കുത്ത് റാത്തീബ് അനിസ്ലാമികമല്ലേ....ദീനിൽ അതിന് വല്ല അടിസ്താനവും കാണിക്കാമോ.....മാത്രമല്ല നിങ്ങളുടെ ശരീരത്തെ നിങ്ങൾ നാശത്തിലേക്ക് വലിച്ചിയക്കരുതന്നെല്ലേ ഖുർആനിലുളളത്.....മറുപടി തന്നാലും...
റാത്തീബിന്റെ ദിക്റുകൾക്കിടയിൽ ഔലിയാക്കളെ ഇടയാളരാക്കി അവർക്കു അല്ലാഹു നൽകുന്ന കറാമത്തിന്റെ കഴിവ് കൊണ്ട് സഹായിക്കുമെന്ന പ്രതീക്ഷയിൽ അവരെ വിളിക്കുകയുമ അവർ മുഖേനെ അൽഭുതകരമായ കാരൃങ്ങൾ അപായം സംഭവിക്കാത്ത രൂപത്തിൽ പ്രകടിപ്പിക്കുന്നുവെങ്കിൽ അതിന് കുഴപ്പമൊന്നുമില്ല...റാത്തീബിൽ കഠാരി കൊണ്ട് ശരീരത്തിൽ കുത്തുന്ന ചില ഹൽഖകൾ ഉണ്ടായിരുന്നു..ശരീരത്ത നാശത്തിലേക്ക് വലിച്ചിയക്കരുതെന്ന ഖുർആനിന്റ കൽപ്പനക്ക് വിരുദ്ധമാണന്ന് ചിലർ പറയാറുണ്ട്.സലഫിന്റെ ജീവിതത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ് ഈ ധാരണ വെരാൻ കാരണം.......
മൂസാ അ)നെ മാതാവ് പെട്ടിയിലാക്കി നദിയിലൊഴുക്കിയതും,ഇബ്നു ഹലാഇൽ ഹള്റമി റ)കടൽ വെളളത്തിനുമീതെ നടന്നു അപകടം കൂടാതെ യുദ്ധം ചൈതു വിചയം നേടിയതുമെല്ലാം ശരീരിക പീഢനമായി ആരും വൃാഖൃാനിച്ചിട്ടില്ല....
ഇബ്നു തീമിയ്യ പറയുന്നുഃ ഖാലിദ്ബ്നുൽ വലീദ് തടവിലാക്കപ്പെട്ടു ,അങ്ങനെ വിഷം കഴിച്ചാലല്ലാതെ നിന്നെ വിടില്ല എന്നദ്ധേഹത്തോട് പറയെപ്പെട്ടു്.അത് അദ്ധേഹം കുടിച്ചു.ഒരു വിഷമവും ഉണ്ടായില്ല....(അൽ ഫുർഖാൻ 154)
ചുരുക്കി പറഞ്ഞാൽ .....
പ്രതൃക്ഷത്തിൽ ശരീരത്തിന് പ്രയാസകരമായി ഗണിക്കപ്പെടുന്നതാണങ്കിലും അതു കൊണ്ട് പ്രയാസമാവുകയില്ലന്ന് ബോധൃമുണ്ടങ്കിൽ ഇത് പോലയുളള മാരക പ്രവർത്തി ചെയ്യൽ ഹറാമില്ല എന്ന് കിതാബിൽ കാണാൻ കഴിയും....
No comments:
Post a Comment