⏬⬇⬇
ഇസ്ലാം മതത്തിന്റെ ശരിയായ രൂപമാണ്
🔰 അഹ്‌ലുസ്സുന്നത്തി വൽ ജമാഅ
⬇
പ്രവാചക ചര്യയുടെയും സ്വഹാബീ സമൂഹത്തിന്റെ ജീവിതരീതിയുടെയും അവകാശികൾ എന്നാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാആ കൊണ്ടുദ്ദേശിക്കുന്നത്.
⬇
തിരു നബി صلى الله عليه وسلم യുടെ ഹദിസിൽ കാണാം. ഇസ്രാഈൽ സന്തതികൾ 72 വിഭാഗങ്ങളായി പിരിഞ്ഞിട്ടുണ്ട്. എന്റെ സമുദായം 73 വിഭാഗങ്ങളായിത്തീരും ഒരു വിഭാഗമൊഴികെ ബാക്കിയെല്ലാം നരകത്തിലാണ്.
സ്വർഗപ്രവേശനം ലഭിക്കുന്ന പ്രസ്തുത വിഭാഗം ഏതാണെന്ന് അനുയായികൾ ആരാഞ്ഞു. ഞാനും എന്റെ അനുചരന്മാരും ഏതൊരു ആദർശത്തിലാണോ, അതിനെ അവലംബിക്കുന്നവരാണവർ’ എന്നായിരുന്നു മറുപടി. (തുർമുദി). ഈ മാർഗം സ്വീകരിക്കൽ നിർബന്ധമാണ്.
⬇
യഥാർത്ഥ ഇസ്‌ലാമേതാണെന്ന് മനസ്സിലാക്കാൻ ഈ ഹദീദ് തന്നെ മതി.
⬇
അപ്പോൾ സത്യദീനേതാണെന്ന് മനസ്സിലാക്കാനുള്ള ഒറ്റമൂലി ഇതാണ്. തിരുനബി صلى الله عليه وسلم യിൽ നിന്ന് ദീൻ പഠിച്ച സ്വഹാബത്തും സ്വഹാബത്തിൽ നിന്ന് ദീൻ പഠിച്ച ത്വാബിഉകളും അവരിൽ നിന്ന് ദീൻ പഠിച്ച താബിഉത്താബിഉകളും അവരെ തുടർന്ന് മുഅ്മിനീങ്ങൽ ജിവിച്ചുപോന്ന പാത ഏതാണോ അതാണ് യഥാർത്ഥ ഇസ്‌ലാം . അതിന്റെ പേരാണ് ‘അഹ്‌ലുസ്സുന്നത്തി വൽ ജമാഅ’ ഈ പാതക്ക് പുറത്തുള്ളത് മുഴുവനും മുസ്‌ലിംകളുടെ വഴിയിലല്ലെന്ന് മനസ്സിലാക്കാവുന്നതാണ്.
⬇
വിവരം കുറഞ്ഞ നമ്മെപ്പോലുള്ളവർക്ക് സത്യ ദീനേതാണെന്ന് മനസ്സിലാക്കാൻ എളുപ്പമാർഗം ഏതെങ്കിലും പുതിയ വാദഗദിക കേൾക്കുമ്പോൾ അതിന്റെ പിന്നാലെ പോകുന്നതിനു മുമ്പ് അവ്വിഷയത്തിൽ മുഅ്മിനീങ്ങളുടെ പാരമ്പര്യം ഏതാണെന്ന് അന്വേഷിക്കലാണ്. 1400 ൽപരം വർഷത്തെ പാരമ്പര്യം നമുക്കുണ്ട്. ചുരുങ്ങിയത് നമ്മേക്കാൾ കൂടുതൽ തഖ്‌വ കൊണ്ടും സൂക്ഷ്മത കൊണ്ടും എത്രയോ മുന്നിലായ ആദ്യത്തെ ആറോ ഏഴോ നൂറ്റാണ്ടിലെ മുഅ്മിനീങ്ങളുടെ അവ്വിഷയത്തിലെ തീരുമാനമെന്താണെന്നും അവരുടെ വഴി ഏതാണെന്നും ചിന്തിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. ഉദാഹരണമായി തറാവീഹ് ഇരുപതോ എട്ടോ എന്ന വിഷയം പരിശോധിച്ചാൽ അതിൽ സ്വഹാബത്തിന്റെയും താബിഉകളുടെയും പാത ഏതാണെന്ന് കണ്ടെത്തുക. എന്നിട്ട് ആ പാതയിൽ ഉറച്ച് നിൽക്കുക.
⬇
ഇങ്ങിനെ ഏത് വിഷയത്തെയും ഈ അടിസ്ഥാനത്തിൽ ഒരു ലാബ് പരിശോധന നടത്തിയാൽ അതിന്റെ പരിഹാരം എളുപ്പവും കളങ്കമറ്റതുമാകും
ഈ ഒറ്റമൂലി മുസ്‌ലിമിന് സ്വീകരിക്കാൻ പറ്റുമോ എന്ന് നോക്കാം
വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു.
وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا (4:115
⬇
“ സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യവിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവൻ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ച് വിടുന്നതാകുന്നു നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും”
⬇
ഈ ആയത്തിൽ രണ്ട് തരം കുറ്റക്കാരെയും താക്കീത് ചെയ്തിട്ടുണ്ട് . ഒന്ന് ; റസൂലുമായി ഭിന്നിച്ചവർ. രണ്ട് ; വിശ്വാസ കർമ്മങ്ങളിൽ സത്യവിശ്വാസികളുടെ മാർഗം വിട്ടുകൊണ്ട് മറ്റൊരു മാറ്റം അംഗീകരിച്ചവർ.
മറ്റൊരു ആയത്ത് കാണുക.
⬇
وَالسَّابِقُونَ الأَوَّلُونَ مِنَ الْمُهَاجِرِينَ وَالأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللّهُ عَنْهُمْ وَرَضُواْ عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ (9:100
⬇
മുഹാജിറുകളിലും അൻസാറുകളിലും നിന്ന് ഒന്നാമന്മാരായി മുന്നോട്ട് വന്നവരെയും അവർക്ക് ശേഷം സത്യസന്ധമായി അവരെ പിന്തുടർന്നവരെയും അല്ലാഹു തൃപിതിപ്പെട്ടിരിക്കുന്നു. അവർ അല്ലാഹുവിനെക്കുറിച്ചും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങൾ അവർക്കായി ഒരുക്കിവെച്ചിട്ടുണ്ട്. അവർ അതിലെ നിത്യ വാസികളാവും .അതാണ് മഹത്തായ വിജയം.
ഈ ആയത്തിലും അല്ലാഹു വ്യക്തമായി പറയുന്നു. ‘സ്വഹാബത്തിന്റെ പാത പിന്തുടർന്നവരാണ് അല്ലാഹുവിന്റെ പ്രീതിക്ക് അർഹർ എന്ന്’
ഇനി ഒരു ഹദീസും കൂടി കാണുക.
⬇
سَمِعْتُ أَنَسَ بْنَ مَالِكٍ ، يَقُولُ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «إِنَّ أُمَّتِي لاَ تَجْتَمِعُ عَلَى ضَلاَلَةٍ. فَإِذَا رَأَيْتُمُ اخْتِلاَفاً، فَعَلَيْكُمْ بِالسَّوَادِ الأَعْظَمِ (رواه ابن ماجه رحمه الله في سننه رقم 4036 باب السواد الأعظم
“എന്റെ സമുദായം തെറ്റിന്മേൽ ഏകോപിക്കുകയില്ല. അതിനാൽ നിങ്ങൾ അഭിപ്രായ വിത്യാസത്തിലായാൽ ഭൂരിഭാഗത്തിന്റെ കൂടെ നിലയുറപ്പിക്കൂ”
عَنْ ثَوْبَانَ ، قَالَ: قَالَ رَسُولُ اللّهِ «لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ. (صحيح مسلم رقم 4906
“ എന്റെ സമുദായത്തിലെ ഒരു വിഭാഗം എന്നും സത്യത്തിലായി നില നിൽകുന്നതാണ്.”
ഈ ആയത്തുകളുടെയും ഹദീസുകളുടെയും വെളിച്ചത്തിൽ ആർക്കും മനസ്സിലാക്കാവുന്ന സത്യമാണ് വിശുദ്ധ ഇസ്‌ലാമിന്റെ ശരിയായ രൂപം നാളിത് വരെ മുഅ്മിനീങ്ങൾ ഇമാമീങ്ങളുടെ നിർദ്ദേശമനുസരിച്ച് പാലിച്ചു പോന്ന ജിവിത രീതിയാണെന്ന്..
🍀🍀🍀🔰🔰🔰
ദുആ വസിയ്യത്തോടെ സിദ്ദീഖുൽ മിസ്ബാഹ്
09496210086
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________
No comments:
Post a Comment