Monday, 10 October 2016

ഇസ്തിഗാസ വിവരണം 02

ഇസ്തിഗാസ

സഹായാര്ഥന എന്നാണ് ഇസ്തിഗാസയുടെ ഭാഷാര്ഥം. അല്ലാഹു നല്കു്ന്ന അമാനുഷിക സിദ്ധികള് കൊണ്ട് അമ്പിയാക്കളും ഔലിയാക്കളും സഹായിക്കുമെന്ന വിശ്വാസ ത്തോടെ അവരോട് നടത്തുന്ന സഹായാര്ഥനയാണ് ഇതുകൊണ്ടുദ്ദേശ്യം. ഇപ്രകാരം നടത്തുന്ന സഹായാര്ഥന ശിര്കി്ന്റെ പരിധിയില് വരില്ല . കാരണം, ഇസ്തിഗാസഃ ചെയ്യുന്ന മുസ്ലിം അല്ലാഹുവിന്റെ സത്തയിലോ ഗുണങ്ങളിലോ സ്വയം പര്യാപ്തതയുണ്ടെന്ന വിശ്വാസത്തോടെ മറ്റൊരു ശക്തിയെ പങ്കാളിയാക്കുന്നില്ല.

ആപല്ഘട്ടങ്ങളില് ‘ബദ്രീങ്ങളേ കാക്കണേ’, ‘മുഹ്യദ്ദീന് ശൈഖേ രക്ഷിക്കണേ’ എന്നെല്ലാം പറയുന്നതാണ് ഇസ്തിഗാസഃ. തവസ്സുല് അനുവദനീയവും സുന്നത്തും പുണ്യകര്മവുമാണ്. തവസ്സ്വുലിന്റെ ഒരു ഭാഗം തന്നെയാണ് ഇസ്തിഗാസഃ. അതിനാല് തവസ്സ്വുലിന്റെ വിധി തന്നെയാണ് ഇസ്തിഗാസക്കുമുള്ളത്. ഇതാണ് ഈ വിഷത്തില് സുന്നികളുടെ നിലപാട്.

നമുക്ക് പ്രമാണങ്ങള് പരിശോധിക്കാം.

ഖുര്ആകന്റെ നിലപാട്.........

Proof-(1)

അല്ലാഹു തന്റെ സൃഷ്ടികളെ സഹായിക്കാന് ചിലരെ നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ അല്ലാഹു നിശ്ചയിച്ച സഹായികളില് പ്രധാനിയാണ് നബി (സ്വ). ഖുര്ആിന് ഇത് വ്യക്തമാക്കുന്നത് കാണുക:

“നിശ്ചയം നിങ്ങളുടെ സഹായി അല്ലാഹുവും അവന്റെ റസൂലും നിസ്കാരം നിലനിര്ത്തുകയും സകാത് കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസികളുമാണ്. അവര് വിനയം പ്രകടിപ്പിക്കുന്നവരത്രെ’ (അല്മാഇദഃ 55).

ഇമാം ഫഖ്റുദ്ദീനുര്റാംസി (റ) തന്റെ തഫ്സീറുല് കബീറില് മേല് സൂക്തം
വ്യാഖ്യാനിക്കുന്നതിങ്ങനെയാണ്:“ആയതിന്റെ ആദ്യവും അന്ത്യവും ചിന്തിക്കുന്ന നിഷ്പക്ഷമതികള്ക്ക്ു ആയതില് പരാമര്ശി്ച്ച ‘വലിയ്യ്’ സഹായി, ഇഷ്ടക്കാരന് എന്ന അര്ഥത്തില് മാത്രമാണെന്ന് ഉറപ്പിച്ചു പറയാന് കഴിയും (6/30).

Proof-(2)

ഒരു പ്രതിസന്ധിഘട്ടത്തില് ആഇശഃ (റ) ഉള്പ്പെടെയുള്ള പ്രവാചക പത്നിമാരോട് ഖുര്ആംന് പറഞ്ഞു: ‘അവര് ഇരുവരും (ഹഫ്സയും ആഇശഃയും) നബിക്കെതിരെ പരസ്പരം സഹായിക്കുകയാണെങ്കില് നിശ്ചയം അല്ലാഹുവും ജിബ്രീലും വിശ്വാസികളില് പെട്ട സുകൃതരും നബിയുടെ സഹായികളാണ്. അതിനു പുറമെ മലകുകളും സഹായികളത്രെ” (അത്തഹ്രീം 4).

ഈ സൂക്തത്തില് അല്ലാഹു പറഞ്ഞ ‘മുഅ്മിനു’ കളിലെ നല്ലവര് അല്ലാഹുവിന്റെ ഔലിയാക്കള് ആണെന്ന് ഇബ്നുതൈമിയ്യഃ പറഞ്ഞിരിക്കുന്നു (ഫതാവാ ഇബ്നു തൈമിയ്യഃ 6/94).

Proof-(3)

അനിസാഅ് സൂറത്തിലെ 64-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില് ഖുര്ത്വു ബി എഴുതി.

“അബൂസ്വാദിഖ് അലി (റ) ല് നിന്ന് നിവേദനം: അലി (റ) പറഞ്ഞു. നബി (സ്വ) യെ മറവു ചെയ്തു. മൂന്നു ദിവസം കഴിഞ്ഞപ്പോള് ഒരു അഅ്റാബി ഖബറിനരികെ വന്നു. അദ്ദേഹം നബി (സ്വ) യുടെ ഖബ്റിനു മുകളിലേക്ക് വീണു. . തുടര്ന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങുപറഞ്ഞു. ഞങ്ങള് അങ്ങയുടെ വാക്കുകള് കേട്ടു. അങ്ങ് അല്ലാഹുവില് നിന്ന് കാര്യങ്ങള് മനസ്സിലാക്കി. ഞങ്ങള് അങ്ങയില് നിന്ന് അതുള്ക്കൊണ്ടു. അല്ലാഹു അങ്ങേക്ക് അവതരിപ്പിച്ചതില് ഇപ്രകാരം വന്നിരിക്കുന്നു. ‘മനുഷ്യര് അവരുടെ ശരീരത്തോട് അക്രമം കാണിച്ചു തങ്ങളെ സമീപിക്കുന്നു…….’ (ആയത്തിന്റെ അന്ത്യം വരെ പാരായണം ചെയ്തു) അല്ലാഹുവിന്റെ ദൂതരേ, ഞാന് എന്റെ ശരീരത്തെ (ദോഷം കൊണ്ട്) അക്രമിച്ചു. ഞാന് ഇതാ അങ്ങയെ സമീപിച്ചിരിക്കുന്നു. തങ്ങള് എനിക്ക് പൊറുക്കലിനെ തേടാന് വേണ്ടി.’ അപ്പോള് ഖബറില് നിന്ന് ഒരു ശബ്ദമുയര്ന്നു . നിശ്ചയം നിനക്ക് അല്ലാഹു പൊറുത്തിരിക്കുന്നു’ (അല്ജാമിഉ ഫീ അഹ്കാമില് ഖുര്ആ്ന്, ഖുര്ത്വു ബി. 3/229).

ഇമാം നവവി(റ) തന്റെ
പ്രസിദ്ധമായ ‘ഈളാഹി’ല് (Page 498),

ഇമാം അബൂ മുഹമ്മദ് ബ്നു ഖുദാമ(റ) തന്റെ 'മുഗ്നി'യില് (556/3),

ഷെയ്ഖ് അബുല് ഫറജ് ബ്നു ഖുദാമ(റ) തന്റെ 'ശറഹുല് കബീറി'ല് (495/3),

ഷെയ്ഖ് മന്സൂര് ഇബ്നു യൂനുസല് ബഹ് വതി(റ) തന്റെ 'കശ്ശാഫി'ല് (30/5),

ഇമാം ബൈഹഖി(റ) തന്റെ 'ശുഅബുല് ഈമാന്' ലും (495/3),

ഇമാം ഇസ്സുബ്നു ജമാ അ:(റ) തന്റെ ‘ഹിദായതു സ്സാലികി’ലും (1383/3),

ഹാഫിള് ഇബ്നുല് ജൌസീ(റ) തന്റെ 'മുസീറുല് ഗറാമിസ്സാകിനി'ലും (301/2),

ഇമാം സ്വാലിഹുശ്ശാമി(റ) തന്റെ 'സുബുലുല് ഹുദാ വര്റഷാദ്'ലും 380/12),

ഇമാം ഹാഫിള് അസ്സുംഹൂദി(റ) തന്റെ 'വഫാഉല് വഫാ'ഇലും (1361/4),

ഇമാം ഹാഫിള് ഇബ്നു അസാകിര്(റ) തന്റെ 'ഇത്ഹാഫു സാഇര്'ലും (68,69),

ഇമാം ഇബ്നുന്നജ്ജാര്(റ) തന്റെ 'അദ്ദുര്റതുസ്സമീന'യിലും (224),

ഇമാം ഇബ്നുഹജറില് ഹൈതമി(റ) തന്റെ 'തുഹ്ഫതുസ്സുവ്വാര്'ഇലും (55),

ഇമാം അബ്ദുല്ലാഹില് മറാകിശി(റ) തന്റെ 'മിസ്ബാഹുള്ളലാമി'ലും (21)
ഈ സംഭവം ഉദ്ധരിച്ചിരിക്കുന്നു.

Proof-(4)

ഇസ്തിഗാസാ വിരോധികള് കൂടി അംഗീകരിക്കുന്ന അല്ലാമാ ഇബ്നുകസീറിനെ തന്നെ വീണ്ടും ഉദ്ധരിക്കാം. അനിസാഅ് സൂറത്തിലെ 64-ാം സൂക്തം അദ്ദേഹം വ്യാഖ്യാനിക്കുന്നു.
‘ദോഷികളായ മനുഷ്യര്ക്ക് ഈ ആയത്തിലൂടെ അല്ലാഹു വഴികാണിച്ചുകൊടുക്കുന്നു. അവരില് നിന്നു വീഴ്ചയോ ദോഷമോ സംഭവിച്ചാല് അവര് നബി (സ്വ) യെ സമീപി ക്കുകയും നബിയുടെ സമീപത്തുവെച്ച് അവര് അല്ലാഹുവോട് പൊറുക്കലിനെ തേടുകയും അവര്ക്ക് പൊറുത്തുകൊടുക്കാന് വേണ്ടി നബി (സ്വ) ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്. ഇപ്രകാരം പ്രവര്ത്തിച്ചാല് അല്ലാഹു അവരുടെ പശ്ചാതാപം സ്വീകരിക്കുന്നതാണ്. ഇതു കൊണ്ടാണ് അവര് അല്ലാഹുവിനെ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കുമെന്ന് അല്ലാഹു പറയാന് കാരണം.

ശൈഖ് അബൂമന്സ്വൂതര് അസ്സ്വബ്ബാഗ് (റ) ഉള്പ്പെ ടെയുള്ള ഒരു സംഘം പണ്ഢിതന്മാര് അതബി (റ) ല് നിന്നു റിപ്പോര്ട്ടു് ചെയ്യുന്ന ഒരു സംഭവം ഇങ്ങനെയാണ്: ഞാന് നബി (സ്വ) യുടെ ഖബറിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോള് ഒരു അഅ്റാബി അവിടെ വന്നു. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയില് അല്ലാഹു വിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാന് കേട്ടിട്ടുണ്ട്. അവര് ശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി (സ്വ) അവര്ക്കു പൊറുക്കുന്നതിനു വേണ്ടി പ്രാര്ഥിക്കുകയും ചെയ്താല് പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവര് എത്തിക്കുന്നതാണ്. റസൂലേ, എന്റെ ദോഷങ്ങളില് നിന്നു മോചനം തേടിക്കൊണ്ടും എന്റെ റബ്ബിലേക്ക് അങ്ങയെ ശിപാര്ശയാക്കിക്കൊണ്ടും ഇതാ ഞാന് അങ്ങയുടെ അരികില് വന്നിരിക്കുന്നു.”

ഈ സംഭവം ശിര്കാണെങ്കില് ഇബ്നുകസീര് ഇത് ഉദ്ധരിക്കുമായിരുന്നോ? ശിര്ക് പ്രചരിപ്പിക്കാനാണോ അദ്ദേഹം ഖുര്ആന് വ്യാഖ്യാനിക്കുന്നത്. ഇസ്തിഗാസാവിരോ ധികള് അംഗീകരിക്കുന്ന ഇബ്നുകസീര് പോലും ഇസ്തിഗാസ ശിര്കല്ലെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നല്ലേ ഈ വിവരണം വ്യക്തമാക്കുന്നത്

മനുഷ്യകഴിവിനപ്പുറത്തുള്ള കാര്യങ്ങളില് ജീവിത കാലത്തും മരണശേഷവും നബി (സ്വ) യോട് സ്വഹാബത് സഹായം തേടിയ തായി ഹദീസുകളില് കാണാവുന്നതാണ്.

ഒരു കാര്യം ഒരാളോട് ചോദിക്കുന്നത് ശിര്ക്കാ കണമെങ്കില് അത് ജീവിതകാലം മരണശേഷം എന്ന വ്യത്യാസം ഉണ്ടാവുകയില്ല.

Proof-(5)

ജീവിതകാലത്ത്.........

“യസീദ്ബ്നു അബീഉബൈദ് (റ) വില് നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: സലമത് (റ) വിന്റെ കാലില് ഒരു വെട്ടിന്റെ അടയാളം ഞാന് കണ്ടു. ഈ വെട്ട് എങ്ങനെ പറ്റിയതാണെന്നു ഞാന് അദ്ദേഹത്തോട് ആരാഞ്ഞു. അദ്ദേഹം പറഞ്ഞു. ഇത് ഖൈബര് യുദ്ധത്തിലേറ്റ വെട്ടാണ്. ഇതു പറ്റിയപ്പോള് സലമത് അപകടത്തില് പെട്ടു പോയി എന്ന് ജനങ്ങള് പറഞ്ഞു. ഞാന് ഉടനെ നബി (സ്വ) യെ സമീപിച്ചു. നബി (സ്വ) എന്റെ മുറിവില് മൂന്നു പ്രാവശ്യം ഊതി. അതിനുശേഷം ഈ നിമിഷം വരെ ഈ മുറിവ് എനിക്ക് വേദനിച്ചിട്ടില്ല” (ബുഖാരി, 9/479).

മുറിവേറ്റ സലമത് (റ) അല്ലാഹുവിനോട് പറയുന്നതിനു പകരം നബി (സ്വ) യെയാണ് സമീപിച്ചത്. ആവലാതി അല്ലാഹുവിനോട് പറയാന് നബി (സ്വ) നിര്ദ്ദേ ശിച്ചില്ല. ഒരു പ്രത്യേക രൂപത്തില് എന്നോടും വേവലാതി ഉണര്ത്തി ക്കുന്നതിന് വിരോധമില്ലെന്ന് സലമതിന്റെ ആവലാതി സ്വീകരിച്ചുകൊണ്ട് നബി (സ്വ) പരോക്ഷമായി പഠിപ്പിക്കുകയാ യിരുന്നു. സലമത് (റ) മുറിവേറ്റ കാലുമായി നബിയെ സമീപിച്ചത് മനുഷ്യ കഴിവിന പ്പുറത്തുള്ള സഹായം പ്രവാചക സവിധത്തില് നിന്ന് ലഭിക്കുമെന്ന വിശ്വാസത്തോടെ യായിരുന്നു. അത് ലഭിക്കുകയും ചെയ്തു. ഏത് മനുഷ്യനാണ് മുറിഞ്ഞ കാല് ഊതി സുഖപ്പെടുത്താന് സാധിക്കുക?.

Proof-(6)

“അബൂഹുറൈറഃ (റ) വില് നിന്ന് നിവേദനം: അദ്ദേഹം നബി (സ്വ) യോടു പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഞാന് അങ്ങയില് നിന്ന് ധാരാളം ഹദീസുകള് കേള്ക്കു ന്നു. പക്ഷേ, എല്ലാം മറന്നുപോകുന്നു. അപ്പോള് നബി (സ്വ) എന്റെ തട്ടം വിരി ക്കാന് കല്പ്പിച്ചു. ഞാന് തട്ടം വിരിച്ചു. നബി (സ്വ) തന്റെ രണ്ടു കരങ്ങള്കൊ്ണ്ടും തട്ടത്തിലേക്ക് കോരിയിട്ടു. എന്നിട്ട് അത് കൂട്ടിപ്പിടിക്കാന് പറഞ്ഞു. ഞാന് തട്ടം (നെഞ്ചി ലേക്ക്) കൂട്ടിപ്പിടിച്ചു. അതിനു ശേഷം ഞാന് കേട്ട ഒരു ഹദീസും മറന്നിട്ടില്ല”(ബുഖാരി 8/551).

മറവിക്ക് മനുഷ്യകഴിവിനപ്പുറമുള്ള പ്രതിവിധി തേടിയാണ് അബൂഹുറൈറഃ (റ) നബിയെ സമീപിക്കുന്നത്. നബി(സ്വ)യാകട്ടെ അദ്ദേഹത്തിനു പ്രതിവിധി നല്കുകകയും ചെയ്യുന്നു.

Proof-(7)

റബീഅതുബ്നു കഅ്ബ് (റ) വില് നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. “ഞാന് നബി (സ്വ) യോടു കൂടെ രാത്രി താമസിച്ചു. നബി (സ്വ) ക്ക് വുളൂഇനും ശുദ്ധീകരണത്തിനു മാവശ്യമായ വെള്ളം ഞാന് എത്തിച്ചുകൊടുത്തു. അപ്പോള് നബി (സ്വ) എന്നോട് പറഞ്ഞു. ‘നീ (ആവശ്യമുള്ളത്) ചോദിക്കുക.’ ഞാന് ചോദിച്ചു: ‘സ്വര്ഗ്ത്തിലും എനിക്ക് അങ്ങയുടെ കൂടെ കഴിയണം. അപ്പോള് റസൂല് ചോദിച്ചു. മറ്റൊന്നും ചോദി ക്കാനില്ലേ? റബീഅത് (റ) പറഞ്ഞു. എനിക്ക് അതുതന്നെ മതി. നബി (സ്വ) പറഞ്ഞു. സൂജുദ് വര്ധി്പ്പിച്ചുകൊണ്ട് ഇക്കാര്യത്തില് നീ എന്നെയും സഹായിക്കുക”(മുസ്ലിം 2/206).

സ്വര്ഗം നല്കുക മനുഷ്യകഴിവില്പ്പെ ട്ടതാണോ? ഒരിക്കലുമല്ല. എന്നിട്ടും സ്വഹാബി യായ റബീഅത് (റ) നബി (സ്വ) യോട് സ്വര്ഗം ആവശ്യപ്പെട്ടു. നബി (സ്വ) യോട് മനുഷ്യ കഴിവില്പെ ടാത്ത ഈ കാര്യം ചോദിക്കുന്നത് കൊണ്ട് മുശ്രികാകുകയില്ലെന്ന് റബീഅത് (റ) വിശ്വസിക്കുന്നു. എല്ലാ ചോദ്യവും ആരാധനയല്ലെന്ന് നബി (സ്വ) ഈ സംഭവത്തിലൂടെയും നമ്മെ പഠിപ്പിക്കുന്നു. ചോദ്യങ്ങളെല്ലാം ഇബാദത്തായിരുന്നെങ്കില് റബീഅതിനോട് ചോദിക്കാന് നബി (സ്വ) പറയുമായിരുന്നില്ല. ഭൌതികമായ എന്തെങ്കി ലുമാണ് റബീഅത് ചോദിക്കുകയെന്ന ധാരണയാണോ നബിയെ ഇങ്ങനെ പറയാന് പ്രേരിപ്പിച്ചിരിക്കുക? അപ്രതീക്ഷിതമായ ചോദ്യത്തിലൂടെ റബീഅത് (റ) നബി (സ്വ) യെ അമ്പരപ്പിക്കുകയായിരുന്നോ? അങ്ങനെയെങ്കില് മനുഷ്യകഴിവിനപ്പുറത്തുള്ള ഇത്തരം കാര്യങ്ങള് ചോദിക്കുന്നത് ശിര്കാതണെന്നു നബി (സ്വ) ഉപദേശിക്കുമായിരു ന്നില്ലേ? നബി (സ്വ) അങ്ങനെ ഉപദേശിക്കുന്നില്ലല്ലോ.

Proof-(8)

“ജാബിര് (റ) ല് നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഹുദൈബിയ്യഃ ദിവസം ജനങ്ങള് ദാഹിച്ചു വലഞ്ഞു. നബി(സ്വ)യുടെ അരികില് ഒരു പാത്രം വെള്ളമുണ്ടായിരുന്നു. അവിടുന്ന് അതില് നിന്ന് വുളൂഅ് ചെയ്തു. ജനങ്ങളെല്ലാവരും സങ്കടത്തോടെ നബി (സ്വ) ഇരിക്കുന്ന ഭാഗത്തേക്ക് വന്നു. അവിടുന്ന് ചോദിച്ചു ‘എന്താണ് പ്രശ്നം?’ അവര് പറഞ്ഞു: ‘ഞങ്ങള്ക്ക് വുളൂഅ് ചെയ്യാനും കുടിക്കാനും അങ്ങയുടെ മുമ്പിലുള്ള വെള്ളമേയുള്ളൂ.’ അപ്പോള് നബി(സ്വ)പാത്രത്തില് കൈവെച്ചു. അരുവിയി ലൂടെയെന്നവിധം വിരലുകള്ക്കിതടയിലൂടെ വെള്ളം പൊട്ടിയൊഴുകാന് തുടങ്ങി. ഞങ്ങള് കുടിച്ചു. വുളൂഅ് ചെയ്തു. ‘നിങ്ങള് എത്ര പേരുണ്ടായിരുന്നു’ എന്ന ചോദ്യത്തിന് ജാബിര് (റ) പറഞ്ഞു: ‘ഒരു ലക്ഷം മനുഷ്യരുണ്ടായിരുന്നുവെങ്കിലും ഞങ്ങള്ക്ക് ആ വെള്ളം മതിയാകുമായിരുന്നു. ഞങ്ങള് ആയിരത്തി അഞ്ഞൂറ് പേരാണുണ്ടായിരുന്നത്” (ബുഖാരി, 8/471).

വെള്ളമില്ലാതെ ദാഹിച്ചുവലയുക. നബി (സ്വ) യുടെ അടുക്കല് തങ്ങള്ക്ക് മതിയായ വെള്ളം സ്റ്റോക്കില്ലെന്ന് അറിയുക. എന്നിട്ടും അധിക ജലത്തിന് വേണ്ടി പ്രവാചകരെ സമീപിക്കുക. മനുഷ്യകഴിവിനപ്പുറത്തുള്ള മാര്ഗ്ത്തിലൂടെ വെള്ളം ലഭിക്കണമെന്നല്ലേ സ്വഹാബിമാര് ആഗ്രഹിക്കുന്നത്? അല്ലാഹു തനിക്കു നല്കിയ മുഅ്ജിസത്തിലൂടെ നബി (സ്വ) സ്വഹാബിമാരുടെ ആവശ്യം സഫലീകരിച്ച് കൊടുക്കുന്നു. വിരലുകളിലൂടെ ജലപ്രവാഹമുണ്ടാവുകയും മനുഷ്യ കഴിവിനപ്പുറത്തുള്ള മാര്ഗ ത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്യുന്നു.

ഈ വിധത്തില് ആവശ്യങ്ങള് നിവര്ത്തി ച്ച് കൊടുക്കാന് നബി (സ്വ) ക്ക് സ്വയംപര്യാ പ്തതയോ സ്വമദിയ്യത്തോ ഉണ്ടെന്ന് സ്വഹാബികള് വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വാസമുണ്ടായിരുന്നെങ്കില് സ്വഹാബികളുടെ പ്രവര്ത്തിനം ശിര്കാകുമായിരുന്നു. അല്ലാഹു നല്കിയ കഴിവില് നിന്ന് സഹായം ചോദിക്കാം, നല്കാം എന്നാണ് മേല് ഹദീസുകള് വ്യക്തമാക്കുന്നത്.

ചുരുക്കത്തില് മനുഷ്യകഴിവിനപ്പുറമുള്ള കാര്യങ്ങള് ചോദിക്കുന്നതിന് ഇസ്ലാമില് വിരോധമില്ലെന്ന് പ്രമാണങ്ങള് സ്ഥിരീകരിച്ചിരിക്കുകയാണ്.

മരണശേഷം................

ജീവിച്ചിരിക്കുന്നവരായാലും മരണപ്പെട്ടവരായാലും അല്ലാഹു അല്ലാത്തവര്ക്ക് ആരാധനയര്പ്പിരക്കുന്നത് ശിര്ക്കു തന്നെയാണ്. മുസ്ലിംകളാല് സഹായാര്ഥന നടത്തപ്പെടുന്നവര് സ്വയം പര്യാപ്തരാണെന്നും റബ്ബാണെന്നുമുള്ള വിശ്വാസം ഇല്ലാത്തതിനാല് അത് ആരാധനയും ശിര്ക്കു മല്ല.

സ്വയം പര്യാപ്തത വിശ്വസിച്ചുകൊണ്ടുള്ള വണക്കമാണല്ലോ ആരാധനയാകുന്നത്. ആരാധിക്കപ്പെടുന്ന ശക്തി റബ്ബാണെന്ന വിശ്വാസം ഉണ്ടായിരിക്കണം. വിശുദ്ധ ഖുര്ആണന് ഒന്നാം അധ്യായം അഞ്ചാം സൂക്തം ഇപ്രകാരം വ്യാഖ്യാനിക്കാം.
‘നീ റബ്ബാണെന്നു സമ്മതിച്ചുകൊണ്ട് നിന്നെ ഞങ്ങള് ഭയപ്പെടുന്നു. നിനക്കു ഞങ്ങള് കീഴ്പ്പെടുകയും ഒതുങ്ങുകയും ചെയ്യുന്നു’ (തഫ്സീറുത്വബറി, 1/69).

ഒരടിമ അവന്റെ റബ്ബിനോട് ചോദിക്കലാണ് പ്രാര്ത്ഥ്ന (ദുആഅ്) (റാസി 3/23).

അങ്ങേ അറ്റത്തെ വണക്കവും താഴ്മയും പ്രകടിപ്പിക്കലാണ് ഇബാദത്ത് (തഫ്സീര് ബൈളാവി 1/8, അബുസ്സുഊദ് 1/10).

Proof-(9)

അല്ലാഹുവിന്റെ റുബൂബിയ്യത്ത് സമ്മതിച്ചുകൊണ്ടുള്ള വണക്കമാണ് ആരാധനയെന്ന് ഇവിടെ വ്യക്തമാകുന്നു. ഇത്തരം വിശ്വാസമില്ലാതെയുള്ള സഹായാര്ഥ ന നബി (സ്വ) യോട് അവിടുത്തെ മരണ ശേഷവും മുസ്ലിംകള് നടത്തിയിരുന്നതായി അല്ലാമാ ഇബ്നു കസീര് വ്യക്തമാക്കുന്നത് കാണുക:

“മാലിക് (റ) ല് നിന്ന് നിവേദനം: അദ്ദേഹം പറയുന്നു. ഉമര് (റ) ന്റെ കാലത്ത് കഠിനമായ വരള്ച്ചു ബാധിച്ചു. അന്ന് ഒരാള് നബി (സ്വ) യുടെ ഖബറിനു സമീപം വന്നു പറഞ്ഞു. ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയുടെ സമുദായത്തിനുവേണ്ടി അങ്ങ് അല്ലാഹുവോട് മഴക്കുവേണ്ടി പ്രാര്ഥിടക്കുക. നിശ്ചയം, അവര് നാശത്തിന്റെ വക്കിലാണ്. പിന്നീട് അദ്ദേഹം നബി (സ്വ) യെ സ്വപ്നത്തില് ദര്ശിിച്ചു. നബി (സ്വ) അദ്ദേഹത്തോടു പറഞ്ഞു. ‘നീ ഉമര് (റ) നെ സമീപിച്ച് എന്റെ സലാം പറയുക. അവര്ക്ക് വെള്ളം നല്ക്പ്പെടുമെന്ന് അറിയിക്കുക. അദ്ദേഹം ഉടന് ഉമര് (റ) നെ സമീപിച്ചു. പ്രസ്തുത സംഭവം വിവരിച്ചു. ഉമര്(റ) അത് കേട്ട് കരഞ്ഞ് പറഞ്ഞു. എനിക്ക് അശക്തമായ കാര്യത്തിലെല്ലാതെ ഞാന് വീഴ്ച വരുത്തിയിട്ടില്ല.

ഈ ഹദീസിന്റെ പരമ്പര സ്വീകാര്യയോഗ്യമാണെന്ന് ഇമാം ഇബ്നുഹജര്(റ) ഫത്ഹുല് ബാരിയിലും, ഇബ്നുകസീര് അല്ബിബദായയിലും വ്യക്തിമാക്കിയിട്ടുണ്ട്.(അല്ബിലദായതുവന്നിഹായ 7/111), (ഇബ്നുകസീര് 1/533).
( ഫത്ഹുല് ബാരി 3/587, ദലാഇലുന്നുബുവ്വ 7/47), (താരീഖുല് കബീര് 7/34, ശിഫാഉസ്സഖാം 173),

ഇവിടെ തേടിയ വ്യെക്തി സ്വഹാബി ആയ ബിലാൽ ഇബ്നു ഹാരിസ് അൽ മുസ്നി ആണെന്ന് ഇബ്നു ഹജറും വ്യെക്തമാക്കുന്നു....(ഫത് ഹുൽബാരി 2/495)

നബി (സ്വ) യുടെ വഫാത്തിനുശേഷം ഉമര് (റ) ന്റെ ഭരണ കാലത്താണീ സംഭവം. ഉമര് (റ) നോട് അദ്ദേഹം പ്രസ്തുത സംഭവം വിവരിച്ചപ്പോള് മരണപ്പെട്ട നബിയോട് സഹാ യാര്ഥന നടത്തിയത് ശിര്കായിപ്പോയെന്ന് ഉമര് (റ) പറഞ്ഞില്ല. എന്നുമാത്രമല്ല നബി (സ്വ) ഖബറില് നിന്ന് നല്കിയ നിര്ദ്ദേ ശമനുസരിച്ച് പ്രവര്ത്തി ക്കുകയും ചെയ്തു.

നബി(സ്വ)യുടെ ഖബറിന്റെ സമീപത്ത് വന്ന് ഇസ്തിഗാസ ചെയ്ത ആളുടെ പ്രവര്ത്തബനമാണ് നാം രേഖയായി കാണുന്നതെങ്കില് മാത്രമേ ഇങ്ങനെ ഒരു പ്രശ്നം വരൂ. അതേ സമയം നമ്മുടെ തെളിവ് ഈ വന്ന മനുഷ്യന്റെ പ്രവര്ത്തയനമല്ല, നബി(സ്വ)യുടെ ഖലീഫയായ ഉമര്(റ) അംഗീകരിച്ചു എന്നതാണ്. വന്നയാള് ആരായാലും കുഴപ്പമില്ല. ഉമര്(റ) അത് അംഗീകരിച്ചതാണ് നമുക്ക് രേഖ. ഇത് ശിര്ക്കാ യിരുന്നുവെങ്കില് ഒരിക്കലും ഉമര്(റ) അംഗീകരിക്കുമായിരുന്നില്ല.

ഒരു സംഭവത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു സ്വപ്നം ഉണ്ട് എന്നത് കൊണ്ട് ആ സംഭവം മുഴുവനും ആസ്വീകാര്യമാവുമെന്ന് ആരാണ് പഠിപ്പിച്ചത്. ഇവിടെ നമ്മുടെ രേഖ ഉമര്(റ) അംഗീകരിച്ചതാണ്. ഇത് സ്വപ്നത്തിലല്ല. അത്കൊണ്ട് തന്നെ ഈ രേഖ നമുക്ക് തള്ളേണ്ടതുമില്ല.

ഇത് ശിര്കാണെന്ന് അഭിപ്രായമുണ്ടെങ്കില് ഇബ്നുതൈമിയ്യഃ യുടെ ശിഷ്യന് കൂടിയായ ഇബ്നുകസീര് ഈ സംഭവം ഉദ്ധരിക്കുമായിരുന്നോ? ഇതിന്റെ പരമ്പര സ്വഹീഹാണെന്ന് പ്രസ്താവിക്കുകയല്ലേ അദ്ദേഹം ചെയ്തത്? ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്ബാരിയില് ഹാഫിള് ഇബ്നുഹജര് അസ്ഖലാനി (റ) യും ഈ സംഭവം ഉദ്ധരിക്കുന്നുണ്ട് (3/582).

Proof-(10)

ഇബ്നുകസീര് തന്നെ ഇസ്തിഗാസക്ക് വീണ്ടും തെളിവുദ്ധരിക്കുന്നത് കാണുക.

‘ഇമാം അഹ്മദ് (റ) പറയുന്നു: ഞാന് അഞ്ചുപ്രാവശ്യം ഹജ്ജ് നിര്വഹിച്ചു. മൂന്നുവട്ടം നടന്നുപോയാണ് നിര്വഹിച്ചത്. ഇവയില് ഒരു ഹജ്ജില് മുപ്പത് ദിര്ഹം ഞാന് ചെല വഴിച്ചിരുന്നു. ഒരു യാത്രയില് എനിക്ക് വഴിപിഴച്ചു. ഞാന് നടക്കുകയായിരുന്നു. അല്ലാ ഹുവിന്റെ അടിമകളേ, എനിക്ക് വഴി അറിയിച്ചുതരൂ എന്ന് ഞാന് പറഞ്ഞുകൊണ്ടേ യിരുന്നു. അങ്ങനെ ഞാന് നേര്വ്ഴിയില് എത്തിച്ചേര്ന്നു’ (അല്ബിദായതുവന്നിഹായ 10/418).

നടന്നു ഹജ്ജിനുപോകുമ്പോള് വിജനമായ പല പ്രദേശങ്ങളിലൂടെയും കടന്നുപോ കേണ്ടി വരും. അപ്പോള് വഴിതെറ്റുക സ്വാഭാവികമാണ്. ഇത്തരമൊരു ഘട്ടത്തില് ഇമാം അഹ്മദ് (റ) അല്ലാഹുവിന്റെ അടിമകളോടാണ് സഹായം ചോദിക്കുന്നത്. ഇത് വഴിയില് കാണുന്ന ജനങ്ങളോട് നേരിട്ടുള്ള സഹായാര്ഥോന ആകാന് നിര്വാനഹമില്ല. അങ്ങനെയായിരുന്നെങ്കില് ‘ഞാന് ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ഞാന് നേര് വഴി പ്രാപിച്ചു.’ എന്ന് അദ്ദേഹം പറയുമായിരുന്നില്ല. തന്നെയുമല്ല നേരിട്ടുള്ള വഴിയന്വേഷണമായിരുന്നെങ്കില് ഇത്ര പ്രാധാന്യത്തോടെ ഇബ്നുകസീര് ഈ സംഭവം ഉദ്ധരിക്കുമായിരുന്നില്ല. സാമാന്യബുദ്ധിയുള്ളവര്ക്ക് ഇത് മനസ്സിലാക്കാന് കഴിയും. അല്ബിിദായത്തുവന്നിഹായ എന്ന തന്റെ ഗ്രന്ഥത്തെക്കുറിച്ച് ഇബ്നു കസീര് തന്നെ പറയുന്നതു കാണുക.

“എന്റെ അവലംബം അല്ലാഹുവിന്റെ കിതാബും നബി (സ്വ) യുടെ സുന്നതുമാണ്. സ്വഹീഹോ ഹസനോ ആയത് ഞാന് ഉദ്ധരിക്കും. (ഉദ്ധരിക്കുന്നതില്) ബലഹീനതയു ണ്ടെങ്കില് അത് ഞാന് വ്യക്തമാക്കും” (1/15).

Proof-(11)
ഒരിക്കല് മദീനാവാസികള്ക്ക് കടുത്ത ക്ഷാമം നേരിട്ടു. അവര് ആഇശ (റ) യോട് പരാതി പറഞ്ഞു. ആഇശ (റ) പറഞ്ഞു. നിങ്ങള് നബി (സ്വ) യുടെ ഖബറിനടുത്തേക്ക് ചെല്ലുക. എന്നിട്ട് റൌളയില് നിന്ന് മുകളിലോട്ടു ഒരു ദ്വാരമിടുക. അവരങ്ങനെ ചെയ്തു. മഴ പെയ്തു. ചെടികള് ഇടതൂര്ന്ന് വളര്ന്നു . ഒട്ടകങ്ങള് തടിച്ചുകൊഴുത്തു. അതിനാല് ആ വര്ഷ ത്തിന് ക്ഷേമവര്ഷം എന്ന പേരു കിട്ടി (അല്വഫാ, ഇബ്നുല്ജൌ്സി).

Proof-(12)

”ഒരിക്കല് ഞാന് ഇബ്നുഉമര്(റ)വിന്റെ കൂടെയായിരുന്നപ്പോള് അദ്ദേഹത്തിന്റെ കാല് വഴുതി. മസില്സ് മേലോട്ടു കയറി. വലിയ വേദന. അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആളെ വിളിക്കാന് ഞാന് ആവശ്യപ്പെട്ടു. അദ്ദേഹം ‘യാ മുഹമ്മദ്’ എന്നു പറഞ്ഞു. കാല് സുഖപ്പെടുകയും ചെയ്തു. (ഇമാം ബുഖാരി ‘അദബുല് മുഫ്റദി’ല് -പേജ് 142- ഇത് നിവേദനം ചെയ്തിട്ടുണ്ട്.)

Proof-(13)

“അബ്ദുല്ലാഹിബ്നു ഉമര് (റ) ല് നിന്ന് നിവേദനം: നബി (സ്വ) പറയുന്നു: അന്ത്യദിനത്തില് സൂര്യന് അടുത്തുവരും. (കഠിമായ ചൂടിനാല്) വിയര്പ്പ് ചെവിയുടെ പകുതിവരെ എത്തും വിധം. ആ അവസ്ഥയില് ജനങ്ങള് ആദം (അ) നോട് ഇസ്തി ഗാസഃ നടത്തും. പിന്നീട് മൂസാ നബിയോടും തുടര്ന്ന് മുഹമ്മദ് നബി (സ്വ) യോടും” (ബുഖാരി 4/544)

അന്ത്യദിനമായിക്കഴിഞ്ഞാല് പിന്നെ ശിര്ക് ചെയ്യുന്നതിനു വിരോധമില്ലെന്ന് പറഞ്ഞു കൊണ്ടാണോ ഇസ്തിഗാസാ വിരോധികള് ഈ ഹദീസ് വ്യാഖ്യാനിക്കുക? അത്ഭുതം തന്നെ. അന്ത്യദിനമായാലും അല്ലെങ്കിലും ബഹുദൈവാരാധന വര്ജിയക്കപ്പെടേണ്ടതാ ണെന്നാണ് മുസ്ലിംകള് വിശ്വസിക്കുന്നത്.

Proof-(14)

ഇമാം ബുഖാരി(റ) റിപ്പോര്ട്ടു ചെയ്യുന്ന ഒരു ഹദീസ് ശ്രദ്ധിക്കുക. നബി(സ്വ) പറഞ്ഞു. “അല്ലാഹു പറഞ്ഞിരിക്കുന്നു. ഫര്ളായ ഇബാദത്തുകള്ക്കു് പുറമെ സുന്നത്തായ അമലുകള് ചെയ്തു എന്റെ അടിമകള് എന്നിലേക്ക് അടുക്കുകയും ഞാനവനെ സ്നേഹിക്കുകയും ചെയ്യും. അങ്ങനെ അവന് കേള്ക്കു ന്ന കാതും കാണുന്ന കണ്ണും നടക്കുന്ന കാലും പിടിക്കുന്ന കയ്യും ഞാനാകും. അവന് എന്നോട് ചോദിച്ചാല് ഞാനത് അവന് കൊടുക്കും. അവന് കാവലാവശ്യപ്പെട്ടാല് ഞാനവന് കാവല് നല്കും” (ബുഖാരി 2/963).

Proof-(15)

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഹാഫിള്ബ്നുഹജര്(റ) പറയുന്നു. അവന്റെ കയ്യും കാലും ചെവിയും ഒക്കെ അല്ലാഹു ആകുമെന്നു പറഞ്ഞതുകൊണ്ട് വിവക്ഷ, അവന്റെ ഉദ്ദേശ്യങ്ങള് പൂര്ത്തീ കരിക്കുന്നതിലും അവന്റെ കാഴ്ചയിലും കേള്വിുയിലുമൊക്കെ ഞാനവനെ പ്രത്യേകമായി സഹായിക്കുകയും അവന്റെ ആവശ്യങ്ങള് ധൃതഗതിയില് ഞാന് പൂര്ത്തീ കരിക്കുകയും ചെയ്യും എന്നാണ്’ (ഫത്ഹുല് ബാരി 11/344).

Proof-(16)

ഈ ഹദീസിന്റെ യാഥാര്ഥ്യം ഗ്രഹിച്ചാല് ഔലിയാക്കള്ക്ക് അവരുടെ ഉദ്ദേശ്യമനുസരിച്ച് കറാമത്തുകള് പ്രകടിപ്പിക്കാന് കഴിയുമെന്ന് വ്യക്തമാകും.
അമ്പിയാക്കളുടെ മുഅ്ജിസത്ത് മരണശേഷം മുറിഞ്ഞുപോകാത്തപോലെ ഔലിയാക്കളുടെ കറാമത്തും മരണത്തോടെ മുറിഞ്ഞുപോവുകയില്ല. വിശുദ്ധഖുര്ആണനിലും സുന്നത്തിലും ഇതിന് ധാരാളം തെളിവുകള് കണ്ടെത്താനാകും. ഔലിയാക്കളില് പ്രമുഖരായ ശുഹദാക്കളെ (രക്തസാക്ഷികള്) കുറിച്ച് അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാര്ഗത്തില് വധിക്കപ്പെട്ടവര്, അവര് മരണപ്പെട്ടവരാണെന്ന് നിങ്ങള് ധരിക്കരുത്. പക്ഷേ, അവര് ജീവിച്ചിരിക്കുന്നവരും റബ്ബിന്റെ അടുക്കല് പ്രത്യേക സ്ഥാനമുള്ളവരും ഭക്ഷണം നല്കിപ്പെടുന്നവരുമാണ്” (ആലു ഇംറാന്, 169)

മനുഷ്യകഴിവിനപ്പുറത്തുള്ള കാര്യങ്ങളില് ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്ഥന നടത്തുന്നത് ബഹുദൈവാരാധന-ശിര്ക്േ-യാണെന്ന ഇസ്തിഗാസാ വി രോധികളുടെ വാദത്തിന് ഖുര്ആന്, സുന്നത്ത്, മുസ്ലിം ലോകത്തിന്റെ ഇജ്മാഅ് തുടങ്ങിയവയിലൊന്നും യാതൊരടിസ്ഥാനവുമില്ലെന്ന് ഇതില്നിന്നെല്ലാം വ്യക്തമാകുന്നു.

പ്രമാണങ്ങള്കൊണ്ട് സ്ഥിരപ്പെട്ടതും അനുവദനീയവും സുന്നത്തുമായ പുണ്യകര്മമാണ് തവസ്സ്വുലും ഇസ്തിഗാസയുമെന്ന് ഇതുവരെ പറഞ്ഞതില്നിന്ന് വ്യക്തമാണല്ലോ. ലക്ഷ്യങ്ങള് കൊണ്ട് സ്ഥിരപ്പെട്ട സുന്നത്തിനെ അംഗീകരിക്കാത്തതു കൊണ്ടാണ് തലസ്സ്വുലും ഇസ്തിഗാസയും എതിര്ക്കുന്നവരെ നാം ‘മുബ്തദിഉകള്’ (പുത്തന് പ്രസ്ഥാനക്കാര്) എന്നു പറയുന്നത്......

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate