Thursday, 22 September 2016

"നവോതഥാനം കോടതിയിലാണ്"

യുവര്‍ ഓണര്‍, നവോത്ഥാനം കോടതിയിലാണ്
------------------------------

പലര്‍ക്കും പലവിധ പൂതികളാണ്. വയസ്സാവുന്നതിനനുസരിച്ച് മോഹം തീരുകയല്ല, പൂന്താനം പാടിയപോലെ കരേറിപ്പോവുകയാണ്.
തവളകുഞ്ഞിന് പറക്കാന്‍ മോഹം, പൂച്ചകുട്ടിക്ക് പുലിയാവാന്‍ കൊതി…
ഇതങ്ങനെപോവുന്നു.

പറഞ്ഞുവരുന്നത് മുജാഹിദ് ജമാഅത്താദി സര്‍വമാന തിരിഞ്ഞുകളിക്കാര്‍ക്കും ഇപ്പോള്‍ കലശലായൊരു പൂതിഅന്ധവിശ്വാസ അനാചാരങ്ങള്‍ കോടതി ഇടപെട്ട് നിരോധിക്കണം!

ഈയാവശ്യാര്‍ത്ഥം പ്രഭാഷണങ്ങളും നിവേദനങ്ങളും പൊടിപൊടിക്കുകയാണ്.
ഇതെന്തൊരു പുകിലാണ്.
ഈ കൂട്ടര്‍ ഇപ്പോള്‍ ഒരു നൂറ്റാണ്ട്(?) മെനക്കെട്ടിട്ടും അന്ധവിശ്വാസം, അനാചാരം ഒന്നും ഇല്ലാതായില്ലേ എന്നതാണ് പ്രേക്ഷകന്റെ കൗതുകം.

പിന്നെ ഇതുവരെയും ഇവര്‍ക്കൊക്കെ എന്തായിരുന്നു ഏര്‍പ്പാട്.
ഇനിയിപ്പോ കോടതിക്ക് എന്തുചെയ്യാനാണാവുക?
വല്ലാത്ത കലികാലംതന്നെ.

ക്രിക്കറ്റ്ബാറ്റിന്റെ വീതിയും നീളവുമുള്ള നാവുകളുമായി അന്തരീക്ഷ മലിനീകരണമുണ്ടാക്കിയിരുന്ന മൗലവിമാരെ കണ്ടുവന്നിരുന്നു ഇവിടെ.
കേരളത്തിലെ മുസ്‌ലിംകളെ അടിമുടിമാറ്റിയതവരായിരുന്നു, സ്ത്രീകള്‍ക്ക് അടിപ്പാവാട ധരിപ്പിച്ചതവരായിരുന്നു.
ഉറുക്ക്, മന്ത്രം, സ്വലാത്ത്, ദിക്റ് ഹല്‍ഖ, മൗലീദാഘോഷം പോലുള്ള സര്‍വ്വമാന “ശിര്‍ക്കന്‍ അനാചാരങ്ങളും’ ഇല്ലാതാക്കിയതവരായിരുന്നു.

ഹൗ! എന്തൊക്കെ അവകാശ വാദങ്ങളാണ് ഇവര്‍ മുക്രയിട്ടിരുന്നത്!
എന്നിട്ടിപ്പോ നൂറ്റാണ്ട് തികഞ്ഞിട്ടും ഇതിനൊന്നും ഒരു ശമനവുമില്ലാതാകയാല്‍ ഗവണ്‍മെന്റിനോട് ചൂടാവുന്നു; ദേശ്യം പിടിച്ച് അപസ്മാരമിളകുന്നു.
പരമ ദയനീയപരാജയം തന്നെ!

നവോത്ഥാനം കാടുകയറിയപ്പോള്‍ അന്യപെണ്ണുങ്ങള്‍ക്ക് അടിപ്പാവാട ധരിപ്പിക്കുക മാത്രമല്ല ഇവര്‍ ചെയ്തത്, പുറമെ, കണ്ണേറ് ഏറ്റവന് നടത്തിയവന്റെ അടിവസ്ത്രം കഴുകി കുടിക്കാനും പുരട്ടാനും കൊടുക്കുന്ന ഗംഭീര ചികിത്സാരീതികളും ഇക്കൂട്ടര്‍ കണ്ടുപിടിച്ചുകളഞ്ഞിട്ടുണ്ടായിരുന്നു.
വായനക്കാരന് “അയ്യേ’ എന്നു തോന്നുന്നോ?
അതിലധികമായി ഈ കുറിപ്പുകാരനും തോന്നുന്നുണ്ട്,
പക്ഷേ ഈ മഹത്തായ “ഔഷധം’ നാലാളറിയാതിരുന്നാല്‍ നഷ്ടമല്ലേ, അത്കൊണ്ട് പറഞ്ഞതാണ്.
ഛര്‍ദ്ദിക്കാതെ പിടിച്ചുനില്‍ക്കുക.

നാടാകെ നബിദിനാഘോഷങ്ങള്‍ അരങ്ങേറുകയാണ്.
ജന പിന്തുണ കൂടിവരുന്നതാണു എല്ലായിടത്തുമുള്ള അനുഭവം.
നബി(സ്വ)യുടെ മദ്ഹ് പറഞ്ഞും അപദാനങ്ങള്‍ പ്രചരിപ്പിച്ചും വിശ്വാസികള്‍ ആനന്ദത്തിലാറാടുന്നു
ഇവര്‍ ഒരു നൂറ്റാണ്ട് മെനക്കെടുത്തിയതിന്റെ ഫലം!
പിന്നെ സ്വലാത്ത്, ദിക്റ് ഹല്‍ഖകളില്‍ സാധാരണ ഗതിയില്‍ പതിനായിരങ്ങളും വിശേഷ ദിനങ്ങളില്‍ ലക്ഷങ്ങളുമാണ് പങ്കെടുക്കുന്നത്.

മിക്ക ചെറുപ്പക്കാര്‍ക്കും ബുര്‍ദയും ഹദ്ദാദും മനഃപാഠമായിരിക്കുന്നു.
അല്ലാത്തവര്‍ മൊബൈല്‍ ഫോണിലെ സൗകര്യമുപയോഗപ്പെടുത്തി ചൊല്ലുന്നു.
എല്ലാം ഇവരുടെയൊക്കെ കഠിനാധ്വാനത്തിന്റെ വിജയം.
പിന്നെ നിയമനിര്‍മാണത്തിന് ഒച്ച വെക്കുകയല്ലാതെ എന്തുചെയ്യും?
ഏതെങ്കിലും ഹെയറൊയൽ
തേച്ച് കാലും നീട്ടി ഇരിക്കുന്നതല്ലേ ഈ ജാതി പിടുത്തംവിട്ട നവോത്ഥാനത്തേക്കാള്‍ നല്ലത്.
സൂചിപ്പിച്ചെന്നേയുള്ളൂ, വേണമെങ്കില്‍ ചെയ്താല്‍ മതി.

മറ്റൊരു സംശയംകൂടിയുണ്ട്.
എന്താണ് അന്ധവിശ്വാസം, അനാചാരം?
തീരെയുക്തിയില്ലാഞ്ഞിട്ടും അപ്പേരിലറിയപ്പെടുന്ന ഒരു അപൂര്‍വ ജീവി വര്‍ഗമുണ്ട് ഇവിടെ. ലോകത്തെവിടെയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ് ഈ ജാതി.

അവര്‍ക്ക് ദൈവ വിശ്വാസം, നരകസ്വര്‍ഗ വിചാരം തുടങ്ങിയതൊക്കെയും അന്ധമാണ്.
നിസ്കാരവും നോമ്പുമൊക്കെ ഒന്നാന്തരം അനാചാരവും.
ഇതുകൂടി നിരോധിക്കണോ.
മുജാഹിദുകളില്‍ തന്നെ ജിന്ന് സഹായിക്കുക, സിഹ്റ് ഫലിക്കുക, ആത്മീയ ചികിത്സ നടത്തുക പോലുള്ളവ അന്ധമെന്നും നല്ലതെന്നും പറയുന്ന മദ്ഹബുകളുണ്ട്.
ഇതില്‍ ആരെ പരിഗണിച്ചാണ് നിരോധന നിയമമുണ്ടാക്കേണ്ടത്.

നേരത്തെ സൂചിപ്പിച്ച മുജാഹിദുകള്‍ കണ്ടെത്തി പാറ്റന്റു നേടിയ കണ്ണേറിനുള്ള ശമനൗഷധം ഏതുഗണത്തില്‍പ്പെടും,
ദൈവ വിശ്വാസം അന്ധമല്ലെന്നായാല്‍ തന്നെ അതാരുടേതാണ്
ഏക ദൈവവാദികളുടേതോ, ത്രയോ വാദികളുടേതോ, ബഹുദൈവ വിശ്വാസികളുടേതോ?

അമ്മയെ തല്ലിയാല്‍ മാത്രമല്ല, ചുംബന സമരം നടത്തിയാല്‍പോലും രണ്ട് അഭിപ്രായമുള്ള കേരളത്തില്‍ നവോത്ഥാനം ഗതി പിടിക്കാതെ ഇനിയെന്തൊക്കെയാണാവുക എന്നും, അന്ന് നവോത്ഥാന വാദികളില്‍ വന്നെത്തുന്ന പരിണാമങ്ങളെന്തായിരിക്കുമെന്നും പടച്ച റബ്ബിനറിയാം.

No comments:

Post a Comment