Monday, 10 October 2016

മൗലീദാഘോഷവും നബിസ്വ യുടെ വഫാതും

റസൂലുള്ളാഹി(സ)ജനിച്ചദിവസം തന്നെ യല്ലേ വഫാത്തായതും ആനിലയിൽ അന്നു ആഘോഷിക്കാൻ പാടുണ്ടോ?

والجواب عن ذلك : هو قول الإمام السيوطي رحمه الله: (إن ولادته صلى الله عليه وآله وسلم أعظم النعم، ووفاته أعظم المصائب لنا، والشريعة حثت على إظهار شكر النعم، والصبر والسكون عند المصائب، وقد أمر الشرع بالعقيقة عند الولادة وهي إظهار شكر وفرح بالمولود، ولم يأمر عند الموت بذبح (عقيقة) ولا بغيره. بل نهى عن النياحة وإظهار الجزع، فدلت قواعد الشريعة على أنه يحسن في هذا الشهر إظهار الفرح بولادته صلى الله عليه وآله وسلم دون إظهار الحزن بوفاته).

ഉത്തരം:-ബഹു ഇമാം സുയൂത്വി(റ)പറയുന്നു:റസൂലുള്ളാഹി(സ)യുടെ ജന്മദിനം ഏറ്റവും വലിയ അനുഗ്രഹമാണ് എന്നാൽ അവിടത്തെ വിയോഗം ഏറ്റവും വലിയ പ്രതിസന്തിയുമാണ് എന്നാൽ ഇസ്ലാമിക ശരീ അത്ത്‌ അനുഗ്രഹത്തിന്റെ മേൽ നന്ദി പ്രഘടിപ്പിക്കാനും പ്രതിസന്തിയുടെയും പ്രയാസത്തിന്റെയും മേൽ ക്ഷമിക്കാനും സമാധാനിക്കാനുമാണ് പ്രേരിപ്പിച്ചിട്ടുള്ളത്‌ ഇസ്ലാമിക ശരീ അത്ത്‌ ഒരു കുഞ്ഞ്‌ ജനിച്ചാൽ "അഖിഖ"അറുക്കാൻ പറഞ്ഞത്‌ ആജനനത്തിൽ നന്ദിപ്രഘടിപ്പിക്കാൻ വേണ്ടിയാണ് എന്നാൽ മരണപ്പെട്ടാൽ "അഖിഖത്ത്‌ അറുക്കാൻ പറയുന്നില്ലെന്നുമാത്രമല്ല ദുഃഖം പ്രഗടിപ്പിക്കലും അട്ടഹസിച്ചു കരയലും വിരോധിക്കുകയാണ് ചെയ്തത്‌ ഈ അടിസ്ഥാനത്തിൽ റസൂലുള്ളാഹി(സ)യുടെ ജന്മദിനത്തിൽ സന്തോഷിക്കുകയും വിയോഗത്തിൽ ദുഃഖിക്കാൻ പാടില്ല എന്നുമാണ് അറീക്കുന്നത്‌..

നാൽ മദ്‌ ഹബിന്റെ ഇമാമീങ്ങളും മനുഷ്യകുലത്തിന്റെ ഇമാമും നേതാവുമായ നബി(സ)യുടെ മീലാദ്‌ ആഘോഷിക്കൽ അനുവതനീയമാണന്ന് പറയുകയും അതിന്ന് വേണ്ടി ഗ്രന്ഥങ്ങൾ തന്നെ രചിക്കുകയും ചെയ്തിട്ടുണ്ട്‌.

وأول من صنف في تقرير المولد النبوي الشريف هو العلامة المحدث المالكي أبو الخطاب عمر بن حسن الكلبي فكتب "التنوير في مولد البشير النذير" وأبو الخطاب ابن دحية هو الذي قال الإمام الذهبي في ترجمته: (الشَّيْخُ، العَلاَّمَةُ، المُحَدِّثُ، الرَّحَّالُ المُتَفَنِّنُ ... رَوَى عَنْهُ: ابْنُ الدُّبَيْثِيِّ. فَقَالَ: كَانَ لَهُ مَعْرِفَةٌ حَسَنَةٌ بِالنَّحْوِ وَاللُّغَةِ، وَأَنَسَةٌ بِالحَدِيْثِ، فَقِيْهاً عَلَى مَذْهَبِ مَالِكٍ

ആദ്യമായി "അത്തൻ വീർ ഫീ മൗലിദിൽ ബശിരിന്നദീർ" എന്ന പേരിൽ മൗലിദ്‌ ഗ്രന്ഥം രചിച്ചത്‌ മാലിക്കീ മദ്‌ ഹബിലെ ഹദീസ്‌ പണ്ഡിതനായ അല്ലാമ: അബുൽ ഖത്വാബ്‌ ഉമർ ബിൻ ഹസൻ അൽ കൽബിയ്യ്‌(റ)എന്ന ആളായിരുന്നു ബഹു:ഹാഫിൾ ദഹബി പറയുന്നു:അദ്ധേഹം(ഖത്വാബി)വലിയപണ്ഡിതനും ശൈഖും,വിശ്വസ്തനുമായ ആളായിരുന്നു അദ്ധേഹത്തെ പറ്റി തന്നെ ഇബ്ൻ ദീനിയ്യ്‌ പറയുന്നു അദ്ധേഹം അറിയപ്പെട്ട ആളും ഹദീസിലും,ഫിഖ്‌ ഹിലും ഭാഷയിലും നിപുണനായിരുന്നു മാലീക്കി പണ്ഡിതനുമാണദ്ധേഹം

وقال ابن خَلِّكان في ترجمة الحافظ أبي الخطاب بن دِحية: (كان أبو الخطاب المذكور من أعيان العلماء ومشاهير الفضلاء، متقناً لعلم الحديث النبوي وما يتعلق به، عارفاً بالنحو واللغة وأيام العرب وأشعارها، واشتغل بطلب الحديث في أكثر بلاد الأندلس الإسلامية، ولقي بها علماءها ومشايخها
ഇബ്നു ഖല്ലിഖാൻ അദ്ധേഹത്തിന്റെ ഗ്രന്ഥത്തിൽ പറയുന്നു:അബുൽ ഖത്വാബ്‌ അറിയപ്പെട്ട എണ്ണപെട്ട ശ്രേഷ്ടവാൻ മാരായ പണ്ഡിതരുടെ ഇടയിൽ പറയപ്പെടുന്ന ആളായിരുന്നു നബി(സ)യുടെ ഹദീസും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സ്വീകാര്യനായിരുന്നു,ഭാഷയിലും,കവിതകളിലും കഴിവ്‌ തെളീച്ച ആളായിരുന്നു ധാരാളം ഇസ്ലാമികരാജ്യങ്ങളിൽ നിന്ന് അദ്ധേഹം ഹദീസ്‌ പഠിക്കുകയും ആ നാട്ടിലെ പണ്ഡിതരേയും ശൈഖുമാരേയും കണ്ടു മുട്ടുകയും ചെയ്തിട്ടുണ്ട്‌

وقد تكلم العلامة أبو عبد الله بن الحاج المالكي في كتابه المدخل على عمل المَوْلِد، فمدح ما كان فيه من إظهار الشكر لله تعالى، وذم ما احتوى عليه من مُحَرَّمات ومُنْكَرات، فمن ذلك قوله: (فَانْظُرْ رَحِمَنَا اللَّهُ وَإِيَّاكَ إلَى مَا خَصَّ اللَّهُ تَعَالَى بِهِ هَذَا الشَّهْرَ الشَّرِيفَ وَيَوْمَ الِاثْنَيْنِ.أَلَا تَرَى أَنَّ صَوْمَ هَذَا الْيَوْمِ فِيهِ فَضْلٌ عَظِيمٌ لِأَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وُلِدَ فِيهِ.

ബഹു:മാലിക്കി പണ്ഡിതനായ അബു അബ്ദില്ലാഹി ഇബ്ൻ അൽ ഹാജ്ജ്‌ അദ്ദേഹത്തിന്റെ "മദ്ഖൽ"എന്നഗ്രന്ഥത്തിൽ പറയുന്നുമൗലിദ്‌ യോഗത്തിൽ അള്ളാഹുവിനോടുള്ള ശുക്ര് പ്രഘടില്ലിക്കൽ ഉണ്ട്‌ അതോട്‌ കൂടെ തന്നെ അതിൽ വന്നു കൂടുന്ന ഹറാമുകളേയും വിരോധിക്കപ്പെട്ട കാര്യത്തെ അദ്ധേഹം വിമർശിക്കുന്നുണ്ട്‌
മൗലിദ്‌ ആഘോഷത്തെ പ്രശംസിച്ചു കൊണ്ട്‌ അദ്ധേഹം പറയുന്നു "നീ നോക്ക്‌ അള്ളാഹു നമുക്ക്‌ അനുഗ്രഹം നൽകട്ടെ അള്ളാഹു ഈ മാസത്തെ പ്രത്യകമാക്കുകയും തിങ്ക്ലാഴ്ചദിവസത്തെ ശ്രേഷ്ടമാക്കുകയും ചെയ്തു നീ കാണുന്നില്ലേ തിങ്ക്ലാഴ്ചദിവസം നോമ്പ്‌ നോക്കൽ വളരെ അതികം പുണ്യമുള്ളതാണന്ന് അതെന്തു കൊണ്ടാൺ പ്രവാചകൻ ആദിവസം പ്രസവിക്കപ്പെട്ടു എന്നതാൺ.
الإمام الحافظ أبو الخير السخاوي.
അൽ ഇമാം അൽ ഹാഫിൽ അബുൽ ഖൈർ അസ്സഖാവി.
قال رحمه الله في فتاويه: (عمل المولد الشريف لم ينقل عن أحد من السلف الصالح في القرون الثلاثة الفاضلة، وإنما حدث بعد، ثم لا زال أهل الإسلام في سائر الأقطار والمدن الكبار يحتفلون في شهر مولده صلى الله عليه وسلم بعمل الولائم البديعة، المشتملة على الأمور البهجة الرفيعة، ويتصدقون في لياليه بأنواع الصدقات، ويظهرون السرور ويزيدون في المبرات، ويعتنون بقراءة مولده الكريم، ويظهر عليهم من بركاته كل فضل عميم).
അദ്ധേഹം അവരുടെ ഫത്‌ വയിൽ പറഞ്ഞു:മൗലിദ്‌ ആഘോഷം മൂന്ന് നൂറ്റാണ്ടിലെ ആരും ചെയ്തത്തായി ഉദ്ദരിക്കപ്പെട്ടിട്ടില്ല അതു പിന്നിട്‌ വന്നതാൺ അങ്ങിനെ നാട്ടിന്റെ നാനാഭാഗത്തും ഗ്രാമങ്ങളിലും പട്ടണങ്ങളിലും വലിയ വലിയ മീലാദ്‌ ആഘോഷങ്ങളും സദ്യകളും സ്വദഖകളും സന്തോഷ പ്രഘടങ്ങളും നബി(സ‍ാമദ്‌ ഹ്‌ ആലാപങ്ങളും നടക്കുന്നു അതല്ലാം വലിയ ശ്രേഷടതയുള്ളത്‌ തന്നെ.

• 6- العلاَّمة الشّيخ محمد بن عمر بحرق الحضرمي الشافعي (ت:930 هـ)

قال في كتابه (حدائق الأنوار ومطالع الأسرار في سيرة النبي المختار): (فحقيقٌ بيومٍ كانَ فيه وجودُ المصطفى صلى الله عليه وسلم أَنْ يُتَّخذَ عيدًا، وخَليقٌ بوقتٍ أَسفرتْ فيه غُرَّتُهُ أن يُعقَد طالِعًا سعيدًا، فاتَّقوا اللهَ عبادَ الله، واحذروا عواقبَ الذُّنوب، وتقرَّبوا إلى الله تعالى بتعظيمِ شأن هذا النَّبيِّ المحبوب، واعرِفوا حُرمتَهُ عندَ علاّم الغيوب، "ذَلِكَ وَمَنْ يُعَظِّمْ شَعَ

ഹദാ ഇഖുൽ അൻ വാർ വമത്വാലി ഉൽ അസ്രാർ ഫി സീറത്തിന്നബിയ്യിൽ മുഖ്താർ"എന്നഗ്രന്ഥത്തിൽ പറയുന്നു:നബി(സ)ജനിച്ച ദിവസം ആഘോഷമാക്കൽ ഏറ്റവും ബന്ധപ്പെട്ടതാൺ ആദിവസം വിജയ ശോഭയാക്കലും അതുകൊണ്ട്‌ അള്ളാഹുവിന്ന് തഖ്‌ വ ചെയ്യുകയും തെറ്റുകളെ സൂക്ഷിക്കുകയും ഈ ഹബീബായ നബിയുടെ ബഹുമാനം കൊണ്ട്‌ അള്ളാഹുവിലേക്ക്‌ അടുക്കുകയും ചെയ്യുക അള്ളാഹുവിന്റെ അരികിലുള്ള നബി(സ)യുടെ സ്ഥാനം അറിയുകയും ചെയ്യുക"അള്ളാഹുവിന്റെ അടയാളങ്ങളെ വല്ലവനും ആധരിച്ചാൽ അതു ഖൽബിന്ന് തഖ്‌ വയുണ്ടാക്കുന്നതാൺ.

الإمام العلامة صدر الدين موهوب بن عمر الجزري الشافعي.

قال: (هذه بدعة لا بأس بها، ولا تكره البدع إلا إذا راغمت السنة، وأما إذا لم تراغمها فلا تكره، ويثاب الإنسان بحسب قصده في إظهار السرور والفرح بمولد النبي صلى الله عليه وسلم). نقلاً من كتاب سبل الهدى والرشاد
അദ്ധേഹം പറഞ്ഞു:ഇതു കുഴപ്പമില്ലാത്ത ബിദ്‌ അത്താണ് സൂന്നത്തിനോട്‌ എതിരാവാത്ത ബിദ്‌ അത്ത്‌ വിരോധിക്കപ്പെട്ടതല്ല എന്നാൽ സുന്നത്തിനോട്‌ എതിരായത്‌ വെറുക്കപ്പെട്ടതാൺ അതു കൊണ്ട്‌ തന്നെ റസൂലുള്ളാഹി(സ)യുടെ ജന്മദിനത്തിൽ സന്തോഷം പ്രഘടിപ്പിച്ചാൽ അതിന്ന് കൂലികിട്ടും

- عن الربيع بنت معوذ ابن عفراء قالت : جاء النبي - صلى الله عليه وسلم - فدخل حين بني علي فجلس على فراشي كمجلسك مني فجعلت جويريات لنا يضربن بالدف ويندبن من قتل من آبائي يوم بدر إذ قالت إحداهن : وفينا نبي يعلم ما في غد فقال : دعي هذه وقولي بالذي كنت تقولين . رواه البخاري .

ഒരിക്കല്‍ നബി തിരുമേനി (സ) മദീനയിലെ ഒരു വീട്ടിലെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനായി വന്നപ്പോള്‍ ചില പെണ്‍കുട്ടികള്‍ ബദര്‍ രക്തസാക്ഷികളുടെ അപദാനം വാഴ്ത്തിപ്പാടുന്നത് ശ്രദ്ധിച്ചു. നബി(സ)കണ്ടപ്പോള്‍ സ്വാഭാവികമായും പെണ്‍കുട്ടികള്‍ നബിയെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. ഉടന്‍ നബി(സ) അവരോട് ഇങ്ങനെ പറഞ്ഞു: “ഇത് നിര്‍ത്തി നിങ്ങള്‍ മുമ്പ് പാടിയതു തന്നെ പാടുവിന്‍…” (സ്വഹീഹുല്‍ ബുഖാരി 4/1496. നമ്പര്‍ 3779അ

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate