അഹ് ലുസ്സുന്ന ഭാഗം .. 02…...
വിജ്ഞാനത്തിന്റെ സർവ്വമാന ശാഖകളും ഉൾകൊള്ളുന്ന അഭൂതപൂർവ്വമായ സമാഹാരമാണ് ഖുർആൻ. പ്രത്യക്ഷമോ പരോക്ഷമോ ആയ രൂപത്തിൽ എല്ലാ വസ്തുതകളും ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
ഇമാം ശാഫിഈ(റ) യുടെ വാക്കുകൾ കാണുക : ‘ഭൂത കാലത്ത് സംഭവിച്ചതും ഭാവിയിൽ സംഭവിക്കാവുന്നതുമായ പ്രശ്നങ്ങൾക്കൊക്കെയുള്ള വിധി നിർണ്ണയിക്കപ്പെട്ടതിന്റെ രേഖ ഖുർആനിലുണ്ട്. ജ്ഞാനികൾക്ക് മാത്രമേ അവ അറിയൂ. (ഫവാഇദുൽ മക്കിയ്യ )
ഇമാം സുയൂഥി (റ) യുടെ വാക്കുകൾ കാണുക . “ ശറഇയ്യായ എല്ലാ വ്യവസ്ഥിതികളും ഉൾകൊണ്ടതാണ് ഖുർആൻ. അവയെല്ലാം നബി(സ) ഗ്രഹിച്ചിട്ടുമുണ്ട്. സുന്നത്തുകളിലൂടെ അവ സമൂഹത്തിന് വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. നുബൂവ്വത്ത് പദവിയുള്ളാ ഒരാൾ ഗ്രഹിക്കുന്നവ മറ്റ് ജനങ്ങൾക്ക് ഗ്രഹിക്കാനാകാത്തത് കൊണ്ടാണിത്. (ഫതാവാ സുയൂഥി)
അപ്പോൾ ഖുർആനിന്റെ വിശദീകരണം അല്ലാഹുവിൽ നിന്ന് ലഭിക്കുമ്പോഴേ പൂർണ്ണമാകൂ. അല്ലാഹു പറയുന്നത് കാണുക.
ثُمَّ إِنَّ عَلَيْنَا بَيَانَهُ (75:19
പിന്നീട് അതിനെ വിശദീകരിക്കേണ്ടത് നമ്മുടെ ബാധ്യതയാാണ് (സൂറത്തുൽ ഖിയാമ 19)
അല്ലാഹുവിൽ നിന്നു ലഭിക്കുന്ന വിശദീകരണം ജനങ്ങൾക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് പ്രവാചകന്മാർ നിയോഗിക്കപ്പെടുന്നത്. അവിടെയാണ് രണ്ടാമത്തെ പ്രമാണമായ സുന്നത്തിന്റെ പ്രസക്തി. അപ്പോൾ ഖുർആനിനെ നാം മനസ്സിലാക്കേണ്ടത് അല്ലാഹു നബി صلى الله عليه وسلم ക്ക് വിശദീകരിച്ചു കൊടുത്തത് പോലെയാണ്. അല്ലാതെ അറബി ഭാഷ മനസ്സിലാക്കിയോ പരിഭാഷ നോക്കിയോ അല്ലെന്ന് സ്പഷടമാണ്. അല്ലാഹു ഖുർആനിന്ന് നൽകിയ വിശദീകരണമാണ് തിരുസുന്നത്ത്.
നബി صلى الله عليه وسلم യുടെ വാക്കുകൾ, പ്രവൃത്തികൾ, മൌനാനുവാദങ്ങൾ എന്നിവയാണ് സുന്നത്ത്. ഖുർആനിന്റെ ആധികാരക വിശദീകരണമാണ് സുന്നത്ത് ഉൾകൊള്ളുന്നത്. ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ സുന്നത്തിൽ നിന്ന് മനസ്സിലാക്കണം.
മുസ്ലിം ഉമ്മത്തിൽ സംഭവിക്കാവുന്ന മുഴുവൻ പ്രശ്നങ്ങളെക്കുറിച്ചുമുള്ള ജ്ഞാനം നബി صلى الله عليه وسلم ക്ക് നൽകപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം വ്യക്തമായോ പൊതുവായോ അവിടുന്ന് പറഞ്ഞുവെച്ചു. ഏതെങ്കിലും കാര്യത്തിൽ വ്യക്തമായ വിധി നൽകാത്തതുണ്ടെങ്കിൽ അതിനുള്ള പരിഹാരവും ഖുർആനും സുന്നത്തുമുൾകൊള്ളുന്നുണ്ട്.
ചുരുക്കത്തിൽ ഇസ്ലാമിന്റെ സുപ്രധാന പ്രമാണം ഖുർആനും സുന്നത്തുംാണെന്ന് നാം മനസ്സിലാക്കി
ഇനി ഖുർആനിന്റെയും സുന്നത്തിന്റെയും ഈ അറിവുകളും രഹസ്യങ്ങളും പതിനഞ്ച് നൂറ്റാണ്ടുകൾക്കിപ്പുറം നിൽക്കുന്ന നാം എങ്ങനെ മനസ്സിലാക്കണമെന്നതാണ് പ്രധാന വിഷയം.
എല്ലാ കാര്യങ്ങളും ഉൾകൊണ്ട ഖുർആനും സുന്നത്തും നമ്മുടെ കൈവശമുണ്ടെങ്കിലും പല കാര്യങ്ങളും പ്രത്യക്ഷമായൈ അവയിൽ വ്യക്തമാക്കിയിട്ടില്ല. ഖുർആനിലും സുന്നത്തിലും പറഞ്ഞ വ്യാപകാർത്ഥമുള്ള പ്രയോഗങ്ങളിൽ നിന്നും മറ്റും അവ കണ്ടെത്തുകയാണ് വേണ്ടത്. ഇവിടെയാണ് ഇജ്തിഹാദിന്റെ (ഗവേഷണം) അനിവാര്യത വ്യക്തമാകുന്നത്. ഈ മഹദ് കൃത്യം നിരുപാധികം എല്ലാവർക്കും നിർവഹിക്കാനാവുന്നതല്ല. ഇജ്തിഹാദ് വഴി ഹുകുമുകൾ (വിധികൾ) കണ്ടെത്തുന്നവർ ഒട്ടേറെ നിബന്ധനകൾ മേളിച്ച വ്യക്തിയായിരിക്കണം.
അല്ലാഹു പറയുന്നത് കാണുക.
وَإِذَا جَاءهُمْ أَمْرٌ مِّنَ الأَمْنِ أَوِ الْخَوْفِ أَذَاعُواْ بِهِ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَى أُوْلِي الأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ مِنْهُمْ وَلَوْلاَ فَضْلُ اللّهِ عَلَيْكُمْ وَرَحْمَتُهُ لاَتَّبَعْتُمُ الشَّيْطَانَ إِلاَّ قَلِيلاً (سورة النساء 83)
“അവരുടെ അടുക്കൽ സമാധാനത്തിന്റെയോ ഭീതിയുടെയോ ഒരു വാർത്ത കിട്ടിയാൽ അവരത് പറഞ്ഞ് പരത്തും. അവരത് റസൂലിലേക്കും അവരിലെ കാര്യബോധമുള്ളവരിലേക്കും എത്തിച്ച് കൊടുത്തിരുന്നെങ്കിൽ അവരിൽ നിന്ന് സൂക്ഷ്മാവസ്ഥ കണ്ടു പിടിക്കുവാൻ കഴിയുന്നവർ അതിന്റെ യാഥാർത്ഥ്യം മനസിലാക്കുമായിരുന്നു. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ നിങ്ങളിൽ ചുരുക്കം പേരൊഴിച്ച് മറ്റുള്ളവരെല്ലാം പിശാചിനെ പിൻപറ്റുമായിരുന്നു.”
ഈ ആയത്തിൽ പറഞ്ഞ ‘ഉലുൽ അംറ്’ ന് വിവിധ അർഥങ്ങൾ പറഞ്ഞ കൂട്ടത്തിൽ ഇമാം റാസി رحمه الله പറയുന്നു.
"المسألة الأولى: في {أولي الأمر} قولان: أحدهما: إلى ذوي العلم والرأي منهم. (الرازي)"
‘ഉലുൽ അംറിൽ രണ്ടഭിപ്രായങ്ങളുണ്ട് ; ഒന്ന് : അറിവും കാര്യബോധവുമുള്ളവരിലേക്ക് മടക്കുക’ ശേഷം ഇമാം റാസി തന്നെ رحمه الله പറയുന്നു
وثالثها: أن العامي يجب عليه تقليد العلماء في أحكام الحوادث (تفسير الرازي)
“ഈ ആയത്തിലെ മസ്അലകളിൽ മൂന്നാമത്തേത് : നിശ്ചയം പൊതുജനങ്ങൾക് അവർക്ക് നേരിടുന്ന പ്രശ്നങ്ങളിൽ പണ്ഡിതരെ ആശ്രയിക്കൽ നിർബന്ധമാണ് “ എന്നതാണ്
മറ്റൊരു ആയത്തിൽ അല്ലാഹു പറയുന്നു
وَمَا أَرْسَلْنَا قَبْلَكَ إِلاَّ رِجَالاً نُّوحِي إِلَيْهِمْ فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ(سورة الأنبياء 7)
“അങ്ങേക്കുമുമ്പ് പുരുഷന്മാരെയല്ലാതെ നാം പ്രവാചകന്മാരയി നിയോഗിച്ചിട്ടില്ല. അവർക്ക് നാം ദിവ്യ ബോധനം നൽകുന്നു. നിങ്ങൾക്ക് അറിവില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ച് നോക്കുക”
അപ്പോള് ഇവ്വിഷയകമായി അഥവാ ഖുര്ആനില് നിന്നും ഹദീസില് നിന്നും മസ്അലകള് കണ്ടുപിടിക്കുന്ന വിഷയത്തില് നാം പ്രഥമ പരിഗണന നല്കേണ്ടവര് തിരു നബി صلى الله عليه وسلم യുടെ സ്വഹാബത്തിനാണ്.
ഇവരില് നിന്നും ഹിജ്റ രണ്ടും മൂന്നും നൂറ്റാണ്ടുകളില് ജീവിച്ചിരുന്ന അറിവിന്റെ മഹാസാഗങ്ങളായി ചരിത്രകാരന്മാരാല് അനിഷേധ്യമായി വിശേഷിപ്പിക്കപ്പെട്ട മുജ്തഹിദുകള് രേഖപ്പെടുത്തിയ വിശ്വാസപരവും അനുഷ്ഠാനപരവുമായ കാര്യങ്ങളാണ് ഇസ്ലാം.
മേല്പറഞ്ഞ ഹദീസിന്റെ കല്പന അക്ഷരാര്ത്ഥത്തില് ഉള്ക്കൊണ്ട താബിഉകള് പൂര്ണ്ണമായും സ്വഹാബത്തിനെ അനുസരിക്കുകയും പിന്പറ്റുകയും ചെയ്തു. അങ്ങിനെ പൂര്ണ്ണമായും സ്വഹാബത്തിനെ പിന്പറ്റിയ താബിഉകള്ക്കും അല്ലാഹുവിന്റെ പൊരുത്തപ്പെടലിന്റെ സാക്ഷ്യപത്രം ഖുര്ആന് നല്കുന്നുണ്ട്. “സ്വഹാബത്തിനെ പിന്പറ്റിയ താബിഉകളെയും അല്ലാഹു പൊരുത്തപ്പെടുകയും അവര് അല്ലാഹുവിനെയും പൊരുത്തപ്പെടുകയും ചെയ്തു” എന്ന്. നാം മുമ്പ് കൊടുത്ത തൌബ സൂറത്തിലെ ആയത്ത് 100 ല് ഉണ്ട്.
അപ്പോള് ഖുര്ആനിലൂടെയും ഹദീസിലൂടെയും തന്നെ നാം മനസ്സിലാക്കുന്നത് അല്ലാഹുവിന്റെ ദീനില് ഏറ്റവും കൂടുതല് അംഗീകരിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടവരുമായ വിഭാഗം സ്വഹാബത്തും താബിഉകളും താബിഉത്താബിഉകളും ആണെന്നാണ്. മുസ്ലിം ലോകം മുഴുവന് അവരുടെ മിമ്പറുകളില് സ്വഹാബത്തിനെയും താബിഉകളെയും അവരെ പിന്പറ്റിയ താബിഉത്താബിഉകളേയും പ്രശംസിച്ച് കൊണ്ടേയിരിക്കുന്നു. ഇത് ലോകാവസാനം വരെ തുടരുകയും ചെയ്യും.
ഇതില് നിന്നും നാം മനസ്സിലാക്കേണ്ട പ്രധാന വസ്തുത, സ്വഹാബത്തിനെക്കാളും അതിന് ശേഷം താബിഉകളേക്കാളും പിന്നീട് താബിഉത്താബിഉകളേക്കാളും ദീനിന്റെ വിശ്വാസാനുഷ്ഠാനങ്ങള് കൃത്യമായി നിര്വ്വഹിക്കാനും അതിന്റെ അതിര്വരമ്പുകള് കാത്ത്സൂക്ഷിക്കാനും മറ്റൊരു കാലഘട്ടത്തിലെ ജനതക്കും സാധ്യമേ അല്ല എന്നതാണ്. അത്തരം ഒരു ഇസ്ലാമിക സാഹചര്യം പുന:സൃഷ്ടിക്കാന് ഇനി മറ്റാര്ക്കും സാധ്യവുമല്ല. കാരണം, അല്ലാഹുവിന്റെ പൂര്ണ്ണമായ ദീനിന്റെ യഥാര്ത്ഥ രൂപവും മട്ടവും ചിട്ടയും മാനവരാശിക്ക് പഠിപ്പിച്ച് പരിശീലിപ്പിക്കുവാന് അല്ലാഹുവിനാല് നിയുക്തനായ നബി (സ) യില് നിന്ന് നേരിട്ട് പരിശീലനം നേടിയെടുക്കാന് അല്ലാഹു പ്രത്യേകം തെരെഞ്ഞെടുത്തവരാണ് സ്വഹാബാക്കള് എന്നതുകൊണ്ട് തന്നെ.
ഈ പരിശീലനം ലഭിച്ചവരേക്കാള് നന്നായി ദീനിന്റെ വിധിവിലക്കുകള് ഉള്ക്കൊള്ളാന് മറ്റാര്ക്കും കഴിയില്ലെന്നത് യുക്തിസഹജമാണ്. അപ്പോള് നബിയെ (സ) പിന്പറ്റിയത്കൊണ്ട് സ്വഹാബത്തും , സ്വഹാബത്തിനെ പിന്പറ്റിയത് കൊണ്ട് താബിഉകളും താബിഉകളെ പിന്പറ്റിയത് കൊണ്ട് താബിഉത്താബിഉകളും ഇസ്ലാമിക ചരിത്രത്തില് അതുല്യരായിക്കഴിഞ്ഞു.
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും പിന്പറ്റി പിന്പറ്റി തലമുറകള് പിന്നോട്ടു പോകുന്തോറും നബി (صلى الله عليه وسلم ) യെ പൂര്ണ്ണമായി പിന്പറ്റണം എന്ന കല്പ്പന പരിപൂര്ണ്ണമായി നിറവേറ്റുന്നതില് പാളിച്ച സംഭവിക്കും എന്നു മനസ്സിലാക്കിയ പണ്ഡിതന്മാരില് ശ്രേഷ്ഠ പണ്ഡിതന്മാരായ മുജ്ത്തഹിദുകള് (അതായത് താബിഉകളിലും താബിഉത്താബിഉകളിലും ഉള്പ്പെട്ട മഹാ പണ്ഡിതന്മാര്) ദീനീചിട്ടകള് രേഖപ്പെടുത്തിവെക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധാവാന്മാരായിരുന്നു.
നബി (صلى الله عليه وسلم) യില് നിന്ന് നേരിട്ട് പരിശീലനം സിദ്ധിച്ച് , അല്ലാഹുവില് നിന്ന് ഖുര്ആനിലൂടെ അംഗീകാരം നേടിയ മഹാന്മാരായ സ്വഹാബത്തിന്റെ رضي الله عنهم ദീനീപ്രവര്ത്തനങ്ങളും നടപടിക്രമങ്ങളും എങ്ങനെയായിരുന്നുവെന്ന് കൃത്യമായും മനസ്സിലാക്കി ഗവേഷണ ബുദ്ധ്യാ അവകളെ വിശകലനം ചെയ്തും നബി (صلى الله عليه وسلم) യുടേയും സ്വഹാബത്തിന്റെയും ജീവിതം രേഖപ്പെടുത്തുകയും അവ ഗ്രന്ഥ രൂപത്തില് പിന്തലമുറകള്ക്ക് വേണ്ടി സമര്പ്പിക്കുകയും ചെയ്തു. ഈ ഉത്തരവാദിത്വം നിറവേറ്റിയ പണ്ഡിതന്മാര് ഖുര്ആന്റെയും ഹദീസിന്റെയും അംഗീകാരം സിദ്ധിച്ച കാലഘട്ടത്തില് ജീവിച്ചിരുന്നവരുമാണ്.
മുത്ലഖുല് മുജ്തഹിദുകള് (ഇമാം അബൂഹനീഫ , ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്മദ്ബ്നു ഹമ്പല് رحمهم الله ورحمنا معهم തുടങ്ങിയവര്) എല്ലാം തന്നെ നബി (صلى الله عليه وسلم) ഏറ്റവും നല്ല കാലം എന്ന് വിശേഷിപ്പിച്ച കാലഘട്ടത്തില് ജീവിച്ചിരുന്നവരും ഖുര്ആന് തൃപ്തിപ്പെട്ട താബിഉകളിലും താബിഉത്താബിഉകളിലും ഉള്പ്പെടുന്നവരുമാണ്. ഈ കാലഘട്ടങ്ങളെക്കുറിച്ചാണ് നബി (صلى الله عليه وسلم) പറഞ്ഞത് ‘കാലങ്ങളില് വെച്ച് നല്ല കാലം എന്റെ കാലവും പിന്നെ അതിന്റെ അടുത്ത കാലവും പിന്നെ അതിന്റെ അടുത്ത കാലവും’ എന്ന്.
ഇത് ഹിജ്റ ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളെയാണ് സൂചിപ്പിക്കുന്നത്.
നബി صلى الله عليه وسلم യേയും സ്വഹാബത്തിനേയും പിന്പറ്റുന്ന വിഷയത്തില് ഇവരേക്കാള് കൂടുതല് ശ്രദ്ധിക്കപ്പെടേണ്ടവര് ആരാണ് ? ഹിജ്റ രണ്ടും മൂന്നും നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ആ മഹാ പണ്ഡിതന്മാരേയും അവരുടെ ഗ്രന്ഥങ്ങളേയും പിന്പറ്റികൊണ്ടല്ലാതെ നബി صلى الله عليه وسلم യെയും സ്വഹാബത്തിനേയും പിന്പറ്റുന്ന വിഷയത്തില് ഒരടി മുന്നോട്ട് പോകാന് മുസ്ലിം ലോകത്തിന് കഴിയില്ല.
ഇതൊന്നും കൂടാതെ ഖുര്ആനിന്റെ ലഭ്യമായ പരിഭാഷകള് വായിച്ച് അതില് നിന്നും ഓരോ വായനക്കാരനും മനസ്സിലാകുന്നതനുസരിച്ച് ജീവിച്ചാല് അതാണ് അല്ലാഹുവിന്റെ തൃപ്തി സമ്പാദിക്കാനുള്ള മാര്ഗം എന്ന് വാദിക്കുന്നതിലെ അപകടം എത്ര വലു
താണ്……..
SUNNI DEBATERS WING…..
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________
No comments:
Post a Comment