Thursday, 22 September 2016

വലിയ്യിനെ നിന്ദിക്കരുത്


✒قال رسول الله - صلى الله عليه وسلم - : " إن الله تعالى قال : " من عادى لي وليا فقد آذنته بالحرب ، وما تقرب إلي عبدي بشيء أحب إلي مما افترضت عليه ، وما يزال عبدي يتقرب إلي بالنوافل حتى أحبه ، فإذا أحببته كنت سمعه الذي يسمع به ، وبصره الذي يبصر به ، ويده التي يبطش بها ، ورجله التي يمشي بها ، وإن سألني لأعطينه ، ولئن استعاذني لأعيذنه ، وما ترددت عن شيء أنا فاعله ترددي عن نفس المؤمن ، يكره الموت وأنا أكره مساءته ، ولا بد له منه " ( رواه البخاري ) .📖

✏ "എന്‍റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പ്രകടിപ്പിച്ചാല്‍ അവനോടു ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു"

💦 "ഫറള് ആയ കാര്യങ്ങള്‍ക്ക് പുറമേ സുന്നത്തായ ആരാധനകളെ കൊണ്ട് എന്‍റെ അടിമ എന്നിലേക്ക്‌ അടുത്താല്‍ അവനെ ഞാന്‍ സ്നേഹിക്കും അവനെ ഞാന്‍ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും അവന്‍ കാണുന്ന കണ്ണ് ഞാനാകും അവന്‍ ഉപയോഗിക്കുന്ന കൈ ഞാനാകും അവന്‍ നടക്കുന്ന കാല്‍ ഞാനാകും,
 ➿ അവന്‍ എന്നോട് വല്ലതും ചോദിച്ചാല്‍ നിസ്സംശയം അവനു ഞാനത് നല്‍കും അവനെന്നോട് സംരക്ഷണം ചോദിച്ചാല്‍ നിസ്സംശയം അവനു ഞാന്‍ സംരക്ഷണം നല്‍കും....." 

  

 📋 ഈ അനിഷേദ്യ ഹദീസില്‍ നിന്ന് അല്ലാഹുവിന്‍റെ  മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് അസാധാരണ കഴിവുകള്‍ നല്‍കുമെന്നും എന്ത് ചോദിച്ചാലും നല്‍കും  എന്നുമൊക്കെ പ്രഖ്യാപിക്കുന്നത് അല്ലാഹുവാണ്, അതിനാല്‍ ഈ കഴിവില്‍ അവിശ്വസിച്ചാല്‍ അത്തരം അസാധാരണ കഴിവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച അള്ളാഹു മോഹന വാഗ്ദാനങ്ങള്‍ നല്‍കി അടിമകളെ വന്ജിക്കുന്നവന്‍ ആകും.
 💟 മുസ്ലിംകളായ ഞങ്ങള്‍ വിശ്വസിക്കുന്ന  അള്ളാഹു അത്തരമൊരു വഞ്ചകന്‍ അല്ലേ അല്ല. വഹാബികളുടെ പടച്ചവന്‍ ഇത്തരം വഞ്ചകന്‍ ആയിരിക്കണം.
 ⛔  അല്ലങ്കിലും വഹാബി മൌദൂദികളുടെ പടച്ചവന്‍ കയ്യും കാലും ഊരയും മൊക്കെ പാട്സുകളായി ദിനംപ്രതി കിളിര്‍ത്തു കൊണ്ടിരിക്കുന്നവനാ, മുസ്ലിംകള്‍ക്ക് അത്തരമൊരു പടച്ചവനെ അറിയില്ല....

 🔴 ''എന്നിലെക്കടുത്തവര്‍ക്ക് എന്തും നല്‍കുമെന്ന് ആല്ലാഹു, നല്‍കില്ലന്നു വഹാബി.
 🚫 നാം ഏത് വിശ്വസിക്കണം ആല്ലാഹു പറയുന്നതോ വഹാബി പറയുന്നതോ???

 🌱 "എന്നാലും മരിച്ചവരെ ജീവിപ്പിക്കാനുള്ള കഴിവൊക്കെ ആല്ലാഹു കൊടുക്കുമോ?
 🍄 എന്നാണ് ചോദ്യമെങ്കില്‍ അതിനുള്ള മറുപടി, തെളിവ് പരിശുദ്ധ ഖുര്‍ആനില്‍  നിന്നാണ്. മഹാനായ ഇസാ നബി (അ) തന്‍റെ ജനതയെ വെല്ലു വിളിച്ചു മരിച്ചവരെ ജീവിപ്പിച്ചു കാണിക്കട്ടെ എന്ന് ചോദിക്കുകയും ജീവിപ്പിച്ചു കാണി ച്ച് കൊടുക്കുകയും ചെയ്തു.

✒'واحي الموتى باذن الله

✏ "ഞാന്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം മരിച്ചവരെ ജീവിപ്പിക്കും' (സൂറത്ത് ആലു ഇമ്രാന്‍ 49)📖

 💦 "അപ്പൊ അല്ലാഹുവിന്റെ  മഹാത്മാക്കള്‍ക്ക് മരിച്ചവരെ വരെ ജീവിപ്പിക്കാനുള്ള കഴിവ് അവന്‍ കൊടുക്കും  പരിശുദ്ധ ഖുര്‍ആന്‍...📖

 🍃അടുത്തത്‌  അല്ലാഹുവിന്‍റെ  മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് അദ്രിശ്യങ്ങളിലും വിദൂരതുമുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അള്ളാഹു കഴിവ് നല്‍കും

 🌎 ആസഫ് ബിന്‍ ബര്ഖയാ എന്ന വലിയ്യ് മറ്റൊരു രാജ്യത്തുള്ള ബില്കീസ് രാക്ഞ്ഞിയുടെ സിംഹാസനം ഞൊടിയിട കൊണ്ട് സുലയ്മാന്‍ നബി(അ) മുന്നില്‍ എത്തിച്ചു കൊടുത്ത സംഭവം അതും ഖുര്‍ആന്‍ തന്നെ തെളിവ് :-

✒قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَـٰذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ ﴿4📖

 ✏വേദത്തില്‍ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു;
 💬താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടു വന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്‍റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:
💬 "ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്‍റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്‌. (സൂരത് അല്‍ നംല്‍ 40)📖

 📋ഇത്രയും പറഞ്ഞതില്‍ നിന്ന് അല്ലാഹുവിന്‍റെ  പ്രവാചകന്മാര്‍ക്ക്‌, മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് മരിച്ചവരെ ജീവിപ്പിക്കാനുള്ള കഴിവ് വരെ അള്ളാഹു കൊടുക്കും, അവര്‍ ചോദിക്കുന്നതെന്തും അവര്‍ക്കല്ലാഹു നല്‍കും എന്നെല്ലാം വളരെ വ്യക്തമായി ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും തെളിഞ്ഞു.

⛔ ഈ പറഞ്ഞ ആശയം  വിശ്വാസിക്കാതിരുന്നാല്‍ സുന്നത്തായ കര്‍മങ്ങള്‍ ചെയ്തു എന്നിലേക്ക്‌ അടുത്താല്‍  ഇത്തരം  അസാധാരണ കഴിവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച അള്ളാഹു മോഹന വാഗ്ദാനങ്ങള്‍ നല്‍കി അടിമകളെ വന്ജിക്കുന്നവന്‍ ആകും, മആദല്ലാഹ്

📘 അല്ലങ്കില്‍ ആല്ലാഹു ഈ പറഞത് മുത്തശ്ശി കഥയിലെ വെറും സങ്കല്‍പ്പിക കഥയായി അവശേഷിക്കും, മആദല്ലാഹ്

🎈 പക്ഷെ ഇതെല്ലാം അന്ഗീകരിക്കുന്നതോടെ വഹാബി മൌദൂദികളുടെ കഥ കഴിയും അതിനാല്‍ അവര്‍ ഇവ   ളഈഫാക്കും അതിനു കഴിഞ്ഞില്ലകില്‍ യുക്തിന്യായം പറഞ്ഞു നോക്കും  അല്ലങ്കില്‍ ചാടിക്കടന്നു ഓടും മലക്കുകളെ കണ്ട ഇബ്ലീസ്‌ ഓടിയ പോലെ.....

📝 ഈ ഹദീസിനെ വിശദീകരിച്ചു തഫ്സീര് റാസിയില്‍ ഇമാം റാസി(റ)
✏ "അല്ലാഹുവിലെക്കടുത്തവര്‍ക്ക് അടുത്തുള്ളത് കാണും പോലെ വിദൂര ദ്രശ്യങ്ങള്‍ കാണാനും  അറിയാനും പ്രതികരിക്കനുംമോക്കെയുള്ള കഴിവ് നല്കുംമെന്നാണ് അടിമയുടെ കാലും കയ്യും കണ്ണുമൊക്കെ അല്ലാഹുവാകുമെന്നു പറഞ്ഞതിന്റെ അര്‍ത്ഥമെന്നു  വിശദീകരിച്ചിട്ടുണ്ട്.കൂടാതെ ഹദീസില്‍ തന്നെ വളരെ വ്യക്തമായി ഇത്തരം അടിമ എന്നോട് എന്ത് ചോദിച്ചാലും  അവനു ഞാനത് നല്‍കും  എന്ന് അള്ളാഹു അസന്നിഗദമായി പ്രഖ്യാപിച്ചിട്ടുണ്ട്.
 🍃 “അല്ലാഹുവിന്റെ അടിമകള്‍ ആരാധനകളില്‍ വ്യാപൃതരാ കുമ്പോള്‍ അവന്റെ ചെവിയാകും, കണ്ണാകും എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തും. അല്ലാഹു അവന്റെ ചെവിയായാല്‍ അരികിലും അകലെയുമുള്ളത് ഒരു പോലെ അവന്‍ കേള്‍ക്കുന്നതാണ്. അല്ലാഹു അവന്റെ കണ്ണായാല്‍ സമീപത്തും ദൂര ത്തുമുള്ളതും അവന്‍ കാണുന്നു. അല്ലാഹു അവന്റെ കൈ ആയാല്‍ പ്രയാസമുള്ളതും എളുപ്പമായതും അടുത്തും അകലെയുമുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാന്‍ അവന് കഴിയുന്നു” (റാസി 21/92).📖

-------------------------------------------------------------------

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate