Monday, 14 November 2016

" സ്വലാത്ത്നഗറും ചിന്നിച്ചിതറിയ നവോത്ഥാനവും"

സ്വലാത്ത് നഗറും
ചിതറിതെറിച്ച വഹാബീ നവോത്ഥാനവും.
____________________________

കേരള മണ്ണിലെ ഇസ്ലാമിന്‍റെ പച്ചപ്പ് വാടാതെ കാത്ത് സൂക്ഷിക്കുന്ന മുസ്ലിം ഉമ്മത്തുമായി തൗഹീദിന്‍റെ പേരും പറഞ്ഞ് യുദ്ധത്തിനിറങ്ങിയവരാണ് കേരള വഹാബികള്‍.

ഈജിപ്തിലെ ജമാലുദ്ദീന്‍ അഫ്ഗാനിയെ നവോത്ഥാനനായകനാക്കിരംഗത്ത് വന്ന കേരളസലഫികള്‍ക്ക്(അഫ്ഗാനി പാശ്ചാതൃന്‍ ഏജന്‍റായിരുന്നെന്ന് എംഐ സുല്ലമി ഗള്‍ഫ് സലഫിസത്തില്‍ എഴുതുന്നു)  പടകഴിഞ്ഞപ്പോള്‍ ഗനീമത്തായി കിട്ടിയത് ആറും എട്ടും തൗഹീദ് ഗ്രൂപുകള്‍.

അങ്ങിനെ നൂറ്റാണ്ട് തികയും മുന്നേ വഹാബീ നവോത്ഥാനം ചിതറിതെറിച്ചു.  ഗള്‍ഫ് സലഫികളില്‍ നിന്നു ളള റിയാലിന്‍റേയും ദിനാറിന്‍റേയും ഇറക്കുമതി മോഹിച്ച് തൗഹീദിന്‍റെ ധീരപടയാളികളായ പാതിരിമാര്‍ ഓരോരുത്തരും ഓരോരോ തൗഹീദ്ഗ്രൂപുകളാണ് തട്ടികൂട്ടിയത്.

മലയാളമണ്ണില്‍ മഹാന്‍മമാരായ മഖ്ദൂമുമാര്‍ പരത്തിയ വൈജ്ഞാനികദീപശിഖയെ കെടാതെ സൂക്ഷിക്കുന്ന ഉലമാക്കളെ എങ്ങിനെ തല്ലികെടുത്താം എന്നാണ് ആധുനികഖവാരിജുകള്‍ ആലോചിച്ചു കൊണ്‍ടിരിക്കുന്നത്.

തങ്ങള്‍ കെട്ടി പൊക്കികൊണ്‍ടുവന്ന  മിഥൃാ സൗധം ജിന്ന് ബാധയേറ്റ് തകര്‍ന്നടിഞ്ഞതോടുകൂടി   ആദര്‍ശശാലികളോടുളള അസൂയയും വൈരാഗൃവുംഇവര്‍ക്ക് മൂത്തു പഴുത്തു.

ആഗോളവഹാബിസത്തിന്‍റെ മൂപ്പന്‍അബ്ദുല്‍വഹാബ്   രാഷ്ട്രീയത്തെ കൂട്ടുപിടിച്ചാണ് അന്ന് വഹാബിസം ഹിജാസില്‍വേരുപിടിപ്പിച്ചതുംമു സ്ലിമീങ്ങളെ കൊന്ന്  സ്വത്തുക്കള്‍കൊളളയടിച്ചതുമെങ്കില്‍. കേരളവഹാബികളും അതേ മാര്‍ഗത്തിലൂടെയാണ്  കേരളത്തില്‍ വഹാബിസം വളര്‍ത്തിയത്.

നേര്‍ച്ചനേരുന്ന സുന്നികളെ കൊല്ലല്‍ നിര്‍ബന്ധമാണെന്ന് വഹാബീജ്വിഹയിലൂടെ എഴുതി യ മാഷിന് അന്ന് പഞ്ചായത്ത്  തെരെഞ്ഞെടുപ്പില്‍  മത്സരിക്കാന്‍ സീറ്റ് കിട്ടിയത് ഉദാഹരണം.

ശംസുല്‍ ഉലമയും കൂറ്റനാട് മുസ്ലൃാരും കാന്തപുരവും മുശ്രിക്കാണെന്നും അവരെ പിന്‍പറ്റുന്നവരും മുശ് രിക്കാണെന്ന് സല്‍സബീലില്‍   എഴുതിയവര്‍.സ്വയ്യിദന്‍മാരെ പരിഹസിച്ചും ആത്മീയസദസുകളെ താറടിച്ചും  ഏറെ എഴുതി തളര്‍ന്നവരാണ്.

ആത്മീയനേതൃത്തത്തെ ആദരിച്ചുപോരുന്ന മുസ്ലിംഭൂരിപക്ഷത്തെ അന്ന് ബ്രിട്ടീഷുകാരാ  യിരുന്നുഭയപ്പെട്ടിരുന്നത്. ആലിമുസ്ലൃാരും മംബുറം തങ്ങളും ഉമര്‍ഖാളിയും വാരിയന്‍കുന്നത്തുമൊക്കെ കേരളത്തിലെ മുസ്ലിംസമൂഹത്തിന്  ആത്മീയമായുംനേതൃത്തംകൊടുത്തവരായിരുന്നു.അത്കൊണ്‍ട്തന്നെ ബ്രീട്ടീഷുകാര്‍ക്ക് മാപ്പിളമാരെതോല്‍പിക്കല്‍ എളുപ്പമായിരുന്നില്ല.

  സുന്നീ സമൂഹം ഇന്ന്   കാന്തപുരവും ഖലീല്‍ തങ്ങളുമാകുന്ന കരുത്തുറ്റ നേതൃത്തി ന്‍റെ പിന്നിലാണ്  പാറപോലെ ഉറച്ചുനില്‍ക്കുന്നത്.ഖലീല്‍ തങ്ങളുടെ സ്വലാത്ത് നഗറാണ് ഇന്ന് പുത്തന്‍വാദികളെ വല്ലാതെ അലോസരപെടുത്തുന്നത്.
മഅ്ദിന്‍ സ്വലാത്ത് നഗറിലെ  പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ലക്ഷങ്ങള്‍ ഒത്തുകൂടുന്നു.തറാവീഹും ഖുര്‍ആന്‍പാരായണവും.സ്വലാത്തും തഹ് ലീലും തൗബയുമായി അല്ലാഹുവിലേക്ക് ശ്രദ്ധതിരിച്ച് പുണ്ണൃംവും പാപമോചനവും കരസ്ഥമാക്കുന്നു.മാസാന്തം നടക്കുന്നലോകത്തെതന്നെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളില്‍ ഒന്നായി മഅ്ദിന്‍ സ്വലാത്ത് മജ്ലിസ് വളര്‍ന്നത് സുന്നീവിരുദ്ധരെ തെല്ലൊന്നുമല്ല അലോസരപെടുത്തുന്നത്.
റസൂലുല്ലാഹി (സ) റമദാനിലെ അവസാന പത്തില് ഇഅ്തികാഫിനെ വര്‍ധിപ്പിക്കാനാണ്  പറഞ്ഞിട്ടുളളത്.അത് കൊണ്ട് സ്വലാത്ത് നഗര്‍ പാടില്ല ന്നാണു ഇവരുടെ ജല്‍പ്പന്നം.

ഇഅ്തികാഫിന് ഇവിടെ ആരും എതിരല്ല. റമളാന്‍ ഇരുപത്തിഏഴാം രാവില്‍ മുജാഹിദ് പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കുന്ന വാഹാബികളുടെ എണ്ണം നോക്കിയാല്‍ തന്നെ മതി ഈ കാര്യത്തില്‍ പാതിരിമാരുടെ കാപടൃം  മനസ്സിലാകാന്‍.
  അന്ന് ഇഅ്തികാഫ് അല്ലാത്ത മറ്റൊന്നും പാടില്ല എന്നാണു വഹാബി വാദമെങ്കില്‍  അതിനു  തെളിവ് തരേണ്ടത്‌ വഹാബികള്‍ ആണ്.

ലൈലത്തുല്‍ഖദ്റിന്റെ അവസാന രാത്രികളില്‍ സ്വഹാബത് ഇഅതികാഫ് മാത്രമേ ഇരുന്നിട്ടൊള്ളൂ? സ്വലാതും ഖുര്‍ആന്‍ പാരായണവും തൌബയും നിസ്കാരവും ഒന്നും സ്വഹാബത് ആ രാവുകളില്‍ ചെയ്തിരുന്നില്ലേ?
ഇല്ല എന്ന് മറുപടി പറയാന്‍ നട്ടെല്ലുള്ള വല്ല  പാതിരിമാര്‍ ആരെങ്കിലും ഉണ്‍ടോ ?സലാത്ത് എന്നാല്‍ ഇബ്രാഹീമിയ സ്വലാത്ത് മാത്രമാണെന്നാണ്  കണ്‍ടുപിടുത്തം.ഇവരുടെ വേദികളില്‍  പ്രസംഗിക്കുന്നമൗലവിമാര്‍ തുടക്കം ഉരുവിടുന്ന സ്വലാത്ത്  ഏത് ഹദീസില്‍ ഉളളതാണ് !

കാന്തപുരം ഉസ്താദും ഖലീല്‍ തങ്ങളുമൊക്കെ സുന്നീസമൂഹത്തിന് നേടിതന്ന പുരോഗതി  കണ്ട് കണ്ണ് മഞ്ഞളിച്ച്  അസൂയ മൂത്തവരുടെ തൊളളപൂട്ട് തിരിച്ചറിയാവുന്നതേയുളളൂ.

കേരളവഹാബിസം എന്ത് കാരണത്താലാണ് പിളര്‍ന്നത് !  വഹാബീപിളര്‍പിന്‍റെ അന്തര്‍നാടകങ്ങള്‍ പരതിയാല്‍മതി തട്ടിപ്പിന്‍റേയും വെട്ടിപ്പിന്‍റേയും കഥകള്‍ വാമൊഴിയായും വരമൊഴിയായും സ്വന്തം പാതിരികളിലൂടെ  കാണാം കേള്‍ക്കാം. പാണക്കാട് സയ്യിദ്മുഹമ്മദലിശിഹാബ് തങ്ങള്‍ നൂല് മന്ത്രിച്ച് കൊടുക്കുന്നത് വീഡിയായില്‍പകര്‍ത്തി കേരളത്തിലെ  ആത്മീ യകേന്ദ്രങ്ങളെ ശിര്‍ക്കിന്‍റെ കേന്ദ്രങ്ങളാക്കിഅവതരിപിച്ച്  ഗള്‍ഫ് നാടുകളില്‍ വൃാജസിഡി ഇറക്കിയവരാണ് കേരളവഹാബികള്‍  ഇന്ന്  ജിന്ന്ചികിത്സാ കേന്ദ്രങ്ങള്‍ വരേ തുടങ്ങി.സ്ത്രീകളെ അടിച്ചു ജിന്നിറക്കലും  കണ്ണേറിന് അടിവസ്ത്രം കഴുകി കുടിപിക്കലും . അഭൗതികമാര്‍ഗത്തില്‍ ജര്‍മനിയില്‍ നിന്ന് മരുന്നുവരുത്തല്‍.ഖുര്‍ആന്‍ സിഡി തൊറാപ്പി. ഇങ്ങിനെ പോകുന്നു വഹാബീ തൗഹീദിലെ ഉദാരത!

അവരാ ഇപ്പം ഖലീല്‍തങ്ങള്‍ക്കും കാന്തപുരത്തിനുമെതിരെ ഇറങ്ങിയിരിക്കുന്നത്.  പക്ഷേ സുന്നീകേരളം സര്‍വസജ്ജമാണ് .വഹാബിസത്തിന്‍റെ അഴുകിയ അവശിഷ്ടങ്ങള്‍ കാലത്തിന്‍റെ ചവറ്റുകൊട്ടയിലേക്ക് തളളപടും.
_________________________________

No comments:

Post a Comment