മങ്കൂസ് മൗലിദ് വാറോലയോ..!
സത്യവും അസത്യവും വേർതിരിച്ചു പഠിപ്പിക്കുന്നതിൽ അതതു കാലത്ത് കവച്ചു വെക്കാൻ ആളില്ലാതിരുന്ന, അറിവിന്റെ പാരാവാരങ്ങളായ, നൂറ്റാണ്ടുകളായി കേരളത്തിന്റെ ഇസ്ലാമിക മണ്ഡലത്തിലെ പ്രഭാപൂരങ്ങളായിരുന്ന താരങ്ങൾ ആകമാനം ചെയ്യുകയും ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത, ആദരവായ നബിതങ്ങളുടെ തിരുചരിത്രത്തിന്റെ പാഠങ്ങൾ മാഞ്ഞു പോകാതെ സത്യവിശ്വാസിയുടെ മനസ്സിൽ സന്തോഷവും ആഹ്ലാദവുമായി നിലനിർത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച മൻഖൂസ് മൗലിദിനെ പോലും ദുഷിച്ച നാവുകൾ കൊണ്ട് ഭത്സിക്കുകയും കുഫ്രിന്റെയും ശിർക്കിന്റെയും ഭാണ്ഡവാഹിനികളായി ചിത്രീകരിക്കുകയും ചെയ്യുന്നവർ അവരുടെ മനസ്സിൽ ബാധിച്ച പഴുപ്പ് പുറത്തേക്ക് തള്ളുന്നു എന്നല്ലാതെ മനസ്സിലാക്കാനില്ല.
ലോകം കണ്ട ഏറ്റവും വലിയ ആലിമീങ്ങൾ ആകമാനം സാക്ഷ്യപ്പെടുത്തുന്നതും അംഗീകരിക്കുന്നതുമായ ചരിത്ര സംഭവങ്ങൾ കോർത്തിണക്കി ഏതൊരു മുസ്ലിമിന്റെയും ഈമാനിന്റെ കാതലായ, സ്നേഹത്തിന്റെ അടിസ്ഥാനമായ അല്ലാഹുവിന്റെ ഹബീബിന്റെ മഹത്വങ്ങൾ അനാവരണം ചെയ്യുന്ന മനസ്സുകളെ കുളിരണിയിക്കുന്ന സുന്ദരമായ കാവ്യ, ഗദ്യ സമ്മിശ്രമായ സൃഷ്ടിയാണ് മൻഖൂസ് മൗലിദ്.
ആരെഴുതി എന്നത് അറിയപ്പെട്ടിട്ടില്ലാത്തതിന്റെ പേരിൽ ഒരു കാര്യം സത്യവും അസത്യവുമായി വേർതിരിയുമെങ്കിൽ എത്രയെത്ര ഇസ്ലാമിക ചരിത്രങ്ങളെ ഇവർ നിഷേധിക്കേണ്ടി വരും..!
ഇസ്ലാമിക കൈരളിയുടെ നവോഥാന നായകന്മാരായ പൊന്നാനി മഖ്ദൂമുകളിലെ ലോക പ്രശസ്ത വെളിച്ചങ്ങളായ ഇമാം സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ - അല്ലെങ്കിൽ രണ്ടാമൻ ആണ് ഇതുണ്ടാക്കിയത് എന്നും അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ആയി ലോകം വാഴ്ത്തുന്ന, ധിഷണാശാലിയായ, യുക്തിയെ വിശ്വാസത്തിന് മേൽ പ്രമാണമാക്കുന്നവർക്ക് മുന്നിൽ വിശ്വാസ യുക്തിയേയും നേർമാര്ഗ്ഗത്തെയും സുന്ദരമായി വിവരിച്ച് പഠിപ്പിച്ചു ബിദഈ ചിന്തകർക്ക് മുന്നിൽ കണ്ഡകോടാലിയായി മാറിയ ഇമാം ഗസ്സാലി തങ്ങളുടെ പ്രസിദ്ധമായ ഒരു കൃതിയുടെ ചുരുക്ക രൂപമാണ് മൻഖൂസ് മൌലിദ് എന്നും അറിയുക..
എന്തൊക്കെ ന്യായങ്ങളാണ് പാവപ്പെട്ടവന്റെ നന്മയുടെ കവാടങ്ങൾ അടച്ചു പൂട്ടാൻ പൈശാചിക ചിന്തകളുമായി വരുന്ന വഹ്ഹാബീ പ്രസ്ഥാനങ്ങൾ പടച്ചു വിടുന്നത് എന്ന് നോക്കൂ. ആരെഴുതി എന്ന് അറിഞ്ഞിരുന്നു എങ്കിൽ പോലും ഇവർ ഇതിനെ അംഗീകരിക്കുമായിരുന്നില്ല - കാരണം ഇതിലുള്ളതെല്ലാം ഇതിന്റെയും നൂറ്റാണ്ടുകൾ പലതു മുമ്പ് മുസ്ലിമീങ്ങൾ ആകമാനം ഇമാം എന്ന് വിളിക്കുന്ന ആയിരക്കണക്കിന് മഹാന്മാർ ചെയ്തും എഴുതിയും പഠിപ്പിച്ചതാണ്. പിന്നെ എന്തിനാണ് ഇത്തരം ദുർന്യായങ്ങൾ എന്നോ - ആളുകളെ വസ്വാസാക്കാൻ..നേർക്കുനേർ ഇത് അംഗീകരിക്കില്ല എന്ന് പറഞ്ഞാൽ പുറം കാലു കൊണ്ട് ജനം തട്ടിമാറ്റും എന്നറിയുന്ന വഹ്ഹാബി കുടിലമായ അടവുകളുമായി വരുകയാണ്.
ആരെഴുതി എന്നരിഞ്ഞിരുന്നു എങ്കിൽ നിങ്ങൾ അംഗീകരിക്കുമായിരുന്നൊ എന്ന് ചോദിച്ചാൽ അറിയാം ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ലക്ഷ്യം..തീർച്ചയായും ഇല്ല. കാരണം ഇതിലും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇതെല്ലാം പഠിപ്പിച്ച ഇമാമീങ്ങളെ ഇവർ സ്വീകരിക്കുന്നില്ല തന്നെ..!
ഇവരുടെ മതം ഇവരുടെ യുക്തിയാണ്. അവനവന്റെ യുക്തിക്ക് മുകളിലേക്ക് പോകുന്ന പ്രമാണങ്ങളെ വെട്ടിമുറിച്ച് യുക്തിക്ക് സമമാക്കും - യുക്തിയുടെ താഴേക്ക് പോകുന്ന പ്രമാണങ്ങളെ വലിച്ചു നീട്ടി യുക്തിക്ക് സമമാക്കും. യുക്തിക്കൊത്ത് പ്രമാണങ്ങൾ വന്നാൽ സന്തോഷം..! ഇതാണ് ഇവരുടെ രീതി. തത്വത്തിൽ ഇവർക്ക് പ്രമാണങ്ങളിൽ അല്ല വിശ്വാസം - സ്വന്തം യുക്തിയിലും ചിന്തകളിലുമാണ്. അല്ലെങ്കിൽ യുക്തിയെ അതിന്റെ പാട്ടിനു വിട്ടു പ്രമാണങ്ങളെ ഇവർ സ്വീകരിക്കണമായിരുന്നു......
No comments:
Post a Comment