ശൈഖ് ഹദ്ദാദ് (റ).
വഫാത്തിന്റെ 304 വർഷങ്ങൾ
പിന്നിട്ടു.
എന്നിട്ടും
ജനങ്ങൾ ഏറ്റെടുത്ത് കൊണ്ട്
പതിവാക്കുന്ന ദിക്ക് ർ - ദുആകളുടെ സമാഹാരം
ഹദ്ദാദ് റാത്തീബ് .
പള്ളികളിലൊക്കെയും , വീടുകളിലും , നിരവധി മജ് ലിസുകളിലും നിത്യവും ചൊല്ലിവരുന്നു .
മഹാന്റെ " വിർദു ല്ലത്വീഫ് , വിർദുൽ കബീർ ശ്രദ്ദേയമാണ്.
ജനനം : ഹിജ് റ : 1044, സഫർ 5
തെക്കൻ യമനിലെ ഹളറ മൌത്തിലെ തരീം .
നബി (സ) തങ്ങളുടെ 28-മത്തെ പൌത്രൻ .
അത്ഭുതമാണവിടത്തെ ജീവിതം.
രാത്രി ഉറക്കമില്ലാതെ നിസ്ക്കാരം , പകൽ നോമ്പ് . വഫാത്തിന്റെ 30 വർഷം മുൻപ് മുതൽ ഉറക്കം പാടെ ഇല്ലാതായി തീർന്നു. വല്ലവരുടെയും കൂട്ടത്തിൽ ചേരുമ്പോഴല്ലാതെ ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാറില്ല .
ഖുതുബുൽ ഇർഷാദ് എന്ന ഉന്നത പദവി കൈവരിച്ചു.
അവിടത്തെ മൊഴി മുത്തുകൾ
ആത്മ ദാഹശമിനിയാണ്.
ശൈഖ് ഹദ്ദാദ് (റ) പറയുന്നു.
" മുങ്ങി മരിക്കാൻ മതിയായ വെള്ളം , കരിച്ചു കളയുന്ന തീ, കൊന്നുകളയുന്ന വിഷം , പിടിച്ചു തിന്നുന്ന നരി എന്നിവ കൂടുതലോ , കുറവോ , ചെറുതോ , വലുതോ എന്നൊന്നും നോക്കാതെ എല്ലാവരും ഭയപ്പെടുന്നു. ഇപ്രകാരം ദോഷങ്ങളും , പാപങ്ങളും സർവ്വ മുഹ് മിനുകളും സൂക്ഷിക്കണം .
പൂർണ്ണമായും സാധ്യമല്ലായെന്നു
കരുതി ഒരു നല്ല കാര്യവും പാടേ ഉപേക്ഷിക്കരുത് .ആവുന്നത് ചെയ്യുക ."
ശൈഖ് ഹദ്ദാദ് (റ) ന്റെ വഫാത്തിന്റ മാസമാണിത് ( ദുൽ ഖഅദു -7)
അവിടത്തെ സ്മരണകൾ സജീവമാക്കുക .
No comments:
Post a Comment