Monday, 26 December 2016

മംഗലാപുരം സംവാദം ഭാഗം 02 (സുന്നിപക്ഷം ചോദ്യസെഷൻ)

_____ Siddeequl Misbah
📚📚💐🌾✍
മംഗലാപുരം സംവാദം ഭാഗം 2⃣
സുന്നി പക്ഷം ചോദ്യ സെഷൻ
____________________________
🔻
കഴിഞ്ഞ സെഷനിൽ
വന്ന ഒരു കളവാരോപണമായിരുന്നു , ശാഫിഈ പണ്ടിതനായ ഇസ്തിഗാസ നടത്തിയ അസ്ബഹാനി ഇമാം " അർവാഹുൽ മശായിഖ് ഹാളിറാണെന്ന് " പറയൽ കാഫിറാണത്രേ !!!!!! എന്നാൽ അതിൻ റ്റെ അപ്പുറത്തെ വരി ഈ മൗലവി കട്ടുവെച്ചു അതും കൂടി വായിച്ചാൽ പൊളിയും എന്താ അടുത്ത വരിയിൽ " കട്ട സാധനം  ഞാൻ  അറിയും എന്ന് പറയലും കാഫിറാകും"""ഹ ഹ പൊളിഞ്ഞില്ലേ ഇമാമീങ്ങളുടെ കിതാബ് ഫുൾ നോക്കണം വഹാബീ!!!!!!! ഗൂഗിൾ നോക്കിയല്ല ദീൻ മനസ്സിലാക്കേണ്ടത്  അപ്പോ മൗലവീ കട്ടത് പിടിക്കുമെന്ന് പറയുന്ന മുസ്ലിം പോലീസുകാരൊക്കെ കാഫിറാകുമോ ???? വിഡ്ഡിത്തമേ നിൻ റ്റെ പേരോ സൽമാനിസം , നിൻ റ്റെ പേരോ സുഹൈലിസം.
🔻
എന്നാൽ മൗലവീ  പടിച്ച് വെച്ചോ "ബിദ്ദാത്ത്" അറിയും എന്ന നിലക്കാണ് ഇവിടെ പറഞ്ഞത് അതായത് സ്വന്തമായി അറിയും എന്ന നിലയിൽ അല്ലാതെ അല്ലാഹു നൽകപ്പെട്ട കഴിവിൻ റ്റെ അടിസ്ഥാനത്തിൽ അറിയും എന്ന നിലക്കല്ല , അങ്ങനെയാണെങ്കിൽ പരിശുദ്ധ ഖുർ ആനിൽ അല്ലാഹുവിൻ റ്റെ അനുമതി പ്രകാരം ഈസാ നബി (അസ) തന്നെ മരിച്ചവരെ ജീവിപ്പിക്കുമെന്നും , മറഞ്ഞകാര്യങ്ങൾ പറഞ്ഞ് തരുമെന്നും പറഞ്ഞിട്ടില്ലേ ! , ഹബീബ് സ്വ തന്നെ നാളെ‌സ്വർഗ്ഗത്തിലാണൊ നരഗത്തിലാണോ  എന്ന് പ്രവചിച്ചിട്ടില്ലേ ! എന്നാൽ ഇതൊക്കെ സ്വന്തമായി അറിയും എന്ന നിലയിലാണെങ്കിൽ കുഫ് റല്ലേ അതിൽ ആർക്കും തർക്കമില്ലല്ലോ, പക്ഷേ അല്ലാഹു നൽകിയ കഴിവിൻ റ്റെ അടിസ്ഥാനത്തിലാണെങ്കിലാണെങ്കിൽ തൗഹീദുമാണ്. !!!!!  

സുന്നി വിഭാഗം ചോദ്യം തുടങ്ങുന്നു :

ചോദ്യം : 🔻 അൽഹംദുലില്ലാഹ് !!!!!! കഴിഞ്ഞ  10 അവസരവും പാഴാക്കിയ മുജായിദുകളേ എന്തിന്ന് പറ്റും നിങ്ങളേ എത്ര നല്ല വിഷയപരമായ ചോദ്യങ്ങൾ ചോദിക്കാമായിരുന്നു , പക്ഷേ പാഴാക്കിക്കളഞ്ഞില്ലേ !!!! പിന്നെ കിതാബ് കക്കലും കോട്ടി മാറ്റലും അത് നിങ്ങളുടെ വർഗ്ഗ സ്വഭാവമാണല്ലൊ ,ജസരി ഇമാമിൻ റ്റെ പേരിൽ  പച്ചക്കള്ളം പറഞ്ഞ് പ്രചരിപ്പിച്ചു!!! റം ലി ഇമാമിൻ റ്റെ പേരിൽ നബി സ്വ യുടെ മാതാപിതാക്കൾ നരഗത്തിലാണെന്ന പെരും നുണ തുടക്കത്തിൽ തന്നെ കളവാരോപിച്ചു !!! നഊദുബില്ലാഹ് എങ്ങനെ പറയാൻ തോന്നി !!!!  അത് പോലെ
മഹാനായ സുയൂത്വി ഇമാമിൻ റ്റെ മേൽ കെട്ടിവെക്കപ്പെട്ട കിതാബല്ലേ " അൽ അംറു ബിൽ ഇത്തിബാഹ് " ഇൻഷാ അല്ലാഹ് ഓരോന്നും ഇവിടെ തെളിയിക്കുക സമയം വളരെ കുറവാണ്

ചോദ്യം കേട്ടോളൂ !!!!! 🔻

മുജായിദുകളായ നിങ്ങൾക്ക് ഒരുപാട് ദുആയുടെ നിർവ്വചനങ്ങളുണ്ടല്ലോ !!! അഭൗതുകവും , സ്ർഷ്ടി കഴിവും, കാര്യകാരണ ബന്ധവും തുടങ്ങി നാളിതുവരെ മുസ്ലിം ഉമ്മത്തിന്ന് പരിചയമില്ലാത്ത മാന്മെയിഡ് അപ്ഡേറ്റ് തൗഹീദുകളാണല്ലൊ അത് കൊണ്ട് ചോദിക്കുന്നു ഇപ്പോഴത്തെ നിങ്ങളുടെ ലേറ്റസ്റ്റ് ദുആ നിർവ്വചനം എന്താകുന്നു ????
ദുആയുടെ തഹ് രീഫ് എന്താണ് ????

അത് പോലെ‌

" നബി സ്വ യുടെ ഖബർ ശരീഫിൽ ചെന്ന്  "‌‌
  #يَا خَيْرَ مَنْ دُفِنَتْ بِالْقَاعِ أَعْظُمُهُ
فَطَابَ مِنْ طِيبِهِنَّ الْقَاعُ وَالْأَكَمُ

എന്ന വരി ചൊല്ലിയാൽ മുശ് രിഖാവുമോ ? അതോ കാഫിറാകുമോ ?

മറുപടി: 🔻

അടുത്തുള്ളതും വിദൂരത്തുള്ളതും മരണപ്പെട്ടവർ  കേൾക്കും എന്ന വിശ്വാസം കുഫ് റാണ് എന്ന് അബ്ദുൽ ഹയ്യ് ലഖ് നവീ അദ്ദേഹത്തിൻ റ്റെ കിതാബിൽ പടിപ്പിച്ചിട്ടുണ്ട് , അതിനാൽ ഈ കുഫ് റാണ് നിങ്ങളുടെ വിശ്വാസം

പിന്നെ അം റു ബിൽ ഇത്തിബാഹ് അതൊക്കെ മറ്റൊരവസരത്തിൽ ചർച്ച ചെയ്യാം !!!

ചോദ്യം:  🔻എവിടെ മൗലവീ മറുപടി രണ്ട് ചോദ്യമല്ലേ ചോദിച്ചത്
പിന്നെ
നാണമാകുന്നില്ലേ മൗലവി ബല്യ സലഫിയാണ് പോൽ ഹ ഹ ഉദ്ധരിച്ച കിതാബോ

عبد الحي اللكنوي: علامة الهند (1264 - 1304 هـ)

1304 മരണപ്പെട്ട  ഇന്ത്യയിലെ  ലഖ്നൗവിലെ കാന്തലവിയെന്നറിയപ്പെടുന്ന അബ്ദുൽ ഹയ്യ് ലഖ്നവിയുടെ കിതാബ് ഹ ഹ ഹ ഇയാൾ നമ്മുടെ വിശ്വാസക്കാരനുമല്ല !!!
ഇതിനേക്കാൾ നല്ലത് മുജായിദ് നേതാവ് ഉമർ മൗലവിയുടെ ബുക്ക് പറയാമായിരുന്നില്ലേ !!!  അല്ല മൗലവീ നബിദിനം കഴിക്കലിന്ന് ഉത്തമനൂറ്റാണ്ടിൽ കഴിച്ചിട്ടുണ്ടൊ സലഫുകളിലെ പണ്ടിതന്മാർ പറഞ്ഞിട്ടുണ്ടോ എന്ന് നാടായ നാടൊക്കെ ഓലിയിടാറുണ്ടല്ലോ ഇവിടെ ഇസ്തിഗാസക്കെന്തേ 1354 ആയിപ്പോയി ഹ ഹ നിങ്ങളാണോ ബല്യ സലഫി ഡ്യൂപ്ലിക്കേറ്റ് സലഫിയല്ലേ നിങ്ങൾ

അതിനാൽ ചോദ്യത്തിന്ന് മറുപടി പറയുക ?????? ചോദ്യം ബാക്കി നിൽക്കുന്നു

പിന്നെ വിദൂരത്ത് നിന്ന് കേൾക്കൽ മൗലവിമാരേ ഉമർ റ 10000 മൈലുകൾക്കപ്പുറത്തുള്ള സാരിയ തങ്ങൾക്ക് ഇശാറ കൊടുത്തതെങ്ങനെ ??? ഇത് സാരിയ തങ്ങൾ എങ്ങനെ കേട്ടു ഇത് അഭൗതികമല്ലേ ?????  ഇത് വിദൂരത്ത് നിന്ന് കേട്ടതല്ലേ ???

അത് പോലെ അടിമയുടെ  കണ്ണ് കാത് കൈകാലുകൾ പ്രവർത്തി അല്ലാഹു ആകും എന്ന ഖുദുസിയ്യായ ഹദീസിന്ന് ഇമാം റാസി റ തഫ്സീർ ചെയ്യുന്നത്

അടിമ അല്ലാഹുവിലെക്കടുത്തവര്‍ക്ക് അടുത്തുള്ളത് കാണും പോലെ വിദൂര ദ്ർശ്യങ്ങൾ  കാണാനും , കേൾക്കാനും  പ്രതികരിക്കാനുമൊക്കെയുള്ള കഴിവ് നല്കുമെന്നാണ് അടിമയുടെ കാലും കയ്യും കണ്ണുമൊക്കെ അല്ലാഹുവാകുമെന്നു പറഞ്ഞതിൻ റ്റെ അര്‍ത്ഥമെന്നു പടിപ്പിക്കുന്നു.
.കൂടാതെ ഹദീസില്‍ തന്നെ വളരെ വ്യക്തമായി ഇത്തരം അടിമ എന്നോട് എന്ത് ചോദിച്ചാലും അവനു ഞാനത് നല്‍കും എന്ന് അള്ളാഹു അസന്നിഗദമായി പ്രഖ്യാപിക്കുന്നു. (തഫ്സീർ റാസി)

അത് കൊണ്ട് മൗലവിമാരേ ആധുനിക പണ്ഡിതരുടെ വികല ഫത് വയല്ല സലഫുകളിൽ നിന്നും പിന്നെ നിങ്ങളും നമ്മളും അംഗീകരിക്കുന്ന ലോകത്തറിയപ്പെട്ട പണ്ഡിതൻ ഇമാം റാസിയാ പടിപ്പിച്ചത് കേട്ടൊ അത് കൊണ്ട് വിദൂര കേൾവിയൊന്നും പറഞ്ഞ് വരല്ലേ കേട്ടൊ !!!!

അത് കൊണ്ട് ചോദ്യം ബാക്കി നിൽക്കുന്നു ??
അതായത് നബി സ്വ യുടെ ഖബറിങ്കൽ ചെന്ന്" യാമൻ ദുഫിന " എന്ന് തുടങ്ങുന്ന ബൈത് ചൊല്ലിയാൽ  മുശ് രിഖാകുമോ ????????? ദുആയടെ നിറ്വചനം ??? മറുപടി പറയണം ????

മറുപടി :🔻 നിങ്ങളുടെ അലവി സഖാഫി തന്നെ അബ്ദുൽ ഹയ്യ് ലഖ്നവിയെ ഇസ്തിഗാസ ചരിത്രത്തോട് നേർക്ക് നേർ എന്ന കിതാബിൽ ഉദ്ധരിക്കുന്നുണ്ടല്ലോ ???? അതിൽ അല്ലാമാ എന്ന് പറയുന്നുണ്ടല്ലോ

ചോദ്യം :🔻  അലവി സഖാഫി ഇബ്നു തയ്മിയ്യയെയും, സക്കരിയ്യ സ്വലാഹിയേയും ഉദ്ധരിച്ചിട്ടുണ്ട് ഇതിനർഥം ഇവരെയൊക്കെ അലവി സഖാഫി അംഗീകരിക്കുന്നു എന്നല്ല മൗലവീ പൊട്ടപ്പോയത്തമല്ലേ പറയുന്നത് !!! ഞണ്ടിനെ ഞണ്ടിൻ റ്റെ കാല് കൊണ്ട് പിടിക്കലാ ഇവിടെ ഉദ്ദേശം കേട്ടൊ !!!  ചോദ്യത്തിന്നുള്ള പ്രാമാണിക മറുപടി പറയുക !!!! ദുബയിൽ നിന്ന് ടിക്കറ്റെടുത്ത് വന്നിട്ടുള്ളത് ഇത് പറയാനാണോ !????

പിന്നെ അല്ലാമാ ഹ ഹ ഇബ്നു തയ്മിയ്യക്ക് ശൈഖുൽ ഇസ്ലാമെന്ന് പറയുന്നത് കൊണ്ട് ഇബ്നു തയ്മിയ്യ നല്ലയാളാകുമോ ???? അത് പോലെ നിങ്ങളുടെ മറ്റൊരു പണ്ഡിതനായ  ഇസ്തിഗാസക്കും തവസ്സുലിന്നും  തെളിവ് ഉദ്ധരിച്ച മിസ്റ്റർ ശൗഖാനി  സുന്നി പണ്ഡിതനാകുമോ ?????  ഹ ഹ ഈ മൗലവിമാരുടെ ഓരോരോ കണ്ട്പിടിത്തം !!!!! എല്ലാം പൊളിഞ്ഞ് പോയല്ലോ മൗലവിമാരേ !!!!

ചോദ്യത്തിന്ന് മറുപടി പറഞ്ഞിട്ടില്ല രണ്ട് ചോദ്യങ്ങളും ബാക്കി നിൽക്കുന്നു  ദുആഅ് (പ്രാർഥന) യുടെ നിർവ്വചനം പറയുക ????? " യാ ഖൈറ മൻ ദുഫിനത് എന്ന ബൈത്ത് ചൊല്ലിയാൽ കാഫിറാകുമോ ????

മറുപടി: 🔻

{إِنَّ الَّذِينَ تَدْعُونَ مِنْ دُونِ اللَّهِ عِبَادٌ أَمْثَالُكُمْ فَادْعُوهُمْ فَلْيَسْتَجِيبُوا لَكُمْ إِنْ كُنْتُمْ صَادِقِينَ

അല്ലാഹുവിന്ന് പകരമായി നിങ്ങള്‍ പ്രാര്‍ഥിക്കുന്നവര്‍,  നിങ്ങളെപ്പോലുള്ള അടിമകള്‍ മാത്രമാണ്. നിങ്ങള്‍ അവരോട് പ്രാര്‍ഥിച്ചുനോക്കൂ. നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളെങ്കില്‍!
ഈ ആയത്തിൽ അല്ലാഹു പടിപ്പിക്കുന്നു അല്ലാഹുവിനെ കൂടാതെ മറ്റാരെയും പ്രാർത്ഥിക്കരുത്, അതിനാൽ നിങ്ങൾ ഉള്ളാൾ തങ്ങളോട് പ്രാർത്ഥിക്കൂ ഉത്തരം കിട്ടുമോ എന്ന് നോക്കാമല്ലോ ????

ചോദ്യം 🔻: ഇതാണോ മൗലവി ദുആയുടെ നിർവ്വചനം‌ , ഇങ്ങനെയാണോ തഹ് രീഫ് പറയല് ??? ഹ ഹ ഹ ഗൂഗിളല്ലേ ശരണം ഇത്രയേ പ്രതീക്ഷിക്കുന്നുള്ളൂ  എന്നിട്ട് ഒരായത്തും നല്ല ബേഷായിപ്പോയി ഇതിനേക്കാൾ നല്ലത് " ഖുൽ ഹുവള്ളാഹു അഹദ് " എന്ന ആയത്ത് ഓതിയിട്ട് ഇസ്തിഗാസ ഷിർക്കാണെന്ന് പറയാമായിരുന്നില്ലേ  !!!!
🔻
എന്നാൽആയത്തിൽ അല്ലാഹു ഖണ്ഡിക്കുന്നത് ആരേയാ കല്ല് കൊണ്ട് കൊത്തിയുണ്ടാക്കിയ നിർജീവ വസ്തുക്കളായ വിഗ്രഹങ്ങളെ വിളിക്കരുത് എന്നല്ലേ ഇവിടെ എവിടെ അല്ലാഹുവിൻ റ്റെ മഹാന്മാരെ വിളിക്കരുത് എന്ന് ????
🔻
തഫ്സീർ ഇബ്നു കസീർ നോക്കിക്കോളൂ

هَذَا إِنْكَارٌ مِنَ اللَّهِ عَلَى الْمُشْرِكِينَ الَّذِينَ عَبَدُوا مَعَ اللَّهِ غَيْرَهُ مِنَ الْأَنْدَادِ وَالْأَصْنَامِ وَالْأَوْثَانِ،

സൂറത്ത് അഹ്റാഫിലെ ഈ പറയപ്പെട്ട ആയത്തുകളൊക്കെ അല്ലാഹുവിന്ന് പകരമായി  വിഗ്രഹങ്ങളെയും, ബിംബങ്ങളെയും   ആരാധിച്ച് കൊണ്ടിരുന്ന മക്കാ മുശ് രിഖീങ്ങളെ  ഇൻ കാർ
( എതിർക്കാൻ)    വേണ്ടിയാണ് ,  അല്ലാതെ അല്ലാഹുവിൻ റ്റെ മഹാന്മാരോട് സുന്നികൾ നടത്തുന്ന സഹായാർത്ഥനയെ അല്ല അല്ലാഹു ഇൻ കാർ ചെയ്യുന്നത് !!!!!

എനി തഫ്സീർ ത്വബ് രി തന്നെ നോക്കൂ

يَقُولُ جَلَّ ثَنَاؤُهُ لِهَؤُلَاءِ الْمُشْرِكِينَ مِنْ عَبَدَةِ الْأَوْثَانِ مُوَبِّخُهُمْ عَلَى عِبَادَتِهِمْ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ مِنَ الْأَصْنَامِ

ഒരുപകാരവും ഉപദ്രവവും ചെയ്യാൻ കഴിയാത്ത  ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങൾ  എന്നാണ് ആയത്തിൻ റ്റെ വിവക്ഷ  അല്ലാതെ അല്ലാഹുവിൻ റ്റെ മഹാന്മാരെന്നല്ല കേട്ടൊ

{إِنَّ الَّذين تَدْعُونَ} تَعْبدُونَ {مِن دُونِ الله} من الْأَصْنَام

"തദ് ഊന  എന്നതിൻ റ്റെ അർഥം "തഹ്ബുദൂന" (ആരാധിക്കുന്ന) എന്നാണെന്ന് മുഫസ്സിറുകളുടെ നേതാവായ ഇബ്നു അബ്ബാസ റ യുടെ സ്വന്തം തഫ്സീർ പടിപ്പിക്കുന്നു, അല്ലാതെ മുജായിദുകൾ പറയുന്നത് പോലെ  " വിളിച്ച് പ്രാർത്ഥനയല്ല
🔻
വീണ്ടും ഈ  ആയത്തിൻ റ്റെ അടുത്ത ആയത്ത് കൂടി ശരിക്കും നോക്കിക്കോളൂ മൗലവിയുടെ ദുർവ്യാഖ്യാനം പൊളിഞ്ഞ് പാളീസാകും

أَلَهُمْ أَرْجُلٌ يَمْشُونَ بِهَا ۖ أَمْ لَهُمْ أَيْدٍ يَبْطِشُونَ بِهَا ۖ أَمْ لَهُمْ أَعْيُنٌ يُبْصِرُونَ بِهَا ۖ أَمْ لَهُمْ آذَانٌ يَسْمَعُونَ بِهَا ۗ قُلِ ادْعُوا شُرَكَاءَكُمْ ثُمَّ كِيدُونِ فَلَا تُنظِرُونِ
അവര്‍ക്ക് കാലുകളുണ്ടോ നടക്കാന്‍? കൈകളുണ്ടോ പിടിക്കാന്‍? കണ്ണുകളുണ്ടോ കാണാന്‍? കാതുകളുണ്ടോ കേള്‍ക്കാന്‍? പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ; എന്നിട്ട് എനിക്കെതിരെ തന്ത്രങ്ങള്‍ പ്രയോഗിക്കൂ. എനിക്കൊട്ടും അവധി അനുവദിക്കേണ്ടതില്ല.

ശരിക്കും നൊക്കിക്കോ കാലുകളില്ല ! കൈകളില്ല ! കണ്ണുകളില്ല ! കാതുകളില്ല ! ഈ  നിർജീവികളായ ബിംബങ്ങളെ‌ വിളിച്ചിട്ട് എനിക്കെതിരെ തന്ത്രങ്ങൾ പ്രയോഗിക്കൂ എന്ന് ചോദിച്ച്  അല്ലാഹു തന്നെ ഖണ്ഡിക്കുന്നു, അല്ലാഹുവിൻ റ്റെ മഹാന്മാർ ഇങ്ങനെയാണോ ???? മരണപ്പെട്ടവർക് കൈകാലുകളൊക്കെ ഇല്ലാതെയാണോ മുജായിദുകളേ‌ മരിക്കുന്നത് ??? ഹ ഹ മുജായിദുകൾ മരിക്കുംബോൾ ഇങ്ങനെയായിരിക്കും അല്ലേ!!!!  അത് പോലെ  അല്ലാഹുവിൻ റ്റെ മഹാന്മാരിലൂടെ സുന്നികൾ അല്ലാക്കെതിരെ തന്ത്രങ്ങൾ പ്രയോഗിക്കുകയോ????! ആണൊ മൗലവീ ???????? ആരോപിക്കുന്നതിലും ഒരു സത്യം വേണ്ടേ ??????!!! ഒരന്തം വേണ്ടേ വഹാബികളേ ?!!!!!!
🔻
വീണ്ടും മറ്റൊരു ആയത്ത് നോക്കൂ

إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ اللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ

തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്ന് പകരമായി  നിങ്ങള്‍ ആരാധിക്കുന്നവർ  നരകത്തീയിലെ വിറകാണ്. നിങ്ങളെല്ലാം അവിടെ എത്തിച്ചേരുക തന്നെ ചെയ്യും.
🔻
അല്ലയോ മുജായിദ് മൗലവിമാരേ ഇവിടെയും നിങ്ങൾ  അംബിയാക്കളും ഔലിയാക്കളുമായ  അല്ലാഹുവിൻ റ്റെ ഇഷ്ടദാസന്മാർ നരഗത്തിലെ വിറക് കൊള്ളിയാണെന്ന് പറയുമോ മുജായിദുകളെ !!!!! നഊദുബില്ലാഹ് അല്ലാഹു കാക്കട്ടെ !!!

ആയതിനാൽ രണ്ടേ രണ്ട് ചോദ്യം ആവർത്തിക്കുന്നു മറുപടി പറയുക ????? തഹ് രീഫ് എന്താണെന്ന് പോലും മനസ്സിലായിട്ടില്ല !!!! എവിടെ മറുപടി ???

മറുപടി:  ഇസ്തിഗാസ രണ്ട് വിധമാണ്‌ അതായത് കാര്യകാരണ ബന്ധത്തിന്നധീനവും അതീതവും ഇത് ഇബ്നു അബ്ദുൽ വഹാബിന്ന് മുംബുള്ള പണ്ഡിതൻ തന്നെ പടിപ്പിക്കുന്നു " സുൻ ഹുള്ളാഹിൽ ഹലബി " എന്ന പണ്ഡിതൻ പടിപ്പിക്കുന്നു , പിന്നെ കേരള സമസ്തക്കാരുടെ വിശ്വാസം അത് കുഫ്റ് തന്നെയാണ് ??? ഈ വിശ്വാസത്തോടെ എന്ത് വിളിച്ചാലും കുഫ് റ് തന്നെ !!!🔻
ചോദ്യം :   ഹ ഹ ഇസ്തിഗാസ രണ്ടാണ് പോൽ
മൗലവീ ഇത് പറയാനാണോ ടിക്കറ്റെടുത്ത് ദുബായിൽ നിന്ന് വന്നത് !!! ഇവിടെ ചോദിച്ചതിന്നല്ലേ മറുപടി പറയേണ്ടത് ????

പിന്നെ " സുൻ ഹുള്ളാഹിൽ ഹലബി ഹ ഹ ഇയാൾ തനിച്ച ഇബ്നു തയ്മിയ്യ വാദക്കാരനാണ്  നാണമില്ലെ സലഫിയെന്ന് പറഞ്ഞ് നടക്കാൻ ????  എങ്ങും കേട്ടിട്ടില്ലാത്ത ഒറ്റപ്പെട്ട ഇങ്ങനെയുള്ള വികല വാദികളെ മാത്രമേ ഈ മൗലവിമാർക്ക് ഉദ്ധരിക്കാൻ കഴിയുകയുള്ളൂ

ويقول العلامة صنع الله بن صنع الله الحلبي المكي الحنفي المتوفى سنة (1120 هـ)،
1120 ൽ മരണപ്പെട്ട തയ്മിയ്യ വാദക്കാരൻ റ്റെ

തയ്മിയ്യൻ വാദങ്ങളും പൊട്ടത്തരങ്ങളും മാത്രം വിളമ്പുന്ന
سيف الله على من كذب على اولياء الله
ഈ കിതാബിൽ നിന്നാണ് ഉദ്ധരിച്ചിട്ടുള്ളത്,
ഹ ഹ  ഡ്യൂപ്ലിക്കേറ്റ് സലഫിയെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു !!! ബല്യ സലഫിയാണ് പോൽ ... "  ഉപ്പ് ചാക്കിന്ന് പഞ്ചസാരയെന്ന് എഴുതി വെച്ചത് പോലെയാ മുജായിദുകളേ നിങ്ങൾ സലഫി എന്നുപയോഗിക്കുന്നത് !!!
ചോദ്യ അവസരത്തിൽ ഞങ്ങളോട് ഉത്തമ നൂറ്റാണ്ട് ചോദിച്ചല്ലോ ഞങ്ങൾ പറയുകയും ചെയ്തു എന്നിട്ട് നിങ്ങളോ ആധുനിക  തയ്മിയ്യൻ ആശയം കടന്ന് കൂടിയ ഈ ഇബ്നു തയ്മിയ്യൻ വാദിയെ  മാത്രമേ കിട്ടിയിട്ടുള്ളൂ ഹ ഹ പാവങ്ങൾ എന്ത് ചെയ്യാനാ ഗൂഗിളേ ശരണം !!

പിന്നെ സുന്നികളായ ഞങ്ങളുടെ വിശ്വാസം കുഫ്റാണ് പോൽ നഊദുബില്ലാഹ്!!!!

അതായത്
#يَا خَيْرَ مَنْ دُفِنَتْ بِالْقَاعِ أَعْظُمُهُ
فَطَابَ مِنْ طِيبِهِنَّ الْقَاعُ وَالْأَكَمُ

ഈ മുകളിൽ കൊടുത്ത ബൈത്ത് നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് ചൊല്ലിയാൽ മുശ് രിഖും ,  കാഫിറുമാകുമോ എന്ന ചോദ്യത്തിന്ന് ഞമ്മടെ മൗലവി പറയുകയാ കേരള സമസ്തക്കാരുടെ വിശ്വാസത്തിലാണെങ്കിൽ ഷിർക്കാണത്രേ !!!! ഹ ഹ അല്ല മൗലവീ വിഷ്വാസം എന്നത് ഖൽബിലാണ് അത് പോലും ഞമ്മടെ മൗലവിക്ക് അറിയാൻ തുടങ്ങിയോ ഗൈബ് അറിയാനുള്ള മൗലവിയുടെ കഴിവ് സബാഷ് !!! സമ്മതിക്കണം !!!!
" കുപ്പിയകത്തുള്ള വസ്തുവിനെ പോലെ ഖൽബകം മുഹ്യദ്ദീൻ ശൈഖ് റ അറിയും എന്ന് പറഞ്ഞാൽ ഷിർക്ക് ,

"  കേരള മുസ്ലിമീങ്ങളുടെ ഖൽബിലുള്ള വിശ്വാസം ഞമ്മടെ സുഹൈൽ ഔസേപ്പെന്ന മൗലവിക്കറിയും" എന്ന്  തുറന്ന് പറഞ്ഞിരിക്കുകയാ !!!!! ഇതും ഷിർക്കല്ലേ മൗലവീ !!!!!      

എനി ജനങ്ങൾക്കുള്ള വിശ്വാസമെന്താണെന്ന് അറിയാൻ ഞമ്മടെ സുഹൈൽ യൂസുപിൻ റ്റടുത്ത് പോയാൽ മതീട്ടൊ വളരെ കരക്ടായ മറുപടിയല്ലാത്ത മറപിടി കിട്ടും.!!!!

  ഗൈബ് അള്ളയല്ലാത്തവർക്കറിയാം എന്നത് കുഫ്റായ വിശ്വാസമല്ലേ എന്നല്ലെ നിങ്ങൾ നേരത്തെ പറഞ്ഞത് ??? അപ്പൊ കേരള സുന്നികളുടെ വിശ്വാസം ഞമ്മടെ മൗലവിക്കറിഞ്ഞിട്ടുണ്ട് ഹ ഹ മൗലവി കാഫിറായോ ???

അത് കൊണ്ട് ഇതുവരെ ഞങ്ങൾ ചോദിച്ചതിന്ന് എവിടെ ഒരു പ്രാമാണിക മറുപടി ???? പിന്നെ നിങ്ങൾ ഓതിയ ആയത്തിൻ റ്റെ കള്ളി  ഇവിടെ തെളിയിച്ചിട്ടുമുണ്ട് !!!!

ചോദ്യം: 🔻
ഇസ്തിഗാസ ശിർക്കും ബി  ഇജ്മാഹി"  എന്ന് കഴിഞ്ഞ പൊന്നാനി സംവാദത്തിലും മറ്റു പലസ്ഥലങ്ങളിലും  ജസരി ഇമാമിൻ റ്റേതെന്ന് പറഞ്ഞ് ഉദ്ധരിക്കുന്നത് കണ്ടു എന്നാൽ അടുത്ത ചോദ്യം പിടിച്ചോളൂ ഇതാ !!!! ജസരി ഇമാമിൻ റ്റെ ഒറിജിനൽ പീഡിഎഫ് കിതാബ് ഓൺലൈനിൽ നിങ്ങളുടെ നേതാവും മിസ്റ്റർ അൽബാനിയുടെ ശിഷ്യനുമായ ഖാലിദുബ്നു ഫൗസാൻ കടത്തിക്കൂട്ടിയ കിതാബല്ല അത് കൊണ്ട് ആൺ കുട്ടികളാണെങ്കിൽ ഇതാ കിതാബ് പിടിച്ചോളൂ തെളിയിക്കൂ അങ്ങനെയൊരു ഇബാറത്ത് ജസരി ഇമാമിൻ റ്റെ കിതാബിൽ നിന്ന് തെളിയിക്കൂ എനി ഇങ്ങനെ പച്ചക്കളവും പറഞ്ഞ് നടക്കാൻ അനുവദിക്കില്ല ???????

മറുപടി: 🔻
( എന്ത് ചെയ്യാൻ  സുഹൈൽ ഔസേപെന്ന മൗലവിക്ക് മറുപടിയുണ്ടോ പിടിച്ച് നിൽക്കണ്ടേ എന്ന് കരുതി പറഞ്ഞതോ)

"""""പൊന്നാനി സംവാദം കഴിഞ്ഞു കഴിഞ്ഞത് കഴിഞ്ഞത്രേ !!!!!!; ഇപ്പോൾ ചോദിക്കരുത്!!!!!
🔹🔹🔹🔹🔹
ഹ ഹ ഹ നല്ല കഥയായിപ്പോയി സുഹൈൽ മൗലവീ നാണമാകുന്നില്ലേ ഇമാമീങ്ങളുടെ കിതാബ് തിരിമറി നടത്തി കള്ളത്തരം കാട്ടിയിട്ട് അത് തെളിയിക്കാൻ പറഞ്ഞപ്പോൾ കഴിഞ്ഞത് കഴിഞ്ഞല്ലേ പക്ഷേ ഇതൊക്കെ ലോകം വീക്ഷിക്കുന്നുണ്ട് , നിങ്ങളുടെ തലതൊട്ടപ്പന്മാരും ഇങ്ങനെയായിരുന്നല്ലോ കിതാബ് കക്കാതെ നിങ്ങൾക്ക് പ്രമാണമില്ലല്ലോ !!!!! കളവ് പറയൽ മൽസരം നടത്തി റെക്സോണ സമ്മാനം വാങ്ങിയ നേതാക്കളിൽ നിന്നല്ലേ നിങ്ങളൊക്കെ തൗഹീദ് പടിച്ചത് !!!!! അപ്പോൾ ഇതല്ല ഇതിനപ്പുറവും ഉണ്ടാകും !!!!
🔽അവസാനം ഞമ്മടെ സൽമാൻ മൗലവി മറുപടി പറയാൻ വേണ്ടി സ്രമിച്ചതോ ,  ഹനഫി പണ്ഡിതനായ ഹലബി ഇമാമിൻ റ്റെ ഉദ്ധരണി അതായത് ഇസ്തിഗാസ എന്നത് കൊണ്ടുള്ള  ഉദ്ദേശം മഹാന്മാരെക്കൊണ്ടുള്ള ബറകത്തും അവരെക്കുണ്ടുള്ള തവസ്സുലുമാകുന്നു 😃😃😃🙏🏼  സബാഷ്
അൽഹംദുലില്ലാഹ് !!!! അപ്പോ ഇതു വരേയെത്തി അല്ലേ മൗലവിമാരേ സംവാദം കൊണ്ട് ഗുണമുണ്ടാകുന്നുണ്ട് ,
എന്നാൽ ഒരു കാര്യവും കൂടി മനസ്സിലാക്കി വെച്ചോ തവസ്സുലിൻ റ്റെ ഒരു ഭാഗമാണ് ഇസ്തിഗാസയെന്ന് സുബുഖി ഇമാം പടിപ്പിച്ചത് ഒന്ന് പടിച്ചാൽ മതീ മൗലവിമാരേ എന്നിട്ട് സുന്നിസത്തിൽ മെംബെർഷിപ്പ് എടുത്തോളൂ ......
🔻
10 അവസരങ്ങളിലും പ്രധാന 3 ചോദ്യങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് ചോദിച്ചു ക മ മറുപടി പറഞ്ഞിട്ടില്ല സംവാദം കേട്ടവർക്ക് ഇത് മനസ്സിലാകും, പറയാൻ ശ്രമിച്ചതോ ഇവരുടെ തന്നെ മൊല്ലമാരുടെ വികലവാദങ്ങൾ കൊണ്ട് വന്നും,  സലഫിസമില്ലാത്ത സലഫിയെന്ന പേരെന്തിനാണെനി  അല്ലാഹു വല്ലാത്ത വരെ വിളിച്ച് പ്രാർത്ഥിക്കരുത് എന്ന് നാഴികക്ക് നാൽപ്പത് വട്ടം ഓലിയിടും പക്ഷേ എന്താണ്  ദുആൻ റ്റെ നിർവ്വചനം എന്നത് മൗലവിമാർക്കറിയില്ല , മുജായിദിലെ എട്ട് തൗഹീദുകാർക്കും പലതാണ് ഈ വിഷയത്തിൽ പറയാനുണ്ടാവുക , ചിലപ്പോൾ പഴയ തൗഹീദൊക്കെ ലയനം എന്നതോടെ അസാധുവായിപ്പോയതാകാം ഹ ഹ !!!! പുതിയ തൗഹീദും, ഷിർക്കും‌, ദുആയും ഒക്കെ അപ്ഡേറ്റ് വെർഷൻ ലയന സമ്മേളനം കഴിഞ്ഞ് സുൻ ഹദോസ് കൂടി തീരുമാനമാകുമായിരുക്കും അല്ലേ !!!!!!!
🔻
ആകെ സലഫിയെന്ന പേരിൽ ഉദ്ധരിച്ചത് 1000 കൊല്ലത്തിനിപ്പുറത്തുള്ള  ഇവരുടെ കുറേ മൊല്ലമാരുടെ ആരും ഇത് വരേ കേൾക്കാത്ത കുറേ ആളുകളുടെ കിതാബുകളും .......  ഇതാണോ സലഫിസം ... വലിച്ചെറിയൂ ഈ ഡ്യൂപ്ലിക്കേറ്റ് സലഫിയേ ......______________✍
ഭാഗം 3⃣ ( സലഫിസമില്ലാത്ത ഡ്യൂപ്ലിക്കേറ്റ്  സലഫിയും സലഫിസമുള്ള സുന്നികളും) ഉടൻ ഇറങ്ങുന്നു.  ✍_______

"വിജ്ഞാനം വിരൽതുമ്പിൽ"
👇🔍
[Sunni knowledge "ആദർഷ വിജ്ഞാന സമാഹാരം"] is good,have a look at it! http:/sunniknowledge.blogspot.in/?m=0
👆🏻🔍______________📚📚💐🔍

No comments:

Post a Comment