Wednesday, 20 September 2017

ഇസ്തിഗാസ ഹിജ്റ 497 - "മുഹമ്മദ് ബിൻ മഹ്മൂദ് ബിനിൽ ഹസൻ (റ)"

Siddeequl Misbah (20/09/2017

ഇസ്തിഗാസ
=========
الكتاب: طبقات الشافعية الكبرى

٧٠١ - مُحَمَّد بن مَحْمُود بن الْحسن بن مُحَمَّد بن يُوسُف أَبُو الْفرج ابْن الشَّيْخ أبي حَاتِم الْقزْوِينِي الْأنْصَارِيّ

(വഫാത്ത് ഹിജ്റ 501 - മുഹറം)

وَقَالَ ابْن السَّمْعَانِيّ فَقِيه فَاضل دين خير
وَهُوَ صَاحب الْكَرَامَة فِي ضيَاع ابْنه فِي طَرِيق الْحَج
وَذَلِكَ أَنه حج سنة سبع وَتِسْعين وَأَرْبَعمِائَة فَضَاعَ وَلَده قبل وُصُوله إِلَى المدنية الشَّرِيفَة فَلَمَّا وصل إِلَى الْمَسْجِد الشريف أَخذ يتمرغ فِي الْبَاب ويبكي والخلق مجتمعون حوله وَهُوَ يَقُول يَا رَسُول الله جئْتُك من بلد بعيد زَائِرًا وَقد ضَاعَ ابْني لَا أرجع حَتَّى ترد عَليّ ابْني

"മുഹമ്മദ് ബിൻ മഹ്മൂദ് ബിനിൽ ഹസൻ (റ) വിനെപ്പറ്റി ഇബ്നുസ്സംആനി (റ) പറയുന്നു വലിയ ഫഖീഹും ദീനിൽ വലിയ ശ്രേഷ്ടതയുള്ളയാളും സ്വാഹിബുൽ കറാമത്തിന്റെയാളുമാണ്. മഹാനവർകൾ ഹജ്ജ് ചെയ്ത സമയത്ത് തന്റെ മകനെ നഷ്ടപ്പെട്ട സംഭവം ഇപ്രകാരമാണ്"

"മഹാനവർകൾ ഹിജ്റ 497 ൽ  ഹജ്ജിന്ന് പോയ സമയത്ത് മദീനയിൽ എത്തുന്നതിന്ന് മുമ്പ് തന്റെ കുട്ടിയെ കാണാതായി  അങ്ങനെ മഹാനവർകൾ    മദീനയിലെ പള്ളിയിൽ എത്തിയപ്പോൾ പള്ളിയുടെ വാതിലിൽ പിടിച്ച് കൊണ്ട് കുമ്പിട്ട് നിന്ന് കൊണ്ട് കരയാൻ തുടങ്ങി  ആളുകളെല്ലാം അവിടെ ചുറ്റി നിൽക്കുകയാണ്, മഹാനവർകൾ പറഞ്ഞ് കൊണ്ടേയിരുന്നു
യാ റസൂലുള്ളാഹ്  ഞാൻ സിയാറത്തിനായി വളരെ ദൂരത്ത് നിന്നാണ് വന്നിരിക്കുന്നത് എൻ റ്റെ മകനെ കാണുന്നില്ല ! മകനെ തിരിച്ച് കിട്ടുന്നത് വരെ ഞാൻ മടങ്ങൂല നബിയേ !!!"
"മഹാനവർകൾ ഈ വാക്ക് തുടർന്ന് കൊണ്ടേയിരുന്നു തന്റെ മകൻ മസ്ജിദിന്റെ വാതിലിൽ കൂടി പ്രവേശിക്കുന്നത് വരേ. ! അങ്ങനെ മകനെ കാണുകയും ആലിംഗനം ചെയ്യുകയും ചെയ്തു. ജനങ്ങളെല്ലാം ഇത് കണ്ട് കരഞ്ഞ് പോയി !!!"
( ത്വബഖാതു ശ്ശാഫിഇയ്യ അൽകുബ്റാ)
🔻
*ഖൽബ് പൊട്ടിയുള്ള മഹാനവർകളുടെ ഈ ഇസ്തിഗാസ ഷിർക്കാണെന്നും ഇത് പോലെ ഇസ്തിഗാസ നടത്തിയ ആയിരക്കണക്കിന്ന് ഇമാമീങ്ങളൊക്കെ മുശ്രിഖുകളാണെന്നും അവർക്കൊന്നും തൗഹീദും ഷിർക്കും മനസ്സിലായിട്ടില്ലെന്നൊക്കെ ഈമാനുള്ളവർക്ക് പറയാൻ സാധിക്കുമോ??*
🔻
*നമ്മുടെ മുൻഗാമികൾ നമുക്ക തന്ന ആദർശത്തിൽ മുഴുകി ജീവിക്കുക അല്ലാഹു പഠിപ്പിക്കുന്നതും അത് തന്നെയാണ് മുൻഗാമികൾ  വിശ്വസിച്ചത് പോലെ നിങ്ങളും  വിശ്വസിക്കുക അവരൊക്കെ പോകുന്ന സ്വർഗ്ഗത്തിലേക്കാണ് നമുക്കും പോകേണ്ടത് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ*

Siddeequl Misbah
(09496210086)
കൂടുതൽ വായനക്കായി
sunniknowledge.blogspot.com
സന്ദർശിക്കുക________________

No comments:

Post a Comment