Wednesday, 31 January 2018

"സുന്നി വിശ്വാസം സഹായം അള്ളാഹുവിൽ നിന്ന് തന്നെയെന്നതാണ്"

*31/01/2018 - 🖋- സിദ്ധീഖുൽ മിസ്ബാഹ്*______🔽

*സുന്നി വിശ്വാസം സഹായം അള്ളാഹുവിൽ നിന്ന് തന്നെയെന്നതാണ്* _________
🔽
*സഹായം അള്ളാനോട് ചോദിക്കുക إِذَا سَأَلْتَ فَاسْأَلِ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ، ഇസ്തിഗാസ ചെയ്യുന്ന സുന്നികൾക്കെതിരെ ഷിർക്കൻ വാദവുമായി ഈ ഹദീസുമായാണ് ബിദ ഇകൾ വരാറുള്ളത് . എന്താണ് ഈ ഹദീസിന്റെ യാഥാർത്ത്യം അള്ളാഹുവല്ലാത്തവരോട് യാതൊന്നും ചോദിക്കാൻ പാടില്ലെന്നാണോ ? അങ്ങനെ ചെയ്താൽ ഷിർക്കാണെന്നാണോ ? ഒരിക്കലുമല്ല ഈ ഹദീസിലെ ഒരു വരി മാത്രം എടുത്ത് കാണിച്ച് അത് നീട്ടി വലിച്ച് പറഞ്ഞ് കബളിപ്പിക്കുകയാണ് വഹാബി സലഫി പോലുള്ള ബിദ ഇകൾ നടത്തിക്കൊണ്ടിരിക്കുന്നത്.*

*ആദ്യമായി ഹദീസും അർത്ഥവും എന്താണെന്ന് നോക്കാം*

٢٥١٦ - حَدَّثَنَا أَحْمَدُ بْنُ مُحَمَّدِ بْنِ مُوسَى، قَالَ: أَخْبَرَنَا عَبْدُ اللهِ بْنُ الْمُبَارَكِ، قَالَ: أَخْبَرَنَا لَيْثُ بْنُ سَعْدٍ، وَابْنُ لَهِيعَةَ، عَنْ قَيْسِ بْنِ الحَجَّاجِ (ح) وحَدَّثَنَا عَبْدُ اللهِ بْنُ عَبْدِ الرَّحْمَنِ، قَالَ: أَخْبَرَنَا أَبُو الوَلِيدِ، قَالَ: حَدَّثَنَا لَيْثُ بْنُ سَعْدٍ قَالَ: حَدَّثَنِي قَيْسُ بْنُ الحَجَّاجِ، الْمَعْنَى وَاحِدٌ، عَنْ حَنَشٍ الصَّنْعَانِيِّ، عَنِ ابْنِ عَبَّاسٍ، قَالَ: كُنْتُ خَلْفَ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمًا، فَقَالَ: يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ، احْفَظِ اللَّهَ يَحْفَظْكَ، احْفَظِ اللَّهَ تَجِدْهُ تُجَاهَكَ، إِذَا سَأَلْتَ فَاسْأَلِ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ، وَاعْلَمْ أَنَّ الأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ، وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ، رُفِعَتِ الأَقْلاَمُ وَجَفَّتْ الصُّحُفُ.
هَذَا حَدِيثٌ حَسَنٌ صَحِيحٌ.

*ഇബ്നു അബ്ബാസ് (റ ) വിഒ നിന്ന് നിവേദനം , അദ്ദേഹം പറഞ്ഞു ഞാൻ തിരുദൂതർ (സ്വ) യുടെ പിറകിലിരുന്ന് യാത്ര ചെയ്യവേ അവിടന്ന് ഇങ്ങനെ പറഞ്ഞു കുട്ടീ ; ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ച് തരാം . അള്ളാഹുവെ നീ സൂക്ഷിക്കുക അവൻ നിന്നെ കാത്ത് സൂക്ഷിച്ച് കൊള്ളും . അള്ളാഹുവിനെ നീ സൂക്ഷിക്കുക നിന്റെ നേരെ മുമ്പിൽ നിനക്കവനെ കാണാൻ കഴിയും . നീ ചോദിച്ചാൽ അള്ളാനോട് ചോദിക്കുക, സഹായം തേടുന്നുവെങ്കിൽ അള്ളാനോട് സഹായം തേടുക സമൂഹം മൊത്തമായി നിനക്കെന്തെങ്കിലും ഉപകാരം ചെയ്യാൻ മൊത്തമായി ചേർന്നാലും അള്ളാഹു നിനക്ക് നിശ്ചയിച്ചതല്ലാതെ അവർക്കൊരുപകാരം ചെയ്യാനാവില്ല . സമുദായം മൊത്തം നിന്നെ ഉപദ്രവിക്കാൻ സമ്മേളിച്ചാലോ അള്ളാഹു നിന്റെ മേൽ നിശ്ചയിച്ചതല്ലാതെ യാതൊന്ന് കൊണ്ടും അവർക്കുപദ്രവിക്കാനുമാകില്ല. എല്ലാം രേഖപ്പെടുത്തി പേനകളുയർത്തപ്പെട്ടു. ഏടുകളിലെ മഷികൾ ഉണങ്ങിക്കഴിഞ്ഞു. (തുർമുദി ഹദീസ് നമ്പർ -2512) .*
🔽
*ഇതാണ് ഇമാം തുർമുദി (റ) കൊണ്ട് വന്ന സ്വഹീഹായ ഹദീസിന്റെ ആശയം . ഇതിൽ നിന്നും വളരെ വ്യക്തമാണ് എല്ലാ നന്മയും ഗുണവും അള്ളാഹു നിശ്ചയിച്ചതല്ലാതെ കിട്ടുകയില്ല . ഒരു യഥാർത്ഥ സുന്നിയുടെ വിശ്വാസമാണ് ഈ ഹദീസിൽ ഉള്ളത്. ഇസ്തിഗാസ നടത്തുന്ന സുന്നികളുടെ വിശ്വാസം രക്ഷയും ഗുണവും അള്ളാഹുവിൽ നിന്ന് മാത്രമാണ് മഹാന്മാരോട് ചോദിക്കുമ്പോൾ അള്ളാഹു അവർക്ക് നൽകിയ കഴിവ് കൊണ്ട് അള്ളാഹുവിന്റെ ഇദ്നോട് കൂടി ഒരു കാരണം എന്ന നിലയിൽ അവർ നമ്മെ സഹായിക്കും എന്നത് മാത്രമാണ്. ഇത് ജീവിത കാലത്തുള്ളവരോട് ചോദിക്കുമ്പോഴും ഇതേ വിശ്വാസമാണ്. അല്ലാതെ മഹാന്മാർ സ്വയം സൃഷ്ടിച്ച് നമ്മെ സഹായിക്കുന്നു എന്നല്ല.*

*ചുരിക്കിപ്പറഞ്ഞാൽ وَإِيَّاكَ نَسْتَعِينُ (നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു) എന്ന ആയത്തിന്റെ ആശയമല്ലാതെ ഈ ഹദീസിൽ ഒന്നും തന്നെയില്ല. ഈ ആയത്തിൽ അള്ളാനോട് മാത്രം എന്നുടമ്പടി ചെയ്തിട്ടും അള്ളാഹുവല്ലാത്തവരോട് നാം സഹായം തേടാറില്ലെ!!! അങ്ങനെ തേടുമ്പോൾ ഷിർക്കാണെന്ന വാദം ഈ ബിദ ഇകൾ ഉന്നയിക്കാറുണ്ടൊ?? ഏത് സഹായമായാലും അടിസ്ഥാനപരമായി അത് ലഭിക്കുന്നത് അള്ളാഹുവിൽ നിന്നാണെന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ അള്ളാഹുവിൽ നിന്ന് മാത്രമായി ലഭിക്കുന്ന എല്ലാ സഹായത്തെയും ഭൗതികമെന്നും അഭൗതികമെന്നും കാര്യകാരണ ബന്ധമെന്നൊക്കെ വിഭജനം നൽകിക്കൊണ്ട് ചോദിക്കണമെന്ന വാദം ഉന്നയിച്ച് യഥാർത്ഥ ഷിർക്കിലേക്ക് നയിക്കുന്നത് വഹാബി സലഫികൾ പോലുള്ള ബിദ ഇകളാണ് .*

🖋  സിദ്ധീഖുൽ മിസ്ബാഹ് - 09496210086 (wtsp)

*കൂടുതൽ വായനക്കായി സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക*

*ലിങ്കിനായി വാട്സപ് പി എം ബന്ധപ്പെടുക*🖋🌸🌸🌸

3 comments:

  1. താങ്കളുടെ താഴെ കൊടുത്ത പ്രസ്താവനക്ക് ഖുര്‍ആനില്‍ നിന്നും ഹദീസില്‍നിന്നും തെളിവ്
    ഉദ്ധരിച്ചാല്‍ നന്നായിരുന്നു:



    “ മഹാന്മാരോട് ചോദിക്കുമ്പോൾ അള്ളാഹു അവർക്ക് നൽകിയ കഴിവ് കൊണ്ട് അള്ളാഹുവിന്റെ ഇദ്നോട് കൂടി”


    ReplyDelete
  2. മഹാന്മാരോട് മാത്രമല്ലല്ലൊ എല്ലാവരോടും സഹായം ചോദിക്കേണ്ടത് ഈ വിശ്വാസത്തിലാണ് ,,,,അല്ലാതെ പിന്നെങ്ങനെയാണ് ചോദിക്കേണ്ടത് ???? സാധാരണ ഡോക്ടറെ സമീപിച്ച് അസുഖം മാറ്റിത്തരാൻ ഇസ്തിഗാസ നടത്തുമ്പോൾ ഉള്ള വിശ്വാസം ഇതേ രീതിയിൽ തന്നെയാണ്

    ReplyDelete
  3. ഇബ്നു ഹജറുൽ ഹൈതമിക്ക് الفتح المبين بشرح الأربعين എന്ന പേരിൽ ഒരു കിതാബ് ഉണ്ട് . അതിൽ الحديث التاسع عشر ആയിട്ടാണ് ഈ ഹദീസ് ഉള്ളത് . ഹദീസിന്റെ ആശയം വളരെ വിശദമായി അദ്ദേഹം വിശദീകരിച്ചിട്ടുണ്ട് . കൈവശമില്ലെങ്കിൽ സംഘടിപ്പിച്ച് വായിച്ച് നോക്കണം .

    ReplyDelete