Saturday, 12 November 2016

"ഇത് ഇന്നയാൾക്കുള്ള നേർച്ചയാണ് പ്രമാണം നോക്കാം "

“ ഇത് ഇന്നയാൾക്കുള്ള നേർച്ചയാണ് പ്രമാണം നോക്കാം “
_______________________________

നേര്‍ച്ച
നേര്‍ച്ചകള്‍ പലതരത്തില്‍ കാണാന്‍ നമുക്ക് കഴിയും.

1. അല്ലാഹുവിന് നേര്‍ച്ചയാക്കുക.

2. ജീവനുള്ള മനുഷ്യരില്‍ വ്യക്തികള്‍ക്ക് നേര്‍ച്ചയാക്കുക.

3. പൊതുജനങ്ങള്‍ക്ക് മൊത്തത്തില്‍ നേര്‍ച്ചയാക്കുക.

4. മരിച്ചവര്‍ക്കുവേണ്ടി നേര്‍ച്ചയാക്കുക.

ഈ നേര്‍ച്ചകളില്‍ ഒന്നാമത്തേത് തര്‍ക്കമില്ലാത്ത വിഷയമായതിനാല്‍ വിശദീകരിക്കുന്നില്ല. എങ്കിലും അല്ലാഹുവിന് നേര്‍ച്ചയാക്കുന്നത് അവനുള്ള ഇബാദത്ത് എന്ന നിലക്കാണ്.

രണ്ടാമത്തേത് ജീവനുള്ള മനുഷ്യര്‍ക്ക് നേര്‍ച്ചയാക്കുക എന്നതാണല്ലോ. അത് ഫുഖഹാഹ് ചര്‍ച്ച ചെയ് തതും അനുവദനീയമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ്. മൂന്നാമത്തെ ഇനം: പള്ളി മദ്രസ്സ പോലെയുള്ള മുസ്‌ലിംകളുടെ പൊതു ആവശ്യത്തിന് നേര്‍ച്ചയാക്കലാണ് ഇതും പണ്ഡിതന്മാര്‍ അംഗീകരിക്കുകയും തെളിവുകള്‍ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ എല്ലാം അല്ലാഹുവിന്റെ സാമീപ്യമാണ് ഉദ്ദേശിക്കപ്പെടുന്നത്.

നാലാമത്തെ ഇനം: മരിച്ചവര്‍ക്ക് നേര്‍ച്ചയാക്കുക എന്നതാണ്. അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകാത്തവരാണ് അതിനെ എതിര്‍ക്കുന്നത്. മരിച്ചവര്‍ക്ക് നേര്‍ച്ചയാക്കുക എന്നാല്‍ നേല്‍ച്ചയാക്കപ്പെട്ട വസ്തു മരിച്ചവരുടെ ഉടമസ്ഥതയിലാക്കുക എന്ന അര്‍ത്ഥത്തിലല്ല. ആ ഉദ്ദേശത്തിലാണെങ്കില്‍ ആ നേര്‍ച്ച ശരിയാവുകയും ഇല്ല. അവര്‍ ഇലാഹാണെന്ന് വിശ്വാസത്തിലും അല്ല.

അങ്ങനെയാണെങ്കില്‍ അത് ശിര്‍ക്കുമാണ്. എന്നാല്‍, അവര്‍ക്ക് പ്രതിഫലം ലഭിക്കണമെന്ന് ഉദ്ദേശ്യത്തില്‍ അവരെ തൊട്ട് സ്വദഖയോ ഹദ്‌യയോ ആണെന്ന നിലക്കാണ് നല്‍കുന്നത് എന്ന ഉദ്ദേശ്യത്തിലാണെങ്കില്‍ വിരോധമില്ല. അത് നബി(സ) പഠിപ്പിച്ചു തന്നതുമാണ്.

٦٨١ - حَدَّثَنَا مُحَمَّدُ بْنُ كَثِيرٍ، أَخْبَرَنَا إِسْرَائِيلُ، عَنْ أَبِي إِسْحَاقَ، عَنْ رَجُلٍ، عَنْ سَعْدِ بْنِ عُبَادَةَ، أَنَّهُ قَالَ: يَا رَسُولَ اللَّهِ، إِنَّ أُمَّ سَعْدٍ مَاتَتْ، فَأَيُّ الصَّدَقَةِ أَفْضَلُ؟، قَالَ: «الْمَاءُ»، قَالَ: فَحَفَرَ بِئْرًا، وَقَالَ:
هَذِهِ لِأُمِّ سَعْدٍ
[حكم الألباني] : حسن
മുസ്നദ് അബൂ ദാവൂദ്👆🏻👆🏻
👆🏻അൽബാനി പോലും ഹദീസ് ഹസനാണെന്ന് സ്ഥാപിക്കുന്നു....

     സ അദ് (റ) വിനെ  തൊട്ട്  അദ്ദേഹം  നബി(സ)യോട് ചോദിച്ചു: പ്രവാചകരേ, എന്റെ ഉമ്മ മരണപ്പെട്ടു. അവരുടെ പേരില്‍ ഏത് സദഖയാണ് ഏറ്റവും ശ്രേഷ്ഠമായത്.

നബി(സ) പറഞ്ഞു: വെള്ളമാണ്. അങ്ങനെ അദ്ദേഹം ഒരു കിണര്‍ കുഴിക്കുകയും ഇത് സഅദിന്റെ ഉമ്മാക്കാണെന്ന് പറയുകയും ചെയ്തു. (അബൂദാവൂദ്) സഅദ്(റ) തന്റെ ഉമ്മാക്കുവേണ്ടി നേര്‍ച്ചയാക്കിയ സംഭവമാണിത്

ഇതില്‍ പ്രയോഗിച്ച വാക്കുതന്നെ (ഇത് സഅദിന്റെ ഉമ്മക്കാണ്) ഇത് നാം സാധാരണ പറയാറുള്ള 'ഇത് ബദ്‌രീങ്ങള്‍ക്കാണ് 'എന്നതുപോലെ തന്നെയാണ്.

അതുകൊണ്ടുള്ള ഉദ്ദേശ്യം അത് സ്വദഖ ചെയ്തു അതിന്റെ പ്രതിഫലം ബദ്‌രീങ്ങള്‍ക്കാ ണെന്നാണ്. അല്ലാതെ അവര്‍ ഇലാഹാണെന്ന നിലക്കോ അവര്‍ക്ക് ഉടമയാക്കിക്കൊടുക്കുക എന്ന നിലക്കോ അല്ല. അതുകൊണ്ട് തന്നെ മരിച്ചവരായാലും ജീവിച്ചിരിക്കുന്നവരായാലും അവര്‍ക്ക് ചെയ്യുന്ന നേര്‍ച്ച ഇസ്‌ലാം അനുവദിച്ചതാണ്._____________

വിജ്ഞാനം വിരൽ തുമ്പിൽ
ആദർശ സമാഹാരം
sunniknowledge.blogspot.com______

No comments:

Post a Comment