Friday, 16 September 2016

ഹദ്ദാദ് (റ)

ശൈഖ്  ഹദ്ദാദ്‌ (റ).
വഫാത്തിന്റെ  304 വർഷങ്ങൾ
പിന്നിട്ടു.

എന്നിട്ടും
ജനങ്ങൾ ഏറ്റെടുത്ത്‌ കൊണ്ട്
പതിവാക്കുന്ന  ദിക്ക് ർ - ദുആകളുടെ  സമാഹാരം
ഹദ്ദാദ്‌ റാത്തീബ് .

പള്ളികളിലൊക്കെയും  , വീടുകളിലും , നിരവധി              മജ് ലിസുകളിലും  നിത്യവും ചൊല്ലിവരുന്നു .
മഹാന്റെ  " വിർദു ല്ലത്വീഫ് , വിർദുൽ കബീർ  ശ്രദ്ദേയമാണ്.

ജനനം : ഹിജ് റ : 1044, സഫർ  5
തെക്കൻ യമനിലെ ഹളറ മൌത്തിലെ തരീം .

നബി (സ) തങ്ങളുടെ 28-മത്തെ പൌത്രൻ .

അത്ഭുതമാണവിടത്തെ ജീവിതം.
രാത്രി ഉറക്കമില്ലാതെ നിസ്ക്കാരം , പകൽ നോമ്പ്  . വഫാത്തിന്റെ 30 വർഷം മുൻപ്‌ മുതൽ ഉറക്കം പാടെ ഇല്ലാതായി തീർന്നു. വല്ലവരുടെയും കൂട്ടത്തിൽ ചേരുമ്പോഴല്ലാതെ ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാറില്ല .
ഖുതുബുൽ ഇർഷാദ്‌ എന്ന ഉന്നത പദവി കൈവരിച്ചു.

അവിടത്തെ  മൊഴി മുത്തുകൾ
ആത്മ ദാഹശമിനിയാണ്.
ശൈഖ്  ഹദ്ദാദ്‌ (റ) പറയുന്നു.
" മുങ്ങി മരിക്കാൻ മതിയായ വെള്ളം , കരിച്ചു കളയുന്ന തീ, കൊന്നുകളയുന്ന വിഷം , പിടിച്ചു തിന്നുന്ന നരി എന്നിവ കൂടുതലോ , കുറവോ , ചെറുതോ , വലുതോ എന്നൊന്നും നോക്കാതെ എല്ലാവരും ഭയപ്പെടുന്നു. ഇപ്രകാരം ദോഷങ്ങളും , പാപങ്ങളും സർവ്വ                      മുഹ് മിനുകളും  സൂക്ഷിക്കണം .
പൂർണ്ണമായും സാധ്യമല്ലായെന്നു
കരുതി ഒരു നല്ല കാര്യവും പാടേ ഉപേക്ഷിക്കരുത് .ആവുന്നത് ചെയ്യുക ."
ശൈഖ്  ഹദ്ദാദ്‌ (റ) ന്റെ വഫാത്തിന്റ മാസമാണിത് ( ദുൽ ഖഅദു -7)
അവിടത്തെ സ്മരണകൾ സജീവമാക്കുക .

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate