ചോദൃം{ സിയാറത്തിന് വേണ്ടി ബസ്സിലും മറ്റുമായി യാത്ര പോകാന്‍ പാടില്ല എന്നു കേട്ടു...നബി അത് വിരോദിച്ചതായുളള ഹദീസുകളും ഉണ്ടല്ലോ....മറുപടി വെക്തമാക്കാമോ....?}
മറുപടി={സിയാറത്ത് സുന്നത്താണന്ന് സവിസ്തരം നമ്മള്‍ പ്രതിബാദിച്ചു കഴിഞ്ഞു.<മുന്നത്തെ പോസ്റ്റുകള്‍ നോക്കുക>ഇതേ വിധി തെന്നെയാണ് സിയാറത്തിനായി വാഹനങ്ങളിലും അല്ലാതെയുമുളള യാത്ര.സിയാറത്ത് എന്ന പദം തെന്നെ അതിനെ സൂചിപ്പിക്കുന്നുണ്ട്....
മാത്രമല്ല നബി സ)യും സ്വഹാബത്തും അങ്ങിനെ സിയാറത്ത് നടത്തിയതായി ഹദീസില്‍ കാണാം...
ﻋﻦ ﺍﻟﻨﺒﻲ ﺻﻠﻲ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺍﻧﻪ ﻳﺄﺗﻲ ﻗﺒﻮﺭ ﺍﻟﺸﻬﺪﺍﺀ ﻋﻨﺪ ﺭﺃﺱ ﺍﻟﺤﻮﻝ., ………………………ﺍﻩ ﻓﺎﻝ ﻛﺎﻥ ﺍﺑﻮ
( ﺑﻜﺮ ﻭﻋﻤﺮ ﻭﻋﺜﻤﺎﻥ ﻳﻔﻌﻠﻮﻥ ﺫﻟﻚ(ﻣﺼﻨﻒ ﻋﺒﺪ ﺍﻟﺮﺯﺍﻕ)
''എല്ലാ വര്‍ശത്തിന്‍റെയും തുടക്കത്തില്‍ നബി സ)ഉഹ്ദ് ശുഹദാക്കളുടെ ഖബ്ര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു
(ഉഹ്ദും മദീനയും എത്ത്ര വഴി ദൂരത്തിലാണന്ന് മദീനയില്‍ പോയവര്‍ക്കറിയാം)
"അബൂ ബക്ര്‍ റ)ഉമര്‍ റ)ഉസ്മാന്‍ റ) അപ്രകാരം ചെയ്യാറുണ്ടായിരുന്നു" എന്നും ഹദീസിന്‍റെ ബാക്കി ഭാഗത്ത് കാണാന്‍ കഴിയും.
മാത്രമല്ല ത്വല്‍ഹത്തുബ്നു ഉബൈദില്ല റ)യില്‍ നിന്ന് നിവേധനം ചൈത ഹദീസ് ഈ കാരൃം നമുക്ക് വെക്തമാക്കി തരുന്നു..
ﻋﻦ ﻃﻠﺤﺔ ﺑﻦ ﻋﺒﻴﺪ ﺍﻟﻠﻪ ﻗﺎﻝ ;ﺧﺮﺟﻨﺎ ﻣﻊ ﺭﺳﻮﻝ ﺍﻟﻠﻪ (ص)ﻧﺮﻳﺪ ﻗﺒﻮﺭ ﺍﻟﺸﻬﺪﺍﺀ ﺣﺘﻲ ﺍﺫﺍ ﺍﺷﺮﻓﻨﺎ ﻋﻠﻲ ﺣﺮﺓ ﻭﺍﻗﻢ ﻓﻠﻤﺎ ﺗﺪﻟﻴﻨﺎ ﻣﻨﻬﺎ ﻓﺎﺫﺍ ﻗﺒﻮﺭ ﺑﻤﺤﻨﻴﺔ .ﻗﺎﻝ;ﻗﻠﻨﺎ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ !ﺍﻗﺒﺮﺭ ﺍﺧﻮﺍﻧﻨﺎ ﻫﺬﻩ.ﻗﺎﻝ ;ﻗﺒﻮﺭ ﺍﺻﺤﺎﺑﻨﺎ ﻓﻠﻤﺎ ﺟﺌﻨﺎ ﻗﺒﻮﺭ ﺍﻟﺸﻬﺪﺍﺀ ﻗﺎﻝ ;ﻫﺬﻩ ﻗﺒﻮﺭ ﺍﺧﻮﺍﻧﻨﺎ (ﺳﻨﻦ ﺍﺑﻲ ﺩﺍﻭﺩ)
''ശുഹദാക്കളുടെ ഖബ്ര്‍ സിയാറത്ത് ചെയ്യാന്‍ ലക്ഷൃം വെച്ച് ഞങ്ങള്‍ നബിയുടെ കൂടെ പുറപ്പെട്ടു.യാത്രയില്‍ വാഖിം എന്ന കോട്ടയുടെ പരിസരത്തുളള കല്ലു നിറഞ്ഞ സ്തലത്ത് കയറി ഞങ്ങള്‍ താഴെ ഇറങ്ങിയപോള്‍ അതിന്‍റെ അടിഭാഗത്ത് ചില ഖബ്റുകള്‍ കാണാനിടയായി.അപ്പോള്‍ ഞങ്ങള്‍ ചോദിച്ചുഃ അല്ലാഹുവിന്‍റെ റസൂലെ ഈ കാണുന്നത് ഞങ്ങളുടെ സഹോദരന്‍മാരുടെ ഖബ്റുകളാണോ..?അതേ അത് നമ്മുടെ അസ്ഹാബിന്‍റെ ഖബ്റുകളാണ്..അങ്ങനെ ഞങ്ങള്‍ ഖബ്റിന്‍റെ അടുത്തെത്തിയപ്പോള്‍ നബി പറഞ്ഞു ''ഇത് നമ്മുടെ സഹോദരന്‍മാരെ ഖബ്റുകളാണ്...(അബൂ ദാവൂദ് 1747)
ഈ ഈഹദീസുകളുടെ പാശ്ചാത്തലത്തില്‍ ഇബ്നു ഹജറുനില്‍ ഹൈത്തമി റ)പറയുന്നു.
ﺛﻢ ﻫﺪﻩ ﺍﻟﺎﺣﺎﺩﻳﺚ ﻛﻠﻬﺎ ﺍﻣﺎ ﺻﺮﻳﺤﺔ ﻭﻫﻲ ﺍﻟﺎﻛﺜﺮ ﺍﻭ ﻇﺎﻫﺮﺓ ﻓﻲ ﻧﺪﺏ ﺑﻞ ﺗﺄﻛﺪ ﺯﻳﺎﺭﺗﻪ (ص)ﺣﻴﺎ ﻭﻣﻴﺘﺎ ﻟﻠﺬﻛﺮ ﻭﺍﻟﺎﻧﺜﻲ .ﺍﻟﺎﺗﻴﻴﻦ ﻣﻦ ﻗﺮﺏ ﺍﻭ ﺑﻌﺪ .ﻓﻴﺴﺘﺪﻝ ﺑﻬﺎ ﻋﻠﻲ ﺷﺪ ﺍﻟﺮﺣﺎﻝ ﻟﺬﻟﻚ .…………ﻭﺑﺤﺚ ﻓﻴﻪ ﻏﻴﺮﻩ ﺍﻥ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻭﺍﻟﺸﻬﺪﺍﺀ ﻛﺬﻟﻚ .(ﺍﻟﺠﻮﻫﺮ ﺍﻟﻤﻨﻆﻢ 55)
നബി സ)യുടെ ജീവിത കാലത്തും വഫാത്തിനു ശേഷവും പുരുഷനും സ്ത്രീക്കും അടുത്തു നിന്നും ദൂരത്തു നിന്നും വരുന്നവര്‍ക്കും നബി സ)യുടെ ഖബ്ര്‍ സന്ദര്‍ശിക്കല്‍ ശക്തമായ സുന്നത്താണന്ന് വെക്തമാക്കുന്നതാണ് ഈ ഹദീസുകള്‍ .അതിനാല്‍ അതിനു വേണ്ടി വാഹനം സംഘടിപ്പിച്ചു പോകലും യാത്ര ചെയ്യലും സ്ത്രീകള്‍ക്കടക്കടക്കം പുണൃകരവും സുന്നത്തുമാണന്നുതിന്ഹദീസുകള്‍ മതിയായ രേഖയാണ്.അതില്‍ പണ്ടിതര്‍ ഏകോപിച്ചിട്ടുണ്ട്..സ്വാലിഹീങ്ങളെ ഖബറും ഇതേ ഇനത്തിലാണന്ന് അവര്‍ ചര്‍ച്ച ചൈതു പറഞ്ഞിട്ടുണ്ട്...(ജൗഹറുല്‍ മുനളം)
ഇനി വാഹനം കെട്ടി പോകാന്‍ പാടില്ല എന്ന് പറഞ്ഞ ഹദീസ് ഈ വിശയവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്...
<വഹാബികള്‍ ഉദ്ധരിക്കുന്ന രണ്ട് പ്രസ്തുത ഹദീസുകള്‍( ﻋﻦ ﺍﺑﻲ ﺳﻌﻴﺪﺍﻟﺨﺪﺭﻱ ﻗﺎﻝ :ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ( ص)ﻟﺎﺗﺸﺪ ﺍﻟﺮﺟﺎﻝ ﺍﻟﺎﺍﻟﻲ ﺛﻠﺎﺛﺔ ﻣﺴﺎﺟﺪ ,ﺍﻟﻤﺴﺠﺪ ﺍﻟﺤﺮﺍﻡ ,ﻭﻣﺴﺠﺪي ﻫﺎﺫﺍ ﻭﺍﻟﻤﺴﺠﺪ ﺍﻟﺎﻗﺼﻲ (ﺑﺨﺎﺭﻱ ,ﻣﺴﻠﻢ)
< ﻭﻋﻦ ﻗﺰﻋﺔ ﻗﺎﻝ ;ﺍﺗﻴﺖ ﺍﺑﻦ ﻋﻤﺮ ﻓﻘﻠﺖ ;ﺍﻧﻲ ﺍﺭﻳﺪ ﺍﻟﻂﻮﺭ ﻓﻘﺎﻝ :ﺍﻧﻤﺎ ﺗﺸﺪ ﺍﻟﺮﺣﺎﻝ ﺍﻟﻲ ﺛﻠﺎﺛﺔﻣﺴﺎﺟﺪ ,ﻓﺪﻉ ﻋﻨﻚ ﺍﻟﻂﻮﺭ ﻭﻟﺎ ﺗﺄﺗﻪ.(ﺍﺣﻤﺪ ,ﺍﺑﻦ ﺍﺑﻲ ﺷﻴﺒ>
ഈ രണ്ട് ഹദീസിലും വെക്തമാകുന്നതും പരാമര്‍ശിക്കുന്നതും നിസ്ക്കാരമാണ്.അതവാ നിസ്ക്കാരത്തിനു വേണ്ടി ഈ പളളികളിലേക്കല്ലാതെ(മസ്ജിദുല്‍ ഹറം,നബവി,അഖ്സ)യാത്ര ചെയ്യുന്നതിന് അര്‍ത്തമില്ല.കാരണം ആ പളളികളെല്ലാം പ്രതിഫലത്തില്‍ തുല്ലൃമാണ്.
ഇമാം ഗസാലി റ)ഈ ഹദീസ് വിശദീകരിക്കുന്നു.
ﻭﺍﻟﺤﺪﻳﺚ ﺍﻧﻤﺎ ﻭﺭﺩ ﻓﻲ ﺍﻟﻤﺴﺎﺟﺪ ﻭﻟﻴﺲ ﻓﻲ ﻣﻌﻨﺎﻫﺎ ﺍﻟﻤﺸﺎﻫﺪ ﻟﺎﻧﺎﻟﻤﺴﺎﺟﺪ ﺑﻌﺪ ﺍﻟﻤﺴﺍﺟﺪ ﺍﻟﺜﻠﺎﺛﺔ ﻣﺘﻤﺎﺛﻠﺔ ,ﻭﻟﺎ ﺑﻠﺪ ﺍﻟﺎ ﻭﻓﻴﻪ ﻣﺴﺠﺪ ﻓﻠﺎ ﻣﻌﻨﻲ ﻟﻠﺮﺣﻠﺔﺍﻟﻲ ﻣﺴﺠﺪ ﺍﺧﺮ .ﻭﺍﻣﺎ ﺍﻟﻤﺸﺎﻫﺪ ﻓﻠﺎ ﺗﺴﺎﻭﻱ .ﺑﻞ ﺑﺮﻛﺔ ﺯﻳﺎﺭﺗﻬﺎ ﻋﻠﻲ ﻗﺪﺭ ﺩﺭﺟﺎﺗﻬﺎ ﻋﻨﺪ ﺍﻟﻠﻪ ﻋﺰﻭﺟﻞ (ﺍﺣﻴﺎﺀ ﻋﻠﻮﻡ ﺍﻟﺪﻳﻦ 254/1)
ഈ ഹദീസ് പളളികളുടടെ കാരൃത്തില്‍ വന്നതാണ്.ദര്‍ഗകളും പളളികളും വൃതൃാസമുണ്ട്.കാരണം മൂന്ന് പളളികളെല്ലാത്ത എല്ലാ പളളീകളും തുല്ലൃമാണ്.ഏതൊരു നാട്ടിലും ഒരു പളളിയുണ്ട്.അപ്പോള്‍ മറ്റൊരു പളളിയിലേക്ക് യാത്ര പോകുന്നതിന് യാതൊരര്‍ത്ഥവമില്ല.അതേ സമയം മഹാന്‍മാരുടെ ദര്‍ഗകള്‍ തുല്ലൃമല്ല.അവയെ സന്ദര്‍ശിക്കുന്നതിനാല്‍ ലഭിക്കുന്ന ബറക്കത് അല്ലാഹുവിന്‍റെയടുക്കല്‍ മഹാന്‍മാര്‍ക്കുളള സ്ഥാനത്തിലുളള വൃതൃാസത്തെ അടീസ്ഥാനമാക്കി കൂടി കൊണ്ടിരിക്കും. (ഇഹ്യ ഉലൂമുദ്ധീന്‍)
ഇതേ ആശയം ഇബ്നു ഹജര്‍ റ) ഫത്ഹുല്‍ ബാരിയിലും (4/106) ബുജൈരിമിയിലും(2/357) ഫൈളുല്‍ ബാരിയിലും2/433) ഇമാം നവവി റ)ശറഹ് മുസ്ലിമിലും (181/5)ലും വെക്തമാക്കിയിട്ടുണ്ട്…….
“സുന്നി ആശയങ്ങളുടെ മഹാ സമാഹാരം “
sunniknowledge.blogspot.com
===============================
No comments:
Post a Comment