*✍🏻വിദൂരത്ത് നിന്ന് കേൾക്കാനോ ? ഇല്ലപ്പാ !! അമ്പിയാക്കൾക്ക് അങ്ങനെയൊക്കെ കഴിവുണ്ടോ ?*⛺_________
✍🏻സാധാരണ സുന്നികൾ വിദൂരത്തുള്ള അമ്പിയാക്കളോട് സഹായം ചോദിക്കുമ്പോൾ കേട്ട് വരുന്ന ചോദ്യങ്ങളാണ് ! , സത്യത്തിൽ എത്ര ദൂര പരിധിയിൽ നിന്ന് കേൾക്കുമ്പോഴാണാവോ ഈ ഷിർക്ക് ആവുന്നതെന്ന് ചോദിച്ചാൽ മറുപടി കിട്ടാറില്ല !!!! എങ്കിലും നമുക്ക് പ്രമാണം നോക്കാം സുന്നികൾ പ്രമാണം നോക്കുമ്പോൾ മുജാഹിദുകൾ മൗലവിമരുടെ യുക്തിയെ പ്രമാണമാക്കുകയാണ് , പണ്ട് നബി (സ്വ) ചന്ദ്രനെ പിളർത്തിക്കാണിച്ച് കൊടുത്തപ്പോൾ അന്ന് ഈ മുജാഹിദുകൾ ഇല്ലാതിരുന്നത് ഭാഗ്യം കാരണം ഉണ്ടായിരുന്നെങ്കിൽ അന്നും ചന്ദ്രൻ എങ്ങനെ പിളരും , ഭൂമിയുടെ ഘടനയിൽ മാറ്റം വരില്ലേ വന്നില്ലല്ലോ ! എന്നിങ്ങനെയുള്ള യുക്തിയൻ ചോദ്യങ്ങളുമായി വന്നേനേ !!!
അല്ലെങ്കിലും ഒരു വയർ കണക്ഷനും ഇല്ലാതെ മൊബൈൽ ഫോണിലൂടെ നെറ്റ് വർക്കെന്ന മറഞ്ഞ വഴിയിലൂടെ ലോകത്തിന്റെ ഏത് ദിക്കിൽ നിന്നും നേരിട്ട് കണ്ട് കൊണ്ട് ലൈവായി ട്രാൻസ്ലേറ്റർ മുഖേന ഏത് ഭാഷയിൽ നിന്ന് സംസാരിച്ചാലും അത് നമ്മുടെ സ്വന്തം ഭാഷയിൽ കേൾക്കാനും കമ്മ്യൂണിക്കേഷൻ നടത്താനും ആധുനിക സംവിധാനങ്ങൾക്ക് കഴിഞ്ഞ ഈ കാലഘട്ടത്തിൽ ഇതൊക്കെ വിശ്വസിക്കാമെങ്കിൽ അള്ളാഹുവിന്റെ ഇഷ്ടദാസർക്ക് ഇത് പോലുള്ള കഴിവ് മുഹ്ജിസത്തോ കറാമത്ത് കൊണ്ടോ പറ്റൂലാ എന്ന് വിശ്വസിക്കാൻ മുസ്ലിമീങ്ങൾക്ക് പ്രയാസമുണ്ട് !
✍🏻
അമീറുൽ മുഹ്മിനീന ഫിൽ ഹദീസ് എന്നും ഹാഫിളുദ്ദുന്യാ എന്ന അപരനാമത്തിലും അറിയപ്പെടുന്ന ഹാഫിള് ഇബ്നു ഹജറിനിൽ അസ്ഖലാനി (റ) ലോകപ്രശസ്ത ഗ്രന്ഥമായ സ്വഹീഹ് ബുഖാരിക്ക് എഴുതിയ ആധികാരിക ഷറഹിൽ പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ വിവരിക്കുന്നിടത്ത് പഠിപ്പിക്കുകയാണ്
تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .
*ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും.*
عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .
*പത്ത്: കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്ന് മറ്റുള്ളവർ കേൾക്കാത്തത് പ്രവാചകന് കേൾക്കാൻ സാധിക്കും.*
حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)
*പതിനൊന്ന്: വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ) ന്റെ കുപ്പായത്തിന്റെ വാസന വളരെ ദൂരത്ത് നിന്ന് യഅ്ഖൂബ് നബി(അ) മിന് എത്തിച്ചല്ലോ.(ഫത്ഹുൽബാരി: 19/451)*
*വീണ്ടും മഹാനവർകൾ പഠിപ്പിക്കുന്നു :-*
وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد
*പ്രവാചകന് ഒരു വിശേഷണമുണ്ട് (കഴിവുണ്ട്) . അത് കൊണ്ട് ഗൈബിയായ കാര്യം (മറഞ്ഞ കാര്യം , അഭൗതികം) എത്തിക്കുവാനും ലൗഹുൽ മഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ധിയുള്ളവൻ ബുദ്ധിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ധിയെ നോക്കിക്കാണാൻ.( ഫത്ഹുൽബാരി:19/451)*
____________________________⛺
✍🏻 സിദ്ധീഖുൽ മിസ്ബാഹ് - (8891 786 787) posted 23/08/2019
👉🏻ആദർശ വിജ്ഞാന സമാഹരത്തിനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ *ബ്ലോഗ്* സന്ദർശിക്കൂ
http://sunniknowledge.blogspot.com/?m=0____________🌀
No comments:
Post a Comment