Monday, 10 October 2016

ഇതൊക്കെ ബിദ്അത്തല്ലെ

നെഞ്ചുറപ്പുണ്ടോ ഒഹാബി... ഇതിനുത്തുരം പറയാൻ...?

ഖുർആൻ സുന്നത്ത് മുറുകെ പിടിക്കുന്നവർ എന്ന് പുളുവടിക്കുന്ന മുജാഹിലുകളെ ,
ചോദ്യങ്ങളിതാ വരുന്നു...!
നബിദിനാഘോഷം പിഴച്ച ബിദ്അത്താണെന്ന മുജാഹിദ് വാദത്തിന്റെ അടിസ്ഥാനത്തിൽ.

(1) എല്ലാ ബിദ്അത്തും പിഴച്ചതാണോ?

(2) എല്ലാ ബിദ്അത്തും പിഴച്ചതാണെങ്കിൽ,
(എ)സിദ്ദീഖ്(റ) ന്റെ ഭരണത്തിൽ ഖുർആൻ ക്രോഡീകരിച്ചു -അദ്ദേഹം മുബ്തദി ആണോ?

(ബി) ഉമർ(റ) ന്റെ ഭരണത്തിൽ റമദാനിലെ തറാവീഹ് ജമാഅത്ത് സ്ഥിരമായി നടത്താൻ ആരംഭിച്ചു...അദ്ദേഹം മുബ്തദി ആണോ?

(സി)ഉസ്മാൻ(റ) ന്റെ കാലത്ത് ജുമുഅക്ക് ഒരു ബാങ്ക് കൂടി വർധിപ്പിച്ചു...അദ്ദേഹം മുബ്തദി ആണോ?
അപ്പോൾ അതിനെ എല്ലാ സ്വഹാബികളും ചോദ്യം ചെയ്യാതെ അംഗീകരിച്ചു എന്ന് ഇമാം ബുഖാരി(റ) റിപ്പോർട്ട്‌ ചെയ്യുന്നു... സ്വഹാബികൾ എല്ലാവരും മുബ്തദിഉകൾ ആണോ?

(ഡി) ഖുർആൻ തെറ്റ് കൂടാതെ ഒതുവാനും മനസ്സിലാക്കുവാനും വേണ്ടി അലി(റ) നഹ് വ് എന്നാ ഭാഷാ ശാസ്ത്രശാഖ ആരംഭിക്കാൻ ഉത്തരവ് കൊടുത്തു...അദ്ദേഹം മുബ്തദി ആണോ?

(ഇ)മുജ്തഹിദുകളായ ഇമാമുമാർ മാലികി,അബൂഹനീഫ,ഷാഫിഈ,ഹമ്പലീ(റ) എന്നിവർ വ്യത്യസ്ത നിദാനശാസ്ത്ര നിയമങ്ങൾ ആവിഷ്കരിച്ചുകൊണ്ട് ഖുർആനും ഹദീീസും വ്യാഖ്യാനിക്കാൻ ആരംഭിച്ചു...അവർ മുബ്തദിഉകൾ ആണോ?

(3)ഇനി എല്ലാ ബിദ്അത്തും പിഴച്ചതല്ല എന്നാണി നിങ്ങളുടെ മറുവടി എങ്കിൽ നബിദിനാഘോഷം മാത്രം പിഴച്ച ബിദ്അത്താകുന്നതെങ്ങനെ...?

(4)നബി(സ)യുടേയും സ്വഹാബത്തിന്റെയും ത്വാബിഉകളുടേയും കാലത്തില്ലാത്തദെല്ലാം ബിദ്അത്ത് ആണോ?
എങ്കിൽ കെ എൻ എം എന്ന സംഘടന രൂപീകരിച്ചതിന്റേയും അതിൽ പ്രവർതിക്കുന്നതിന്റെയും വിധി എന്ത്? നബി(സ)യുടെ മാത്രകയുണ്ടോ? നാല് ഖലീഫമാർ രൂപീകരിച്ചിട്ടുണ്ടോ?
മദ്ഹബുകളുടെ ഇമാമുകളുടെ ഖൗൽ ഉണ്ടോ? ഉത്തമ നൂറ്റാണ്ടിലെ ആരെങ്കിലും ചെയ്തിട്ടുണ്ടോ?
ഒരു ആയത്ത് ഒരു ഹദീസ് കാണിച്ചു തരുമോ...?

No comments:

Post a Comment