Saturday, 29 April 2017

റജബിലെ നോമ്പ് ഫതാവയിലെ മറുപടി കുറിക്ക് കൊണ്ടു

_______✍

*റജബിലെ നോമ്പ് - നന്മ മുടക്കികളായ വഹാബികൾ റജബ് നോമ്പെടുക്കാൻ പാടില്ലെന്ന തങ്ങളുടെ വാദം സ്ഥിരപ്പെടുത്താൻ ഇബ്നു ഹജർ റ വിനെ കൂട്ട് പിടിച്ച് ദുർവ്യാഖ്യാന തന്ത്രവുമായി സോഷ്യൽ മീഡിയകളിൽ വന്നപ്പോളാണ് ഇബ്നു ഹജർ തങ്ങളുടെ ഫതാവൽ കുബ്രയിലെ പ്രസ്തുത വിഷയം മുഴുവനായും ഹർഫം ബി ഹർഫ് ഇബാറത്ത് അർത്ഥ സഹിതം ഉൾക്കൊള്ളിച്ച് ഖണ്ഡന ലേഖനം ഈ ബ്ലോഗിലൂടെയും മറ്റും പ്രചരിപ്പിച്ചപ്പോൾ സമൂഹത്തിന്ന് സത്യം മനസ്സിലാക്കാൻ സാധിച്ചത് !! അൽഹംദുലില്ലാഹ് !!!! അത് കൊണ്ട് തന്നെ വഹാബികൾ ഇപ്പോൾ മുടന്തൻ ന്യായങ്ങളുമായി വീണ്ടും പ്രത്യക്ഷപ്പെടുന്നു


ഇത്തവണ പ്രചരിപ്പിക്കുന്ന ഭാഗങ്ങൾ ചുവടെ കൊടുക്കുന്നു - ഖണ്ഡനത്തിന്ന് വഹാബികൾക്ക് മറുപടി കാണുമോ ?????!!!

റജബിൽ നോമ്പ് തന്നെ പാടില്ല എന്ന വാദങ്ങൾ പ്രചരിപ്പിച്ചവർ ഇപ്പോൾ സുന്നികളുടെ മറുപടിക്ക് ശേഷം റജബ് 27 എന്നതിലേക്ക് മാത്രമായി !!!?????? റജബിലെ സുന്നത്ത് നോമ്പ് അത് റജബ് 27 ന്ന് മാത്രമാണോ പ്രശ്നം❓ അതോ റജബിലെ ഏത് ദിവസമാണെങ്കിലും  അങ്ങനെ നോമ്പ് നോക്കാൻ നബി തങ്ങൾ പഠിപ്പിച്ചിട്ടില്ലാ എന്നാണോ എന്താണെങ്കിലും , വാദമെന്താണെന്ന് വഹാബികളുടെ മറുപടി ലേഖനത്തിൽ പ്രതീക്ഷിക്കുന്നു രോഗം അറിഞ്ഞാലല്ലേ മരുന്ന് തരാൻ സാധിക്കുകയുള്ളൂ ☝

പിന്നെയുള്ളത് ഹിജ്റ 974 ൽ വഫാത്തായ ഇബ്നു ഹജർ തങ്ങളും നബി (സ്വ) യുടെയും ഇടയിൽ അന്തരമുണ്ടെന്നും അതിനാൽ ഫതാവൽ കുബ്ര വലിച്ചെറിയണം പോൽ !!!!!!

എന്തായാലും ഇബ്നു ഹജർ തങ്ങളെ ആദ്യം കൂട്ട് പിടിച്ചവർക്കിപ്പോൾ ഇബ്നു ഹജർ തങ്ങളുടെ കിതാബ് വലിച്ചെറിയാൻ മാത്രമായി !!! ഇത് തന്നെയാണ് വഹാബിസം , തങ്ങളുടെ വാദം സ്ഥിരപ്പെടുത്താൻ കോട്ടിമാറ്റിയും , ഇല്ലാത്ത അർത്ഥം നൽകിയുമാണ് ഇബാറത്തുകൾ പ്രചരിപ്പിക്കുന്നതെന്നും , യഥാർത്ഥ വിഷയം സുന്നികൾ കൃത്യമായി തെളിയിക്കുമ്പോൾ അത് വരെ ഉദ്ധരിച്ച ഇമാമും കിതാബും പാളക്കിത്താബാണെന്ന് ഒരു നാണവുമില്ലാതെ പ്രചരിപ്പിക്കും കഷ്ടം തന്നെ !!!!
എന്തായാലും വഹാബികളേ ഇസ്ലാമിന്റെ ബെയ്സിക് നോളജ് പോലും ഇല്ലെ ????? കാരണം കർമ്മ ശാസ്ത്ര പണ്ഡിതർ അവർ ഹുക്മുകൾ കണ്ടെത്തുന്നത് ഹദീസിൽ നിന്നും ഖുർ ആനിൽ നിന്നും തന്നെയാണ് അല്ലാതെ രാമായണവും മഹാഭാരതവും നോക്കിയിട്ടല്ല , ഇങ്ങനെ നബി (സ്വ) യും ഇമാമീങ്ങളുടെയും ഇടയിലുള്ള അന്തരം നോക്കിയിട്ടാണ് നിങ്ങൾക്ക് പ്രമാണമാകുന്നതെങ്കിൽ

ആദ്യം തള്ളിപ്പാർസലയക്കേണ്ട കിതാബുകൾ വഹബീ ആചാര്യന്മാരായ നിങ്ങളുടെ മിസ്റ്റർ ഇബ്നു തയ്മിയ്യയും‌, ശൗഖാനിയും , അൽബാനിയും ഇബ്നു ബാസും ഉസൈമീനുമൊക്കെ എഴുതിയ കുറേ ജഹാലത്തിന്റെ പുസ്തകങ്ങൾ ഉണ്ടല്ലോ അതൊക്കെ വലിച്ചെറിഞ്ഞിട്ട് പോരെ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളെ മേൽ കുതിര കയറാൻ--------❌

ഇനി നിങ്ങൾക്ക് ഖണ്ഡിക്കാൻ കഴിയുമെങ്കിൽ അക്കമിട്ട് ഫതാവയുടെ ഇബാറത്ത് വെച്ച് കൊണ്ട് ഖണ്ഡിക്ക് അല്ലാതെ നിലവാരമില്ലാത്ത പണ്ട് മുതലേ പറയുന്ന ബഡായി പോസ്റ്ററുകൾ ഒട്ടിച്ചിട്ട് കാര്യമില്ല പ്രമാണമുണ്ടൊ ഉണ്ടെങ്കിൽ അത് നൽകുക

ഇബ്നു ഹജർ തങ്ങളുടെ ഫതാവയിൽ  പറഞ്ഞ പോയന്റുകൾ


""""റജബിലെ നോമ്പിനെ എതിർക്കുന്നവൻ ശരീഅത്തിനെ ആക്രമിക്കുന്നവനും , പടു വിഡ്ഡിയും , ശിക്ഷക്ക് വിധേയമാക്കപ്പെടേണ്ടവനുമാകുന്നു""""

☝ഇതിൽ മൗലവീ നിങ്ങളുടെ വാദമെന്താ റജബ് 27 ൽ മാത്രം നോമ്പ് നോക്കൽ കുഴപ്പം മറ്റ് ദിവസങ്ങളിൽ കുഴപ്പമില്ല എന്നാണോ  എന്താണ് വാദം ഒന്ന് പറയൂ റജബിലെ നോമ്പ് എന്നത് ഇബ്നു ഹജർ തങ്ങൾ പറഞ്ഞത് 27 എന്ന ദിവസം ഒഴിവാണെന്നാണോ ❓

പിന്നെ അടുത്തതായി മഹാനവർകൾ കൊണ്ട് വരുന്നത് ഹിജ്റ 577 ൽ ജനിച്ച് 660 ൽ വഫാത്തായ

*ബഹുമാനപ്പെട്ട സുൽത്വാനുൽ ഉലമ ഇസ്സുദ്ദീൻ ബ്നു അബ്ദുസ്സ്ലാം (റ) വിന്റെ വാക്കുകളാണ്  നോക്കൂ*


ُ *وَاَلَّذِي يَنْهَى عَنْ صَوْمِهِ جَاهِلٌ مَعْرُوفٌ بِالْجَهْل*

*റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് വിവരക്കേട് കൊണ്ട് മഹ് റൂഫായവൻ ആണ്*

ِ *وَلَا يَحِلُّ لِمُسْلِمٍ أَنْ يُقَلِّدَهُ فِي دِينِه*

*അവനെ ദീനിൽ തഖ് ലീദ് ചെയ്യാനോ സ്വീകരിക്കാനോ പറ്റില്ല*

*إذْ لَا يَجُوزُ التَّقْلِيد*

*ആരെങ്കിസ്ലും പറയുന്നത് കേട്ട് കൊണ്ട് തഖ്ലീദ് ചെയ്യലല്ലല്ലോ*

ُ *إلَّا لِمَنْ اُشْتُهِرَ بِالْمَعْرِفَةِ بِأَحْكَامِ اللَّهِ تَعَالَى*

*അല്ലാഹുവിന്റെ വിധിതീർപ്പുകളെ അറിയൽ കൊണ്ട് പ്രശസ്തിയാർജ്ജിച്ചവരെയാണ് തഖ് ലീദ് ചെയ്യേണ്ടത്*

_____ ☝☝☝☝☝ഇതൊന്നും കണ്ടിട്ടില്ലായോ വഹാബികളേ ❓

 പിന്നെ നോമ്പെടുക്കൽ റജബ് 27 ന്ന് തന്നെയാവണം എന്നത് ഇബ്നു ഹജർ റ വിന്റെ കിതാബിൽ നിന്ന് കിട്ടൂലാ എന്ന ഒരാരോപണം കണ്ടു അത് പൊട്ട ഇജ്തിഹാദ് മാത്രമാണ് അങ്ങനെ ഫതാവൽ കുബ്രയിൽ ഏത് ഭാഗത്താണ് ഉള്ളതെന്ന് മറുപടി എഴുതുക????????


*ഇനി മാത്രവുമല്ല ഇബ്നു ഹജർ തങ്ങൾ അതേ ഫതാവയുടെ റജബ് നോമ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടിയിൽ പറയുന്ന അവസാന  ഭാഗത്ത്   27 എന്നെടുത്ത് പറഞ്ഞ് മറ്റ് നിലക്കും സുന്നത്തുണ്ടെന്ന് തന്നെ പറയുന്നത് നോക്കൂ*



وَيُسَنُّ أَيْضًا صَوْمُ السَّابِعِ وَالْعِشْرِينَ وَتَالِيَيْهِ وَتُسَمَّى الْأَيَّامَ السُّودَ

(فتاوى الكبرى لابن حجر)



ഇങ്ങനെ "വയുസന്നു അയ്ളൻ" എന്ന് പറയാൻ കാരണമെന്താണ് ????? ,  എല്ലാ മാസവും 27,28,29 എന്ന നിലക്കും നോമ്പ് സുന്നത്താണ് അപ്പോൾ  , റജബിലെ നോമ്പ് എന്ന നിലക്കും മാസത്തിൽ 27  എന്ന നിലക്കും  രണ്ട് നിലക്കും സുന്നത്തായല്ലോ രണ്ട് നിലക്കും പ്രതിഫലമുണ്ട് സ്രേഷ്ടതയുണ്ട് എന്നല്ലേ ഫതാവയിൽ നിന്ന് കിട്ടുക


കൂടാതെ അവസാനം റജബുമായി വന്ന എല്ലാ ഹദീസുകളും മൗളൂആണെന്ന് പറയുന്നവൻ. നിർമ്മിച്ച് കളവ് പറയുന്നവനും അതിൽ നിന്ന് മടങ്ങുന്നില്ലെങ്കിൽ അവനെ ശിക്ഷിക്കണമെന്നല്ലെ ഇബ്നു ഹജർ തങ്ങൾ പഠിപ്പിക്കുന്നത് !!!!! ഈയർത്ഥത്തിൽ റജബ് നോമ്പിനെ എതിർക്കാൻ ഹദീസുകളൊക്കെ മൗളൂആണെന്ന് വാദിക്കുന്ന വഹാബികളെയൊക്കെ ശിക്ഷിക്കേണ്ടി വരുമല്ലോ !! താഴെയൊന്ന് നോക്കിക്കോളൂ


لِأَنَّهُ مِنْ الْأَشْهُرِ الْحُرُمِ بَلْ هُوَمِنْ أَفْضَلِهَا فَقَوْلُ هَذَا الْجَاهِلِ إنَّ أَحَادِيثَ صَوْمِ رَجَب مَوْضُوعَةٌ إنْ أَرَادَ بِهِ مَا يَشْمَلُ الْأَحَادِيثَ الدَّالَّةَ عَلَى صَوْمِهِ عُمُومًا وَخُصُوصًا فَكِذْبٌ مِنْهُ وَبُهْتَان فَلْيَتُبْ عَنْ ذَلِكَ، وَإِلَّا عُزِّرَ عَلَيْهِ التَّعْزِيرَ الْبَلِيغَ نَعَمْ. رُوِيَ فِي فَضْلِ صَوْمِهِ أَحَادِيثُ كَثِيرَةٌ مَوْضُوعَةٌ، وَأَئِمَّتُنَا وَغَيْرُهُمْ لَمْ يُعَوِّلُوا فِي نَدْبِ صَوْمِهِ عَلَيْهَا حَاشَاهُمْ مِنْذَلِكَ وَإِنَّمَا عَوَّلُوا عَلَى مَا قَدَّمْته وَغَيْره وَمِنْهُ مَا رَوَاهُ الْبَيْهَقِيُّ فِي الشُّعَبِ عَنْ أَنَسٍ يَرْفَعهُ

☝മുകളിൽ കൊടുത്തത് ഫതാവയിലെ അവസാന ഭാഗത്തുള്ള ഭാഗമാണ് ഇത് ഒന്ന് വായിച്ച് അർഥം അനുയായികൾക്ക് ഒന്ന് പറഞ്ഞ് കൊടുക്കാൻ വഹാബികൾക്ക് കഴിയുമോ ????????

അവസാനം ഫതാവയിൽ റജബ് നോമ്പുമായി ബന്ധപ്പെട്ട ഹദീസുകളിൽ സ്വഹീഹായത് ഉണ്ട് എന്നാണ് ഇബ്നു ഹജർ സ്ഥിരപ്പെടുത്തുന്നത് എന്നിട്ട് അനസ് (റ) വിൽ നിന്ന് റിപ്പോർട് ചെയ്യുന്നതും , മറ്റ് റിപ്പോർടുകളും കൊണ്ട് വരുന്നു ഇതൊന്നും വഹാബികൾ കണ്ടിട്ട് കാണാത്ത പോലെ നടിക്കുകയാണോ


കൂടാതെ മിഹ്റാജ് ദിനത്തിൽ  നോമ്പ് സുന്നത്താണെന്ന് പറഞ്ഞ കർമ്മശാസ്ത്ര പണ്ഡിതരിൽ നിന്ന്  ചില ഉദ്ധരണികളുടെ കിതാബും നമ്പറും ചുവടെ കൊടുക്കാം പഠനാർത്ഥികൾക്ക് ഉപകാരപ്പെടും

ويستحب صوم يوم المعراج{فتح العلام208/2وباجوري392/1وإعانة270/2وفتاوي الشالياتي135}

ويستحب صوم يوم المعراج

حاشيةالجمل٣/٤٦٨

ويستحب صوم يوم المعراج.

نزهةالمجالس١/٢٠٨

عن أبي هريرة(ر)عن النبي(ص)قال من

صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرا{الغنية182/1واحياء328/1}

അബൂഹുറൈറ( റ)തൊട്ട് വന്ന റിപ്പോർട്ടിൽ

നബി صل الله عليه وسلم

പറഞ്ഞു 'ആരെങ്കിലും റജബ്27 ന് നോമ്പ് നോറ്റാൽ 60മാസം നോമ്പ് നോറ്റ പ്രതിഫലം അവനിക്ക് രേഖപ്പെടുത്തും

*ഈ കർമ്മ ശാസ്ത്ര പണ്ഡിതരെക്കാളൊക്കെ ബല്യ മുജ്തഹിദുകളാണ് ഈ ആധുനിക കേരള വഹാബികളെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ട്*

✍  *Siddeequl Misbah*

(09496210086)

കൂടുതൽ വായനക്കായി sunniknowledge.blogspot.com

ലിങ്കി പോയി വായിക്കുക ലേബലിൽ റജബിലെ നോമ്പ് എന്നതിൽ ക്ലിക്ക് ചെയ്താൽ ബാക്കിയുള്ള ലേഖനങ്ങൾ ലഭിക്കും✍✍✍⏫⏫⏫⏫⏫

No comments:

Post a Comment