Friday, 23 September 2016

കറാമത്തും, വിലായത്തും

വിലായത്തും കറാമത്തും
___________________________

മറ്റേതു രംഗവും പോലെ ആത്മീയ മേഖലയും എന്നും ചൂഷണ വിധേയമായിരുന്നു. ആത്മീയ വേഷം ധരിച്ചു മനുഷ്യരെ ഏത് വഞ്ചനയിലും അകപ്പെടുത്താമെന്ന് ചൂഷകര്‍ ഏറെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. ഇസ്ലാമിന്റെ പേരില്‍തന്നെ ഇസ്ലാം വിരുദ്ധ സംഘടനകള്‍ ഉണ്ടാകാനും ആത്മീയനായകരുടെ വേഷത്തിലും സ്വഭാവത്തിലും വ്യാജ ന്മാര്‍ പ്രത്യക്ഷപ്പെടാനുമെല്ലാം ഇത് നിമിത്തമായി. ശൈഖും ത്വരീഖത്തുമെല്ലാം പ്രചാ രണ പ്രവര്‍ത്തനങ്ങളിലൂടെ വിറ്റഴിക്കാനും മുരീദുകളെത്തേടി ശൈഖുമാര്‍ അലഞ്ഞു നടക്കാനുമൊക്കെ കാരണമായതും ആത്മീയതയോടുള്ള മുസ്ലിംകളുടെ പ്രതിപത്തി മുതലെടുത്തുകൊണ്ടായിരുന്നു.

വ്യാജോക്തികള്‍ക്കിടയില്‍ യഥാര്‍ഥ ആത്മീയതയുടെ തനിമ തിരിച്ചറിയാതെ പോവു കയോ പാടേ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥ വരെ സംജാതമായിട്ടുണ്ട്.
വലിയ്യ്, കറാമത്ത്, വിലായത് എന്നിവയെക്കുറിച്ച് ശരിയായി മനസ്സിലാക്കുന്നത് ഏറെ ക്കുറെ ചൂഷണങ്ങളില്‍ നിന്ന് മോചനം നേടാന്‍ നമ്മെ സഹായിക്കും. വ്യാജന്മാരെ ചൂ ണ്ടിക്കാട്ടി തനിമയെ തള്ളിപ്പറയുന്ന പുത്തന്‍ ചിന്താഗതിക്കാരുടെ കാപട്യം തിരിച്ചറി യാനും ഈ ജ്ഞാനം അനിവാര്യമാണ്.

വലിയ്യിനെ ഇമാം റാസി (റ) രണ്ടു വിധമായി വേര്‍തിരിക്കുന്നു. ഒന്ന്: പാപങ്ങളുമായി ബന്ധപ്പെടാതെ അല്ലാഹുവിന്റെ അനുസരണയിലായി ജീവിതം സമര്‍പ്പിച്ചവന്‍. രണ്ട്: ദോഷങ്ങളില്‍ നിന്നുള്ള സംരക്ഷണവും അനുസരിക്കാനുള്ള തൌഫീഖും അല്ലാഹു കനിഞ്ഞു നല്‍കിയവര്‍. താത്വികമായി ഈ രണ്ടു വിഭാഗവും തമ്മില്‍ വലിയ വ്യത്യാസ മൊന്നുമില്ലെന്ന് സൂക്ഷ്മാപഗ്രഥനത്തില്‍ വ്യക്തമാകുന്നു.

സഅ്ദുദ്ദീനുത്തഫ്താസാനി (റ) വലിയ്യിനെ ഇപ്രകാരം നിര്‍വചിക്കുന്നു: “അല്ലാഹുവി നെയും അവന്റെ ഗുണത്തെയും പരമാവധി അറിയുകയും ആരാധനകളില്‍ വ്യാപൃത രാവുകയും ദോഷങ്ങളില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്നവരാണ് വലിയ്യ്. ഭൌതികാനന്ദങ്ങള്‍ക്കും വികാരങ്ങള്‍ക്കും നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നവ രാണവര്‍” (ശറഹുല്‍ അഖാഇദ് 139).

ഉസ്താദ് അബുല്‍ ഖാസിം (റ) നല്‍കുന്ന വിശദീകരണം ശ്രദ്ധേയമാണ്: “വലിയ്യിന് ര ണ്ടര്‍ഥമുണ്ട്. ഒന്ന്: തന്റെ സര്‍വകാര്യങ്ങളും അല്ലാഹുവിനെ ഏല്‍പ്പിച്ചവര്‍. ഒരു നിമി ഷത്തിലും സ്വശരീരത്തെക്കുറിച്ചുപോലും അവര്‍ ചിന്തിക്കുകയില്ല. അത്തരക്കാരുടെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. സല്‍ക്കര്‍മിയെ അല്ലാഹു ഏറ്റെടുക്കുമെന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. രണ്ട്: അല്ലാഹുവിനുള്ള ഇബാദത്തില്‍ മുഴുകുകയും ദോഷങ്ങളുമായി ബന്ധപ്പെടാതെ അവനെ അനുസരിക്കുകയും ചെയ്യുന്നവര്‍” (രിസാല ത്തുല്‍ ഖുശൈരിയ്യഃ പുറം 201).

ഈ രണ്ട് വിശേഷണങ്ങളും വലിയ്യിന് അനിവാര്യമാണെന്ന് അബുല്‍ഖാസിം (റ) വിശ ദീകരിക്കുന്നു. വിലായത്തിലേക്കുള്ള വഴി, മേല്‍ വിവരണത്തില്‍ നിന്ന് വ്യക്തമാകുന്നു. കഠിനമായ തപസ്യയിലൂടെ, ആരാധനാ നിമഗ്നമായ ജീവിതത്തിലൂടെ സര്‍വസ്വവും അല്ലാഹുവില്‍ സമര്‍പ്പിക്കുകയും ഭൌതികതയുടെ ആകര്‍ഷകത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും സര്‍വ പാപങ്ങളും വര്‍ജിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ വിലായത് പ്രാപിക്കാന്‍ സാധിക്കുകയുള്ളൂ.

ശൈഖ് അബുല്‍ ഖാസിം (റ) പറയുന്നു: “തെറ്റുകളില്‍ നിന്ന് സംരക്ഷിക്കപ്പെട്ടവരായി രിക്കുക എന്നത് (ഇസ്വ്മത്) നബിമാരുടെ ഗുണവിശേഷണമായത് പ്രകാരം എല്ലാ ദോഷങ്ങളില്‍ നിന്നും കാവല്‍ നല്‍കപ്പെട്ടവരായിരിക്കുക എന്നത് വലിയ്യിന്റെ വിശേഷ ണവുമാകുന്നു” (രിസാലത്തുല്‍ഖുശൈരിയ്യഃ പുറം 201).
അല്ലാഹുവിനെ അടുത്തറിയുന്നവനാണ് വലിയ്യ്. ആരാധനകള്‍ വഴി അവന്റെ സാമീപ്യം കരസ്ഥമാക്കുകയാണ് ഈ ഉന്നതി പ്രാപിക്കാനുള്ള മാര്‍ഗം. അതല്ലാതെ വിലായതി ലേക്ക് കുറുക്കുവഴികളൊന്നുമില്ല.

ഇമാം റാസി (റ) എഴുതുന്നു: “അല്ലാഹുവിന്റെ അടിമകള്‍ ആരാധനകളില്‍ വ്യാപൃതരാ കുമ്പോള്‍ അവന്റെ ചെവിയാകും, കണ്ണാകും എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവി യിലവനെത്തും. അല്ലാഹു അവന്റെ ചെവിയായാല്‍ അരികിലും അകലെയുമുള്ളത് ഒരു പോലെ അവന്‍ കേള്‍ക്കുന്നതാണ്. അല്ലാഹു അവന്റെ കണ്ണായാല്‍ സമീപത്തും ദൂര ത്തുമുള്ളതും അവന്‍ കാണുന്നു. അല്ലാഹു അവന്റെ കൈ ആയാല്‍ പ്രയാസമുള്ളതും എളുപ്പമായതും അടുത്തും അകലെയുമുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാന്‍ അവന് കഴിയുന്നു” (റാസി 21/92).
ശരീഅത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരിക്കും വലിയ്യ്. ഈ നിയമങ്ങള്‍ എത്ര നിസ്സാരമാണെങ്കില്‍ പോലും അത് പരിഗണിക്കാത്തവന്‍ വിലാ യതിലെത്തുകയില്ല. അബൂ അലിയ്യിദിഖാഖ് (റ) വില്‍ നിന്ന് ശൈഖ് അബുല്‍ ഖാസിം (റ) ഉദ്ധരിക്കുന്നു:
“വിലായത്തുകൊണ്ട് പ്രസിദ്ധനായ ഒരു വ്യക്തിയെ സന്ദര്‍ശിക്കാന്‍ അബൂ യസീദില്‍ ബിസ്ത്വാമി (റ) ഉദ്ദേശിച്ചു. അദ്ദേഹം പ്രസ്തുത വ്യക്തിയുടെ പള്ളിയിലെത്തി അദ്ദേഹ ത്തിന്റെ ആഗമനവും പ്രതീക്ഷിച്ചിരുന്നു. പള്ളിയില്‍ തുപ്പിക്കൊണ്ടാണ് അയാള്‍ വന്നത്. ഉടനെ അബൂയസീദ് അദ്ദേഹത്തോട് സലാം പോലും പറയാതെ തിരിച്ചുപോന്നു. ശരീ അത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതില്‍ വിശ്വസ്തത കാണിക്കാത്ത ഈ മനുഷ്യന്‍ അല്ലാഹുവിന്റെ രഹസ്യങ്ങളുടെ (അസ്റാര്‍) കാര്യത്തില്‍ എങ്ങനെ വിശ്വസ്തനാകു മെന്ന് അബൂയസീദ് (റ) ആരായുകയുണ്ടായി” (രിസാലതുല്‍ ഖുശൈരിയ്യഃ, പേ. 201).
അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയില്‍ എല്ലാം മറന്ന് വിവേകബുദ്ധി നഷ്ടപ്പെടുന്ന ഒരു വിഭാഗം ഔലിയാക്കളുടെ ഇടയിലുണ്ട്. അവര്‍ ശരീഅത് നിയമങ്ങള്‍ അനുസരിക്കണ മെന്ന നിര്‍ബന്ധത്തില്‍ നിന്ന് പുറത്തായതിനാല്‍ അവ പാലിക്കണമെന്നില്ല. സാധാര ണക്കാരില്‍ ചിലര്‍ക്കു ഭൌതിക കാരണങ്ങളാല്‍ ഭ്രാന്ത് സംഭവിക്കുന്നതു പോലെ ആത്മീയകാരണങ്ങളാല്‍ ഭ്രാന്തു പിടിച്ചവരാണ് ഈ വിഭാഗം. സ്രഷ്ടാവിനെ സംബ ന്ധിച്ച ചിന്തയില്‍ എല്ലാം മറക്കുന്നവര്‍. പരലോക ജീവിതം സുഖകരമാക്കാനാണവര്‍ ശ്രമിക്കുന്നത്.
ഇവരെ സംബന്ധിച്ചു കൂടുതല്‍ പഠനത്തിന് ‘രിസാലതുല്‍ ഖുശൈരിയ്യഃ’, ഇബ്നു തൈമിയ്യഃയുടെ ‘മജ്മൂഉല്‍ ഫതാവ’ എന്നിവ നോക്കുക. ഇത്തരം അവസ്ഥ പ്രാപിക്കു ന്നവര്‍ക്ക് ശരീഅതിന്റെ നിയമങ്ങള്‍ ബാധകമല്ലെന്ന് ഇബ്നുഹജറുല്‍ ഹൈതമിയുടെ ‘ഫതാവല്‍ ഹദീസിയ്യഃ’ പേജ് 224 ല്‍ വ്യക്തമാക്കുന്നുണ്ട്. ഇബ്നുതൈമിയ്യഃ തന്റെ ഫതാവയില്‍ ഇക്കാര്യം സമ്മതിക്കുന്നു:
“നിഷിദ്ധമല്ലാത്ത കാരണത്താല്‍ ബുദ്ധി നഷ്ടപ്പെട്ടവര്‍ക്ക് ശരീഅതിന്റെ വിധികള്‍ ബാ ധകമല്ല” (ഫതാവാ ഇബ്നുതൈമിയ്യഃ
വലിയ്യിനു ശരീഅതില്‍ അഗാധ ജ്ഞാനമുണ്ടായിരിക്കണം. മതത്തിന്റെ വിധിവിലക്കു കളെ സംബന്ധിച്ച് അറിവില്ലാത്ത വ്യക്തി ഒരിക്കലും വിലായതിലെത്തുകയില്ല. മൂത്ര മൊഴിച്ചാല്‍ വൃത്തിയാക്കാന്‍ പോലുമറിയാത്ത ഭോഷന്മാര്‍ വലിയ്യ് ചമഞ്ഞു നടക്കുന്ന ഇക്കാലത്ത് മുസ്ലിംകള്‍ ഇക്കാര്യം ഗൌരവപൂര്‍വം വിലയിരുത്തണം. ഒരു ഹദീസില്‍ ഇപ്രകാരം കാണാം:
“വിവരമില്ലാത്തവനെ (ജാഹില്‍) അല്ലാഹു (ആ അവസ്ഥയില്‍) വലിയ്യാക്കുകയില്ല. ഒലി യ്യാവുന്ന വ്യക്തിക്ക് അല്ലാഹു ഇല്‍മ് പഠിപ്പിക്കുകതന്നെ ചെയ്യും”(തഖ്രീബുല്‍ ഉസ്വൂ ല്‍, പേ. 51).
കസ്ബിയ്യ്, ലദുന്നിയ്യ് എന്നീ മാര്‍ഗങ്ങളിലായാണ് വിജ്ഞാനം ലഭിക്കുക. അധ്വാനത്തി ലൂടെയുള്ള പഠനമാണ് ഒന്നാമത്തേത്. അല്ലാഹുവില്‍ നിന്ന് ദാനമായി (അധ്വാനമി ല്ലാതെ) ലഭിക്കുന്നതാണ് രണ്ടാമത്തേത്. ഏതെങ്കിലും വിധത്തില്‍ ലഭിച്ച വിജ്ഞാനം വലിയ്യിനുണ്ടായിരിക്കണമെന്ന് സാരം.
“അക്ഷരജ്ഞാനമില്ലാത്തവരും വിലായത്തിലെത്തിയെന്നുവരാം. പക്ഷേ, ലദുന്നിയ്യായ ജ്ഞാനം അപ്പോഴേക്കും അദ്ദേഹത്തിനു ലഭിച്ചിരിക്കും. അത്തരക്കാരായ ധാരാളം ഔലിയാക്കളുണ്ട്” (തഖ്രീബുല്‍ ഉസ്വൂല്‍, പേ. 55).
അല്ലാഹുവില്‍ സ്വയം സമര്‍പ്പിതരായി, ഭൌതിക പ്രലോഭനങ്ങളില്‍ നിന്ന് മോചിതരായി സുതാര്യമായ ലക്ഷ്യത്തിലേക്കു സഞ്ചരിക്കുന്നവരാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍. വിലായത് പ്രാപിക്കുന്നതോടെ വലിയ്യിന്റെ ബഹുമാനാര്‍ഥം അല്ലാഹുനല്‍കുന്ന വിശിഷ്ടകഴിവാണ് കറാമത്.
ഇമാം റാസി (റ) എഴുതുന്നു:”അടിമ അല്ലാഹുവിന് വഴിപ്പെടുന്നതില്‍ അവന്‍ കല്‍പ്പി ക്കുന്നതും തൃപ്തിപ്പെടുന്നതുമായ കാര്യങ്ങള്‍ പൂര്‍ണമായി അനുസരിക്കുന്ന അവസ്ഥ യിലെത്തുകയും നിരോധിക്കുന്ന എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുകയും ചെയ്താല്‍, ആ അടിമ ഉദ്ദേശിക്കുന്ന കാര്യം എങ്ങനെയാണ് റബ്ബ് പൂര്‍ത്തീകരിച്ചു കൊടുക്കാതിരിക്കുക. തീര്‍ച്ചയായും ആ അടിമയുടെ ഉദ്ദശ്യം നിര്‍വഹിക്കപ്പെടാന്‍ അര്‍ഹതയുള്ളതാണ്. കാരണം അവന്റെ ശാരീരികവും വൈകാരികവുമായ ബലഹീനതയോടൊപ്പം അല്ലാഹു ഇച്ഛിക്കുന്നതും കല്‍പ്പിക്കുന്നതുമായ മുഴുവന്‍ കാര്യങ്ങളും അവന്‍ പ്രാവര്‍ത്തികമാക്കു മ്പോള്‍, അടിമ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാന്‍ അര്‍ഹമായിത്തീ രുന്നു” (11/90).
“അല്ലാഹു പറഞ്ഞതായി നബി (സ്വ) പറയുന്നു. ഞാന്‍ നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ ചെയ്തുകൊണ്ട് അടിമ എന്നിലേക്ക് അടുത്തുകൊണ്ടിരിക്കും. ഐച്ഛികമായ കാര്യങ്ങള്‍ (സുന്നതുകള്‍) കൊണ്ട് അവന്‍ എന്നിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാന്‍ അവനെ ഇഷ്ടപ്പെടും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടാല്‍ അവന്റെ കേള്‍വി ഞാനാകും. കണ്ണ് ഞാനാകും. നാവും ഹൃദയവും കാലും ഞാനാകും. എന്നെക്കൊണ്ട് അവന്‍ കേള്‍ക്കും. എന്നെക്കൊണ്ട് അവന്‍ കാണും. എന്നെക്കൊണ്ട് അവന്‍ സംസാരിക്കും. എന്നെക്കൊണ്ട് അവന്‍ നടക്കും……… സംശയമില്ല. ഈ പദവി സര്‍പ്പത്തെയും വന്യമൃഗത്തെയും വഴിപ്പെടുത്തുന്നിനേക്കാളും മരുഭൂമിയില്‍ റൊട്ടിയോ മുന്തിരിയോ വെള്ളമോ ലഭിക്കുന്നതിനേക്കാളും ഉന്നതമാകുന്നു. ഉന്നതമായ ഇത്തരം പദവികളിലേക്ക് തന്റെ അടിമയെ ഉയര്‍ത്തിയ ഉദാരനായ അല്ലാഹുവിന് ആ അടിമക്ക് മരുഭൂമിയില്‍ റൊട്ടിയോ വെള്ളമോ നല്‍കുന്നതില്‍ എന്ത് തടസ്സമാണുള്ളത്” (റാസി, 11/91).

അല്ലാഹുവിനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുകവഴി ഉന്നതമായ പദവി കള്‍ പ്രാപിച്ചവര്‍ക്ക് അമാനുഷിക കഴിവുകള്‍ ഉണ്ടാകുമെന്ന് യുക്തിപൂര്‍വം സമര്‍ഥി ക്കുകയാണ് ഇമാം റാസി (റ). അസാധാരണമെന്നു കരുതപ്പെടുന്ന എല്ലാ കാര്യങ്ങളും കറാമതാണെന്നോ ഇവ വെളിപ്പെടുത്തുന്നവരെല്ലാം വലിയ്യാണെന്നോ പറയാന്‍ പറ്റില്ല. സിഹ്റിലൂടെയും മറ്റും അസാധാരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചേക്കും. കറാമതിനെ തിരിച്ചറിയാനുള്ള മാനദണ്ഡം അവ വെളിവാകുന്ന വ്യക്തിയുടെ ജീവിതരീതി പരിശോധിക്കുകയാണ്. ഇസ്ലാമിക ശരീഅത്തിനു വിധേയമാണ് അയാ ളുടെ ജീവിതമെങ്കില്‍ അത് കറാമത് ആണെന്നു വിശ്വസിക്കാം.

ഇബ്നുഹജറില്‍ അസ്ഖലാനി (റ) എഴുതി: “അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കു ന്നവന്‍ വലിയ്യാണെന്ന ധാരണ തെറ്റാകുന്നു. കാരണം സാഹിര്‍ (ആഭിചാരക്കരന്‍), കാഹിന്‍ (പ്രശ്നം നോക്കുന്നവന്‍), റാഹിബ് എന്നിവരില്‍ നിന്നും ഇവ സംഭവിക്കാം. അതുകൊണ്ട് കറാമത് വെളിപ്പെടുത്തിയ വ്യക്തിയെ വിലയിരുത്തണം. അദ്ദേഹം ദീ നിന്റെ നിയമങ്ങള്‍ അനുസരിക്കുകയും നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കു കയും ചെയ്യുന്നുണ്ടെങ്കില്‍ ആ കറാമത് അവന്റെ വിലായതിന്റെ അടയാളമായിരിക്കും” (ഫത്ഹുല്‍ബാരി 7/383).

വലിയ്യിന്റെ ഇഷ്ടാനുസരണം കറാമത് സംഭവിക്കുമോ എന്ന സംശയം ചിലര്‍ ഉന്നയി ക്കാറുണ്ട്.

ഇതിന് ഇബ്നുതൈമിയ്യഃ തന്റെ ഫതാവയില്‍ നല്‍കുന്ന മറുപടി ശ്രദ്ധേ യമാണ്:

“വലിയ്യിന്റെ ആവശ്യാനുസരണം കറാമതുകള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയിരിക്കല്‍ അനിവാര്യമാകുന്നു” (ഫതാവാ ഇബ്നുതൈമിയ്യഃ, പേ. 157).

ജുറൈജ് (റ) വുമായി ബന്ധപ്പെട്ട സംഭവത്തില്‍ ചോരപ്പൈതല്‍ സംസാരിച്ച സംഭവം വിവരിച്ചശേഷം ഇബ്നുഹജര്‍ (റ) എഴുതുന്നു:
“ഈ സംഭവം ഔലിയാക്കള്‍ക്കു കറാമത്തുണ്ടാകുമെന്നതിനും അവരുടെ ഇഷ്ടാനു സരണം അത് സംഭവിക്കാമെന്നതിനും തെളിവാണ്” (ഫത്ഹുല്‍ബാരി, 8/316).

ഇമാം റംലി (റ) എഴുതുന്നു:

“ഔലിയാഇല്‍ നിന്ന് ഉദ്ദേശ്യപൂര്‍വമായും അല്ലാതെയും കറാമതുകള്‍ സംഭവിക്കാം” (ഫതാവാ റംലി, 4/386)
വിശുദ്ധഖുര്‍ആന്‍ 18/11, 3/37, 27/40, 19/25, 18/40, 70, 71, 74, 77 എന്നീ സൂക്തങ്ങളില്‍ ഔലിയാക്കളുടെ കറാമതുകള്‍ വിവരിച്ചിട്ടുണ്ട്. ഫത്ഹുല്‍ബാരി 8/316, 8/351, 8/360, 8/749 ശറഹുമുസ്ലിം 16/174, 18/132 എന്നീ പേജുകളിലുള്ള ഹദീസുകളില്‍ കറാമതു കള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഫതാവാ ഇബ്നുതൈമിയ്യഃ 11/153, 154, 155, 156 എന്നീ പേജുകളില്‍ ഔലിയാഇന്റെ കറാമതുകള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
_________________________

No comments:

Post a Comment