Saturday, 11 April 2020

ഫിത്വ് റ് സകാത്ത്*

*ഫിത്വ് റ് സകാത്ത്*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ശരീരത്തിന് കൊല്ലത്തില് നല്കപ്പെടുന്ന നിര്ബന്ധ ദാനമാണ് ഫിത്വ്ര് സകാത്ത്

⏰സമയം?

✅ റമളാന് 30 പൂര്ത്തിയാവുകയോ ശവ്വാല് മാസപ്പിറവികാണുകയോ ചെയ്താലാണ് സകാത്തിന്റെ സമയമാകുന്നത്
അതായത് റമളാനിലെ അവസാന സൂര്യാസ്തമയം മുതലാണ് സമയം തുടങ്ങുന്നത്

എന്നാല് റമളാന് ഒന്നുമുതല് തന്നെ സകാത്ത് കൊടുക്കാവുന്നതാണ്
പക്ഷെ സമയമാകുമ്പോള് സകാത്തിന്റെ അവകാശി സകാത്ത് വാങ്ങാന് അര്ഹനായിരിക്കണം എന്ന നിബന്ധനയുണ്ട്

എന്നാല് നിസ്കാരത്തിന്റെ മുമ്പ് കൊടുക്കലാണ് സുന്നത്ത്
കാരണം കൂടാതെ നിസ്കാരം ശേഷം കൊടുക്കല് കറാഹത്താവും അസ്ഥമയ ശേഷമാക്കല് ഹറാമുമാണ്

👭 ആരാണ് കൊടുക്കേണ്ടവര്?

✅ താനും തന്റെ ആശ്രിതരായ ഭാര്യ, മക്കള്, പതാപിതാക്കള്, കഴിവില്ലാത്ത സഹോദരി സഹോദരന്മാര് ,കഴിവില്ലാത്ത പ്രായം തികഞ്ഞ മക്കള് ഇവരുടെയെല്ലാം സകാത്ത് കുടുബനാഥനാണ്  കൊടുക്കേണ്ടത്
(ആശ്രിതരല്ലാത്തവരുടെ സകാത്ത് കൊടുക്കണമെങ്കില് അവരുടെ സമ്മതം വേണം
അറബി വീടുകളില് ജോലി ചെയ്യുന്നവര് ആകാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്)

ആശ്രിതരില് റമളാനിലെ അവസാന ദിവസത്തിലെ സൂര്യാസ്ഥമയ ശേഷം മരിച്ചവരും അസ്തമയത്തിന് മുമ്പ് ജനിച്ചവരും പെടും
എന്നാല് അസ്ഥമയത്തിന്റെ ഒരു സെകന്റ് മുമ്പ് മരണപ്പെട്ടവരോ അസ്ഥമയം കഴിഞ്ഞശേഷം ജനിച്ചവരോ ആണങ്കില് അവരുടെ സകാത്ത് കൊടുക്കേണ്ടതില്ല

📢 എപ്പോള് കൊടുക്കണം?

✅ തനിക്കും മേല്പറയപ്പെട്ട ആശ്രിതരുടെയും പെരുന്നാള് രാപകലുകളിലെ ഭംക്ഷണം വസ്ത്രം പാര്പ്പിടം എന്നിവ കഴിച്ച് ബാക്കിവരുന്നതിന്റെ തോതനുസരിച്ച് ആദ്യം തന്റെ സകാത്തും പിന്നെ ഭാര്യ ശേഷം മക്കള് അതിന്നുശേഷം മതാപിതാക്കള് തുടര്ന്ന് കഴിവില്ലാത്ത സഹോദരി സഹോദരന്മാരുടേയും സകാത്ത് കൊടുക്കുക

⏩ എന്ത് കൊടുക്കണം?

💐 സദാരണ ഭക്ഷണ വസ്തുക്കളാണ് സകാത്തായി കൊടുക്കേണ്ടത്
അപ്പോള് സകാത്ത് കാശായിക്കൊടുക്കാനോ ഉപജീവന ഭക്ഷണമല്ലാത്ത വിഭവങ്ങള് കൊടുത്താലോ വീടുകയില്ല.

♉ എവിടെയാണ് കൊടുക്കേണ്ടത്?

സകാത്ത് കൊടുക്കല് നിര്ബന്ധമായവര് എവിടെയാണോ ഉള്ളത് അവിടെ കൊടുക്കണം അപ്പോള് വിദേശത്തുള്ളവര് അവിടെയും  അവരുടെ ആശ്രിതര് എവിടെയാണോ ഉള്ളത് അവിടെയുമാണ് കൊടുക്കേണ്ടത്

എന്നാല് സ്വന്തം നാട്ടില് അവകാശികള് ഉണ്ടാവുകയും അവരെ തിരിച്ചറിയുകയും ചെയ്യുമെങ്കില് മറ്റൊരുനാട്ടിലേക്ക് സകാത്ത് കൊടുത്തുവിടാന് പാടില്ല ഹറാമാണ്

നാട് എന്ന് പറഞ്ഞാല് മഹല്ല് എന്നല്ലഉദ്ധേശിക്കുന്നത് മറിച്ച് കേരളം പോലോത്ത ജനസാന്ദ്രത ഏറിയ സ്ഥലത്ത് ഒരു വില്ലേജിന്റെ പരിതിയാണ് കണക്കാക്കുന്നത് എന്ന് മനസ്സിലാക്കണം

👪 അവകാശികള് ആരല്ലാം?

എട്ടുഅവകാശികളെയാണ് ഖുര്ആന് പരിചയപ്പെടുത്തുന്നത്
അതില് നമ്മുടെ നാട്ടില് ഇന്ന് കാണുന്നത് മൂന്നുവിഭാഗത്തെയാണ്
1)പരമ ദരിദ്രന്
2)പാവപ്പെട്ടവന്
3)കടംകൊണ്ട് ബുദ്ധിമുട്ടായവന്

തന്റെ ആവശ്യമായ കാര്യത്തിന് അതായത് ഭക്ഷണം,വിട് വിവാഹം വാഹനം ചികിത്സ പോലോത്ത കാര്യത്തിന് വേണ്ടി കടം വാങ്ങി പ്രയാസപ്പെടുന്നവനാണ് കടക്കാരന് എന്ന് പറയുന്നത്
അതുപോലെ പള്ളി മദ്രസ സ്ഥാപനം ജീവകാരുണ്യ പ്രവര്ത്തനം പോലുള്ള പൊതു ആവശ്യങ്ങള്ക്ക് വേണ്ടി കടം വാങ്ങിയവനും കടക്കാരന് എന്ന പരിതിയില് വരും(സംഘടനയോ കമ്മറ്റിയോ അല്ല എന്ന് പ്രത്യാകം ഓര്ക്കണം)

നാട്ടില് എത്തിക്കപ്പെട്ട വിഭാഗത്തില് നിന്നും 3പേര്ക്കെങ്കിലും ചുരുങ്ങിയത് കൊടുക്കണം എന്നാണ് നിയമം

ഏതെങ്കിലും ലേബര് കേമ്പുകള് പോയി സകാത്ത് തള്ളുന്ന ചില ഏര്പ്പാട് ഗള്ഫ് നാടുകളില് കാണുന്നുണ്ട് അത് സകാത്ത് വീടാന് കാരണമാവണമെന്നില്ല

കാരണം 1)സകാത്തിന്റെ അവകാശിയെ കണ്ടെത്തിതന്നെ കൊടുക്കണം നിഗമനങ്ങളുടെ അടിസ്ഥാനത്തില് കൊടുത്താല് പോര

2)കേമ്പുകളില് താമസിക്കുന്നവര് സകാത്തിന് അവകാശികളാവണമെന്നില്ല
3)ഫ്ലാറ്റില് താമസിക്കുന്നവരാണങ്കിലും അവര് മക്കളെ കെട്ടിച്ചവകയില്,വീടുണ്ടാക്കിയ വകയില് രോഗ ചികിത്സ നടത്തിയ വകയിലൊക്കെ കടം കൊണ്ട് പ്രയാസം അനുഭവിക്കുന്നവരായിരിക്കും അപ്പോള് കേമ്പിലുള്ളവരേക്കാള് അവകാശം ഫ്ലാറ്റില് താമസിക്കുന്നവരാവും

എന്നാല് നിങ്ങള് താമസിക്കുന്ന നാട്ടില് അവകാശികളെ കണ്ടെത്താന് പ്രയാസമാണങ്കില് അടുത്ത നാടുകളിലേക്കോ അവിടെയും പ്രയാസം നേരിടുന്നു വെങ്കില് സ്വന്തം നാട്ടിലേക്കോ കൊടുത്തുവിടാവുന്നതാണ്
നമ്മുടെ നാട്ടിലും ചില സ്രാമ്പ്രദായിക പ്രവര്ത്തനം ഉണ്ട് അതായത് നമ്മുടെ വീട്ടുപടിക്കല് വരുന്നവര്ക്ക് സകാത്ത് കൊടുക്കുന്ന പരിപാടി
അതും സകാത്ത് വീടാന് കാരണമാകണമെന്നില്ല

അവര് അവകാശിയാണെന്ന് അറിയാമെങ്കില് കൊടുക്കാവുന്നതാണ് അല്ലെങ്കില് സകാത്തിന്റെ വിഹിതത്തില് നിന്നും കൊടുക്കാന് പാടില്ല അങ്ങനെ ആരെങ്കിലും കൊടുത്താല് അവന് സകാത്തിന്റെ കടക്കാരനായി മാറും

🍵 കൊടുക്കേണ്ട അളവ്?

ഒരു സാആണ് സകാത്തായി കൊടുക്കേണ്ടത് അതായത് നാല് മുദ്ദ്
മുദ്ദ് അളവ് പാത്രം വിപണിയില് കിട്ടുന്നത് കൊണ്ട് ഒരോ വീട്ടിലും വാങ്ങിവെക്കുന്നത് നല്ലതാണ്
അല്ലെങ്കില് ഒരു മുദ്ദ് 800 ഗ്രാം എന്ന നിലയില് 3,200 ഗ്രാം കൊടുക്കലാണ് നല്ലത്(3കിലോയും 200ഗ്രാമും) തൂക്കമെടുക്കുമ്പോള് അരിയുടെ അളവില് വെത്യാസം വരാന് ഇടയുണ്ട് അതാണ് കാരണം

ഈ നിയമങ്ങള് പാലിക്കാന് ശ്രദ്ധിക്കണം
അല്ലെങ്കില് സകാത്ത് നിഷ്ഫലമാവുകയും നോമ്പിന്റെ പ്യൂരിറ്റി നഷ്ടപ്പെടുകയും ചെയ്യും

قال: فرض رسول الله - صلى الله عليه وسلم -  زكاة الفطر طهرة للصائم من اللغو والرفث، وطعمة للمساكين
"നബി(സ്വ)ഫിത്വര് സകാത്ത് നിര്ബദ്ധമാക്കിയത് തെറ്റുകുറ്റങ്ങളില് നിന്ന് നോമ്പുകാരനെ വിശുദ്ധമാക്കാനും പാവപ്പെട്ടവരുടെ ഭക്ഷണത്തിനുമാണ്(അബൂദാവൂദ്)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഫുറത്തൂരി

No comments:

Post a Comment