🔴 എന്താണ് ഷിർക്ക്?🔴
( മുജായിദ് പോസ്റ്റിനു മറുപടി)
👉 ( അതിന്റെ പരിഭാഷ നോക്കിയാൽ മതിയല്ലോ? ബഹുദൈവ വിശ്വാസം. അഥവാ ബഹുദൈവങ്ങളിൽ വിശ്വസിക്കൽ. ആ വിശ്വാസം ഇല്ലാത്തവർക്ക് (സുന്നികൾക്ക്) എങ്ങനെയാണ് ശിർക്ക് വരിക❓❗)
🔴 ഷിർക്ക് എന്താണെന്നറിയാൻ മക്കാ മുഷ്രിക്കുകളുടെ വിശ്വാസം എന്താണെന്നറിഞ്ഞാൽ മതി
1⃣ മക്കാ മുഷ്രിക്കുകൾഅല്ലാഹുവിൽ വിശ്വസിച്ചിരുന്നോ
❌അതെ
✅ അല്ലാഹു പറയുന്നു. അവർ വിശ്വസിച്ചിരുന്നില്ല എന്ന്. അതിനപ്പുറം പറയാൻ ഏതു മഹാനായ അഭിനവ മുവഹ്ഹിദാണ് ഇവിടെയുള്ളത്❓
📌{ لَقَدْ حَقَّ ٱلْقَوْلُ عَلَىٰ أَكْثَرِهِمْ فَهُمْ لاَ يُؤمِنُونَ }
لأن الله قد حتـم علـيهم فـي أمّ الكتاب أنهم لا يؤمنون بـالله،
📎"ഇമാം ത്വബ് രി വിശദീകരിക്കുന്നു. അവർ അല്ലാഹുവിൽ വിശ്വസിക്കുകയില്ല എന്ന കാര്യം ഉമ്മുൽ കിതാബിൽ എന്നേ സ്ഥിരപ്പെട്ട കാര്യമാണ്" എന്നിട്ടാണോ വഹാബീ കുഞ്ഞാടുകൾ പൊട്ടത്തരം വിളിച്ചു പറയുന്നത്❓)
❌ എന്താ സംശയം നബി(സ)യുടെ ബാപ്പയുടെ പേര് അബ്ദുളള
എന്നായിരുന്നല്ലോ
✅ (അത് മക്കാ മുശ്.രിക്കുകൾ ഇട്ട പേരാണോ???)
2⃣എങ്ങനെയായിരുന്നു അവർക്ക് അല്ലാഹുവിലുളള വിശ്വാസം
❌പറയാം ആരാണ് നിങ്ങളെ സൃഷ്ഠിച്ചത്, എന്ന് അവരോട് ചോദിച്ചാൽ, അല്ലാഹു
ആകാശങ്ങളെ പടച്ചതാരാ
അല്ലാഹു
മഴവർപ്പിക്കുന്നത്
അല്ലാഹു
ധാന്യങ്ങൾ മുളപ്പിക്കുന്നത്
അല്ലാഹു
രോഗംസുഖപ്പെടുത്തുന്നത്അല്ലാഹു
ഭുമിയും അതിലുള്ളതും ആരുടെതാണ്
അല്ലാഹുവിൻറെ
എല്ലാആധിപത്യത്തിൻറെയും ഉടമ ആര്
അല്ലാഹു
ഇതെല്ലാം മക്കാമുഷ്രിക്കുകൾ വിശ്വസിച്ചിരുന്നു,
✅(പച്ചക്കള്ളം. അല്ലാഹു എന്നു ഉത്തരം പറഞ്ഞാൽ അല്ലാഹുവിലുള്ള വിശ്വാസം ആകുമോ ❓
അങ്ങനെയാണോ വഹാബികളുടെ അല്ലാഹുവിലുള്ള വിശ്വാസം?
ഇതൊക്കെ അവർ പറഞ്ഞത് അല്ലാഹുവിലുള്ള വിശ്വാസം കാരണമാണ് എന്നത് തനി വഹാബിയൻ സിദ്ധാന്തം മാത്രമാകുന്നു.
ഖുർആനിൽ എവിടെയും അവർ അല്ലാഹുവിൽ വിശ്വസിച്ചു എന്നില്ല. ഇതെല്ലാം അവർ പറഞ്ഞത് അല്ലാഹുവിലുള്ള വിശ്വാസം കൊണ്ടല്ല, മറിച്ച് അവരുടെ ഗതികേട് കൊണ്ടാണെന്നാണ് ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിച്ചത്. കണ്ടോളൂ .👇
📌فسيقولون الله } لا مندوحة لهم عن ذلك، ولا تمكنهم المباهتة بسواه،
📎“അപ്പോള്‍ അവര് പറയും: അല്ലാഹു എന്ന്” - അവര്‍ക്ക് വേറെ മാര്‍ഗമില്ല. (അതു പറയലല്ലാതെ, അഥവാ അങ്ങനെ പറയല്‍ അവര്‍ക്ക് ഒഴിവാക്കാനാകാത്തതാണ്)
അല്ലാഹു അല്ലാതെ പകരം വേറെ ആരെയും കൊണ്ട് വരാനും (ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായി) അവര്‍ക്ക് കഴിയില്ല.
📚(തഫ്സീര്‍ അല് -മുഹറര് അല്-വജീസ്, ഇമാം ഇബ്നു അതിയ്യ (റ)
👉 അതു തന്നെ ഇമാം ബൈളാവിയും പറയുന്നു.
📌فَسَيَقُولُونَ ٱللَّهُ } إذ لا يقدرون على المكابرة والعناد في ذلك لفرط وضوحه (البيضاوي)
🚫പരിഭാഷ മാത്രം കണ്ട മഹാജ്ഞാനികളായ കുഞ്ഞാടുകൾക്ക് ഇതൊക്കെയുണ്ടോ മനസ്സിലാകുന്നു???😄
📌അവർ അല്ലാഹു എന്നു പറയും എന്നു മാത്രമേ ഖുർആനിൽ ഉള്ളൂ. അപ്പോഴേക്കും അത് വിശ്വാസമാവുമോ? ആകും. ആർക്ക്? വഹാബികൾക്ക്. ഇവർക്ക് മാത്രമല്ല. ഇവരുടെ മുൻ.ഗാമികളായ ഒരു പിഴച്ച കക്ഷി ഉണ്ടായിരുന്ന്. കറാമിയ്യത്ത്. അവർക്കും ഇവരെ പോലെ നാവു കൊണ്ട് മൊഴിഞ്ഞാൽ വിശ്വാസം ആവും. അത് ഇമാം റാസി തന്റെ തഫ്സീറിൽ പറയുന്നുമുണ്ട്.)
3⃣എന്നിട്ടുംഅവർ എന്തിനാണ് വിഗ്രഹങ്ങളെആരാധിച്ചത്
❌ പറയാം ശ്രദ്ധിക്കൂഅവർ മരിച്ച് പോയ അംബിയാക്കളുടെയും മഹത്തുക്കളുടെയും രൂപത്തിൽ വിഗ്രഹമുണ്ടാക്കി, ആമഹത്തുക്കളോടെന്ന വ്യാജേനെ പ്രാർത്ഥിച്ചു, അവർക്ക് നേർച്ച കാഴ്ചകൾ അർപ്പിച്ചു
✅(( മഹത്തുക്കളെന്ന വ്യാജ്യേന അല്ല, ഇലാഹുകൾ എന്ന വിശ്വാസത്തോടെ തന്നെയാണ് അവർ ആരാധിച്ചത്. ആ വിഗ്രഹങ്ങൾ അവർക്ക് ഇലാഹുകൾ ആയിരുന്നു. ആ ഇലാഹുകളെ അവർ ആരാധിച്ചു. അതു തന്നെയാണ് അവരുടെ ശിർക്ക്.
അല്ലാഹു മാത്രമാണ് ഇലാഹ് എന്ന സത്യത്തിലേക്ക് വരാൻ അവരുടെ വിവരക്കേടും അഹങ്കാരവും അവരെ അനുവദിച്ചില്ല.
വഹാബികളെ പോലെ തന്നെ അവരുടെയും പ്രമാണം വിവരക്കേടും അഹങ്കാരവും മാത്രമായിരുന്നു.)
3⃣ വിഗ്രഹങ്ങൾക്കസ്വയം കഴിവുണ്ടെന്ന് അവർവിശ്വച്ചത് കൊണ്ടല്ലെ അവർ മുഷ്രിക്കായത്
✅ ( വിഗ്രഹങ്ങൾ ഇലാഹുകൾ ആണെന്ന് അവർ വിശ്വസിച്ചിരുന്നോ? വിശ്വസിച്ചിരുന്നു. അതു തന്നെയാണ് സ്വയം കഴിവ് ഉണ്ടെന്നുള്ള വിശ്വാസം. ഉലൂഹിയ്യത്ത് കല്പിക്കുക എന്നാൽ സ്വന്തമായി ഉപകാരവും ഉപദ്രവവും ചെയ്യാൻ അവർക്ക് കഴിയും എന്ന വിശ്വാസത്തോടെ ആരാധിക്കുക എന്ന് തന്നെയാണ്. ആ വിശ്വാസം വരുമ്പോഴാണ് ആരാധന ആകുന്നത്.)))
❌ അല്ല അവർ പറഞ്ഞിരുന്ന 4 കാരണങ്ങളുണ്ട്
4⃣അതെന്തൊക്കെയാണ്
❌1.ഞങ്ങളെ ബാപ്പപ്പമാർ ചെയ്തത് ഞങ്ങളും പിന്തുടരുന്നു
✅ (ബാപ്പമാർ ചെയ്തത് ചെയ്താൽ ശിർക്ക് ആവുമോ? അങ്ങനെയാണെങ്കിൽ മുജാഹിദ് ബാപ്പയുടെ മുജാഹിദ് മക്കൾ എല്ലാവരും മുശ്.രിക്കുകൾ ആവുമല്ലോ?)))😄
❌2. ഞങ്ങൾപാപികളാണ് ദോഷികളാണ്,ഇവയോട് പറഞ്ഞാൽ ഇത് പ്രതിനിദാനം ചെയ്യുന്ന മഹാൻ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പീക്കും
✅ (അങ്ങനെ അവർ പറഞ്ഞ ഒരു ഉദ്ധരണി കൊണ്ട് വരാമോ? അവർക്ക് വിശ്വാസമില്ലാത്ത അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയാണ് അവർ ഈ ദൈവങ്ങളെ ആരാധിച്ചിരുന്നത് എന്ന് അവർ പറഞ്ഞാൽ തന്നെ മനസ്സിലാക്കാം അത് അവരുടെ മുടന്തൻ ന്യായം മാത്രമാണെന്ന്. അവർക്ക് അല്ലാഹുവിനേക്കാൾ വലുത് ഈ ദൈവങ്ങൾ തന്നെയായിരുന്നു.)
❌3. അല്ലാഹുവിൻകൽ ഞങ്ങൾക്കായി ഈമഹാൻമാർ ശുപാർശക്കാരാവും
✅( അല്ല , ഈ ദൈവങ്ങൾ അല്ലാഹുവിന്റെ അനുമതി ഇല്ലാതെ തന്നെ ഞങ്ങൾക്ക് ശുപാർശചെയ്യും. ഇതായിരുന്നു അവരുടെ വാദം. അത് വഹാബി നേരെ അട്ടിമറിച്ചു. ഔലിയാഇനെ ഇസ്തിഘാസ ചെയ്യുന്ന മുസ്.ലിംകളെ മുശ്.രിക്കാക്കാതെ അവർക്ക് ഉറക്കം വരില്ലല്ലോ)
❌4 ഇവർക്ക്സ്വന്തമായി ഒരുകഴിവും ഇല്ല, ചിലകഴിവ് അല്ലാഹു കൊടുത്തിട്ടുണ്ട്,ആകഴിവിൽ നിന്നാണ് ഞങ്ങൾ ചോദിക്കുന്നത്
✅ (അങ്ങനെ ഒരു ഉദ്ധരണി മുശ്.രിക്കുകളുടേതായി കൊണ്ട് വരാൻ കഴിയുന്ന ഇബ്.ലീസ് മുതൽ ദജ്ജാൽ വരെയുള്ള എല്ലാ മൗലവിമാരെയും അവരുടെ ഉച്ചിഷ്ടം വെട്ടി വിഴുങ്ങുന്ന എല്ലാ കുഞ്ഞാടുകളെയും വെല്ലുവിളിക്കുന്നു.)😄
5⃣മക്കാ മുഷ്രിക്കുകളുടെ വാദമാണോ ഇപ്പറഞ്ഞത്
❌അതെ
✅(അല്ല)
ഒറപ്പാണൊ
❌ എന്താ സംശയം
✅(അല്ല എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഉറപ്പാണ്.)
എന്നാ ഇനി ഞമ്മക്ക്
ഒന്നാലോയ്ക്കണം
❌ എന്താലോയ്ക്ക്ണ കാര്യാ പറഞ്ഞത്
സമസ്തയി ൽ തുടരണോ,വേണ്ടേ, എന്നകാര്യം
✅ (ആലോയ്ക്കണ കാര്യമൊക്കെ കൊള്ളാം. അതിനു മുമ്പ് ഒരു കാര്യം പറയേണ്ടതുണ്ട്. നിങ്ങൾ സത്യസന്ധരാണെങ്കിൽ. ഈ സമസ്തക്കാരൊക്കെ മുശ്.രിക്കുകൾ ആണെന്നാണല്ലോ നിങ്ങളുടെ വിശ്വാസം. അതെ സമയം നിങ്ങളൊക്കെ അവർ അറുത്തത് വെട്ടി വിഴുങ്ങുന്നു.
അവരുടെ പള്ളിയിൽ കയറി അവരെ തുടർന്ന് നിസ്കരിക്കുന്നു. അവരോട് സലാം പറയുന്നു. അവരുമായി വിവാഹബന്ധം പുലർത്തുന്നു. അവരിൽ നിന്നും അനന്തരം എടുക്കുന്നു.
മുശ്.രിക്കുകളുമായി ഇങ്ങനെയെല്ലാം ചെയ്യുന്നതിന്റെ ഇസ്.ലാമിക വിധി ഒന്ന് പറഞ്ഞു തന്നാട്ടെ . തൊള്ള ബഡായി ആവശ്യമില്ല ഞങ്ങളെ മുശ്.രിക്കാക്കാൻ നിങ്ങൾ ഓതുന്ന ഖുർആനും ഹദീസും ഇല്ലേ? അതിൽ നിന്നു തന്നെ കൊണ്ട് വന്നാട്ടെ ആ വിധി?? വേഗം വേണേ ...😂😄.)
♻ അറിവുകൾ മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കുക
©📣صوت الدعوة لاهل السنة
〰〰〰〰〰〰〰〰〰
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________
No comments:
Post a Comment