ഇമാമീങ്ങളുടെ കാലത്ത്
തന്നെ..!)
ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ ﺍﻟﻠﻪ ﺍﻟﻘﺮﻣﻄﻲ ﻣﻦ ﻭﻟﺪ ﻋﺎﻣﺮ ﺑﻦ
ﺭﺑﻴﻌﺔ ﺑﺒﻐﺪﺍﺩ ، ﺣﺪﺛﻨﺎ ﻳﺤﻴﻰ ﺑﻦ ﺳﻠﻴﻤﺎﻥ ﺑﻦ ﻧﻀﻠﺔ
ﺍﻟﺨﺰﺍﻋﻲ ، ﺣﺪﺛﻨﺎ ﻋﻤﻲ ﻣﺤﻤﺪ ﺑﻦ ﻧﻀﻠﺔ ، ﻋﻦ ﺟﻌﻔﺮ ﺑﻦ
ﻣﺤﻤﺪ ، ﻋﻦ ﺃﺑﻴﻪ ، ﻋﻦ ﺟﺪﻩ ﻋﻠﻲ ﺑﻦ ﺍﻟﺤﺴﻴﻦ ، ﺣﺪﺛﺘﻨﻲ
ﻣﻴﻤﻮﻧﺔ ﺑﻨﺖ ﺍﻟﺤﺎﺭﺙ ﺯﻭﺝ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺁﻟﻪ
ﻭﺳﻠﻢ - ﺃﻥ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺁﻟﻪ ﻭﺳﻠﻢ
- ﺑﺎﺕ ﻋﻨﺪﻫﺎ ﻓﻲ ﻟﻴﻠﺘﻬﺎ ، ﻓﻘﺎﻡ ﻳﺘﻮﺿﺄ ﻟﻠﺼﻼﺓ ،
ﻓﺴﻤﻌﺘﻪ ﻳﻘﻮﻝ ﻓﻲ ﻣﺘﻮﺿﺌﻪ : " ﻟﺒﻴﻚ ﻟﺒﻴﻚ ﺛﻼﺛﺎ ،
ﻧﺼﺮﺕ ﻧﺼﺮﺕ ﺛﻼﺛﺎ " ، ﻓﻠﻤﺎ ﺧﺮﺝ ﻗﻠﺖ : ﻳﺎ ﺭﺳﻮﻝ
ﺍﻟﻠﻪ ، ﺳﻤﻌﺘﻚ ﺗﻘﻮﻝ ﻓﻲ ﻣﺘﻮﺿﺌﻚ : " ﻟﺒﻴﻚ ﻟﺒﻴﻚ ﺛﻼﺛﺎ ،
ﻧﺼﺮﺕ ﻧﺼﺮﺕ ، ﺛﻼﺛﺎ " ، ﻛﺄﻧﻚ ﺗﻜﻠﻢ ﺇﻧﺴﺎﻧﺎ ، ﻓﻬﻞ ﻛﺎﻥ
ﻣﻌﻚ ﺃﺣﺪ ؟ ﻓﻘﺎﻝ : " ﻫﺬﺍ ﺭﺍﺟﺰ ﺑﻨﻲ ﻛﻌﺐ
ﻳﺴﺘﺼﺮﺧﻨﻲ ، ﻭﻳﺰﻋﻢ ﺃﻥ ﻗﺮﻳﺸﺎ ﺃﻋﺎﻧﺖ ﻋﻠﻴﻬﻢ ﺑﻨﻲ ﺑﻜﺮ "
ഹബീബിന്റെ പ്രിയപത്നി ഉമ്മുൽ
മുഅ്മിനീൻ മൈമൂന (റ)
ഉദ്ധരിക്കുന്നു: നബി തങ്ങൾ (സ്വ)
ബീവിയുടെ വീട്ടിൽ
ആയിരിക്കുന്ന ഒരു
രാത്രി തഹജ്ജുദ്
നിസ്ക്കാരത്തിന്
വേണ്ടി എഴുന്നേറ്റ് വുളൂ
ചെയ്യുകയായിരുന്നു, പെട്ടെന്ന്
നബി തങ്ങൾ (സ്വ)
'ലബ്ബൈക്,ലബ്ബൈക്,ലബ്ബൈക്' (വിളിക്ക്
ഉത്തരം ചെയ്തു) എന്നും തുടർന്ന്
'നുസിർത, നുസിർത,
നുസിർത' (നിങ്ങൾ
സഹായിക്കപ്പെട്ടു)
എന്നും മൂന്നു
പ്രാവശ്യം ഉറക്കെ വിളിച്ചു
പറഞ്ഞു. നബി തങ്ങളോട് ഞാൻ
ചോദിച്ചു:
'യാ റസൂലല്ലാഹ്,അവിടുന്ന് വുളു
ചെയ്യുമ്പോ ലബ്ബൈക്
എന്നും നുസിർത എന്നും മൂന്നു
പ്രാവശ്യം ആരോ ഒരാളോട്
സംസാരിക്കുന്നത്
പോലെ പറയുന്നത് ഞാൻ കേട്ടു,
അവിടുത്തെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?".
നബി തങ്ങൾ (സ്വ)
മറുപടി പറഞ്ഞു: "ബനീ കഅബ്
ഗോത്രത്തിൽ പെട്ട റാജിസ്
എന്ന സ്വഹാബി ഖുറൈശികൾ
തങ്ങൾക്ക് എതിരിൽ
ബനീ ബക്കർകാരെ സഹായിച്ചു
എന്നത് പറഞ്ഞ് എന്നോട്
(വിദൂരത്ത് നിന്നും)
സഹായം തേടുകയായിരുന്നു"
അടുത്തില്ലാത്ത
സ്വഹാബി റാജിസ് (റ തങ്ങൾ
ഹബീബിനെ ഖുറൈശികൾക്കെതിരിൽ തന്നെ സഹായിക്കാൻ
വേണ്ടി വിളിച്ചു
എന്നും സഹായിക്കപ്പെട്ടു
എന്നും വ്യക്തമായി ഇമാം ത്വബ്രാനി അവർകളുടെ കിത്താബിൽ
രേഖപ്പെടുത്തി വെച്ചിട്ട്
അഞ്ചോളം നൂറ്റാണ്ട് കഴിഞ്ഞ്
വന്ന ഇബ്നു തീമിയ്യക്ക് മുമ്പ്
ഈ
ഹദീസിലെ ആശയം 'ശിർക്കാണ്'
എന്ന് പറഞ്ഞ ഏതെങ്കിലും ഒരു
ഇമാമിനെ എങ്കിലും കാണിക്കാമോ..?
ആരും ഇല്ലെങ്കിൽ അഞ്ച്
നൂറ്റാണ്ടോളം ഇത്
കിത്താബിൽ
ഉണ്ടായിട്ടും റിപ്പോർട്ടർമാരു
ടെ ളുഅഫ് പോലും പഠിച്ചു
പഠിപ്പിച്ച ഇമാമീങ്ങളിൽ
ആർക്കും വിദൂരതയിൽ
നിന്നും അദൃശ്യവും അഭൗതികവും ആയി (?)
സഹായം തേടുന്നത് ശിർക്കാണ്
(?) എന്ന് മനസ്സിലായില്ല എന്ന്
പറയാമല്ലോ.
എന്നും സമൂഹത്തിൽ
ഉണ്ടായിട്ടുള്ള സകലമാന
തെറ്റുകൾക്ക്
എതിരെയും പടവാളുകളായി പ്രതികരിച്ച
ഇമാമീങ്ങൾ ആരും ഈ
കിത്താബിൽ ഉള്ളത് 'ശിർക്ക്'
ആണെന്ന് പഠിപ്പിച്ചു
കൊടുത്തില്ല എന്ന് പറയാൻ
നിങ്ങളെ പോലെ നന്ദിയില്ലാത്ത
ജന്മമല്ലല്ലൊ ഞങ്ങളാരും..!
ഉദ്ധരണ
ശ്രിംഘലയിലെ ആളുകളുടെ ബലഹീനത
ഉദ്ധരിച്ച് ദയവ് ചെയ്തു
ബുധിമുട്ടരുത്
കാരണം സ്വഹീഹാണ് എന്ന
വാദം എനിക്കില്ല തന്നെ.
മറിച്ച് ഇത് ശിർക്കാണ് എന്ന്
ഏത് ഇമാം പറഞ്ഞു..? ഉദ്ധരിച്ച
ഇമാം ത്വബ്രാനി അവർകൾ
പറഞ്ഞോ..?
അവിടുത്തെ കിത്താബിലെ ഉദ്ധരണികൾ
വ്യാപകമായി വഹ്ഹാബീ പുസ്തകങ്ങളിൽ
കാണാം, അവിടുന്ന് ശിർക്ക്
പ്രചരിപ്പിക്കാൻ എഴുതിയ
കിതാബാണോ അത്..? എങ്കിൽ
ആ കിത്താബിൽ
നിന്നും നിങ്ങൾക്ക് മറ്റ്
ഹദീസുകൾ ഉദ്ധരിക്കാൻ
പറ്റുമോ..? ശിർക്ക്
പ്രചരിപ്പിച്ച (?)
ആളെ നിങ്ങൾ
ഇമാമായി കാണുന്നോ..?
ഇമാമീങ്ങൾക്ക്
ആർക്കും തിരിയാത്ത ഒരു
'അദൃശ്യ അഭൗതിക ശിർക്ക്'
വാദം ഞങ്ങൾക്ക് വേണ്ട എന്ന്
പറയുന്നതിൽ സുന്നികളെ തെറ്റ്
_________________________
No comments:
Post a Comment