Thursday, 13 October 2016

മൗലിദാഘോഷം ഉത്തരം കിട്ടാത്ത 12 ചോദ്യങ്ങൾ

28/11/2015 writer: Siddeequl Misbah.

DEBATING STYLE OF MOULEEDUNNABIYY (SWA) …..  AGAINST VAHHAABEE, JAMAA, THABLEEG…...

⁉⁉⁉
ഞാൻ ഇവിടെ കുറിക്കുന്ന ചോദ്യം വഹാബികളോട് ചോദിക്കാനുള്ളതാണ്
ഉത്തരം ചിലത് ഞാൻ ഇവിടെ കൊടുത്തിട്ടുണ്ടെങ്കിൽ അത്  നമുക്ക് മനസ്സിലാക്കാനാണ്…..

ചോദ്യങ്ങളുടെ  മറുപടി കേരള വഹാബികളിൽ നിന്ന് ഒരിക്കലും കിട്ടുകയില്ല , കിട്ടിയാൽ നബിദിനാഘോഷം വഹാബികൾക്കും ആഘോഷിക്കേണ്ടി വരുമല്ലോ !!

….1….⁉⁉⁉
ആദ്യമായി എന്താകുന്നു മൗലിദാഘോഷം  കൊണ്ട് ഉദ്ദേശിക്കുന്നത് ….⁉
1400 വർഷങ്ങള്‍ക്കിടയിൽ എേതെങ്കിലും ഒരു പ്രാമാണിക
പണ്ഡിതൻ മൗലിദാഘോഷവും  ക്രിസ്മസ് ആഘോഷവും ഒരു പോലെയാണെന്ന് പറഞ്ഞിട്ടുണ്ടോ  ⁉

Answer.... 🔱 (പടിത്താക്കൾക്കായി)

മൗലിദാഘോഷമെന്നാൽ

" നബി സ്വ യാകുന്ന റഹ്മത്ത് കൊണ്ട്  എല്ലായിപ്പോഴും സന്തോഷിക്കുന്നത് പോലെ, പ്രകീർത്തനം നടത്തുന്നത് പോലെ‌ ,  അവ്വൽ 12 ന്ന്  നബി സ്വ യുടെ ജന്മദിനമായ കാരണം കൊണ്ട് ലോക മുഹ്മിനീങ്ങൾ വിപുലമായി ത്തന്നെ  സന്തോഷപ്രകടനങ്ങളും ,മൗലീദ് സദസ്സും, നബി സ്വ യാകുന്ന അനുഗ്രഹത്തിന്ന് നാം എല്ലായിപ്പോഴും നന്ദി ചെയ്യുന്നത് പോലെ തദിവസത്തിലും അല്ലാഹുവിന്ന് പ്രത്യേകമായി  ഷുക് റ് ചെയ്യുന്നു…… എന്നല്ലാതെ മുജായിദുകൾ പറയുന്ന പോലെ മോഡേൺ ബർത്ത്ഡേ കേക്ക്മുറിച്ചൊരാഘോഷം,  അത്പോലെ  ക്രിസ്മസും, സ്രീക്രിഷ്ണ ജയന്തിയുമൊന്നുമല്ല  ഖുർ ആനിക കൽപ്പന മാത്രമാകുന്നു."

....2… ⁉⁉⁉

ഇസ്ലാമിൽ ഒരു അമൽ ചെയ്യാനും  പ്രതിഫലം കിട്ടും എന്ന ഉദ്ദേശത്തിൽ പുണ്യപരമായ കാര്യങ്ങൾ  ചെയ്യാനും  വേണ്ടി അത്തരം കാര്യങ്ങൾ നബി സ യും സ്വഹാബത്തും ചെയ്ത് കാണിച്ച് തരണമെന്നാണോ മാനദണ്ഡം⁉⁉ ഖിയാമത്ത് നാൾ വരെയുള്ള എല്ലാ പുണ്യപരമായ കാര്യങ്ങളും നബി സ്വ യുംസ്വഹാബത്തും ചെയ്ത് കാണിച്ച് തന്നിട്ടുണ്ടോ? ഇല്ലാ എങ്കിൽ നമ്മൾ ഇന്ന് പുണ്യം പ്രതീക്ഷിച്ച്  ചെയ്യുന്ന ഒരുപാട് കാര്യങ്ങൾ നരഗത്തിലേക്ക് പോകുന്ന ബിദ് അത്തായ പ്രവർത്തനങ്ങളാണോ? എനി അതല്ല ഇത്തരം പുണ്യപരമായ കാര്യങ്ങൾ ചെയ്യാൻ  ഖുർ ആനും, സുന്നത്തും, അസറും,  ഇജ്മാഉം , ഖിയാസും അടിസ്താനമാക്കി ചെയ്യേണ്ടതാണോ     മാനദണ്ഡം ...........⁉⁉

…...3.....⁉⁉⁉

പുത്തൻ മതക്കാരായ വഹാബീ, ജമാ അത്ത്, തബ് ലീഗുകാർ  നാഴികക്ക് 40 വട്ടം നബി സ യും സ്വഹാബത്തും ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കാറുണ്ടല്ലോ എന്നാൽ നിങ്ങള്‍ ഇന്ന്  പുണ്യം പ്രതീക്ഷിച്ച് അല്ലാഹുവിൽ നിന്ന് പ്രതിഫലം കിട്ടും എന്ന ഉദ്ദേശത്തിൽ ചെയ്യുന്ന എല്ലാ  കാര്യങ്ങളും നബിയും സ്വഹാബത്തും വേണ്ട ഉത്തമ നൂറ്റാണ്ടിലെ ഇമാമുമാരോ ചെയ്ത് കാണിച്ച് തന്നതാണൊ  ⁉⁉⁉

….4……⁉⁉⁉⁉

നബിയുംസ്വഹാബത്തും ഉത്തമ നൂറ്റാണ്ടിലെ മദ് ഹബിൻ റ്റെ ഇമാമീങ്ങളും   കാണിച്ച് തരേണ്ടത് നബിദിനാഘോഷത്തിൻ റ്റെ മാത്രമായുള്ള   രീതിയും, ഷൈലിയുമാണോ ⁉
അതോ
മുജായിദ് എന്ന പ്രത്യേക പേര് വെച്ച്കൊണ്ടുള്ള   സൻ ഘടന,
പ്രത്യേക തീയ്യതി വെച്ച് കൊണ്ടുള്ള വാർഷികസമ്മേളനങ്ങള്‍,
അത്പോലെ നബി സ്വ യും സ്വഹാബത്തും മതപടനം പടിപ്പിക്കാൻ പ്രത്യേക സ്വഭാവമോ  ശൈലിയോ, രൂപമോ , സമയമോ, സിലബസോ ഉണ്ടാക്കിയിട്ടില്ല എന്നാൽ നമ്മൾ അതിന്ന് പ്രത്യേക സ്വഭാവം നേരം  സിലബസ്  എല്ലാം പരിഷ്കരിച്ച നമ്മൾ ഇക്കാലത്ത് ചെയ്യുന്ന കാര്യങ്ങൾ  ,

അത്പോലെ നബി സ്വ ചെയ്യാത്തതും ചെയ്യാൻ പടിപ്പിക്കാത്തതും ഉമർ റ ചെയ്യാൻ ഒരുങ്ങിയപ്പോൾ ഇത് നബി സ്വ ചെയ്യാത്ത ഒരുകാര്യമല്ലേ എന്ന് സ്വിദ്ധീഖ് റ മറുപടി നൽകിയ   ഖുർ ആൻ ക്രോഡീകരണം ,

ഹദീസ്ക്രോഡീകരണം,

അത് പോലെ രണ്ട് നിലയുള്ള പള്ളി,

ഖുതുബയിൽ നബി സ്വ യുടെ മേൽ ചൊല്ലുന്ന സ്വലാത്ത്, 

ഷരീഅത്ത് കോളേജ്,

അർകാൻ അറബിയിലും തവാബിഹ്  മലയാളത്തിലുമോതുന്ന മുജായിദ് പള്ളിയിലെ  ഖുതുബ ,

ഇസ്ലാഹീ  മദ്രസ,
QHLS, 
ഇസ്ലാഹീ ഖുർ ആൻ സ്റ്റഡി സെൻ റ്റർ,
സാൽ വേശൻ എക്സിബിശൻ, 
മിഹ് റാബ് ഉള്ള മസ്ജിദ്, സ്വഹാബത്തിൻ റ്റെ പേര് പറയുംബോള്‍ തർളിയ്യത്ത് ചൊല്ലുന്നത് !

ഖബറടക്കിയാല്‍അദ്ദേഹത്തിൻ റ്റെ ഖബറിൻ റ്റെ അരികില്‍നിന്ന് നാം " "അല്ലാഹുമ്മ സബ്ബിത്ഹു ഇന്‍ദസ്സുആല്‍" എന്നു ചൊല്ലുന്ന വാചകം,

അത്പോലെ
ഒറ്റ ജമാ അത്തായി ഉള്ള തറാവീഹ്  നിസ്കാരം !  ഇങ്ങനെയുള്ള ധാരാളം പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്ന കാര്യങ്ങൾ  കൂടി നബി സ്വ യും സ്വഹാബത്തും, ഉത്തമ നൂറ്റാണ്ടിലേ ഇമാമുമാരും  കാണിച്ച് തരണ്ടേയോ ⁉

മൗലീദാഘോഷത്തിന്ന് മാത്രമായി എന്തേ ഒരു പുതിയ  നിയമം  ഇത് നിങ്ങളുടെ പ്രവാചക വിദ്വേഷമല്ലേ ⁉⁉

...5….⁉⁉⁉

അല്ലാഹു ഖുർ ആനിൽ റഹ് മത്ത് കൊണ്ട് മുഹ്മിനീങ്ങളോട് സന്തോഷിക്കാൻ പറഞ്ഞതിൽ നബി സ്വ യാകുന്ന അനുഗ്രഹം പെടുകയില്ലെ…⁉
പെടൂല എന്നാണെങ്കിൽ.
“” വമാ അർസൽനാക ഇല്ലാ റഹ്മത്തല്ലിൽ ആലമീൻ””   എന്ന ആയത്ത് അല്ലാഹു വെറുതെ പറഞ്ഞതാണോ,⁉ മുഫസ്സിരീങ്ങള്‍ റഹ്മത്ത് എന്നാൽ നബി സ യാകുന്നു എന്ന് പറഞ്ഞതുംവെറുതെയാണോ⁉ , നബി സ്വ തന്നെ ഞാൻ ഈ ലോകത്തിൻ റ്റെ റഹ്മത്താണെന്ന് പറഞ്ഞതും വെറുതെയായിപ്പോയൊ⁉ ...അത് പോലെ ഈ റഹ്മത്ത് കൊണ്ടുള്ള സന്തോഷം എല്ലായിപ്പോഴും പറ്റുമെങ്കിൽ നബി സ്വ ജനിച്ച ദിവസത്തിൽ എന്ത് കൊണ്ട് പറ്റുകയില്ല⁉ അതിന്ന് ഒരു പ്രമാണം ഉദ്ധരിക്കാൻ കഴിയുമൊ ⁉⁉⁉

..6….⁉⁉⁉⁉

അല്ലാഹുവിൻ റ്റെ അനുഗ്രഹ ദിവസത്തെ ഒോർമ്മിക്കാനും , അല്ലാഹു നമുക്ക് ചെയ്ത് തന്ന നിഹ്മത്തിനെ സ്മരിച്ച് കൊണ്ടിരിക്കാനും  അല്ലാഹു ഖുർ ആനിൽ വ്യക്തമായി പടിപ്പിച്ചു ഇതിൽ നബി സ്വ ജനിച്ചത് നമുക്ക് അനുഗ്രഹ ദിവസമല്ലേ ⁉⁉

ഈ അനുഗ്രഹത്തിന്ന് നാം നന്ദി  ചെയ്യണ്ടേ⁉ എനി നബി സ്വ ജനിച്ചത് ഒരു പ്രത്യേകതയുമില്ല അത് നമുക്ക് അനുഗ്രഹ ദിവസമല്ല , ആ അനുഗ്രഹത്തിന്ന് നാം നന്ദി  ചെയ്യേണ്ട ആവഷ്യമില്ല എന്നാണെങ്കിൽ തുറന്ന് പറഞ്ഞോളൂ മുസ്ലിം ഉമ്മത്തിന്ന് ഈ വഹാബി, ജമാത്തെ, തബ് ലീഗ് കാരുടെ കാപട്യം മനസ്സിലാക്കാമല്ലോ 👂🏻👂🎤👆🏻

..7…  ⁉⁉⁉⁉

അല്ലാഹു റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ പടിപ്പിച്ചതും , അല്ലാഹു നമുക്ക് ചെയ്ത നിഹ്മത്തിന്ന് നന്ദി ചെയ്യാനും ഖുർ ആനിലൂടെ പടിപ്പിച്ചതിന്ന് എതിരായി സ്വഹാബത്ത് ചെയ്യുമൊ⁉⁉ , സ്വഹാബത്ത് ഖുർ ആനിന്നെതിര് പ്രവർത്തിക്കുമൊ ⁉
സ്വഹാബത്ത് നബി സ്വ യെക്കൊണ്ട് സന്തോഷിച്ചിട്ടില്ലെ ⁉ഇത് നബി സ്വ ജനിച്ച ദിവസത്തിൽ മാത്രം സന്തോഷിച്ചിട്ടില്ല   എന്നെവിടുന്ന് കിട്ടി,⁉⁉ അല്ലാഹുവിൻ റ്റെ അനുഗ്രഹ ദിവസത്തെ സ്വഹാാബത്ത് സ്മരിച്ചിട്ടില്ലെ⁉ ഇതിൽ നബി സ്വ യാകുന്ന അനുഗ്രഹത്തിൽ നന്ദി ചെയ്തിട്ടില്ല എന്നെവിടുന്ന് കിട്ടി ⁉⁉⁉

....8....⁉⁉⁉⁉

നബി സ്വ യുടെ ജന്മദിനത്തിൽ വല്ല സൽക്കർമ്മങ്ങളും പടിപ്പിച്ച് തന്നിട്ടുണ്ടോ എന്ന് ചോദിക്കാറുണ്ടല്ലോ, എന്നാൽ തിങ്കളാഴ്ച ദിവസത്തിലെ നോമ്പ് നമുക്ക് സുന്നത്താക്കപ്പെട്ടതിൻ റ്റെ കാരണം എന്താകുന്നു, ⁉⁉

ഈ നോമ്പ് സ്വഹാബത്ത് ആ ജന്മ ദിവസത്തിൽ സന്തോഷിച്ച് കൊണ്ടും നബി സ്വ യാകുന്ന അനുഗ്രഹത്തിന്ന് നന്ദി ചെയ്ത് കൊണ്ടുമല്ലേ ചെയ്തത്⁉⁉ , അത് പോലെ നബി സ്വ നുബുവ്വത്തിന്ന് ശേഷം സ്വന്തം ശരീരത്തിന്ന് വേണ്ടി അഖീഖ അറുത്ത് കൊടുത്തത് ഇതൊരിക്കലും
ആവര്‍ത്തിച്ചു ചെയ്യുന്ന ഒരു കര്‍മ്മമല്ല അഖീഖയറവ്, പക്ഷേ ഇത് ഇമാമീങ്ങൾ പടിപ്പിക്കുന്നത് ‍" ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് സന്തോഷിച്ച് കൊണ്ടും, അതിന്ന് അല്ലാഹുവിന് നന്ദി ചെയ്യുന്നതിൻ റ്റെ  "   ഭാഗമായും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി (സ) അറുത്തു കൊടുത്തതെന്ന്  ഹാഫിളും , ഇമാമുമായ സുയൂത്വി റ പടിപ്പിക്കുന്നു എന്നിട്ടും നബിദിനം നബി സ്വ യുംസ്വഹാബത്തും അറിഞ്ഞിട്ടില്ല എന്ന് പറയുന്നതിൻ റ്റെ പ്രസക്തി എന്താകുന്നു..⁉⁉⁉

.. 9…⁉⁉⁉⁉

ഇസ്ലാമിൻ റ്റെ നാലാമത്തെ പ്രമാണമായ ഖിയാസ് കൊണ്ട് അമൽ ചെയ്യാൻ പറ്റുകയില്ലെ⁉⁉⁉⁉

അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹത്തിന്ന് നന്ദി ചെയ്യണം എന്നത് ഇസ്ലാമിക പൊതു നിയമമാണല്ലോ

ഇവിടെ നബി സ്വയാകുന്ന അനുഗ്രഹത്തിന്ന്  നന്ദിപ്രകടിപ്പിക്കാൻ  പൊതുവെ ജന്മദിനം തന്നെ തിരഞ്ഞെടുക്കാന്‍കാരണം സ്വഹീഹുല്‍ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം ഇബ്നുഹജറില്‍അസ്ഖലാനി പറയുന്നു: ആ ദിവസത്തിലാണ് റഹ്മത്തിൻ റ്റെ പ്രവാചകനായ തിരുനബി(സ്വ)യുടെ ആഗമനമുണ്ടായത്. ഇതിനേക്കാള്‍വലിയ മറ്റേതനുഗ്രഹമാണുള്ളത്. ആ ദിവസത്തിനെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ആ മാസത്തിലെ ഏതു ദിവസവുമാകാം. കൊല്ലത്തിലെപ്പോള്‍വേണമെങ്കിലുമാകാം.‌ ഇതിന്നായി ഇമാമവർകൾ  സ്വഹീഹ് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച " ആശൂറാഹ് നോമ്പും മൂസാനബിയുമായി " ബന്ധപ്പെട്ട  ഹദീസ് ഖിയാസ് ചെയ്ത് കൊണ്ട് അസ്ഖലാനി ഇമാം മൗലിദാഘോഷത്തിന്ന് നൽകുന്ന ഖിയാസ് കൊണ്ടുള്ള തെളിവ് നിങ്ങൾ പരസ്യമായി തള്ളുകയാണോ ⁉⁉⁉

..10…⁉⁉⁉

മൗലീദ് ബിദ് അത്താണെന്ന് കാണിച്ച്  അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളുടെ ഖൗല് കൊണ്ട് വരുന്ന മുജായിദുകളേ  എന്നാൽ ബിദ് അത്തെന്ന് പറഞ്ഞത് ഇന്നത്തെ രീതിയും, ശെെലിയെ പ്പറ്റിയുമാകുന്നു  , ബിദ് അത്ത് എന്നാൽ അഞ്ച് വിധമുണ്ടെന്നും  എല്ലാ ബിദ് അത്തും ളലാലത്തായ ബിദ് അത്തല്ലെന്നും അമലുൽ മൗലീദിനെ പ്പറ്റി പറഞ്ഞത്  അത്  ബിദ് അത്ത് ഹസനയെ പറ്റിയാണെന്നതും, തറാവീഹ് ജമാ അത്തിനെ പ്പറ്റി ഉമർ റ ഇത് നല്ല ബിദ് അത്താണെന്ന് പറഞ്ഞത് ഭാഷാ പരമായ ബിദ് അത്താണെന്നും , മദ് ഹബിൻ റ്റെ ഇമാമായ ഇമാമുനഷാഫിഈ റ ബിദ് അത്ത് 2 വിധമുണ്ടെന്ന് , ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം (റ) ബിദ് അത്തിന്ന് അഞ്ച് വിധമുണ്ടെന്ന്  പടിപ്പിക്കുന്നത്  എന്തിന് മറച്ച് വെക്കുന്നു⁉⁉

അത് പോലെ അമലുൽ മൗലീദ് ബിദ് അത്ത് ഹസനയാണെന്ന് പറഞ്ഞ  ഹാഫിളും , ഇമാമീങ്ങളും തന്നെ മൗലീദിന്ന്  അടിസ്താനം സുന്നത്തിലുണ്ടെന്നും പടിപ്പിച്ചത് മറച്ച് വെച്ചത് ആർക്ക് വേണ്ടി
وَقَدِ اسْتَخْرَجَ
لَهُ إِمَامُ الْحُفَّاظِ أبو الفضل ابن حجر أَصْلًا مِنَ السُّنَّةِ،
⁉⁉⁉⁉👆🏻

അത് പോലെ മഹാനായ ജലാലുദ്ദീൻ സുയൂത്വി റ

فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّاتِ

സമ്മേളിച്ചും, അന്നദാനം നടത്തിയും മറ്റു ആരാധനാ കര്‍മങ്ങള്‍നിര്‍വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനംനടത്തലും നമുക്കും സുന്നത്താണ്." ലക്ഷക്കണക്കിന്ന് ഹദീസ് പാണ്ഡിത്യമുള്ള ഇമാമീങ്ങള്‍ പറയുന്നത് നാം കേള്‍ക്കണോ രണ്ട് ഹദീസ് സനദിലെ റാവിമാരുടെ കാലഘട്ടം പോലും അറിയാത്ത പുത്തൻ വാദികളായ മൗലവിമാർ പറയുന്നത് കേള്‍ക്കണോ ⁉⁉⁉

....11…⁉⁉⁉

മുൻ കഴിഞ്ഞ കാലഘട്ടത്തിലെ ഇമാമീങ്ങളും മുഹദ്ദിസീങ്ങളൊക്കെ അമലുൽ മൗലീദിനെ പ്രോൽസാഹിച്ചവരും അതിന്ന് വേണ്ടി ഫത് വ  നൽകുകയും , ധാരാളം  കിതാബ് രചനയും നടത്തുകയും ചെയ്തു ഇങ്ങനെ നാല് മദ് ഹബിലെയും  പ്രഷസ്തരായ
  പണ്ടിതരുടെ 100 കണക്കിന്ന് ഫത് വകള്‍ കാണിച്ച് തരാൻ കഴിയും
അതിന്ന് ചെറിയൊരു ഉദാഹരണം ‌

[سبل الهدى والرشاد، في سيرة خير العباد، وذكر فضائله وأعلام نبوته وأفعاله وأحواله في المبدأ والمعاد]ـ
المؤلف: محمد بن يوسف الصالحي الشامي………..👆🏻👆🏻👆🏻
ഈ കിതാബിൽ പ്രത്യേകമായി ഒരു ബാബ് തന്നെ കൊടുക്കുന്നു
👇👇
الباب الثالث عشر في أقوال العلماء في عمل المولد الشريف واجتماع الناس له وما يحمد من ذلك وما يذم
👆🏻👆🏻

( അമലുൽ മൗലിദിനെപ്പറ്റി ഇമാമീങ്ങളുടെ ഖൗല് എന്ന് കൊടുത്ത് കൊണ്ട് തന്നെ പ്രത്യേകമായൊരു ബാബ്)

നബിദിനാഘോഷത്തെ എതിർത്ത് പറയുന്ന മുജായിദ്, ജമാ, തബ്ലീഗുകാർക്ക് നിങ്ങളുടെ വാദം സ്തിരപ്പെടുത്താനായി   ഇങ്ങനെ മുൻ കാല  ഇമാമീങ്ങളുടെ  കിതാബുകളും ഉദ്ധരണികളും കൊണ്ട് വരാൻ സാധിക്കുമൊ ⁉⁉⁉

ആകെ ഇത്രയും കാലങ്ങളുടെ ഇടയിൽ  കൊണ്ട് വന്നിട്ടുള്ളത് മാലികി മദ് ഹബുകാരനായ ഇസ്തിഗാസ സ്തിരപ്പെടുത്താൻ വേണ്ടി ഫജ് റുൽ മുനീർ  എന്ന കിതാബ് രചിച്ച ഫാകിഹാനി ഇമാമിൻ റ്റേത് മാത്രമാണ് , ഇസ്തിഗാസ സ്തിരപ്പെടുത്തിയ ഇമാമിനെ നിങ്ങളെ  സംഭന്ദിച്ചടുത്തോളം ഷിർക്ക് സ്തിരപ്പെടുത്തിയ പണ്ടിതനല്ലേ
ഈ പണ്ഡിതൻ റ്റെ റ്റെ വീക്ഷണം നിങ്ങള്‍ക്ക് പറയാൻ ധാർമ്മികമായ അവകാഷം ഉണ്ടോ⁉⁉

ഈ പരാമർഷത്തെയാകട്ടെ  ഹർഫംബി ഹർഫ് മഹാനായ സുയൂത്വി റ സ്വഹീഹായ ഹദീസ് കൊണ്ട് ഗണ്ണിക്കുകയും , മൗലിദാഘോഷത്തിന്ന് ഞാൻ തെളിവ് കണ്ടിട്ടില്ല എന്ന ഫാകിഹാനിയുടെ ആരോപണത്തിന്ന് അങ്ങനെ ഞാൻ കണ്ടിട്ടില്ല എന്നത് കൊണ്ട് അത് പ്രമാണമാകില്ലെന്നും മൗലിദാഘോഷം അടിസ്ഥാനം സുന്നത്തിലുണ്ടെന്നും പറഞ്ഞ് വ്യക്തമായി സുയൂത്വി ഇമാം ഗണ്ണിക്കുകയും ഇമാം ബൈഹഖി റ ഉദ്ധരിച്ച ഹദീസിൻ റ്റെ അടിസ്ഥാനത്തിൽ മൗലിദാഘോഷം നമുക്ക് സുന്നത്താണെന്നും പടിപ്പിക്കുന്നു  👆🏻👆🏻✋🏼

...12….⁉⁉⁉⁉

അവസാനമായി  മൗലിദാഘോഷം അടിസ്ഥാനം  സുന്നത്തിൽ നിന്നാണെന്നും
👆🏻
ഇന്നത്തെ രീതിയുംഷൈലിയുമാണ് സ്വഹാബത്തിൻ റ്റെ കാലത്തില്ലാതിരുന്നതും അത് കൊണ്ട് ഇന്ന് നാം ചെയ്യുന്ന രീതിയും ഷൈലിയും ബിദ് അത്ത് ഹസനത്താണെന്നും  ഇമാമീങ്ങള്‍ പടിപ്പിക്കുന്നു …
എന്നാൽ  👇

നബി സ യെ ക്കൊണ്ട്
  സന്തോഷം പ്രകടിപ്പിക്കൽ അത് പൊലെ മൗലീദ് കഴിക്കൽ , അന്നദാനം നടത്തൽ..... ഇത് മറ്റുദിവസങ്ങളിൽ ഒരു കുഴപ്പവുമില്ലെന്ന് നിങ്ങള്‍ തന്നെ വാദിക്കുന്നു ഇത് നബി സ്വ   ജനിച്ച ദിവസത്തോടനുബന്ധിച്ച് എന്ത് കൊണ്ട് പറ്റൂല , എന്ത്കൊണ്ട് നരഗത്തിലേക്ക് പോകുന്ന ബിദ് അത്തായി ,? റബീഉൽ അവ്വൽ 12 ന്ന് ഇങ്ങനെ പാടില്ലെന്ന് നബി സ്വ യുടെ വിരോധം ഉണ്ടോ ?, ഒരുകാര്യം ആചരിക്കാൻ തെളിവ് വേണമെന്ന് നിങ്ങൾ ചോദിക്കുന്നത് പോലെ ഒരുകാര്യത്തെ എതിർക്കാനും ബിദ് അത്താണെന്ന് പറയാനും വ്യക്തമായ തെളിവ് വേണം അല്ലാതെ തൊള്ളബഡായിയല്ല പ്രമാണം   ⁉⁉

ഇങ്ങനെയുള്ള സന്തോഷപ്രകടനവും നന്ദിപ്രകടനവും നബി സ്വ ജനിച്ച ദിവസത്തിൽ മാത്രം എന്താ ഒരു പുതിയ നിയമം⁉

ഇങ്ങനെ ഈ ദിവസ ത്തിൽ ചെയ്താൽ അഹ്കാമു ഷറ ഇലെ
വിധിയെന്താകുന്നു ⁉

സുന്നത്തൊ⁉, കറാഹത്തൊ,⁉ വാജിബൊ⁉, ഹറാമൊ,⁉ മുബാഹൊ, ❓❓❓❓
പ്രാമാണികമായി നിങ്ങള്‍ പറയൂ ഞങ്ങള്‍ അടിസ്ഥാനം സുന്നത്തിൽ നിന്നാണെന്നും , ഇന്നത്തെ ശൈലിയും , സ്വഭാവവും ബിദ് അത്ത് ഹസനയാണെന്നും പ്രാമാണികമായി  പറഞ്ഞ് കഴിഞ്ഞു, നിങ്ങളുടെ ഹുക്മ് പറയൂ  …..⁉⁉⁉

മുകളിൽ എഴുതിയ👆🏻👆🏻👆🏻 ഉത്തരമില്ലാത്ത  11 ചോദ്യങ്ങള്‍ക്ക് മറുപടി പ്രതീക്ഷിക്കുന്നു പ്രതീക്ഷ മാത്രം മറുപടി കിട്ടൂലെന്ന് എനിക്ക് നന്നായറിയാം…..

പ്രതീക്ഷയോടെ

സിദ്ധീഖുൽ മിസ്ബാഹ്
(09496210086)

⏰🕛🕧🕐🕜🕑🕝🕒🕞🕓🕟🕔🕠
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
______________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate