🌳 ഇസ്തിഘാസയും/ഇസ്തിശ്ഫാഉം മുസ്.ലിം ഉമ്മത്തും
📖👈 { وَمَآ أَرْسَلْنَا مِن رَّسُولٍ إِلاَّ لِيُطَاعَ بِإِذْنِ ٱللَّهِ وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً }
📌“അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു”(Soorath: AlNisa’a 64)
⭕ അല്ലാഹുവിന്റെ റസൂലിനെ(സ) നിന്ദ്യനായി ചിത്രീകരിച്ച് സിനിമ നിർമ്മിച്ച് അവസാനം അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താൽ ഹിദായത്ത് ലഭിച്ച ഡച്ച് രാഷ്ട്രീയ നേതാവ് Mr. Arnoud Van Doorn തിരുറൗളയിൽ വന്ന് തിരുനബി(സ)യോട് മാപ്പ് ചോദിക്കുന്നത് ലോകം ദർശിച്ചിട്ട് ഒരു വർഷമാകുന്നു.
'I am Sorry O Prophet' എന്നു വഫാതായ റസൂലി(സ)നോട്, താൻ അവിടുത്തോട് ചെയ്ത അതിനീചമായ കർമ്മത്തിലുള്ള ഉള്ളുരുകിയ ഖേദത്തോടെ അവിടുത്തെ സന്നിധിയിൽ വന്ന് പറഞ്ഞത് മാധ്യമങ്ങൾ റിപോർട്ട് ചെയ്തതാണ്. ‘സഊദി ഗസറ്റ്’ അടക്കം അത് അങ്ങനെ തന്നെ ഉദ്ധരിച്ചിട്ടും ഒരു കുട്ടി പോലും അതിനെ ശിർക്കെന്ന് വ്യവഹരിച്ചില്ല. ഇതു തന്നെയാണ് ഈ ആയത്തിലൂടെ അല്ലാഹു ഉദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ റസൂലി(സ)നോട് ചെയ്ത ദോഷങ്ങൾ അവിടുന്ന് പൊറുക്കാതെ അല്ലാഹു പൊറുക്കുന്ന പ്രശ്നമേ ഇല്ല. റസൂലി(സ)ന്റെ കാര്യത്തിൽ മാത്രമല്ല, മനുഷ്യർ തമ്മിലുള്ള ഇടപാടുകളുടെ കാര്യത്തിലും അല്ലാഹുവിന്റെ പൊതുസമീപനം ഇതു തന്നെ. ദോഷങ്ങൾ പൊറുത്തു കിട്ടാൻ അല്ലാഹുവിനോട് ശുപാർശ ചെയ്യാൻ റസൂലി(സ)നോട് അപേക്ഷിക്കുകയും വേണം. അതാണ് ഈ ആയത്തിന്റെ താത്പര്യം.
📚 ഇനി നമുക്ക് മുസ്ലിം ലോകം ഈ ആയത്തിനെ വിശദീകരിച്ഛതു നമുക്കൊന്ന് നോക്കാം
📎 ഇമാം റാസി(റ) പറയുന്നു:
وأنهم إذا جاؤه فقد جاؤا من خصه الله برسالته وأكرمه بوحيه وجعله سفيرا بينه وبين خلقه، ومن كان كذلك فان الله لا يرد شفاعته
"കാരണം അവർ സമീപിക്കുന്നത് അല്ലാഹു രിസാലത്ത് കൊണ്ട് പ്രത്യേകമാക്കുകയും, അവന്റെ വഹ്’യ് കൊണ്ട് ബഹുമാനിക്കുകയും, അവന്റെയും അവന്റെ സൃഷ്ടികളുടെയും ഇടയില്‍ മധ്യവര്‍ത്തിയാക്കുകയും ചെയ്ത റസൂലി(സ)നെയാണ്. അപ്രകാരം ആയ സ്ഥിതിക്ക് ആ റസൂലി(സ)ന്റെ ശഫാഅത്ത് അല്ലാഹു മടക്കുകയില്ല"
📎തഫ്സീര്‍ ഇബ്നു കസീര്‍ നോക്കുക:
يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم، فيستغفروا الله عنده، ويسألوه أن يستغفر لهم، فإنهم إذا فعلوا ذلك، تاب الله عليهم، ورحمهم، وغفر لهم،
“ദോഷികളായ മനുഷ്യര്‍ക്ക് ഈ ആയത്തിലൂടെ അല്ലാഹു വഴികാണിച്ചുകൊടുക്കുന്നു. അവരില്‍നിന്നു വീഴ്ചയോ ദോഷമോ സംഭവിച്ചാല്‍ അവര്‍ നബി(സ്വ)യെ സമീപിക്കുകയും നബിയുടെസമീപത്തുവെച്ച് അവര്‍ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും അവര്‍ക്ക്പൊറുത്തുകൊടുക്കാന്‍ വേണ്ടി നബി(സ്വ) അല്ലാഹുവിനോട് ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്. ഇപ്രകാരംപ്രവര്‍ത്തിച്ചാല്‍ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. ഇതു കൊണ്ടാണ് അവര്‍ അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കുമെന്ന് അല്ലാഹു പറയാന്‍ കാരണം.”
🚫 ഈ ആയത്ത് നബി(സ)യുടെ ജീവിത കാലത്ത് മാത്രമാണ് ബാധകമെന്ന ഒരു വിചിത്രവാദഗതിയുമായി ചിലർ രംഗത്ത് വരാറുണ്ട്. അത്തരക്കാരെ ഉദ്ദേഷിച്ഛു ഇബ്നു കസീര്‍(റ) തന്നെ മറുപടിയും നൽകുന്നുണ്ട്.
📎"وقد ذكر جماعة منهم الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن العتبي، قال: كنت جالساً عند قبر النبي صلى الله عليه وسلم فجاء أعرابي فقال: السلام عليك يا رسول الله، سمعت الله يقول: { وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً } وقد جئتك مستغفراً لذنبي، مستشفعاً بك إلى ربي. ثم أنشأ يقول:
يا خَيْرَ مَنْ دُفِنَتْ بِالقاعِ أَعْظُمُهُ فَطابَ مِنْ طِيْبِهِنَّ القاعُ والأَكَمُ
نَفْسِي الفِداءُ لِقَبْرٍ أَنْتَ ساكِنُهُ فيهِ العَفافُ وفيهِ الجُودُ والكَرَمُ
ثم انصرف الأعرابي، فغلبتني عيني، فرأيت النبي صلى الله عليه وسلم في النوم، فقال: يا عتبي الحق الأعرابي، فبشره أن الله قد غفر له”
‘ശൈഖ് അബൂനസ്'ര് ഇബ്നുസ്സ്വബാഗ്(റ) തന്റെ 'അശ്ശാമിൽ' എന്ന കിതാബിൽ രേഖപ്പെടുത്തിയത് ഉൾപ്പെടെ ഒരു സംഘം പണ്ഢിതന്മാര്‍ ഉത്ബി(റ)ല്‍ നിന്നു പ്രസിദ്ധമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഉത്ബി(റ) പറഞ്ഞു: ഞാന്‍ നബി(സ്വ)യുടെ ഖബ്റിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു അഅ്റാബി അവിടെ വന്നു ഈ ആയത്ത് ഓതിക്കൊണ്ട് പറഞ്ഞു. ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയില്‍ അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ ശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി(സ്വ) അവര്‍ക്കു പൊറുക്കുന്നതിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കുന്നതാണ്. റസൂലേ, എന്റെ ദോഷങ്ങളില്‍ നിന്നു മോചനം തേടിയവനായി കൊണ്ടും എന്റെ റബ്ബിലേക്ക് അങ്ങയെ കൊണ്ട് ശുപാർശ തേടിയവനായ നിലയിലും ഇതാ ഞാന്‍ അങ്ങയുടെ അരികില്‍വന്നിരിക്കുന്നു’.
പിന്നീട് ആ അഅറാബി പാടി:
‘ഈ ഖാഅ് എന്ന പ്രദേശത്ത് (മദീനയില്‍) മറവു ചെയ്യപ്പെട്ടവരില്‍ ഏറ്റവും പുണ്യവാനായ നബിയെ
അവിടുത്തെ സൗരഭ്യം കാരണമായി ഈ ഖാഅ് പ്രദേശവും പരിസരവും
പുണ്യപൂരിതമായിരിക്കുന്നു.
എന്റെ ഈ ശരീരം അങ്ങ് വിശ്രമിക്കുന്ന ഈ ഖബര്‍ ശരീഫിനു ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
വിട്ടുവീഴ്ചയും ഔദാര്യവും, മഹത്വവും ഉള്ളത് ആ ഖബര്‍ ശരീഫിലാണല്ലോ,
ഉത്ബി(റ) തുടരുന്നു;
ആ അഅ്റാബി പിരിഞ്ഞു പോയതിനു ശേഷം ഞാന്‍ അവിടെ
അല്‍പനേരം മയങ്ങി. അപ്പോള്‍ റസൂല്‍(സ) സ്വപ്നത്തില്‍ വന്ന്‍ എന്നോട് പറഞ്ഞു - ഉത്ബീ, ആ അഅ്റാബിയുടെ അടുത്തു പോയി അദ്ദേഹത്തിന് അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കുക."’
👉 ( ഈ കവിത ഇന്നും മദീനയിലെ റൗളയുടെ ചുമരിൽ കാണാവുന്നതാണു )
♻ ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ നടന്ന ഈ സംഭവം ഉദ്ധരിച്ചു കൊണ്ട് രണ്ടാം ശാഫി ഇമാം നവവി(റ) തന്റെ രണ്ട് കിതാബുകളിലൂടെ (മജ്മൂഇലും ഈളാഹിലും) അല്ലാഹുവിന്റെ റസൂലിനെ(സ) സിയാറത്ത് ചെയ്യുന്ന വിശ്വാസികളോട് അവിടുത്തെ ശഫാഅത്ത് തേടാൻ ഉണർത്തുന്നുണ്ട്. ഇമാം നവവി(റ)യുടെ ഉദ്ധരണിയിൽ നിന്ന്:
📎ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وآله وسلم ويتوسل به في حق نفسه ويستشفع به إلى ربه سبحانه وتعالى ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال: (كنت جالسا عند قبر رسول الله صلى الله عليه وآله وسلم فجاء أعرابي فقال: السلام عليك يا رسول الله، سمعت الله يقول: (ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما) وقد جئتك مستغفرا من ذنبي مستشفعا بك إلى ربي.....)
‘(രണ്ട് ഖലീഫമാർക്കും സലാം പറഞ്ഞതിനു ശേഷം) അവൻ വീണ്ടും അല്ലാഹുവിന്റെ റസൂലിന്റെ(സ) തിരുമുഖത്തിനു അഭിമുഖമായി തന്നെ നിൽക്കട്ടെ. ആ റസൂലിനെ(സ) അവൻ അവന്റെ സ്വന്തം കാര്യത്തിൽ വസീലയാക്കട്ടെ. ആ നബി തങ്ങളോട് ഷഫാ അത്തിനെ ചോദിക്കണം അല്ലാഹു(സു:വ:ത)വിലേക്ക്.
ആ സന്ദർഭത്തിൽ അവനു പറയാവുന്നതിൽ ഏറ്റവും നല്ല വാചകങ്ങൾ ഇമാം മാവർദിയും ഖാളി അബുഥ്വയ്യിബും അതുപോലെ നമ്മുടെ മദ്ഹബിന്റെ ഇമാമുമാരും(റ) ഒരു പോലെ ഉത്ബി(റ)യെ തൊട്ട് ഉദ്ധരിക്കപ്പെട്ട വാചകങ്ങൾ ആണ്. അതിനെ അവർ നല്ലതാക്കിയിരിക്കുന്നു.’
👉അപ്പോൾ കാര്യങ്ങൾ വളരെ വ്യക്തം.ഇന്നു വരെ ഉള്ള മുസ്ലിം ഉമ്മത്തിനു ഒരു വിദത്തിലും തർക്കമില്ലാത്ത ഒരു വിശയത്തെ തൗഹീദും ശിർക്കും വരെ തീരുമാനമാകാത്ത ചിലർ മത യുക്തിവാദം കൊണ്ടും പരിഭാഷക്കപ്പുറത്തെ വിവരമില്ലായ്മ കൊണ്ടും ഷിർക്കും കുഫ്രും ആരൊപിക്കുമ്പോൾ സച്ഛരിതരായ മുസ്ലിം പാരമ്പര്യത്തെയാണു ചൊദ്യം ചെയ്യപ്പെടുന്നത് എന്നു മനസ്സിലാക്കുന്നതു നല്ലതായിരിക്കും.. അതല്ല അവർക്കൊന്നും ഇസ്ലാം മനസ്സിലായില്ല ചേകന്നൂരികളെയും കാദിയാനികളെയുമൊക്കെ പോലെ മാസത്തിൽ ദീൻ വരെ മാറ്റുന്ന നമ്മന്റെ ആൾക്കെ മനസ്സിലായുള്ളു എന്നാണെങ്കിൽ لكم دينكم ولي دين
⛔ചിന്തിക്കണേ... കബറിൽ നമ്മുടെ കൂടെ ഒരു മൗലവിയും ഉണ്ടാവില്ല .
🔄 മറ്റുള്ളവരിലെക്കും എത്തിക്കുമല്ലൊ
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________
No comments:
Post a Comment