Thursday, 22 September 2016

മൗലീദുന്നബിയ്യ് (സ്വ) മാലികി മദ് ഹബും

അതിനിടയിലാണ് മാലികി മദ്ഹബുകാരനായ ഫാകിഹാനി നബിദിനാഘോഷത്തിനു എതിരാണെന്ന് അവര്‍ക്ക് തോന്നിയത് . കേരളത്തിലെ ഷാഫിഈ മദ്ഹബുകാരായ സുന്നികളോടും മദ്ഹബ് നിഷേധികളായ മുജാഹിദുകളോടും ഫാകിഹാനിയുടെ മദ്ഹബ് പറയുന്നതിലെ അസാംഗത്യം അവര്‍ക്കറിയാമെങ്കിലും തങ്ങള്‍ക്കനുകൂലമായ ഒരാളെ കിട്ടിയെന്ന വിധം അവര്‍ ആഘോഷമാക്കുകയാണ് .

പ്രവാചകന്‍റെ ജന്മ ദിനവുമായി ബന്ധപ്പെട്ടു മാലികി മദ് ഹബ് പൂര്‍ണ്ണമായും മുജാഹിദുകളുടെ കൂടെയാണെന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് അവര്‍ പ്രചരിപ്പിച്ചു വരുന്നത് .

മറ്റു മദ്ഹബുകളെക്കാള്‍ മാലികി മദ്ഹബില്‍ നബി (സ) യുടെ ജന്മ ദിനത്തിന് പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ട്‌ എന്നത് സൌകര്യപൂര്‍വ്വം മൂടി വെക്കുകയും ചെയ്യുന്നു ഇവര്‍ .

രണ്ടു പെരുന്നാള്‍ ദിവസങ്ങളില്‍ നോമ്പ് അനുഷ്ട്ടിക്കുന്നത് ഹറാം ആണെങ്കില്‍ നബി (സ) യുടെ ജന്മ ദിനത്തില്‍ നോമ്പ് അനുഷ്ടിക്കുന്നത് കറാഹത്തു ആണെന്ന് മാലികീ മദ്ഹബിന്‍റെ ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത് കാണാം ..

തിരു നബി (സ) തങ്ങള്‍ ജനിച്ച ദിവസം പൊതുവേ മുസ്ലിംകളുടെ ആഘോഷ ദിനങ്ങളോടു ചെര്‍ക്കാമെന്നതിനാല്‍ അന്ന് നോമ്പനുഷ്ടിക്കുന്നത് കറാഹത്ത് ആണ് (മിനഹുല്‍ ജലീല്‍ 2/123) ..

: മാലികീ മദ്ഹബിലെ ഫിഖ്‌ഹ് ഗ്രന്ഥങ്ങളായ ബുല്‍ഗത്തുസാലിക് 1/448 ലും മവാഹിബുല്‍ ജലീല്‍ 3/318 ലും ഇതേ പരാമര്‍ശം കാണാവുന്നതാണ് .

അഥവാ ... നബിദിനാഘോഷത്തിന്റെ കാര്യത്തില്‍ ഏറെ മുന്നോട്ടു കടന്നു കൊണ്ടാണ് മാലികീ മദ്ഹബിലെ പണ്ടിതാഭിപ്രായങ്ങള്‍ നില നില്‍ക്കുന്നത് .

നബിദിനാഘോഷത്തെ എതിര്‍ക്കുന്ന ആധുനിക മുജാഹിദുകള്‍ മാലികീ മദ്ഹബിനെയും ഫാകിഹാനിയെയും ഉപയോഗപ്പെടുത്തുന്നത് ആ മദ്ഹബിനെ കുറിച്ചുള്ള അജ്ഞത മൂലമോ അല്ലെങ്കില്‍ പൊതു ജനത്തെ കബളിപ്പിക്കാനോ ആണ് ..

പ്രവാചക ജന്മ മാസമായ റബീഉല്‍ അവ്വലില്‍ കൂടുതല്‍ പ്രത്യേക ഇബാദത്തുകള്‍ നിര്ധേഷിക്കപ്പെടാതിരുന്നത് എന്ത് കൊണ്ടാണെന്ന സംശയത്തിന്

മാലികീ മദ്ഹബിലെ സുപ്രധാന പണ്ഡിതനായ ഇബ്നുല്‍ ഹാജ് (റ) മറുപടി പറയുന്നത് കാണുക :

" റബീഉല്‍ അവ്വലില്‍ കൂടുതല്‍ പ്രത്യേക ഇബാദത്തുകള്‍ നിര്ധേഷിക്കപ്പെടാതിരുന്നത് എന്ത് കൊണ്ടാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇപ്രകാരം മറുപടി പറയാം :

റബീഉല്‍ അവ്വല്‍ അല്ലാത്ത മഹത്വമര്‍ഹിക്കുന്ന മറ്റു സമയങ്ങളെ സംബന്ധിച്ചിടത്തോളം അവയില്‍ നിര്‍ദേശിക്കപ്പെട്ട പ്രത്യേക ഇബാദത്തുകള്‍ കൊണ്ടാണ് അവയുടെ പ്രാധാന്യം തിരിച്ചറിയപ്പെടുന്നത് .

എന്നാല്‍ ഈ പ്രത്യേക മാസത്തിനു പ്രാധാന്യം കൈ വരുന്നത് മറ്റു സമയങ്ങളുടെ മഹത്വം നമുക്ക് പഠിപ്പിച്ചു തന്ന പ്രവാചകര്‍ (സ) ആഗതമായി എന്നത് കൊണ്ടാണ് . ഇത് സംശയത്തിന് ഇടമില്ലാത്ത വിധം വ്യക്തമാണ് .

മറ്റൊരു കാരണം ആല്ലാഹു ഖുര്‍ ആനില്‍ പറഞ്ഞത് പോലെ നബി (സ) കാരുണ്യത്തിന്‍റെ ഉടമയാണ് .അത് കൊണ്ട് തന്നെ പ്രവാചകര്‍ മുഹമ്മദ്‌ (സ) യുടെ ശൈലി തന്‍റെ സമൂഹത്തിനു പരമാവധി ഭാരം കുറക്കുകയെന്നതാണ് . ഈ മാസം പ്രവാചകര്‍ (സ) തങ്ങള്‍ ആഗതരായി എന്ന പ്രത്യേകതകള്‍ ഉള്ളത് കൊണ്ട് കൂടുതല്‍ അമലുകള്‍ ചെയ്യുന്നതിന് സമൂഹത്തോട് കല്‍പ്പിക്കുന്നതിനു പകരം അതിലേക്കു സൂചനകള്‍ മാത്രം നല്‍കി മതിയാക്കുകയായിരുന്നു .

പെരുന്നാളിനും അയ്യാമുത്തഷ്രീഖിനും മുഹമ്മദ്‌ നബി (സ) ആഗതരായ സമയത്തിനു എത്ര മാത്രം പ്രാധാന്യം കല്പ്പിക്കെണ്ടതുണ്ട് . നബി (സ) തങ്ങളാണ് ഞങ്ങളുടെ നോമ്പിനും സകാത്തിനും ഹജ്ജിനും കാരണമായി തീര്‍ന്നതെന്ന് ചില സ്വഹാബികളുടെ കവിതകളില്‍ കാണാന്‍ കഴിയും നമുക്ക് .
ചുരുക്കത്തില്‍ .. ഈ മാസത്തില്‍ പ്രയാസമുള്ള അമലുകള്‍ കല്‍പ്പിക്കപ്പെടാതിരിക്കുക എന്നതിന് പ്രാധാന്യമുണ്ടായി .

അപ്രകാരം സാധാരണയില്‍ കവിഞ്ഞ ആരാധനകള്‍ ഇല്ലാതിരിക്കുകയും ചെയതു . കാരണം നബി (സ) യുടെ ജനനത്തില്‍ സന്തോഷിച്ചു കൊണ്ടുള്ള അതിഥി സല്‍ക്കാരത്തിനു ജനം തയ്യാറെടുത്തു കഴിഞ്ഞു . ഇബ്രാഹിം (അ) ന്‍റെയും ഇസ്മായില്‍ നബി (അ) ന്‍റെയും അതിഥി കളായ ഹാജിമാരുടെ ബഹുമാനാര്‍ത്ഥം ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും പെരുന്നാള്‍ ദിനത്തിലും അയ്യാമുത്തഷ്രീഖിലും നോമ്പ് ഹറാം ആക്കിയപ്പോള്‍ മുഹമ്മദ്‌ നബി (സ) യുടെ ജനനത്തിലൂടെ റബീഉല്‍ അവ്വല്‍ മാസം മുഴുവന്‍ അതിഥി സല്ക്കാരമായി മാറി എന്നാല്‍ ഈ മാസം മുഴുവന്‍ നോമ്പ് ഹറാം ആക്കാതിരുന്നതിനു കാരണം സമൂഹത്തിനു പ്രയാസം സൃഷ്ട്ടിക്കുമെന്നു ലോകത്തിനു കാരുണ്യമായ നബി (സ) തങ്ങള്‍ മനസ്സിലാക്കിയത് കൊണ്ടാണ് , അതേ കാരുണ്യം കൊണ്ടാണല്ലോ മദീനയില്‍ വേട്ടയാടപ്പെട്ട വസ്തുക്കള്‍ക്ക് പകരം അറവു നിര്‍ബന്ധമാക്കാതിരുന്നത് ...."
(അല്‍ മദ്ഖല്‍ - 2/45 , 46 )

No comments:

Post a Comment