Thursday, 22 September 2016

തവസ്സുൽ പ്രാമാണികതയിലൂടെ

✒رقم الحديث: 973📖
(حديث قدسي) حَدَّثَنَا أَبُو بَكْرِ بْنُ أَبِي دَاوُدَ ، قَالَ : حَدَّثَنَا أَبُو الْحَارِثِ الْفِهْرِيُّ ، قَالَ : حَدَّثَنِي سَعِيدُ بْنُ عَمْرٍو ، قَالَ : حَدَّثَنَا أَبُو عَبْدِ الرَّحْمَنِ بْنُ عَبْدِ اللَّهِ بْنِ إِسْمَاعِيلَ ابْنِ بِنْتِ أَبِي مَرْيَمَ ، قَالَ : حَدَّثَنِي عَبْدُ الرَّحْمَنِ بْنُ زَيْدِ بْنِ أَسْلَمَ ، عَنْ أَبِيهِ ، عَنْ جَدِّهِ ، عَنْ عُمَرَ بْنِ الْخَطَّابِرَضِيَ اللَّهُ عَنْهُ ، قَالَ : " لَمَّا أَذْنَبَ آدَمُ عَلَيْهِ السَّلامُ الذَّنْبَ الَّذِي أَذْنَبَهُ رَفَعَ رَأْسَهُ إِلَى السَّمَاءِ ، فَقَالَ : أَسْأَلُكَ بِحَقِّ مُحَمَّدٍ إِلا غَفَرْتَ لِي ، فَأَوْحَى اللَّهُ عَزَّ وَجَلَّ إِلَيْهِ : وَمَا مُحَمَّدٌ ؟ وَمَنْ مُحَمَّدٌ ؟ قَالَ : تَبَارَكَ اسْمُكَ ، لَمَّا خَلَقْتَنِي رَفَعْتُ رَأْسِي إِلَى عَرْشِكَ وَإِذَا فِيهِ مَكْتُوبٌ لا إِلَهَ إِلا اللَّهُ مُحَمَّدٌ رَسُولُ اللَّهِ فَعَلِمْتُ أَنَّهُ لَيْسَ أَحَدٌ أَعْظَمَ قَدْرًا عِنْدَكَ مِمَّنْ جَعَلْتَ اسْمَهُ مَعَ اسْمِكَ ، فَأَوْحَى اللَّهُ عَزَّ وَجَلَّ إِلَيْهِ : يَا آدَمُ ، وَعِزَّتِي وَجَلالِي ، إِنَّهُ لآخِرُ النَّبِيِّينَ مِنْ ذُرِّيَّتِكَ ، وَلَوْلاهُ مَا خَلَقْتُكَ " . 

 ✏ "ആദം നബിയുടെ തവസ്സുല്‍
മനുഷ്യപിതാവാണ് ആദം നബി (അ). ലോകത്തെ ആദ്യ മുസ്ലിമും അവര്‍  തന്നെ. അതിനാല്‍ ആദ്യമായി അല്ലാഹുവിനോട് പ്രാര്‍ഥിച്ച മനുഷ്യനും ആദം നബിയായിരിക്കണം. അല്ലാഹുവിന്റെ മുന്‍നിശ്ചയപ്രകാരം ആദം നബി (അ) യെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇടയായപ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ച സംഭവം ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. ആ പ്രാര്‍ഥനയില്‍ നബി (സ്വ) യെ മുന്‍നിര്‍ത്തിയുള്ള തവസ്സുല്‍ ഉണ്ട് എന്നത് കൌതുകകരമായിരിക്കുന്നു.

📋 ഹദീസ് ഇങ്ങനെ.
ഉമര്‍ (റ) ല്‍ അ) നിന്ന് ഉദ്ധരിക്കുന്നു.
 ✏ "നബി (സ്വ) പറഞ്ഞു. ആദം (ല്‍ നിന്ന് പിഴവ് ഉണ്ടായപ്പോള്‍ ആദം (അ) ഇങ്ങനെ പ്രാര്‍ഥിച്ചു. നാഥാ, മുഹമ്മദ് നബി (സ്വ) യുടെ ഹഖ് കൊണ്ട് നീ എനിക്ക് പൊറുത്ത് തരണേ.
  📢 അപ്പോള്‍ അല്ലാഹു പറഞ്ഞു. ‘
 ✒"ആദം, താങ്കളെങ്ങനെയാണ് മുഹമ്മദ് (സ്വ) യെ അറിഞ്ഞത്?
 💧 ഞാന്‍ അവിടുത്തെ സൃഷ്ടിച്ചിട്ടില്ലല്ലോ.
 💦 അപ്പോള്‍ ആദം പ്രതികരിച്ചു.
 💬 "നാഥാ, നീ എന്നെ സൃഷ്ടിക്കുകയും ആത്മാവ് നല്‍കുകയും ചെയ്തപ്പോള്‍ ഞാന്‍ തല ഉയര്‍ത്തിനോക്കി. അപ്പോള്‍ അര്‍ശിന്മേല്‍
"ലഇലാഹ ഇല്ലല്ലാഹ മുഹമ്മദുറസൂലുല്ല"’
എന്ന് എഴുതി വെച്ചതായി ഞാന്‍ കണ്ടു. നിന്റെ പേരിന്റെ കൂടെ നിനക്ക് ഏറ്റവും ഇഷ്ടമുള്ളവരെയല്ലാതെ ചേര്‍ക്കുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കി.
📢 അല്ലാഹു പറഞ്ഞു.
✏ "അതെ താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു. മുഹമ്മദ് (സ്വ) എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിതന്നെ. അദ്ദേഹത്തിന്റെ ഹഖ് കൊണ്ട് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തു തന്നിരിക്കുന്നു’ ഈ സംഭവം ഹാകിം തന്റെ മുസ്തദ്റകിലും ത്വബ്്റാനി ജാമിഉസ്സഗീറിലും, അബൂ നുഐം ദലാഇലിലും, ഇബ്നുഅസാകിര്‍ തന്റെ തരീഖിലും, സയ്യിദുസുംഹൂദി വഫാഉല്‍വഫയിലും, ഇമാം സുബ്കി ശിഫാഉസ്സഖാമിലും ഉദ്ധരിച്ചിട്ടുണ്ട്. ഹാക്കിം ഈ ഹദീസ് സ്വാഹീഹാണെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. 4:371📖

 💠 ഇതിന്റെ പരമ്പര പ്രഭാലമാനെന്നു ഹാകിം വ്യക്തമാക്കിയിടുന്ദ് (മുസ് തദ്രക് 2/615)📖

 💠 ഇമ്മം ബയ്ഹഖി (ര) ദലയിലുന്നുബുവയിലും(നംബര് 2243)📖
  💠ഇമാം ത്വബ്രാനി (റ) അല്മുഅ ജമുൽ ഔസതിലും (നംബര് 6690)📖,
 💠 അല്മുഅജമുൽ സ്സ്വഗീരിലും (നമ്പറ 989),📖  💠 ഇമാം സുയുതി (റ) ഖാസ്വഇസ്വിലും ഇമാം ഖസ്തല്ലാനി(റ) അല്മവാഹിബുല്ലദുന്നിയ്യ (1/62)📖 ലും
  💠ഇമാം സുബ്കി (റ) ഷിഫാഇസ്സഖാം (135)📖ലും
 💠 അല്ലാമ സുർഖാനി(റ) ശർഹുൽമവാഹിബ് (3/314)📖 ലുകം
  💠ഇബ്നു കസീർ അല്ബിദായതുവന്നിഹായ (1/180)📖ലും
 📋ഇമാം ബുൽഖീനി(റ) ഫതാവയിലും ഇബ്നു ഹജറുൽ ഹൈതമി ഹാഷിയത്തുൽ ഇബ്നു ഹജറുൽ ഹാഷിയാത്തുൽ ഈളാഹി ലും പ്രസ്തുത ഹദീസ് ഉദ്ടരിച്ചിടുണ്ട്.

 📜 ഇബ്നു തൈമിയ്യ പോലും പ്രസ്തുത ഹദീസ് ഉദ്ദരിച്ച ശേഷം അത് മറ്റു പ്രബലമായ ഹദീസുകൾക്ക് വ്യാഖ്യാനം പോലെയാണെന്നും മറ്റു ഹദീസുകളെ ശക്തിപെടുത്താൻ പറ്റിയതാണെന്നും പറഞ്ഞിടുണ്ട്.

 📖 ഇമാം സുയുതി (റ) ഇത് അൽബകറ 37 ആം സുക്തത്തിന്റെ വ്യാഖ്‌യാനത്തിൽ ഉദ്ടരിച്ചിടുണ്ട്.
 📋 മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യാമെന്നതിനു ഇത് രേകയായാണ് പണ്ഡിതന്മാർ ഈ ഹദീസും ഉദ്ദരിക്കുന്നത്.

---
✒الله الذي يحيي ويميت وهو حي لا يموت ، اغفر لأمي فاطمة بنت أسد ، ولقنها حجتها ، ووسع عليها مدخلها ، بحق نبيك والأنبياء الذين من قبلي فإنك أرحم الراحمين "

 ✏ "അല്ലാഹുവേ! എന്റെ ഉമ്മ അസദിന്റെ പുത്രി 'ഫാത്തിമ' ക്ക് നീ പൊറുത്ത് കൊടുക്കേണമേ! അവരുടെ പ്രമാണം അവർക്ക് നീ പറഞ്ഞു കൊടുക്കേണമേ! അവരുടെ പ്രവേശന സ്ഥലം അവർക്ക് നീ വിശാലമാക്കി കൊടുക്കേണമേ! നിന്റെ പ്രവാചകന്റെയും എനിക്കു മുംബ് കഴിഞ്ഞു പോയ  പ്രവാചകന്മാരുടെയും ഹഖ് കൊണ്ട്  നീ അനുഗ്രഹം ചെയ്യുന്നവരിൽ വെച്ച ഏറ്റവും അനുഗ്രഹം ചെയ്യുന്നവനാകുന്നു".
(ത്വബ്രാനി (ര) അൽമുഅ ജമുൽ  കബീർ : 20324,📖
 💠അൽമുഅജമുൽ ഔസത്വു  : 195)📖
-----

✒يأتي على الناس زمان فيغزو فئام من الناس فيقولون فيكم من صاحب رسول الله صلى الله عليه وسلم فيقولون نعم فيفتح لهم ثم يأتي على الناس زمان فيغزو فئام من الناس فيقال هل فيكم من صاحب أصحاب رسول اللهصلى الله عليه وسلم فيقولون نعم فيفتح لهم ثم يأتي على الناس زمان فيغزو فئام من الناس فيقال هل فيكم من صاحب من صاحب أصحاب رسول الله صلى الله عليه وسلم فيقولون نعم فيفتح لهم. (صحيح البخاري ٣٣٧٦)📖

 ✏ "ജനങ്ങളുടെ മേൽ ഒരു കാലം വരും. അന്ന് ജനങ്ങളിൽ ഒരു വിഭാഗം യുദ്ധം ചെയ്യും.അപ്പോൾഅവർ പറയും:
💬നബി(സ) യോട് സഹവസിച്ച ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിൽഉണ്ടോ?.
💬 അപ്പോൾ അതെ എന്ന് മറുവടി ലഭിക്കും.
 അത് നിമിത്തം അവർവിജയം വരിക്കും.
പിന്നീട് ജനങ്ങളുടെ മേൽ ഒരു കാലം വരും. അന്ന് ജനങ്ങളിൽ ഒരു വിഭാഗം യുദ്ദം ചെയ്യും. അപ്പോൾചോദിക്കപ്പെടും.
💬 നബി(സ) യുടെ സ്വഹാബത്തിനോട് സഹവസിച്ച ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിൽഉണ്ടോ?.
   💬അപ്പോൾഅതെ എന്ന് മറുവടി ലഭിക്കും.
അത് നിമിത്തം അവർവിജയം വരിക്കും.
പിന്നെ ജനങ്ങളുടെ മേൽ ഒരു കാലം വരും. അന്ന് ജനങ്ങളിൽ ഒരു വിഭാഗം യുദ്ദം ചെയ്യും. അപ്പോൾചോദിക്കപ്പെടും.
💬 നബി(സ) യുടെ സ്വഹാബത്തിനോട് സഹവസിച്ചവരോട് സഹവസിച്ച ആരെങ്കിലും ഞിങ്ങളുടെ കൂട്ടത്തിൽ ഉണ്ടോ?
 💬അപ്പോൾ അതെ എന്ന് മറുവടി ലഭിക്കും. അത് നിമിത്തം അവർവിജയം വരിക്കും. (ബുഖാരി 3376)📖

⛳ മഹാന്മാരുടെ സാന്നിദ്ദ്യം  വിജയം വരിക്കാൻ നിമിത്തമാനെന്നു  പ്രസ്തുത വചനം പഠിപ്പിക്കുന്നു.

✒ابغوني الضعفاء فإنما ترزقون وتنصرون بضعفائكم(أبو داود: مشكوة : ٤٤٧ كتاب الرقاق)📖

🌴 നബി(സ) പറഞ്ഞു :
 📣 " നിങ്ങളിൽ നിന്നുള്ള ദുർബ്ബലരുടെ കൂട്ടത്തിൽ എന്നെ നിങ്ങൾ അന്വേഷിക്കുക.നിശ്ചയം നിങ്ങള്ക്ക് ഭക്ഷണം, അല്ലെങ്കിൽ സഹായം നല്കപ്പെടുന്നത് നിങ്ങളിൽ നിന്നുള്ള ദുർബ്ബലരുടെ  സാന്നിദ്ദ്യം കൊണ്ട് മാത്രമാണ്.(അബുദാവൂദ്  2227 , മിശ്കാത് 447 )📖

 🍃 പാപങ്ങളുടെയും സജ്ജനങ്ങളുടെയും സാന്നിദ്ദ്യം മറ്റുള്ളവർക്ക്  ഭക്ഷണവും സഹായവും ലഭിക്കാൻ നിമിത്തമാനെന്നു ഈ വചനം വ്യക്തമാക്കുന്നു.

🍂 ''എനിക്ക് നിങ്ങൾ ദുർബ്ബലരെ അന്ന്വേഷിക്കുക' എന്നർത്ഥം വരുന്ന
    ✒ ابغوإلي الضّعفاء
എന്ന  പ്രയോഗമാണ് മറ്റൊരു രിവായത്തിലുല്ലത്.അതിന്റെ വിവക്ഷയിതാണ്.

✒أي صعاليك المسلمين وهم من يستضعفهم الناس لرثاثة حالهم أستعين بهم (عون المعبود ٦ /١١ )📖

 ✏ "അവസ്ഥ മോശമായതിന്നുവേണ്ടി ജനങ്ങള് ദുര്ബ്ബലമായികാനുന്ന മുസ്ലിംകളെ എനിക്കുവേണ്ടി നിങ്ങൾ അന്വേഷിക്കു.അവരോടു ഞാൻ സഹായം തേടും .(ഔനുൽ മഅ ബൂദ്  6/11 )📖
____________________________
=======================

No comments:

Post a Comment