Thursday, 22 September 2016

ഈ തലതിരിഞ്ഞ വിശ്വാസം പിഴച്ചതാണ്

ഈ മൌലവിമാരുടെ ഒരു തല തിരിവ് നോക്കൂ!

ഖുർആൻ അവിശ്വാസികൾ എന്നു ആവർത്തിച്ചു പറഞ്ഞ
മക്കാ മുശ്രികുകളെ വിശ്വാസികൾ ആക്കാൻ പാടുപെടുന്നു!

മക്കാ മുശ്രിക്കുകളെ സ്വർഗത്തിലാക്കാനും നബി(സ്വ) യുടെ
മാതാപിതാക്കളെ നരഗത്തിലാക്കാനും പാടുപെടുന്നു!

മൂസാ നബി(അ) യെ മൂസാക്ക എന്നും നബി(സ്വ) യെ മയമാക്ക എന്നും വിളിക്കുന്നു!
അറബിപ്പയ്യൻ എന്നു വിളിച്ചധിക്ഷേപിക്കുന്നു!
ഞാൻ നിങ്ങളുടെ പ്രകൃതിയിൽ അല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് റസൂൽ(സ)
പറയുമ്പോൾ മൌലവിമാർ പറയുന്നു അല്ല; സാധാരണ മനുഷ്യനാണ് എന്ന്!

മുനാഫിഖുകൾ നബി(സ്വ) യെ ചോദ്യം ചെയ്യാൻ മുതിർന്നതു പോലെ
ചോദ്യം ചെയ്യപ്പെടേണ്ടവൻ ആണ് നബി എന്നു തട്ടി വിടുന്നു!

നബിമാർക്കു മുഹ്ജിസത്തോ ഔലിയാക്കൾക്ക് കറാമത്തോ
കൊടുക്കാൻ അല്ലാഹുവിനു കഴിവില്ലെന്നു വാദിക്കുന്നു!

ജിന്നില്ല എന്നു പറഞ്ഞ അതേ നാവു കൊണ്ടു തന്നെ
ജിന്നിനെയും പിശാചിനെയും വിളിച്ചു സഹായം ചോദിക്കാം എന്നു വാദിക്കുന്നു!

കണ്ണേർ ഇല്ല എന്നു എഴുതിയ അതേ പേന കൊണ്ടു തന്നെ
കണ്ണേർ ചികിത്സ പഠിപ്പിക്കുന്നു!

നബി (സ) ജനിച്ച ദിവസം സർവ്വ സൃഷ്ടികളും സന്തോഷിക്കുമ്പോൾ
ഇബ്ലീസ്‌ നില വിളിച്ചത് പോലെ ഈ വഹാബികളും കരഞ്ഞു കൊണ്ടോടുന്നു!

സർവ്വ ഇമാമീങ്ങളും ശിർക്ക് ചെയ്തവരാണെന്നു
സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ തന്നെ അവർ റിപ്പോർട്ട്‌ ചെയ്ത
സ്വഹീഹായ ഹദീസുകൾ അവലംബിക്കുന്നു!

'തെറ്റു പറ്റുന്നവരായ' ഇമാമീങ്ങൾ റിപ്പോർട്ട്‌ ചെയ്ത ഹദീസുകൾ
സ്വഹീഹ് എന്ന് തെറ്റായി റിപ്പോർട്ട്‌ ചെയ്തതായിക്കൂടെ എന്നു ചോദിക്കുമ്പോൾ
മലക്കം മറിയുന്നു!

ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച, പത്തു ലക്ഷത്തോളം ഹദീസുകൾ മന:പാഠമാക്കിയ
ഇമാമുകൾക്കണോ 1400 വർഷങ്ങൾക്കിപ്പുറം ജീവിക്കുന്ന,
10 ഹദീസ് പോലുമറിയാത്ത മൌലവിമാർക്കാണോ
തെറ്റ് പറ്റാൻ സാധ്യത കൂടുതൽ എന്ന് ചോദിക്കുമ്പോൾ ഓടി ഒളിക്കുന്നു!

അലിഫും ബാഉം കൂട്ടിവായിക്കാൻ പോലും അറിയാത്ത പച്ചപ്പാവങ്ങളായ, സാധുക്കളായ വിശ്വാസികളിൽ പിഴച്ച ചിന്താഗതിയുടെ വിഷബീജം കുത്തിവെച്ച് ഈമാനിനെ കാർന്നു തിന്നുന്ന വ്രണമാണ് വഹ്ഹാബിസം.

നേർമ്മാർഗ്ഗത്തിൽ നിന്നും വഴിമാറ്റി യുക്തിയുടെയും കിബ്രിന്റെയും ധാർഷ്ട്യത്തിന്റെയും പൈശാചിക വീഥിയിലേക്ക് സാധാരണക്കാരായ വിശ്വാസി സമൂഹത്തെ മാറ്റിയെടുക്കുന്നതിൽ വഹ്ഹാബിസം പൂർണ്ണമായും വിജയിച്ചു.

പാണ്ഡിത്യത്തിന്റെ മഹാസമുദ്രങ്ങളായ ഇമാമീങ്ങളിൽ ഒരാൾക്കും അഞ്ചും പത്തും ലക്ഷം ഹദീസുകൾ പഠിച്ചിട്ടും മനസ്സിലാകാത്ത ആശയങ്ങൾ കേവലം ആയിരത്തിൽ താഴെ പേജുകൾ ഉള്ള പരിഭാഷ വായിച്ചിട്ട് ഖുർആനിൽ നിന്നും നിർദ്ധാരണം ചെയ്തെടുക്കുന്ന അസംഖ്യം മുജ്തഹിടുകളെ സൃഷ്ടിച്ചു വിട്ടതാണ് വഹ്ഹാബീ പ്രസ്ഥാനം ചെയ്ത നേട്ടം.

താൻ മനസ്സിലാക്കിയ പരിഭാഷക്കപ്പുറം പരിശുദ്ധ ഖുർആനിന്റെ അനന്തവിശാലമായ ആശയങ്ങളുടെ ആഴവും പരപ്പും അംഗീകരിക്കാനുള്ള മനസ്സ് പോലും പൈശാചികമായ ഇത്തരം ചിന്താഗതികളിൽ കുടുങ്ങുന്നതോടെ നഷ്ടപ്പെടുന്നു.

ഈമാനും ഇസ്ലാമും പാരമ്പര്യമായി കൈമാറി തന്ന വിശുദ്ധ ദീനിന്റെ അടിത്തറ പാകിയ ഉലമാഇനെയാകെ വിശ്വാസത്തിൽ പിഴച്ച കാഫിറും മുഷ്രിക്കുമായി ചിത്രീകരിക്കുന്നതോടെ മാത്രമേ തങ്ങളുടെ ഇഛക്കൊത്ത വിശ്വാസങ്ങളെ സത്യദീനിന്റെ മേൽ വെച്ച് കെട്ടാൻ കഴിയുകയുള്ളൂവെന്ന ബോധ്യമാണ് വഹ്ഹാബിയൻ പ്രസ്ഥാനങ്ങളെ തക്ഫീരി ഖവാരിജിയൻ പ്രസ്ഥാനങ്ങളാക്കി മാറ്റിയത്.

മുൻകഴിഞ്ഞ മഹാരഥന്മാരായ ഉലമാക്കളെ മാറ്റിനിർത്തി ഇസ്ലാമിന്റെ പ്രമാണങ്ങൾ പോലും തങ്ങൾക്ക് ലഭിക്കില്ല എന്ന സത്യത്തെ ഉൾക്കൊള്ളാൻ ഉള്ള വിശാലത പോലും ബിദ്അതിന്റെ കറ കയറിയ മനസ്സിൽ ഇല്ലാതെ പോയതാണീ കൂട്ടരുടെ ശാപം...

അഹ്ലുസ്സുന്നയെന്ന രാജവീഥിയിൽ നിങ്ങൾ വാരിയിട്ട കല്ലുകളാകുന്ന ബിദഈ ചിന്താധാരകളെ ആകമാനം ചരിത്രത്തിന്റെ ശവപ്പറമ്പിൽ കുഴിച്ചുമൂടി, അജയ്യമായ വിശ്വാസ ദാർഡ്യത്തിന്റെ ഉലയിൽ ഉരുക്കിയെടുത്ത ഈമാനിന്റെ തിളക്കമുള്ള ഇന്നലെകളാണ് ഞങ്ങളെ വഴിനടത്തുന്നത്. ചരിത്രപാഠത്തിന്റെ പുസ്തകത്താളിൽ മാത്രമായി ചുരുങ്ങിയ ഖവാരിജുകളിൽ തുടങ്ങിയ വികല ചിന്താധാരകളിൽ നിന്നും വഹ്ഹാബികളെ നിങ്ങൾ പാഠമുൾക്കൊള്ളണം..അവരുടെ വഴിയേ ചവറ്റുകുട്ടയിൽ നിങ്ങളും ചുരുട്ടി എറിയപ്പെടും മുമ്പ്…….

സുന്നി ഡിബേറ്റേഴ്സ് വിങ്ങ്…….‌

No comments:

Post a Comment