ഹദ്ദാദിന്റെ മഹത്വം
ഹുസൈൻ തങ്ങൾ വാടാനപ്പള്ളി
(ഇസ്റ വാടാനപ്പള്ളി പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്നും)
മനസ്സുകൾക്ക് ശാന്തി ലഭിക്കുമ്പോൾ മാത്രമേ മനുഷ്യന് ആത്മീയമായും ഭൗതികവുമായ വിജയത്തിൽ എത്തിച്ചേരാൻ കഴിയൂ. ആത്മാവിനെയും ഹൃദയത്തെയും ശരീരത്തെയും ഒരുപോലെ സംസ്കരിക്കാൻ കഴിയണമെങ്കിൽ മനസ്സ് ശാന്തമായിരിക്കണം. മനസ്സ് ശാന്തമാകാനുള്ള പ്രധാനപ്പെട്ട വഴി ദൈവ സ്മരണ മാത്രമാണ്. ഇലാഹീ ചിന്തയോടെ മനസ്സിനെ നിയന്ത്രിക്കാനും സ്ഫുടം ചെയ്യാനും കഴിയുന്ന പ്രവർത്തികൾ എപ്പോഴും മനുഷ്യരിൽ നിന്നുണ്ടാവണം. ബാഹ്യ രൂപേണയുള്ള ഇബാദത്തുകൾക്കൊപ്പം ആത്മാവിൽ നിറയുന്ന അമലുകൾ നിർവ്വഹിക്കാനും അത് ജീവിതത്തിൽ പകർത്താനും കഴിഞ്ഞാൽ വിജയിക്കുന്നവരിൽ ഉൾപ്പെടാൻ കഴിയും.
"അറിയുക, അല്ലാഹുവിലുള്ള സ്മരണ കൊണ്ട് മാത്രമേ മനസ്സുകൾക്ക് ശാന്തതയുണ്ടാകൂ" "നിൽക്കുന്നവരായും ഇരിക്കുന്നവരായും പാർശ്വെമവലംബിക്കുന്നവരായും നിങ്ങൾ അല്ലാഹുവിനു ദിക്ർ ചൊല്ലുക" "ഏറ്റവും ശ്രേഷ്ട്ട്മായ അമൽ നിന്റെ നാവു അല്ലാഹുവിനു വേണ്ടിയുള്ള ദിക്റിനാൽ ജോലിയിലായിരിക്കെ നീ മരിക്കലാണ്" "എന്റെ ഹൃദയത്തിൽ അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയല്ലാതെ മറ്റൊന്ന് കടന്നു വരുന്ന സമയം ഞാൻ പരിപൂർണ്ണ മുസ്ലിമല്ലാതായി" തുടങ്ങിയ വചനങ്ങൾ ആത്മീയമായി നമ്മുടെ മനസ്സും ഹൃദയവും ശരീരവും സഞ്ചരിക്കേണ്ടതിന്റെ വ്യക്തമായ സൂചനകളാണ് നൽകുന്നത്.
ഈ അർത്ഥത്തിൽ വിശ്വാസികളുടെ ഈമാനിനെ സംരക്ഷിക്കാനും അവരുടെ ഹൃദയം അല്ലാഹുവിന്റെ സ്മരണ കൊണ്ട് വിലയം പ്രാപിക്കാനുമായി മഹത്തുക്കളായ പണ്ഡിതന്മാരും ആരിഫീങ്ങലും മശാഇഖുമാരും വിശുദ്ധ ഖുർആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിൽ ഒരുപാട് ദിക്റുകൾ ക്രോഡീകരിച്ചു തന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രാധാന്യം നിറഞ്ഞ മഹത്തായതാണ് ഹദ്ദാദ് റാത്തീബ്. ഈ റാത്തീബിലെ ഓരോ ദിക്റുകളും മുത്ത് നബിയുടെ ഹദീസിൽ നിന്ന് എടുത്ത് ക്രോദീകരിച്ചതാണ്. എന്താണ് ഹദ്ദാദ് എന്നറിയാതെ കളിയാക്കുന്നവരും പുചിച്ചു തള്ളുന്നവരും, ഹട്ടാടിന്റെ മഹത്വം അറിയാതെ ചൊല്ലി തീർക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ഇസ്റ പുറത്തിറക്കിയ ഈ പുസ്തകം. ഒന്നാം പതിപ്പ് മുഴുവൻ തീർന്നതിനാൽ രണ്ടാം പതിപ്പ് അച്ചടിയിലാണ്.
ഹിജ്റ 1044ഇൽ മുത്ത് നബി (സ്വ) തങ്ങളുടെ സന്താന പരമ്പരയിൽ യെമെനിലെ ഹളർ മൌത്തിൽ ജനിച്ച പ്രമുഖ പണ്ഡിതനും സൂഫി ഗുരുവും ഒരുപാട് ആത്മീയ മാര്ഗ്ഗങ്ങളിലെ ശൈഖും ആയ ഖുതുബുൽ ഇർഷാദി വഗൗസിൽ ബിലാദി വൽ ആദ് മൗലാനാ അസ്സയ്യിദ് അബ്ദുല്ലാഹിബ്നു അലവിയ്യിൽ ഹദ്ദാദ് തങ്ങൾ ഹിജ്റ 1071 ഇൽ ക്രോഡീകരിക്കുകയും കോർത്തിണക്കുകയും ചെയ്ത ഔറാദുകളുടെ സമാഹാരാമാണ് ഹദ്ദാദ് റാത്തീബ്.
അനേകം മഹത്വങ്ങളും അതിപ്രാധാനങ്ങളായ ദിക്റുകളും തസ്ബീഹുകളും അടങ്ങിയതാണ് ഹദ്ദാദ്. ഹിജ്റ 1072 ഇൽ മസ്ജിദുൽ ഹറാമിലെ ബാബു സ്വഫഫയുടെ അടുത്തു വെച്ചും പിന്നീട് മദീന റൌള ഷരീഫിൽ വെച്ചും ഇത് സ്ഥാപിക്കപ്പെട്ടു. താമസിയാതെ ഇസ്ലാമിക സംസ്കരണവും പ്രബോധനവുമായി ഹള്രമീ സയ്യിദന്മാർ എവിടെയൊക്കെ യാത്ര ചെയ്തോ അവിടെയൊക്കെ ഹദ്ദാദ് റാത്തീബും സ്ഥാപിക്കപ്പെട്ടു. മുസ്ലിം ഉമ്മത്തിന്റെ ദിന ചര്യയിൽ ഇഷാ നിസ്ക്കാരം കഴിഞ്ഞു ഒഴിച്ച് കൂടാൻ പറ്റാത്ത മഹത്തായ ആത്മീയ അനുഭൂതിയായി ഹദ്ദാദ് മാറി. കേരളത്തിലും യെമെനിൽ നിന്നും എത്തിയ സാദാത്തുക്കൾ മുഖേനെ ഹദ്ദാദ് റാത്തീബ് പ്രചുരപ്രചാരം നേടി. (തുടരും)
No comments:
Post a Comment