Sunday, 26 April 2020

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*


🟩 *العشرون من كلام المحدثين*🟩
        *جمعه ورتبه*
*الفقير/ صديق المصباح المليباري*

*തറാവീഹ്   "20"*
*മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*📚

*തറാവീഹ് 20 റക് അത്ത് എന്നത് മുഹദ്ദിസുകളുടെ ഗ്രന്ഥങ്ങളിൽ നിന്നും ക്രോഡീകരിച്ച് കൊണ്ടുള്ള ലഘു ഗ്രന്ഥമാണിത് വായിക്കുക പ്രചരിപ്പിക്കുക*

                     സിദ്ധീഖുൽ മിസ്ബാഹ് (8891 786 787)
                      published :- റമളാൻ 01 - 2020

റമളാനിൽ മാത്രമായി നടക്കുന്ന സ്പെഷ്യൽ നമസ്ക്കാരമാണ് തറാവീഹ് അതിന്റെ റക് അത്തുകളുടെ എണ്ണം 20 എന്നത്  സ്ഥിരപ്പെടുത്താൻ  സ്വഹാബത്തിന്റെ ഐക്യ ഖണ്ഡേനയുള്ള പ്രവൃത്തിയെ (ഇജ്മാഅ്) തെളിവായി പിടിക്കുന്നു ,  അഥവാ സ്വഹാബത്തിന്റെ  ഇജ്മാഅ്  കൊണ്ട്  ഇമാമീങ്ങൾ സ്ഥിരപ്പെടുത്തുന്നു

(സ്വഹീഹായ ഹദീസും സ്വഹാബത്തിന്റെ ഇജ്മാഉം വന്നാൽ സ്വഹാബത്തിന്റെ ഇജ്മാഇനാണ് മുൻ തൂക്കം കൊടുക്കേണ്ടത്  കാരണം തിരുചര്യ ആദ്യം നടപ്പിൽ വരുത്തിയവർ സ്വഹാബാക്കളാണ് അതിനാൽ ഹദീസിന്റെ വ്യാപ്തിയിൽ അമൽ ചെയ്ത സ്വഹാബത്തിനെ മുന്തിക്കണം)

സ്വഹാബത്തും, താബിഉകളും റമളാനിൽ തറാവീഹ് ഇരുപത് റക് അത്തും, വിത്റും അഞ്ച് തർവീഹാത്തോടെ നിസ്ക്കരിച്ചു എന്ന് ധാരാളം റിപ്പോർടുകൾ മുഹദ്ദിസുകൾ അവരുടെ ഗ്രന്ഥങ്ങളിൽ കൊണ്ട് വരുന്നുണ്ട് , ആയതിനാൽ ഈ കുറിപ്പിലൂടെ ആദ്യം മുഹദ്ദിസുകൾ അവരുടെ  ഗ്രന്ഥങ്ങളിൽ റിപ്പോർട് ചെയ്ത പ്രസ്തുത ഉദ്ധരണികൾ എന്റെ ശ്രദ്ധയിൽ പെട്ടത്  മാത്രം ക്രോഡീകരിക്കുന്നു. ശേഷം ഷുറൂഹുൽ ഹദീസിന്റെ ഗ്രന്ഥങ്ങളിലുള്ളതും, ഫിഖ് ഹീ ഗ്രന്ഥങ്ങളിലുള്ളതും ക്രോഡീകരിക്കാം ഇൻശാ അല്ലാഹ് !

 • (01) *ആദ്യമായി ഇമാം ബുഖാരി (റ) :-* സ്വഹീഹ് ബുഖാരിയിലെ ഹദീസ് ദുർവ്യാഖ്യാനം നടത്തി തറാവീഹ് 11 വാദിക്കുന്നവർക്കുള്ള മറുപടിയായി ഇമാം ബുഖാരി (റ) അവിടത്തെ താരീഖിൽ കൊണ്ട് വരുന്നു  ഖുലഫാഉ റാഷിദീങ്ങളായ സിദ്ധീഖ്(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) തുടങ്ങിയ സ്വഹാബികളുടെ കൂട്ടുകാരനായ സുവൈദുബ്നു ഗഫ്’ല (റ) (മുഖള്റമീങ്ങളില്‍ - അഥവാ ജാഹിലിയ്യ കാലത്ത് അനേകം വർഷം ജീവിച്ചു ശേഷം ഇസ്‌ലാം പുൽകിയ മഹത്തുക്കളിൽ- പെട്ട മഹാന്‍, ആമുല്‍ ഫിഅ്ലില്‍ വർഷം ജനിച്ചു 130 വർഷം ജീവിച്ച മഹാന്റെ തറാവീഹ് നിസ്ക്കാരം രേഖപ്പെടുത്തുന്നു

قال يحيى بْن مُوسَى : قَالَ : نا جَعْفَر بْن عون ، سَمِعَ أبا الخضيب الجعفِي ، كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة
ഖളീബ് അൽജഹ്ഫിയിൽ നിുന്നും.. റമളാനില്‍ സുവൈദുബ്നു ഗഫ്’ല (റ) ഞങ്ങൾക്ക് ഇമാമായി 20 റക്അത്ത് നിസ്കരിക്കാരുണ്ടായിരുന്നു (താരീഖുല്‍ കബീര്‍- 9/28 – ഹദീസ് ന: 233, അൽ കുനാ)* ______________

*• മുസ്വന്നഫ് ഇബ്നു അബീ ശൈബ (10) റിപ്പോർട്*
    :- ഇമാം ബുഖാരി, മുസ്ലിം, ഇബ്നു മാജ, അബൂദാവൂദ് പോലുള്ള ഹദീസ് ലോകത്തെ വെള്ളി നക്ഷത്രങ്ങളുടെ ഉസ്താദും , ഹദീസ് ലോകത്ത് സയ്യിദുൽ ഹുഫ്ഫാളെന്ന് അറിയപ്പെടുന്ന ഹിജ്റ 235 ൽ വഫാത്തായ ഹാഫിള് അബൂബക്കർ ഇബ്നു അബീ ശൈബ റ അവിടത്തെ മുസ്വന്നഫിൽ
  ﻛﻢ ﻳﺼﻠﻲﻓﻲ ﺭﻣﻀﺎﻥ ﻣﻦ ﺭﻛﻌﺔ
ബാബിൽ   തറാവീഹ് 20 ന്റെ 10 റിപ്പോർടുകൾ കൊണ്ട് വരുന്നു

 • (02) ശുതൈറി ബ്നി ശകൽ (റ) റമളാനിൽ 20  റക് അത് നിസ്ക്കരിക്കാറുണ്ടായിരുന്നു (ശുതൈര്‍(റ) സ്വഹാബിവര്യരായ ‘അലി(റ), ‘അബ്ദുല്ലാഹി(റ) അവരുടെ പിതാവ് തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയും യോഗ്യനുമായിരുന്നുവെന്ന് ഇബ്നു സ’അ്ദ് ത്വബഖ്വാത് 6/181ല്‍ പ്രസ്താവിച്ചിട്ടുണ്ട്.)
  ٧٦٨٠ - حَدَّثَنَا أَبُو بَكْرٍ قَالَ: ثنا وَكِيعٌ، عَنْ سُفْيَانَ، عَنْ أَبِي إِسْحَاقَ، عَنْ عَبْدِ اللَّهِ بْنِ قَيْسٍ، عَنْ شُتَيْرِ بْنِ شَكَلٍ: «أَنَّهُ كَانَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً وَالْوِتْرَ»

 • (03) അലിയ്യ് (റ) 20 നിസ്ക്കരിക്കാൻ ഒരാളോട് കൽപ്പിക്കുന്നു
 ٧٦٨١ - حَدَّثَنَا وَكِيعٌ، عَنْ حَسَنِ بْنِ صَالِحٍ، عَنْ عَمْرِو بْنِ قَيْسٍ، عَنِ ابْنِ أَبِي الْحَسْنَاءِ، «أَنَّ عَلِيًّا أَمَرَ رَجُلًا يُصَلِّي بِهِمْ فِي رَمَضَانَ عِشْرِينَ رَكْعَةً»

 • (04) യഹ്യ ബ്നു സ’ഈദ്(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ഇരുപത് റക്’അത് ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ ‘ഉമര്‍(റ) ഒരു വ്യക്തിയോട് ആജ്ഞാപിച്ചു.” ഈ ഹദീസിന്റെ നിവേദകപരമ്പര യോഗ്യരാണെങ്കിലും യഹ്യബ്നു സ’ഈദ്(റ) ‘ഉമര്‍(റ)വിനെ കണ്ടിട്ടില്ലെന്ന് ശൈഖ് നൈമവി(റ) തഅ്ലീഖു ആസാരിസ്സുനനില്‍ 2/55 പറയുന്നു. അപ്പോള്‍ ഈ ഹദീസിന്റെ പരമ്പര മുറിഞ്ഞുപോയത് കൊണ്ട് രേഖയാക്കാന്‍ പറ്റില്ലെന്നാണ് മുബ്തദി’ആയ മുബാറക്ഫൂരി തന്റെ തുഹ്ഫതുല്‍ അഹ് വദി 2/75ല്‍ പറയുന്നത്. എന്നാല്‍ യഹ്യബ്നു സ’ഈദ്(റ) യോഗ്യനായ താബി’ഇയ്യാണെന്നും സ്വഹാബിയായ സാഇബു ബ്നു യസീദി(റ)ല്‍ നിന്ന് ഹദീസ് കേട്ടിട്ടുണ്ടെന്നും ഖത്വീബുല്‍ ബഗ്ദാദി(റ) താരീഖു ബഗ്ദാദ് 14/101ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
‘ഉമര്‍(റ)വിന്റെ പ്രസ്തുത ഹദീസ് സാഇബു ബ്നുയസീദ്(റ) ആണ് ഉദ്ധരിക്കുന്നതും. അപ്പോള്‍ സാഇബ്(റ)വില്‍ നിന്ന് കേട്ടു തന്നെയാണ് യഹ്യബ്നു സ’ഈദ്(റ) പറയുന്നതെന്ന് വ്യക്തം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കണ്ണിയറ്റ ഹദീസ് രേഖയാക്കാമെന്ന് ഇമാം ബൈഹഖി(റ) തന്റെ ദലാഇലുന്നുബുവ്വ 1/39ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
 ٧٦٨٢ - حَدَّثَنَا وَكِيعٌ، عَنْ مَالِكِ بْنِ أَنَسٍ، عَنْ يَحْيَى بْنِ سَعِيدٍ، «أَنَّ عُمَرَ بْنَ الْخَطَّابِ أَمَرَ رَجُلًا يُصَلِّي بِهِمْ عِشْرِينَ رَكْعَةً»

 • (05) നാഫിഅ് (റ) നിവേദനം :- റമളാനിൽ ഇബ്നു അബീ മുലൈക (റ) ഞങ്ങൾക്ക് ഇമാമായി  20 നിസ്ക്കരിക്കരിച്ചിരുന്നു" (ഈ ഹദീസിന്റെ നിവേദകപരമ്പരസ്വഹീഹാണെന്ന് അശ്ശൈഖുന്നൈമവി(റ) ആസാറുസ്സുനന്‍ 2/56ല്‍ പ്രസ്താവിച്ചിട്ടുണ്ട്. മുപ്പത് സ്വഹാബിവര്യന്മാരുമായി ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ഇബ്നു അബീ മുലൈക (റ) എന്നും അദ്ദേഹം യോഗ്യനാണെന്ന് അബൂ ഹാതിമും(റ) അബൂ സര്‍’അ(റ)യും പ്രസ്താവിച്ചിട്ടുണ്ടെന്നും ഹാഫിള്വുല്‍ ഖസ്റജി(റ) ഖുലാസ്വത തദ്ഹീബ് 2/76ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.)
 ٧٦٨٣ - حَدَّثَنَا وَكِيعٌ، عَنْ نَافِعِ بْنِ عُمَرَ، قَالَ: " كَانَ ابْنُ أَبِي مُلَيْكَةَ يُصَلِّي بِنَا فِي رَمَضَانَ عِشْرِينَ رَكْعَةً، وَيَقْرَأُ: بِحَمْدِ الْمَلَائِكَةِ فِي رَكْعَةٍ "

 • (06) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “മദീനയില്‍ വെച്ച് ജനങ്ങള്‍ക്ക് ഇമാമായി ഉബയ്യ്(റ) ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഹസന്‍(റ) ഉബയ്യി(റ)നെ കണ്ടിട്ടില്ലാത്തതിനാല്‍ ഈ ഹദീസിന്റെ നിവേദക പരമ്പര മുര്‍സല്‍(കണ്ണി മുറിഞ്ഞത്) ആണെങ്കിലും ശക്തിയുള്ളതാണെന്ന് ശൈഖ് നൈമവി(റ)പ്രസ്താവിച്ചിട്ടുണ്ട്.” (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55) "സ്വഹാബാക്കളില്‍ നിന്ന് ആരുടെയും എതിരഭിപ്രായം കൂടാതെ ഇതു തന്നെയാണ് ഉബയ്യ്(റ)വില്‍ നിന്ന് സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുള്ളതെന്ന് ഇബ്നു അബ്ദില്‍ബര്‍റ് (റ) പ്രസ്താവിച്ചിട്ടുണ്ട്.” (‘ഉംദതുല്‍ ഖ്വാരി 11/127, ലാമി’ഉദ്ദിറാരി 2/87, ശര്‍ഹുല്‍ മവാഹിബ് 7/420)
٧٦٨٤ - حَدَّثَنَا حُمَيْدُ بْنُ عَبْدِ الرَّحْمَنِ، عَنْ حَسَنٍ، عَنْ عَبْدِ الْعَزِيزِ بْنِ رُفَيْعٍ قَالَ: «كَانَ أُبَيُّ بْنُ كَعْبٍ يُصَلِّي بِالنَّاسِ فِي رَمَضَانَ بِالْمَدِينَةِ عِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ»

 • (07) ഹാരിസ് (റ) റമളാനിലെ രാത്രിയിൽ ജനങ്ങൾക് ഇമാമായി 20 റക് അതും, 03 വിത്റും നിസ്ക്കരിക്കാറുണ്ടായിരുന്നു
٧٦٨٥ - حَدَّثَنَا أَبُو مُعَاوِيَةَ، عَنْ حَجَّاجٍ، عَنْ أَبِي إِسْحَاقَ، عَنِ الْحَارِثِ: «أَنَّهُ كَانَ يَؤُمُّ النَّاسَ فِي رَمَضَانَ بِاللَّيْلِ بِعِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ، وَيَقْنُتُ قَبْلَ الرُّكُوعِ»

 • (08) റബീ’ഇ് (റ)ല്‍ നിന്ന് നിവേദനം: “അബുല്‍ ബഖ്തരി(റ) അഞ്ച് തര്‍വീഹാതും (ഇരുപത് റക്അത്) മൂന്ന് റക്’അത് വിത്റും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/393), അബുല്‍ ബഖ്തരി(റ) താബി’ഉകളില്‍ ശ്രേഷ്ഠനാണെന്നും അബൂ സര്‍’അ(റ)യും ഇബ്നു മുഈനും(റ) അദ്ദേഹം യോഗ്യനാണെന് പ്രസ്താവിച്ചിട്ടുണ്ടെന്നും ഖസ്റജി(റ)യുടെ ഖുലാസ്വ 1/388ല്‍ കാണാം.
٧٦٨٦ - حَدَّثَنَا غُنْدَرٌ، عَنْ شُعْبَةَ، عَنْ خَلَفٍ، عَنْ رَبِيعٍ، وَأَثْنَى عَلَيْهِ خَيْرًا، عَنْ أَبِي الْبَخْتَرِيِّ: «أَنَّهُ كَانَ يُصَلِّي خَمْسَ تَرْوِيحَاتٍ فِي رَمَضَانَ، وَيُوتِرُ بِثَلَاثٍ»

 • (09) അബ്ദുല്‍മലികി(റ)ല്‍ നിന്ന് നിവേദനം: “വിത്റ് സഹിതം ഇരുപത്തിമൂന്ന് റക്’അതുകള്‍ നിസ്കരിച്ചിരുന്നതായിട്ടാണ് ഞാന്‍ ജനങ്ങളെ  കണ്ടതെന്ന് ‘അത്വാഅ്(റ) പ്രസ്താവിച്ചു."  (ഇബ്നു അബീശൈബ (റ)യുടെ ഈ നിവേദക പരമ്പര ഹസന്‍ ആണെന്ന് ആസാറുസ്സുനന്‍ 2/55ല്‍ കാണാം.
ഇപ്പറഞ്ഞ ‘അത്വാഅ്, ഇബ്നു അബീ റബാഹ്(റ) എന്ന പേരിലറിയപ്പെടുന്ന താബിഈ പണ്ഢിതനാണ്. (കശ്ഫുല്‍ അസ്താര്‍, പേജ് 46 നോക്കുക.) അദ്ദേഹം ധാരാളം ഹദീസുകളുടെ ഉടമയും യോഗ്യനുമായ പണ്ഡിതനായിരുന്നുവെന്ന് ഖസ്റജി(റ) ഖുലാസ്വ 2/230ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
7688 - ﺣﺪﺛﻨﺎ اﺑﻦ ﻧﻤﻴﺮ، ﻋﻦ ﻋﺒﺪ اﻟﻤﻠﻚ، ﻋﻦ ﻋﻄﺎء، ﻗﺎﻝ: «ﺃﺩﺭﻛﺖ اﻟﻨﺎﺱ ﻭﻫﻢ  ﻳﺼﻠﻮﻥ ﺛﻼﺛﺎ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﺑﺎﻟﻮﺗﺮ»

 • (10) സഈദുബ്നു ‘ഉബൈദി(റ)ല്‍ നിന്ന് നിവേദനം: “നിശ്ചയം ‘അലിയ്യുബ്നു റബീ’അ(റ) ജനങ്ങള്‍ക്ക് ഇമാമായി അഞ്ച് തര്‍വീഹാതും വിത്റ് മൂന്ന് റക്’അതും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/394). ‘അലിയ്യുബ്നു റബീ’അ (റ) അബുല്‍ മുഗീറതല്‍ കൂഫി(റ) എന്ന പേരിലറിയപ്പെടുന്ന യോഗ്യനായിരുന്നുവെന്ന് കശ്ഫുല്‍ അസ്താര്‍ പേജ് 76ല്‍ കാണാം. ഈ ഹദീസിന്റെ നിവേദകപരമ്പര സ്വഹീഹാണെന്ന് ആസാറുസ്സുനന്‍ 2/56ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
 ٧٦٩٠ - حَدَّثَنَا الْفَضْلُ بْنُ دُكَيْنٍ، عَنْ سَعِيدِ بْنِ عُبَيْدٍ، «أَنَّ عَلِيَّ بْنَ رَبِيعَةَ كَانَ يُصَلِّي بِهِمْ فِي رَمَضَانَ خَمْسَ تَرْوِيحَاتٍ، وَيُوتِرُ بِثَلَاثٍ»

 • (11) നബി (സ്വ) റമളാനിൽ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത് (പ്രസ്തുത ഹദീസ് യോഗ്യരായ റാവിമാരല്ലെങ്കിലും 20 എന്ന ആശയം സ്വഹാബത്തിന്റെയും , താബിഉകളുടെയും പ്രവൃത്തിയിൽ നിന്ന് സ്ഥിരപ്പെടുന്നു)
 ٧٦٩٢ - حَدَّثَنَا يَزِيدُ بْنُ هَارُونَ، قَالَ: أَنَا إِبْرَاهِيمُ بْنُ عُثْمَانَ، عَنِ الْحَكَمِ، عَنْ مِقْسَمٍ، عَنِ ابْنِ عَبَّاسٍ، «أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً وَالْوِتْرَ»

 •  *അബ്ദു റസാഖ് (റ) വിന്റെ മുസ്വന്നഫിൽ 03 റിപ്പോർട്*

 • (12) സാഇബു ബ്നു യസീദി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)ന്റെയും തമീമുദ്ദാരി(റ)യുടെയും നേതൃത്വത്തിലായി വിത്റ് സഹിതം ഇരുപത്തിയൊന്ന് റക്’അതുകളുടെ മേല്‍ ജനങ്ങളെ സംഘടിപ്പിച്ചു.”
 ٧٧٣٠ - عَنْ دَاوُدَ بْنِ قَيْسٍ، وَغَيْرِهِ، عَنْ مُحَمَّدِ بْنِ يُوسُفَ، عَنِ السَّائِبِ بْنِ يَزِيدَ، " أَنَّ عُمَرَ: جَمَعَ النَّاسَ فِي رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ، وَعَلَى تَمِيمٍ الدَّارِيِّ عَلَى إِحْدَى وَعِشْرِينَ رَكْعَةُ يَقْرَءُونَ بِالْمِئِينَ وَيَنْصَرِفُونَ عِنْدَ فُرُوعِ الْفَجْرِ "
(وهذا سند قوي)

 • (13) സാഇബി(റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് നിസ്കാരം കഴിഞ്ഞ് ഞങ്ങള്‍ പിരിഞ്ഞുപോകുമ്പോഴേക്ക് നേരം പുലര്‍ച്ചയോടടുക്കുമായിരുന്നു. ഇരുപത്തിമൂന്ന് റക്’അത്തുകളായിരുന്നു നിസ്കരിച്ചിരുന്നത്”(20 + 03 വിത്റ്)
 7733 - ﻋﻦ اﻷﺳﻠﻤﻲ، ﻋﻦ اﻟﺤﺎﺭﺙ ﺑﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﺃﺑﻲ ﺫﺑﺎﺏ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ:  ﻛﻨﺎ ﻧﻨﺼﺮﻑ ﻣﻦ اﻟﻘﻴﺎﻡ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ، ﻭﻗﺪ ﺩﻧﺎ ﻓﺮﻭﻉ اﻟﻔﺠﺮ، ﻭﻛﺎﻥ اﻟﻘﻴﺎﻡ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ ﺛﻼﺛﺔ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ»

 • (14) ഇസ്മാ’ഈലുബ്നു ‘അബ്ദില്‍ മലികി(റ)ല്‍നിന്ന് നിവേദനം: “സ’ഈദു ബ്നു ജുബൈര്‍(റ) റമള്വാന്‍ മാസത്തില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തര്‍വീഹതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (മുസ്വന്നഫു അബ്ദു റസ്സാഖ്വ് 4/266) സ’ഈദുബ്നു ജുബൈര്‍(റ) സ്വഹാബിവര്യന്മാരായ ഇബ്നു ‘അബ്ബാസ്, ഇബ്നു ‘ഉമര്‍, ‘അബ്ദുല്ലാഹിബ്നു മുഗഫ്ഫല്‍, ‘അദിയ്യുബ്നു ഹാതിം (റ.ഹും.) തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയാണെന്നും (വാക്കുകള്‍) രേഖയാക്കാന്‍ പറ്റുന്ന യോഗ്യനായ പണ്ഢിതനാണെന്നും ഖുലാസ്വതുല്‍ ഖസ്റജി 1/374ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
7749 - ﻋﻦ اﻟﺜﻮﺭﻱ، ﻋﻦ ﺇﺳﻤﺎﻋﻴﻞ ﺑﻦ ﻋﺒﺪ اﻟﻤﻠﻚ ﻗﺎﻝ: «ﻛﺎﻥ ﺳﻌﻴﺪ ﺑﻦ ﺟﺒﻴﺮ  ﻳﺆﻣﻨﺎ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ، ﻓﻜﺎﻥ ﻳﻘﺮﺃ ﺑﺎﻟﻘﺮاءﺗﻴﻦ ﺟﻤﻴﻌﺎ، ﻳﻘﺮﺃ ﻟﻴﻠﺔ ﺑﻘﺮاءﺓ اﺑﻦ ﻣﺴﻌﻮﺩ ﻓﻜﺎﻥ ﻳﺼﻠﻲ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ،

*• ഇമാം ബൈഹഖി (റ) സുനനുൽ കുബ്റയിൽ (06) റിപ്പോർടുകൾ*

 • (15) സുവൈദ് ബ്നു ഗഫ് ല (റ) റമളാനിൽ ഇമാമായി 5 തർവീഹാതോട് കൂടി 20 റക് അത് നിസ്ക്കരിച്ചു, അലിയ്യ് (റ) വിന്റെ സ്വാഹിബിൽ പെട്ട  ശുതൈറ് ബ്നു ശകൽ (റ) റമളാനിൽ ഇമാമായി 20 റക് അതും 03 വിത്റും നിസ്ക്കരിച്ചിരുന്നു "  (സുവൈദ്(റ) താബി’ഈ പ്രമുഖരില്‍ ഒരാളായിരുന്നുവെന്ന് ഹാഫിള്വ് ഇബ്നുഹജര്‍(റ) തഖ്വ്രീബ് 1/341ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദക പരമ്പര ഹസന്‍ ആണെന്ന് നൈമവി(റ) ആസാറുസ്സുനന്‍ 2/55ല്‍ വ്യക്തമാക്കിയിട്ടുണ്ട്.)
 /٤٢٩٠ - وَأنبأ أَبُو زَكَرِيَّا بْنُ أَبِي إِسْحَاقَ، أنبأ أَبُو عَبْدِ اللهِ مُحَمَّدُ بْنُ يَعْقُوبَ، ثنا مُحَمَّدُ بْنُ عَبْدِ الْوَهَّابِ، أنبأ جَعْفَرُ بْنُ عَوْنٍ، أنبأ أَبُو الْخَصِيبِ قَالَ: " كَانَ يَؤُمُّنَا سُوَيْدُ بْنُ غَفَلَةَ فِي رَمَضَانَ فَيُصَلِّي خَمْسَ تَرْوِيحَاتٍ عِشْرِينَ رَكْعَةً " وَرُوِّينَا عَنْ شُتَيْرِ بْنِ شَكَلٍ، وَكَانَ مِنْ أَصْحَابِ عَلِيٍّ رَضِيَ اللهُ عَنْهُ " أَنَّهُ كَانَ يَؤُمُّهُمْ فِي شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ " وَفِي ذَلِكَ قُوَّةٌ لِمَا
 • (16) അബ്ദുറഹ്മാനി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘അലി(റ) റമള്വാനില്‍ ഓത്തറിയുന്നവരെ വിളിച്ച് അവരില്‍പ്പെട്ട ഒരാളോട് ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്അത് നിസ്കരിക്കാന്‍ ആജ്ഞാപിച്ചു. ‘അലി(റ)വിന്റെ നേതൃത്വത്തില്‍ വിത്റ് നിസ്കാരവും നടക്കുമായിരുന്നു.” (സുനനുല്‍ ബൈഹഖി 2/496) ‘അബ്ദുറഹ്മാന്‍(റ), ‘അലി(റ)വില്‍നിന്ന് ഹദീസ് കേട്ട വ്യക്തിയും ധാരാളം ഹദീസുകളുടെ  റിപ്പോര്‍ട്ടറും യോഗ്യനുമായ പണ്ഢിതനുമായിരുന്നുവെന്ന് ഇബ്നുസ’അ്ദ്(റ) ത്വബഖ്വാത് 6/175ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
 - ٤٢٩١ - أَخْبَرَنَا أَبُو الْحُسَيْنِ بْنُ الْفَضْلِ الْقَطَّانُ بِبَغْدَادَ أنبأ مُحَمَّدُ بْنُ أَحْمَدَ بْنِ عِيسَى بْنِ عَبْدَكَ الرَّازِيُّ، ثنا أَبُو عَامِرٍ عَمْرُو بْنُ تَمِيمٍ، ثنا أَحْمَدُ بْنُ عَبْدِ اللهِ بْنِ يُونُسَ، ثنا حَمَّادُ بْنُ شُعَيْبٍ، عَنْ عَطَاءِ بْنِ السَّائِبِ، عَنْ أَبِي عَبْدِ الرَّحْمَنِ السُّلَمِيِّ، عَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ: " دَعَا الْقُرَّاءَ فِي رَمَضَانَ فَأَمَرَ مِنْهُمْ رَجُلًا يُصَلِّي بِالنَّاسِ عِشْرِينَ رَكْعَةً " قَالَ: وَكَانَ عَلِيٌّ رَضِيَ اللهُ عَنْهُ يُوتِرُ بِهِمْ " وَرُوِيَ ذَلِكَ مِنْ وَجْهٍ آخَرَ، عَنْ عَلِيٍّ وَأَمَّا التَّرَاوِيحُ فَفِيمَا
(മുകളിൽ കൊടുത്ത അലിയ്യ് (റ) 20 കൽപ്പിക്കുന്ന ഈ റിപ്പോർട് പുത്തനാശയക്കാരുടെ ശ്രോതസ്സായ ഇബ്നു തയ്മിയ്യ അദ്ദേഹത്തിന്റെ മിൻ ഹാജുസ്സുന്ന 8/308 ൽ കൊണ്ട് വരുന്നുണ്ട്)

 • (17) ജനങ്ങൾക്ക് അഞ്ച് തർവീഹാതുകളോട് കൂടി 20 റക് അത് നിസ്ക്കരിക്കാൻ അലിയ്യ് (റ) കൽപ്പിച്ചു
 - ٤٢٩٢ - أنبأ أَبُو عَبْدِ اللهِ بْنُ فَنْجَوَيْهِ الدَّيْنَوَرِيُّ، ثنا أَحْمَدُ بْنُ مُحَمَّدِ بْنِ إِسْحَاقَ بْنِ عِيسَى السُّنِّيُّ، أنبأ أَحْمَدُ بْنُ عَبْدِ اللهِ الْبَزَّازُ، ثنا سَعْدَانُ بْنُ يَزِيدَ، ثنا الْحَكَمُ بْنُ مَرْوَانَ السُّلَمِيُّ، أنبأ الْحَسَنِ بْنُ صَالِحٍ، عَنْ أَبِي سَعْدٍ الْبَقَّالِ، عَنْ أَبِي الْحَسْنَاءِ أَنَّ عَلِيَّ بْنَ أَبِي طَالِبٍ " أَمَرَ رَجُلًا أَنْ يُصَلِّيَ، بِالنَّاسِ خَمْسَ تَرْوِيحَاتٍ عِشْرِينَ رَكْعَةً " [ص: ٧٠٠]

 • (18) നബി (സ്വ) റമളാനിൽ ജമാഅത്തില്ലാതെ 20 റക് അതും വിത് റും നിസ്ക്കരിക്കാറുണ്ടായിരുന്നു
 - 4286 - ﺃﻧﺒﺄ ﺃﺑﻮ ﺳﻌﺪ اﻟﻤﺎﻟﻴﻨﻲ، ﺛﻨﺎ ﺃﺑﻮ ﺃﺣﻤﺪ ﺑﻦ ﻋﺪﻱ اﻟﺤﺎﻓﻆ، ﺛﻨﺎ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ، ﺛﻨﺎ ﻣﻨﺼﻮﺭ ﺑﻦ ﺃﺑﻲ ﻣﺰاﺣﻢ، ﺛﻨﺎ ﺃﺑﻮ ﺷﻴﺒﺔ، ﻋﻦ اﻟﺤﻜﻢ، ﻋﻦ ﻣﻘﺴﻢ، ﻋﻦ اﺑﻦ ﻋﺒﺎﺱ ﻗﺎﻝ: " ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ  ﻳﺼﻠﻲ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﻓﻲ ﻏﻴﺮ ﺟﻤﺎﻋﺔ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭاﻟﻮﺗﺮ "

 • (19) സാഇബ് (റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാന്‍ മാസത്തില്‍ ഇരുപത് റക്’അതായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്. ‘ഉസ്മാന്‍(റ)വിന്റെ കാലത്തും ഇങ്ങനെ തന്നെയായിരുന്നു. അവര്‍ നിസ്കാരത്തിന്റെ ദൈര്‍ഘ്യത്താല്‍ വടി ഊന്നിയായിരുന്നു നിന്നിരുന്നത്”(സുനനുല്‍ ബൈഹഖ്വി 2/496) .ഈ ഹദീസ് പ്രബലമാണെന്ന് നിരവദി ഹദീസ് പണ്ഡിതന്മാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബ് 4/32ലും,  ഖുലാസ്വയിലും, ഇബ്നുൽ ഇറാഖി(റ) ത്വർഹുത്തസ് രീബിലും ഇമാം സുയൂതി(റ) മസ്വാബീഹിലും ബദ്രുദ്ദീനുൽഐനി(റ) ഉംദത്തുൽ ഖാരിയിലും അത് പ്രബലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
 - 4288 - ﻭﻗﺪ ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻋﺒﺪ اﻟﻠﻪ اﻟﺤﺴﻴﻦ ﺑﻦ ﻣﺤﻤﺪ ﺑﻦ اﻟﺤﺴﻴﻦ ﺑﻦ ﻓﻨﺠﻮﻳﻪ اﻟﺪﻳﻨﻮﺭﻱ ﺑﺎﻟﺪاﻣﻐﺎﻥ، ﺛﻨﺎ ﺃﺣﻤﺪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ اﻟﺴﻨﻲ، ﺃﻧﺒﺄ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ  اﻟﺒﻐﻮﻱ، ﺛﻨﺎ ﻋﻠﻲ ﺑﻦ اﻟﺠﻌﺪ، ﺃﻧﺒﺄ اﺑﻦ ﺃﺑﻲ ﺫﺋﺐ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ: " ﻛﺎﻧﻮا ﻳﻘﻮﻣﻮﻥ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ " ﻗﺎﻝ: " ﻭﻛﺎﻧﻮا ﻳﻘﺮءﻭﻥ ﺑﺎﻟﻤﺌﻴﻦ، ﻭﻛﺎﻧﻮا ﻳﺘﻮﻛﺌﻮﻥ ﻋﻠﻰ ﻋﺼﻴﻬﻢ ﻓﻲ ﻋﻬﺪ ﻋﺜﻤﺎﻥ ﺑﻦ ﻋﻔﺎﻥ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻣﻦ ﺷﺪﺓ اﻟﻘﻴﺎﻡ "

*• ഇമാം ആജൂരി (റ) (01) റിപ്പോർട്*
  , ഹിജ്റ 360 ൽ വഫാത്തായ അക്കാലത്തെ വലിയ മുഹദ്ദിസും, ഫഖീഹുമായിരുന്ന മഹാനവർകളുടെ കിതാബുശ്ശരീഅയിൽ 1240 നമ്പറിൽ ഉദ്ധരിക്കുന്നു

 • (20) ജനങ്ങൾക്ക് 05 തർവീഹാത്തുകളോട് കൂടി 20 നിസ്ക്കരിക്കാൻ അലിയ്യ് (റ)  കൽപ്പിച്ചു
١٢٤٠ - وَحَدَّثَنَا ابْنُ مَخْلَدٍ قَالَ: حَدَّثَنَا عُبَيْدُ اللَّهِ بْنُ جَرِيرِ بْنِ جَبَلَةَ الْعَتَكِيُّ قَالَ: حَدَّثَنَا الْحَكَمُ يَعْنِي ابْنَ مَرْوَانَ قَالَ: حَدَّثَنَا الْحَسَنُ بْنُ صَالِحٍ , عَنْ عَمْرِو بْنِ قَيْسٍ , عَنْ أَبِي الْحَسْنَاءِ , أَنَّ عَلِيًّا رَضِيَ اللَّهُ عَنْهُ «أَمَرَ رَجُلًا أَنْ يُصَلِّيَ بِالنَّاسِ فِي رَمَضَانَ خَمْسَ تَرْوِيحَاتٍ عِشْرِينَ رَكْعَةً»

*• ഇമാം മാലിക് (റ)  02 റിപ്പോർട്*

 • (21) യസീദുബ്നു റൂമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്” (മുവത്ത്വഅ് പേജ് 40) , യസീദു ബ്നു റൂമാന്‍(റ) മദീനക്കാരില്‍ എണ്ണപ്പെടുന്നുവെന്ന് ഇമാം ബുഖാരി(റ) താരീഖുല്‍ കബീര്‍ 4/331ല്‍ പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം യോഗ്യനായ മദീനാ നിവാസിയാണെന്ന് സുര്‍ഖ്വാനി(റ) ശര്‍ഹുല്‍ മുവത്ത്വ 1/239ലും പറയുന്നു. , ഈ ഹദീസിന്റെ നിവേദക പരമ്പര ശക്തിയാര്‍ജ്ജിച്ചതാണെങ്കിലും യസീദ്(റ), ‘ഉമര്‍(റ)വിന്റെ കാലത്തില്ലാത്തത് കൊണ്ട് ഈ ഹദീസ് മുര്‍സല്‍ ആണെന്നും എങ്കിലും അറിയപ്പെട്ടൊരു സംഭവം ഒരു താബി’ഇയ്യ് ഒരു സ്വഹാബിയില്‍ നിന്ന് ഉദ്ധരിച്ചാല്‍ കണ്ണി മുറിയാത്ത ഹദീസിന്റെ സഥാനം അതിനുണ്ടെന്ന് അല്‍ഹാഫിള്വുല്‍ ഇറാഖ്വി(റ) പ്രസ്താവിച്ചതായി തദ്രീബുര്‍റാവിയില്‍ ഇമാം സുയൂഥ്വി(റ) ഉദ്ധരിച്ചിട്ടുണ്ടെന്നും അശ്ശൈഖുന്നൈമവി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55)
- ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ؛ ﺃﻧﻪ ﻗﺎﻝ: ﻛﺎﻥ اﻟﻨﺎﺱ ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ، ﻓﻲ ﺭﻣﻀﺎﻥ، ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ - മുവത്വ

 • (22) സാഇബ് ബ്നു യസീദ് (റ) നിവേദനം ചെയ്യുന്നതിൽ 20 നിസ്ക്കരിച്ചിരുന്നു
-  يَزِيدَ بْنِ خُصَيْفَةَ عَنْ السَّائِبِ بْنِ يَزِيدَ أَنَّهَا عِشْرُونَ رَكْعَةً

ﻭﺭﻭﻯ ﻣﺎﻟﻚ ﻣﻦ ﻃﺮﻳﻖ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻋﺸﺮﻳﻦ ﺭﻛﻌﺔ - فتح الباري

മുവത്വയിൽ മാലികി ഇമാം 20 റക് അത്തിന്റെ റിപ്പോർട് ഉദ്ധരിക്കുന്നു എന്ന് നൈലുൽ ഔത്വാർ  "ബാബു സ്വലാതു ത്തറാവീഹ്" പേജ് 57 ൽ ശൗഖാനി ഇക്കാര്യം രേഖപ്പെടുത്തുന്നു

*• സുനനു അബൂ ദാവൂദ് (01) റിപ്പോർട്*

 • (23) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ജനങ്ങളെ ഉബയ്യുബ്നു ക’അ്ബ്(റ) വിന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരത്തിന് വേണ്ടി സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (സുനനു അബീദാവൂദ് 1/202) ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇതുസംബന്ധമായി അബൂദാവൂദ്(റ) ഒന്നും പറയാത്ത സ്ഥിതിക്ക് രേഖയാക്കാന്‍ പറ്റുന്ന ഹസനായ ഹദീസാണെന്നാണ് വെക്കേണ്ടത്. ഇമാം നവവി(റ) പറയുന്നു: “അബൂദാവൂദ്(റ) ബലഹീനമാക്കാത്ത ഹദീസുകള്‍ അവരുടെ അടുക്കല്‍ ഹസനാണെന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ട്.” (ശര്‍ഹുല്‍ മുഹദ്ദബ് 5/8)
 وَفِي "سُنَنِ أَبِي دَاوُدَ" يُوْنُسُ بنُ عُبَيْدٍ، عن الحسن أن عمر بن الخطاب جمع النَّاسَ عَلَى أُبي بنِ كَعْبٍ فِي قِيَامِ رمضان فكان يصلي بهم عشرين ركعة...
[സുനനു അബൂദാവൂദിൽ ഉണ്ടെന്ന് ഹാഫിള് ദഹബി സിയറു അഹ്ലാമിന്നുബലാഅ്  1/400]

*• ഇമാം തുർമ്മുദീ (റ) (01) റിപ്പോർട്*

 • (24) തറാവീഹ് ഇരുപതാണെന്ന് ഉമർ(റ), അലി(റ) തുടങ്ങി നബി(സ)യുടെ അസ്വ് ഹാബിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന അഭിപ്രായമാണ് പണ്ഡിതന്മാരിൽ അധികപേരും സ്വീകരിച്ചിരിക്കുന്നത്. സൗരി(റ), ഇബ്നുൽ മുബാറഖ് (റ), ശാഫിഈ(റ) എന്നിവരുടെയും അഭിപ്രായം അതാണ്‌. ശാഫിഈ(റ) പറയുന്നു: "നമ്മുടെ നാട് മക്കയിൽ ജനങ്ങൾ ഇരുപത് നിസ്കരിക്കുന്നതായി നാം എത്തിച്ചിരിക്കുന്നു".
81 - ﺑﺎﺏ ﻣﺎ ﺟﺎء ﻓﻲ ﻗﻴﺎﻡ ﺷﻬﺮ ﺭﻣﻀﺎﻥ :-
ﻭاﺧﺘﻠﻒ ﺃﻫﻞ اﻟﻌﻠﻢ ﻓﻲ ﻗﻴﺎﻡ ﺭﻣﻀﺎﻥ، ﻓﺮﺃﻯ ﺑﻌﻀﻬﻢ: ﺃﻥ ﻳﺼﻠﻲ ﺇﺣﺪﻯ ﻭﺃﺭﺑﻌﻴﻦ ﺭﻛﻌﺔ ﻣﻊ اﻟﻮﺗﺮ، ﻭﻫﻮ ﻗﻮﻝ ﺃﻫﻞ اﻟﻤﺪﻳﻨﺔ، ﻭاﻟﻌﻤﻞ ﻋﻠﻰ ﻫﺬا ﻋﻨﺪﻫﻢ ﺑﺎﻟﻤﺪﻳﻨﺔ.
 وَأَكْثَرُ أَهْلِ العِلْمِ عَلَى مَا رُوِيَ عَنْ عُمَرَ، وَعَلِيٍّ، وَغَيْرِهِمَا مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِشْرِينَ رَكْعَةً، وَهُوَ قَوْلُ الثَّوْرِيِّ، وَابْنِ الْمُبَارَكِ، وَالشَّافِعِيِّ
وقَالَ الشَّافِعِيُّ: وَهَكَذَا أَدْرَكْتُ بِبَلَدِنَا بِمَكَّةَ يُصَلُّونَ عِشْرِينَ رَكْعَةً.

*• ഇമാം ബൈഹഖി (റ) വിന്റെ ഫളാഇലുൽ ഔഖാതിൽ (02) റിപ്പോർട്*

 • (25) ഉമർ (റ) വിന്റെ കാലത്ത് റമളാനിൽ ഞങ്ങൾ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത് എന്ന് മദീനയിൽ മേയറായിരുന്ന സാഇബ് ബ്നു യസീദ് (റ) പറയുന്നു
  ١٢٧ - أَخْبَرَنَا أَبُو عَبْدِ اللَّهِ الْحُسَيْنُ بْنُ مُحَمَّدِ بْنِ الْحُسَيْنِ الدَّيْنَوَرِيُّ، حَدَّثَنَا أَحْمَدُ بْنُ مُحَمَّدِ بْنِ إِسْحَاقَ السُّنِّيُّ، حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدِ بْنِ عَبْدِ الْعَزِيزِ، حَدَّثَنَا عَلِيُّ بْنُ الْجَعْدِ، حَدَّثَنَا ابْنُ أَبِي ذِئْبٍ، عَنْ يَزِيدَ بْنِ خُصَيْفَةَ، عَنِ السَّائِبِ بْنِ يَزِيدَ، قَالَ: كَانُوا يَقُومُونَ عَلَى عَهْدِ عُمَرَ بْنِ الْخَطَّابِ فِي شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً،‌  ﻗﺎﻝ: ﻭﻛﺎﻧﻮا ﻳﻘﺮءﻭﻥ ﺑﺎﻟﻤﺎﺋﺘﻴﻦ، ﻭﻛﺎﻧﻮا ﻳﺘﻮﻛﺌﻮﻥ ﻋﻠﻰ ﻋﺼﻴﻬﻢ ﻓﻲ ﻋﻬﺪ ﻋﺜﻤﺎﻥ ﺑﻦ ﻋﻔﺎﻥ ﻣﻦ ﺷﺪﺓ اﻟﻘﻴﺎﻡ -
 ﻗﺎﻝ اﻟﺸﻴﺦ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ: ﻭﺑﻤﻌﻨﺎﻩ ﺭﻭاﻩ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ ﻋﻦ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﻣﺮﺳﻼ،

 • (26) അലിയ്യ് (റ) വിന്റെ അനുയായികളിൽ പെട്ട ശുതൈറ് ബ്നു ശകൽ (റ) ജനങ്ങൾക്ക് ഇമാമായി 20 റക് അത്തും, 03 വിത്റും നിസ്ക്കരിച്ചു, അത് പോലെ സുവൈദ് ബ്നു ഗഫ് ല(റ) റമളാനിൽ ജനങ്ങൾക്ക് ഇമാമായി അഞ്ച് തർവീഹാത്തുകളോട് കൂടി 20 റക് അത്ത് നിസ്ക്കരിച്ചു
 ﻭﺭﻭﻳﻨﺎ ﻋﻦ ﺷﺘﻴﺮ ﺑﻦ ﺷﻜﻞ ﻭﻛﺎﻥ ﻣﻦ ﺃﺻﺤﺎﺏ ﻋﻠﻲ -
 ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺃﻧﻪ ﻛﺎﻥ ﻳﺆﻣﻬﻢ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺑﻌﺸﺮﻳﻦ ﺭﻛﻌﺔ ﻭﻳﻮﺗﺮ ﺑﺜﻼﺙ , ﻭﻋﻦ ﺳﻮﻳﺪ ﺑﻦ ﻏﻔﻠﺔ ﺃﻧﻪ ﻛﺎﻥ ﻳﺆﻣﻬﻢ ﻓﻲ ﺭﻣﻀﺎﻥ ﻓﻴﺼﻠﻲ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻋﺸﺮﻳﻦ ﺭﻛﻌﺔ

*• *ഇമാം ബൈഹഖി (റ) ശുഅബുൽ ഈമാനിൽ (01) റിപ്പോർട്*

 • (27) യസീദ് ബ്നു റൂമാൻ (റ) പറയുന്നു ജനങ്ങൾ ഉമർ (റ) വിന്റെ കാലത്ത് 23 നിസ്ക്കരിച്ചു (20 + 3 വിത്റ്)
   3000 - ﺃﺧﺒﺮﻧﺎ ﺃﺑﻮ ﺯﻛﺮﻳﺎ ﺑﻦ ﺃﺑﻲ ﺇﺳﺤﺎﻕ، ﺣﺪﺛﻨﺎ ﺃﺑﻮ اﻟﺤﺴﻦ اﻟﻄﺮاﺋﻔﻲ، ﺣﺪﺛﻨﺎ ﻋﺜﻤﺎﻥ ﺑﻦ ﺳﻌﻴﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ ﺑﻦ ﺑﻜﻴﺮ، ﺣﺪﺛﻨﺎ ﻣﺎﻟﻚ، ﻗﺎﻝ: ﻭﺣﺪﺛﻨﺎ اﻟﻘﻌﻨﺒﻲ، ﻓﻴﻤﺎ ﻗﺮﺃ ﻋﻠﻰ ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ، ﺃﻧﻪ ﻗﺎﻝ: " ﻛﺎﻥ اﻟﻨﺎﺱ  ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﻦ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻓﻲ ﺭﻣﻀﺎﻥ ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ "
(ശുഅബുൽ ഈമാൻ 4/550)

 • *ഇമാം ബൈഹഖി (റ) മഹ് രിഫത്തിസ്സുനനി വൽ ആസാർ (03) റിപ്പോർട്*    ﻗﻴﺎﻡ ﺭﻣﻀﺎﻥ

 • (28) ഇമാം ശാഫിഈ (റ) പറഞ്ഞു :- 20 റക് അത്ത്  ജമാ അത്തായിട്ട് നിസ്ക്കരിക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു , 03 വിത്റും
 5403 - ﻗﺎﻝ اﻟﺸﺎﻓﻌﻲ: ﻭﺃﺣﺐ ﺇﻟﻲ ﺇﺫا ﻛﺎﻧﻮا ﺟﻤﺎﻋﺔ ﺃﻥ ﻳﺼﻠﻮا ﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﻳﻮﺗﺮﻭﻥ ﺑﺜﻼﺙ.

 • (29) ഉമർ (റ) വിന്റെ കാലത്ത് റമളാനിൽ ഞങ്ങൾ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത് എന്ന് മദീനയിൽ മേയറായിരുന്ന സാഇബ് ബ്നു യസീദ് (റ) പറയുന്നു.
   5409 - ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻃﺎﻫﺮ اﻟﻔﻘﻴﻪ ﻗﺎﻝ: ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻋﺜﻤﺎﻥ اﻟﺒﺼﺮﻱ ﻗﺎﻝ: ﺣﺪﺛﻨﺎ ﺃﺑﻮ ﺃﺣﻤﺪ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻮﻫﺎﺏ ﻗﺎﻝ: ﺃﺧﺒﺮﻧﺎ ﺧﺎﻟﺪ ﺑﻦ ﻣﺨﻠﺪ ﻗﺎﻝ: ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﺟﻌﻔﺮ ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ: ﻛﻨﺎ ﻧﻘﻮﻡ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ ﻭاﻟﻮﺗﺮ»(ഇത് ബൈഹഖി ഇമാം സുനനു സ്സ്വഗീറിലും 1/297 -  821  ആം നമ്പറായി ഉദ്ധരിച്ചിട്ടുണ്ട്)

 • (30) യസീദ് ബ്നു റൂമാൻ (റ) പറഞ്ഞു ജനങ്ങൾ ഉമർ (റ) വിന്റെ കാലത്ത് 23 നിസ്ക്കരിച്ചു (20 + 3 വിത്റ്)
5411 - ﻗﺎﻝ: ﻭﺣﺪﺛﻨﺎ اﻟﻘﻌﻨﺒﻲ ﻓﻴﻤﺎ ﻗﺮﺃ ﻋﻠﻰ ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ، ﺃﻧﻪ ﻗﺎﻝ: «ﻛﺎﻥ اﻟﻨﺎﺱ ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﻓﻲ ﺭﻣﻀﺎﻥ ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ
قال النووي في الخلاصة: إسناده صحيح......
ഇമാം നൈമവി (റ) പറഞ്ഞു
رجال هذا الاسناد كلهم ثقات

*• ഇമാം ത്വബ് റാനി (റ) മുഹ്ജമുൽ ഔസത്വിൽ 02 റിപ്പോർട്*

 • (31) നബി (സ്വ) റമളാനിൽ 20 റക് അത്ത് നിസ്ക്കരിച്ചു ഈ ഹദീസ് സനദ് യോഗ്യതയില്ല പക്ഷെ ആശയം 20 എന്നത് സ്വഹാബത്തിന്റെ ഇജ്മാഇൽ നിന്ന് സ്ഥിരപ്പെടുന്നു
٧٩٨ - حَدَّثَنَا أَحْمَدُ بْنُ يَحْيَى الْحُلْوَانِيُّ قَالَ: نا عَلِيُّ بْنُ الْجَعْدِ قَالَ: نا أَبُو شَيْبَةَ إِبْرَاهِيمُ بْنُ عُثْمَانَ، عَنِ الْحَكَمِ بْنِ عُتَيْبَةَ، عَنْ مِقْسَمٍ، عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ «يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً سِوَى الْوِتْرِ» [ص: ٢٤٤] لَمْ يَرْوِ هَذَا الْحَدِيثَ عَنِ الْحَكَمِ إِلَّا أَبُو شَيْبَةَ وَلَا يُرْوَى عَنِ ابْنِ عَبَّاسٍ إِلَّا بِهَذَا الْإِسْنَادِ

 • (32) നബി (സ്വ) റമളാനിൽ 20 റക് അത്ത് നിസ്ക്കരിച്ചു എന്ന് മറ്റൊരു സനദിൽ റിപ്പോർട് ചെയ്യുന്നു ഈ ഹദീസും സനദ് യോഗ്യതയില്ല പക്ഷെ ആശയം 20 എന്നത് സ്വഹാബത്തിന്റെ ഇജ്മാഇൽ നിന്ന് സ്ഥിരപ്പെടുന്നു
٥٤٤٠ - حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ الرَّازِيُّ قَالَ: ثَنَا عَلِيُّ بْنُ الْجَعْدِ قَالَ: ثَنَا أَبُو شَيْبَةَ، عَنِ الْحَكَمِ، عَنْ مُقْسَمٍ، عَنِ ابْنِ عَبَّاسٍ قَالَ: «كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً وَالْوِتْرَ»  لَمْ يَرْوِ هَذِهِ الْأَحَادِيثَ عَنِ الْحَكَمِ إِلَّا أَبُو شَيْبَةَ "

*• കൻസുൽ ഉമ്മാൽ 02 റിപ്പോർട്*

 • (33) ഉബയ്യുബ്നു കഅബ്(റ)ൽ നിന്ന് നിന്ന് നിവേദനം: "ഉമറുബ്നുൽ ഖാത്ത്വാബ് (റ) റമളാനിൽ രാത്രി നിസ്കരിക്കാൻ നിർദേശിച്ചു കൊണ്ട് പറഞ്ഞു: "നിശ്ചയം ജനങ്ങൾ പകൽ നോമ്പെടുക്കുന്നു. അവർക്ക് ഖുർആൻ ഒതാനറിയില്ല. അതിനാൽ താങ്കൾ രാത്രി അവരുടെ മേൽ ഖുർആൻ ഓതി നിസ്കരിക്കുകയാണെങ്കിൽ നന്നായിരുന്നു". അപ്പോൾ ഉബയ്യ് (റ) പ്രതിവചിച്ചു: അമീറുൽ മുഅമിനീൻ! ഇത് മുമ്പില്ലാത്ത കാര്യമല്ലേ". അപ്പോൾ ഉമർ(റ) പറഞ്ഞു" "എനിക്കറിയാം പക്ഷെ അത് നല്ല കാര്യമാണ്". തുടർന്ന് ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിച്ചു". (കൻസുൽ ഉമ്മാൽ 23471)
  (ﺻﻼﺓ اﻟﺘﺮاﻭﻳﺢ) :-    عن أبي بن كعب أن عمر بن الخطاب أمره أن يصلي بالليل في رمضان ، فقال : إن الناس يصومون النهار ولا يحسنون أن يقرءوا ، فلو قرأت عليهم بالليل ،  يا أمير المؤمنين ، هذا شيء لم يكن ، فقال : قد علمت ولكنه حسن ، فصلى بهم عشرين ركعة(كنز العمال: ٤٠٩/٨-

 • (34) അലിയ്യ് (റ)/20 നിസ്ക്കരിക്കാൻ ഒരാളോട് കല്പിച്ചു
  23474- ﻋﻦ ﺃﺑﻲ اﻟﺤﺴﻨﺎء ﺃﻥ ﻋﻠﻲ ﺑﻦ ﺃﺑﻲ ﻃﺎﻟﺐ ﺃﻣﺮ ﺭﺟﻼ ﻳﺼﻠﻲ ﺑﺎﻟﻨﺎﺱ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻋﺸﺮﻳﻦ ﺭﻛﻌﺔ.
(കൻസുൽ ഉമ്മാൽ -  8/410)

*• മുസ്നദ് ഇബ്നുൽ ജുഹ്ദ്  01 റിപ്പോർട്*

 • (35) സാഇബ് ബ്നു യസീദ് (റ) പറഞ്ഞു ഉമർ (റ) വിന്റെ കാലത്ത് റമളാനിൽ ഞങ്ങൾ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത്
2825 - ﺣﺪﺛﻨﺎ ﻋﻠﻲ، ﺃﻧﺎ اﺑﻦ ﺃﺑﻲ ﺫﺋﺐ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ: «ﻛﺎﻧﻮا  ﻳﻘﻮﻣﻮﻥ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﺇﻥ ﻛﺎﻧﻮا ﻟﻴﻘﺮءﻭﻥ ﺑﺎﻟﻤﺌﻴﻦ ﻣﻦ اﻟﻘﺮﺁﻥ»    مسند ابن الجعد 1/413

*• മുസ്നദ് ശാമീൻ ത്വബ് റാനി നമ്പർ 3/284 ൽ (01) റിപ്പോർട്*

 • (36) സഈദ് ബ്നു ജുബൈർ (റ) റമളാനിൽ ഞങ്ങൾക്ക്   24 റക് അതും, 03 വിത്റോട് കൂടി നിസ്ക്കരിക്കാറുണ്ടായിരുന്നു
- ﺳﻌﻴﺪ ﺑﻦ ﺟﺒﻴﺮ ﻳﺼﻠﻲ ﺑﻨﺎ ﻓﻲ ﺭﻣﻀﺎﻥ ﺃﺭﺑﻌﺔ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﻛﺎﻥ ﻳﻮﺗﺮ ﺑﺜﻼﺙ»

*• ഇബാനതുൽ കുബ്റ 8/397 ൽ ഇബ്നു ബത്വ (റ) (02) റിപ്പോർട്*
[الإبانة الكبرى لابن بطة]
المؤلف: أبو عبد الله عبيد الله بن محمد بن محمد بن حمدان العُكْبَري المعروف بابن بَطَّة العكبري (المتوفى: 387هـ)

 • (37) അലിയ്യ് (റ) 20 നിസ്ക്കരിക്കാൻ ആജ്ഞാപിക്കുന്നു
   81 - ﺣﺪﺛﻨﺎ اﺑﻦ ﻣﺨﻠﺪ ﻗﺎﻝ: ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ اﻟﺼﺎﻏﺎﻧﻲ ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺑﻜﻴﺮ ﻗﺎﻝ: ﺣﺪﺛﻨﺎ اﻟﺤﺴﻦ ﺑﻦ ﺻﺎﻟﺢ ﻋﻦ ﻋﻤﺮﻭ ﺑﻦ ﻗﻴﺲ ﻋﻦ ﺃﺑﻲ اﻟﺤﺴﻨﺎء ﺃﻥ ﻋﻠﻴﺎ ﻋﻠﻴﻪ اﻟﺴﻼﻡ ﺃﻣﺮ ﺭﺟﻼ ﺃﻥ ﻳﺼﻠﻲ ﺑﺎﻟﻨﺎﺱ ﻋﺸﺮﻳﻦ ﺭﻛﻌﺔ

 • (38) അലിയ്യ് (റ) 20 കൽപ്പിക്കുന്നു
   82 - ﺣﺪﺛﻨﺎ اﺑﻦ ﻣﺨﻠﺪ ﻗﺎﻝ: ﺣﺪﺛﻨﺎ ﻋﺒﻴﺪاﻟﻠﻪ ﺑﻦ ﺟﺮﻳﺮ ﺑﻦ ﺟﺒﻠﺔ اﻟﻌﺘﻜﻲ ﻗﺎﻝ: ﺣﺪﺛﻨﺎ اﻟﺤﻜﻢ ﻳﻌﻨﻲ اﺑﻦ ﻣﺮﻭاﻥ ﻗﺎﻝ: ﺣﺪﺛﻨﺎ اﻟﺤﺴﻦ ﺑﻦ ﺻﺎﻟﺢ ﻋﻦ ﻋﻤﺮﻭ ﺑﻦ ﻗﻴﺲ ﻋﻦ  ﺃﺑﻲ اﻟﺤﺴﻨﺎء ﺃﻥ ﻋﻠﻴﺎ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺃﻣﺮ ﺭﺟﻼ ﺃﻥ ﻳﺼﻠﻲ ﺑﺎﻟﻨﺎﺱ ﻓﻲ ﺭﻣﻀﺎﻥ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻋﺸﺮﻳﻦ ﺭﻛﻌﺔ

*• ഇമാം മഖ് ദീസി (റ) - അഹാദീസിൽ മുഖ്താറ (01) റിപ്പോർട് 3/367*
الْحَافِظُ: ضِيَاءُ الدِّينِ أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ عَبْدِ الْوَاحِدِ بْنِ أَحْمَدَ الْمَقْدِسِيُّ

 • (39) ഉബയ്യുബ്നു കഅബ്(റ)ൽ നിന്ന് നിന്ന് നിവേദനം: "ഉമറുബ്നുൽ ഖാത്ത്വാബ് (റ) റമളാനിൽ രാത്രി നിസ്കരിക്കാൻ നിർദേശിച്ചു കൊണ്ട് പറഞ്ഞു: "നിശ്ചയം ജനങ്ങൾ പകൽ നോമ്പെടുക്കുന്നു. അവർക്ക് ഖുർആൻ ഒതാനറിയില്ല. അതിനാൽ താങ്കൾ രാത്രി അവരുടെ മേൽ ഖുർആൻ ഓതി നിസ്കരിക്കുകയാണെങ്കിൽ നന്നായിരുന്നു". അപ്പോൾ ഉബയ്യ് (റ) പ്രതിവചിച്ചു: അമീറുൽ മുഅമിനീൻ! ഇത് മുമ്പില്ലാത്ത കാര്യമല്ലേ". അപ്പോൾ ഉമർ(റ) പറഞ്ഞു" "എനിക്കറിയാം പക്ഷെ അത് നല്ല കാര്യമാണ്". തുടർന്ന് ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിച്ചു".
1161 - أخبرنَا أَبُو عبد الله مَحْمُود بن أَحْمد بن عبد الرَّحْمَن الثَّقَفِيُّ بِأَصْبَهَانَ أَنَّ سَعِيدَ بْنَ أَبِي الرَّجَاءِ الصَّيْرَفِي أخْبرهُم قِرَاءَة عَلَيْهِ أَنا عبد الْوَاحِد بن أَحْمد الْبَقَّال أَنا عبيد الله بْنُ يَعْقُوبَ بْنِ إِسْحَاقَ أَنا جَدِّي إِسْحَاقُ بْنُ إِبْرَاهِيمَ بْنِ مُحَمَّدِ بْنِ جَمِيلٍ أَنا أَحْمَدُ بْنُ مَنِيعٍ أَنا الْحَسَنُ بْنُ مُوسَى نَا أَبُو جَعْفَرٍ الرَّازِيُّ عَنِ الرَّبِيعِ بْنِ أَنَسٍ عَنْ أَبِي الْعَالِيَةِ عَنْ أُبَيِّ بْنِ كَعْبٍ أَنَّ عُمَرَ أَمَرَ أُبَيًّا أَنْ يُصَلِّيَ بِالنَّاسِ فِي رَمَضَانَ فَقَالَ إِنَّ النَّاسَ يَصُومُونَ النَّهَار وَلَا يحسنون أَن (يقرؤا) فَلَوْ قَرَأْتَ الْقُرْآنَ عَلَيْهِمْ بِاللَّيْلِ فَقَالَ يَا أَمِيرَ الْمُؤْمِنِينَ هَذَا (شَيْءٌ) لَمْ يَكُنْ فَقَالَ قَدْ عَلِمْتُ وَلَكِنَّهُ أَحْسَنُ فَصَلَّى بِهِمْ عِشْرِينَ رَكْعَة (إِسْنَاده حسن)

 • (40) ഇമാം ജുർജാനി (റ) വഫാത്ത് ഹിജ്റ - 427  താരീഖ് ജുർജാനിൽ  1/317 ൽ (01) റിപ്പോർട് ഉദ്ധരിക്കുന്നു
556- ﺃﺑﻮ اﻟﺤﺴﻦ ﻋﻠﻲ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺃﺣﻤﺪ ﺑﻦ ﻋﺒﺪ اﻟﻠﻪ اﻟﻔﻘﻴﻪ اﻟﺸﺎﻓﻌﻲ اﻟﺰاﻫﺪ ﺟﺮﺟﺎﻧﻲ ﻛﺎﻥ ﻳﻌﺮﻑ ﺑﺄﺑﻲ اﻟﺤﺴﻦ اﻟﻘﺼﺮﻱ ﻳﻨﺰﻝ ﺑﺒﺎﺏ اﻟﺨﻨﺪﻕ ﻭﺗﻮﻓﻲ ﻓﻲ اﻟﺠﺎﻣﻊ ﻳﻮﻡ اﻟﺠﻤﻌﺔ ﻋﻨﺪ اﻟﻤﺤﺮاﺏ اﻟﻌﺘﻴﻖ ﺑﻌﺪ اﻟﺼﻼﺓ ﻳﻮﻡ ﻋﺎﺷﻮﺭاء ﺳﻨﺔ ﺛﻤﺎﻥ ﻭﺳﺘﻴﻦ ﻭﺛﻼﺛﻤﺎﺋﺔ ﺭﻭﻯ 121/ﺑ ﻋﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﻋﺒﺪ اﻟﻤﺆﻣﻦ ﻭﻋﺎﺻﻢ ﺑﻦ ﺳﻌﻴﺪ ﻭﺃﺣﻤﺪ ﺑﻦ ﻋﺒﺪ اﻟﻜﺮﻳﻢ ﻭاﻟﺒﻐﻮﻱ ﻭاﺑﻦ ﺻﺎﻋﺪ ﻭاﺑﻦ ﺃﺑﻲ ﺩاﻭﺩ ﻭﻏﻴﺮﻫﻢ.  ﺣﺪﺛﻨﺎ ﺃﺑﻮ اﻟﺤﺴﻦ ﻋﻠﻲ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺃﺣﻤﺪ اﻟﻘﺼﺮﻱ اﻟﺸﻴﺦ اﻟﺼﺎﻟﺢ ﺭﺣﻤﻪ اﻟﻠﻪ ﺣﺪﺛﻨﺎ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﻋﺒﺪ اﻟﻤﺆﻣﻦ اﻟﻌﺒﺪ اﻟﺼﺎﻟﺢ ﻗﺎﻝ ﺃﺧﺒﺮﻧﻲ ﻣﺤﻤﺪ ﺑﻦ ﺣﻤﻴﺪ اﻟﺮاﺯﻱ ﺣﺪﺛﻨﺎ ﻋﻤﺮ ﺑﻦ ﻫﺎﺭﻭﻥ ﺣﺪﺛﻨﺎ ﺇﺑﺮاﻫﻴﻢ ﺑﻦ اﻟﺤﻨﺎﺯ1 ﻋﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﻋﻦ ﻋﺒﺪ اﻟﻤﻠﻚ ﺑﻦ ﻋﺘﻴﻚ  ﻋﻦ ﺟﺎﺑﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ ﻗﺎﻝ ﺧﺮﺝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺫاﺕ ﻟﻴﻠﺔ ﻓﻲ ﺭﻣﻀﺎﻥ ﻓﺼﻠﻰ اﻟﻨﺎﺱ ﺃﺭﺑﻌﺔ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﻭﺃﻭﺗﺮ ﺑﺜﻼﺛﺔ.

*• അബൂ യൂസ്ഫ് ബ്നു സഅ്ദ് ബ്നു ഹിബതതുൽ അൻസ്വാരി (റ) വഫാത്ത് ഹിജ്റ 182 / അൽ ആസാറു അബീ യൂസുഫ് 1/41   ൽ (01) റിപ്പോർട്*

 • (41) ഇബ്രാഹീം (റ) നിവേദനം :- ജനങ്ങൾ അഞ്ച് തർവീഹാതോടെ (20) റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത്
211 - ﻋﻦ ﺃﺑﻴﻪ ﻋﻦ ﺃﺑﻲ ﺣﻨﻴﻔﺔ، ﻋﻦ ﺣﻤﺎﺩ، ﻋﻦ ﺇﺑﺮاﻫﻴﻢ، «ﺃﻥ اﻟﻨﺎﺱ ﻛﺎﻧﻮا ﻳﺼﻠﻮﻥ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻓﻲ ﺭﻣﻀﺎﻥ»

*• അബ്ദു ബ്നു ഹുമൈദ്(റ) വഫാത്ത് :- ഹിജ്റ 249 /  മുസ്നദിൽ (01) റിപ്പോർട്*

 • (42) ഇബ്നു അബ്ബാസ്(റ) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ ഇരുപതും മൂന്നു റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു".(മുസ്നദ് 2/271)
653 - ﺣﺪﺛﻨﻲ ﺃﺑﻮ ﻧﻌﻴﻢ ﻗﺎﻝ: ﺣﺪﺛﻨﻲ ﺃﺑﻮ ﺷﻴﺒﺔ، ﻋﻦ اﻟﺤﻜﻢ، ﻋﻦ ﻣﻘﺴﻢ، ﻋﻦ اﺑﻦ ﻋﺒﺎﺱ ﻗﺎﻝ: «ﻛﺎﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ  ﻳﺼﻠﻲ ﻓﻲ ﺭﻣﻀﺎﻥ ﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﻳﻮﺗﺮ ﺑﺜﻼﺙ»
(مسند عبد ابن حميد: 1/218)

*• മുഹ്യിസ്സുന്ന ഇമാം ബഗ് വി (റ) വഫാത്ത് ഹിജ്റ 516 / ഷറഹുസ്സുന്ന 4/123 (02) റിപ്പോർട്*

 • (43) തറാവീഹ് ഇരുപതാണെന്ന് ഉമർ(റ), അലി(റ) തുടങ്ങി നബി(സ)യുടെ അസ്വ് ഹാബിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന അഭിപ്രായമാണ് പണ്ഡിതന്മാരിൽ അധികപേരും സ്വീകരിച്ചിരിക്കുന്നത്. സൗരി(റ), ഇബ്നുൽ മുബാറഖ് (റ), ശാഫിഈ(റ) എന്നിവരുടെയും അഭിപ്രായം അതാണ്‌. ശാഫിഈ(റ) പറയുന്നു: "നമ്മുടെ നാട് മക്കയിൽ ജനങ്ങൾ ഇരുപത് നിസ്കരിക്കുന്നതായി നാം എത്തിച്ചിരിക്കുന്നു".
وَأَمَّا أَكْثَرُ أَهْلِ الْعِلْمِ، فَعَلَى عِشْرِينَ رَكْعَةً يُرْوَى ذَلِكَ عَنْ عُمَرَ، وَعَلِيٍّ وَغَيْرِهِمَا مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُوَ قَوْلُ الثَّوْرِيِّ، وَابْنِ الْمُبَارَكِ، وَالشَّافِعِيِّ، وَأَصْحَابِ الرَّأْيِ، قَالَ الشَّافِعِيُّ: وَهَكَذَا أَدْرَكْتُ بِبَلَدِنَا بِمَكَّةَ يُصَلُّونَ عِشْرِينَ رَكْعَةً.
وَلَمْ يَقْضِ أَحْمَدُ فِيهِ بِشَيْءٍ.
وَاخْتَارَ ابْنُ الْمُبَارَكِ، وَأَحْمَدُ، وَإِسْحَاقُ، الصَّلاةَ مَعَ الإِمَامِ فِي شَهْرِ رَمَضَانَ.
وَاخْتَارَ الشَّافِعِيُّ أَنْ يُصَلِّيَ وَحْدَهُ إِذَا كَانَ قَارِئًا

 • (44) യസീദുബ്നു റൂമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്”
ﻭﻗﺎﻝ ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ: ﻛﺎﻥ اﻟﻨﺎﺱ ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﻓﻲ ﺭﻣﻀﺎﻥ.

*•  മുഹമ്മദ് ബ്നു നസ്റുൽ മർവസീ - (റ:അ) വഫാത്ത് ഹിജ്റ - 294 / "മുഖ്തസ്വർ ഖിയാമുല്ലൈൽ  വഖിയാമു റമളാൻ - 1/220/221 ൽ (06) റിപ്പോർട്*
أبو عبد الله محمد بن نصر بن الحجاج المَرْوَزِي (202 - 294 هـ)  مختصر قيام الليل وقيام رمضان وكتاب الوتر
 المؤلف: محمد بن نصر المروزي - أحمد بن علي المقريزي

 • (45) ഉമർ (റ) വിന്റെ കാലത്ത് ജനങ്ങൾ 20 റക് അത്തും 03 വിത്റും നിസ്ക്കരിച്ചിരുന്നു
 وَقَالَ مُحَمَّدُ بْنُ كَعْبٍ الْقُرَظِيُّ: «كَانَ النَّاسُ يُصَلُّونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ فِي رَمَضَانَ عِشْرِينَ رَكْعَةً يُطِيلُونَ فِيهَا الْقِرَاءَةَ وَيُوتِرُونَ بِثَلَاثٍ»
 • (46) സാഇബ് (റ) നിവേദനം : റമളാനിൽ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത്
 وَعَنِ السَّائِبِ أَيْضًا: «أَنَّهُمْ كَانُوا يَقُومُونَ فِي رَمَضَانَ بِعِشْرِينَ رَكْعَةً , وَيَقْرَءُونَ بِالْمِئِينَ مِنَ الْقُرْآنِ , وَأَنَّهُمْ كَانُوا يَعْتَمِدُونَ عَلَى الْعِصِيِّ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ»

 • (47) യസീദുബ്നു റൂമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്”
وَعَنْ يَزِيدَ بْنِ رُومَانَ: «كَانَ النَّاسُ يَقُومُونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ فِي رَمَضَانَ بِثَلَاثٍ وَعِشْرِينَ رَكْعَةً»

 •  (48) അഅ്മശ്(റ) പറയുന്നു:  "ഇബ്നുമസ്ഊദ്(റ) ഇരുപത് റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു"
زَيْدُ بْنُ وَهْبٍ رَحِمَهُ اللَّهُ: كَانَ عَبْدُ اللَّهِ بْنُ مَسْعُودٍ رَضِيَ اللَّهُ عَنْهُ يُصَلِّي بِنَا فِي شَهْرِ رَمَضَانَ فَيَنْصَرِفُ وَعَلَيْهِ لَيْلٌ " قَالَ الْأَعْمَشُ: «كَانَ يُصَلِّي عِشْرِينَ رَكْعَةً وَيُوتِرُ بِثَلَاثٍ»

 • (49) അത്വാഅ്(റ)ൽ നിന്ന് നിവേദനം: "വിത്റടക്കം ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുന്നതായി   ജനങ്ങളെ ഞാനെത്തിച്ചു"
 وَقَالَ عَطَاءٌ: «أَدْرَكْتُهُمْ يُصَلُّونَ فِي رَمَضَانَ عِشْرِينَ رَكْعَةً , وَالْوِتْرُ ثَلَاثُ رَكَعَاتٍ»
 • (50) ശുതൈർ (റ) റമളാനിൽ 20 റക് അതും 03 വിത് റുമായിരുന്നു നിസ്ക്കരിച്ചിരുന്നത്
عَبْدُ اللَّهِ بْنُ قَيْسٍ عَنْ شُتَيْرٍ: وَكَانَ مِنْ أَصْحَابِ عَبْدِ اللَّهِ الْمَعْدُودِينَ أَنَّهُ كَانَ يُصَلِّي بِهِمْ فِي رَمَضَانَ عِشْرِينَ رَكْعَةً وَيُوتِرُ بِثَلَاثٍ "

*•  ഇബ്നു അദ് യ് അൽ ജുർജാനി (റ) വഫാത്ത് ഹിജ്റ 235 - മഹാനവർകളുടെ അൽ കാമിൽ (01) റിപ്പോർട്*

 • (51) നബി (സ്വ) റമളാനിൽ ജമാ അത്ത് കൂടാതെ 20 റക് അത്ത് നിസ്ക്കരിച്ചിരുന്നു
ﺣﺪﺛﻨﺎ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ، ﺣﺪﺛﻨﺎ ﻣﻨﺼﻮﺭ ﺑﻦ ﺃﺑﻲ ﻣﺰاﺣﻢ، ﺣﺪﺛﻨﺎ ﺃﺑﻮ ﺷﻴﺒﺔ، ﻋﻦ اﻟﺤﻜﻢ، ﻋﻦ ﻣﻘﺴﻢ، ﻋﻦ اﺑﻦ ﻋﺒﺎﺱ، ﻗﺎﻝ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﺼﻠﻲ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﻓﻲ ﻏﻴﺮ ﺟﻤﺎﻋﺔ، ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ ﻭاﻟﻮﺗﺮ.
അൽ കാമിൽ (1/391)

*• ഹാഫിള് ഇബ്നു കസീർ (റ)  മുസ്നദ് ഫാറൂഖ് (ഉമറുബ്നുൽ ഖത്വാബ് (റ)   :- (02) റിപ്പോർട്*
أمير المؤمنين أبي حفص عمر بن الخطاب رضي الله عنه
وأقواله على أبواب العلم
للإمام الحافظ عماد الدين أبي الفداء إسماعيل بن عمر بن كثير القرشي الدمشقي الشافعي

 • (52)
عن السائب بن يزيد: أن الناس كانوا يقومون على عهد عمر -رضي الله عنه- بعشرين ركعة.
 • (53)
عن يزيد بن رومان قال: كان الناس يقومون في زمن عمر -رضي الله عنه- بثلاث وعشرين ركعة.

*ആദർശ പഠനാർത്ഥികൾക്കും , സത്യാന്വേഷകർക്കും ഇതൊരുപകാരമാവട്ടെ , ഈ എളിയവന്റെ ഈ എളിയ അദ്ധ്വാനത്തിന് ദുആ വസ്വിയ്യത്തോടെ*
             
   *✍🏻സിദ്ധീഖുൽ  മിസ്ബാഹ് പടന്നക്കാട്*
            8891 786 787
__________________________💙🌸

Saturday, 11 April 2020

നബി (സ്വ) യുടെ കേൾ വി ദയൂബന്ധികൾക്ക് ഖണ്ഡനം

*ഖണ്ഡനം ദയൂബന്ദികൾക്ക് :-*

*വിദൂരത്ത് നിന്ന് കേൾക്കാൻ കഴിവില്ലാത്ത നബിയല്ലെന്റെ മുത്ത് നബി (സ്വ)*

വിദൂരത്ത് നിന്ന് സ്വലാത്തും സലാമും  അത് നബി (സ്വ) അറിയും അഥവാ പ്രവാചകർ സ്വ ശ്രദ്ധിച്ച് കേൾക്കേണ്ടതില്ല മലക്കുകൾ നേതാവായ നബി സ്വ ക്ക് വേണ്ടി ആ ഡ്യൂട്ടി ചെയ്ത് കൊടുക്കുന്നു  എന്നതാണ് ഇബ്നു ഹജർ ഹൈതമി റ വിന്റെ കിതാബിൽ നിന്ന് മനസ്സിലാകുക  നബി സ്വ യുടെ പ്രത്യേകതയായിട്ടാണ് ഇതിനെ മനസ്സിലാക്കേണ്ടത് അല്ലാതെ കഴിവില്ലാത്ത നബിയെന്ന് ചിത്രീകരിക്കുന്നത് ശരിയല്ല !!!

ശേഷം ഇബ്നു ഹജർ റ അവിടെത്തന്നെ കൊടുക്കുന്ന  ഈ ഹദീസിൽ നിന്ന് വ്യക്തമാണ്

من صلى علي عند قبري سمعته، ومن صلى علي من بعيد أعلمته،

"എന്റെ മേലിലുള്ള വിദൂരത്തുള്ള സ്വലാതും സലാമും എനിക്കതറിയും" അഥവാ അല്ലാഹു എനിക്കറിയിക്കുന്നു

*അപ്പോൾ കാര്യം വ്യക്തം!!!  എല്ലാം നബിതങ്ങൾ അറിയുന്നുണ്ട് ധയ്ര്യമായി ഇസ്തിഗാസ നടത്താം അടുത്ത് നിന്നോ വിദൂരത്ത് നിന്നോ അൽഹംദുലില്ലാഹ് !   മാത്രവുമല്ല !  >>"ഓരോരുത്തരുടെയും ഖബറിൽ ഹാജറാകുന്നത് നബി (സ്വ) യുടെ ശരീരം തന്നെയാണെന്നും അത് ഖബറാളികൾ നഗ്ന നേത്രം കോണ്ട് കാണുന്നുവെന്നും പഠിപ്പിഛ ഇബ്നു ഹജർ ഹൈതമി (റ) ആദർശം തന്നെയാണ് സുന്നികൾക്ക്*

*വിദൂരത്ത് നിന്നുള്ള കേൾവിയെന്ന കഴിവ് നബി (സ്വ) ഇല്ല എന്ന് ഉണ്ടോ ഒരിക്കലും ഇല്ല അതിന്റെ തെളിവും കൂൂടി നോക്കുക*

*പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ ഇബ്നു ഹജർ (റ)  വിവരിക്കുന്നിടത്ത് പഠിപ്പിക്കുന്നത് നോക്കിയാൽ അതും തീരുമാനമാവും*

*പ്രവാചകർ (സ്വ) സ്വ യുടെ കേൾവി :-*

عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .

*പത്ത്: കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്ന് മറ്റുള്ളവർ കേൾക്കാത്തത് പ്രവാചകന് കേൾക്കാൻ  സാധിക്കും.*

*പ്രവാചകർ (സ്വ) യുടെ കാഴ്ച ശക്തിയും കൂടി നോക്കിക്കോളൂ*

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .

*ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും.*

മാത്രവുമല്ല ബുഖാരിയിലെ ഹദീസും കൂടി നോക്കിക്കോളൂ  "അല്ലാഹു ഖുദുസിയ്യായ ഹദീസിലൂടെ പഠിപ്പിക്കുന്നു"

فَإِذَا أَحْبَبْتُهُ: كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ،
*"അല്ലാഹുവിനെ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും"  ഈ കേൾവി അല്ലാഹുന്റെ ഹബീബായ (സ്വ)  ക്ക് ഇല്ലെന്ന വാദം നിങ്ങൾക്കുണ്ടൊ ?*

ഈ ഹദീസിന്റെ വിശദീകരണത്തിൽ റാസിയിൽ കാണാം

كنت له سمعا وبصرا فإذا صار نور جلال الله سمعا له سمع القريب والبعيد

"سمع القريب والبعيد"
*അടുത്തുള്ളതും വിദൂരത്തുള്ളതും കേൾക്കാൻ കഴിയുന്നു*

അപ്പോൾ കാര്യം വ്യക്തം ! വിദൂര കേൾവിയെന്ന കഴിവ് ഉണ്ട് എന്നത് തന്നെയാണ്

ഒരു ഹദീസും കൂടി :- ما من مسلم يسلم علي في شرق أو غرب

ഏത് ദിക്കിൽ നിന്നായാലും കിഴക്ക് നിന്നോ പടിഞ്ഞാറ് നിന്നോ ആയാലും  നമ്മുടെ സലാം  നബി സ്വ അത് മടക്കും എന്നാണ് അഥവാ നബി (സ്വ) ക്ക് റൂഹ് മടക്കി ക്കൊടുക്കുന്നു

👆🏻👆🏻👆🏻👆🏻____________ *അബുൽ ബഥൂൽ (സിദ്ധീഖുൽ മിസ്ബാഹ്)

💙 _______________

നബി (സ്വ) യുടെ കേൾവി ദയൂബന്ധി മുഫ്തിക്ക് ഖണ്ഡനം

💙_______________________✍🏻
*ദയൂബന്ധി വാട്സപ്പ് ഗ്രൂപ്പിൽ സുന്നികളുമായി നടന്ന ആശയവിനിമയ ഖണ്ഡനത്തിൽ ദയൂബന്ധി നേതാവും ഓൺലൈൻ മുഫ്തിയുമായ ഇഖ്ബാൽ ഖാസിമിക്കുള്ള ഖണ്ഡനം :-*

വിഷയം :- നബി (സ്വ) യുടെ കേൾവി (ഖണ്ഡനം :- 02)

*അബുൽ ബഥൂൽ :- (സിദ്ധീഖുൽ മിസ്ബാഹ്) 07/04/2020*

വിഷയത്തിലേക്ക് കടക്കുന്നതിന്ന് മുമ്പ് ദയൂബന്ധികളായ നിങ്ങളെ ഒന്ന് കൂടി പ്രതിരോധിക്കാൻ ഒരു  ഹദീസ് കൂടി ;

ﻭﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ، ﻗﺎﻝ: ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: " «ﻣﺎ ﻣﻦ ﺃﺣﺪ ﻳﺴﻠﻢ ﻋﻠﻲ ﺇﻻ ﺭﺩ اﻟﻠﻪ ﻋﻠﻲ ﺭﻭﺣﻲ، ﺣﺘﻰ ﺃﺭﺩ ﻋﻠﻴﻪ اﻟﺴﻼﻡ» "

*മേൽപ്പറഞ്ഞ 👆🏻ഹദീസിൽ നോക്കിക്കോളൂ ഒരു വാസിത്വയും ഇല്ല ഖരീബെന്നോ ബഈദെന്നോ ഇവിടെ പറയുന്നില്ല ﻣﺎ ﻣﻦ ﺃﺣﺪ ഒരാളും തന്നെ ഇല്ലെന്നാണ് എവിടെ നിന്നായാലും  അവരുടെ  സലാം നബി സ്വ  മടക്കും അല്ലാഹു റൂഹ് മടക്കിത്തരുമെന്ന് തന്നെ പഠിപ്പിക്കുന്നു ! എന്ത് പറയാനുണ്ട് ദയൂബന്ധികളേ !!!*

സ്വലാത് എത്തിച്ച് കൊടുക്കാൻ മലക്കുകളെ നിശ്ചയിച്ചത് അത് നബി സ്വ യുടെ ആദരവായിട്ട് വേണം കാണാൻ ,  അല്ലാതെ ചെറുതാക്കിക്കാണുകയല്ല വേണ്ടത് , അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണല്ലോ പിന്നെന്തിനാണ് അല്ലാഹു കർമ്മങ്ങൾ രേഖപ്പെടുത്തി വെക്കാൻ മലക്കുകളെ നിശ്ചയിച്ചത് അല്ലാക്ക് കഴിവില്ലാത്തത് കൊണ്ടല്ലല്ലോ ആണോ ??? മുത്ത് നബി (സ്വ) അഷ്രഫുൽ ഖൽഖ് ആണ് അതിന്ന് വേണ്ട എല്ലാ ഗുണങ്ങളും പ്രത്യേകതയും അല്ലാഹു നബിക്ക് നൽകിയിട്ടുണ്ട് !

*ഇനി ഖണ്ഡനത്തിലേക്ക് കടക്കാം*

*ദയൂബന്ധി ഖണ്ഢനം 01:*  നബി (സ്വ) യുടെ ഹദീസിൽ നിങ്ങളുടെ സ്വലാ തും,സലാമും എനിക്കറിയുന്നു എന്ന്أعلمته എന്നതിന് താങ്കൾ നൽകിയ അർത്ഥം തെറ്റാണ്... അത് ശരിയാണ് എന്ന് താങ്കൾക്ക് വാദമുണ്ടെങ്കിൽ അതൊന്ന് തെളിയിക്കണം

*മറുപടി 01 :-* ഒരിക്കലും തെറ്റല്ല മലയാളത്തിൽ പറയുമ്പോൾ ശരി തന്നെയാണ്  ഇവിടെ  أعلمته  എന്നതിന്റെ മലയാളത്തിൽ ആശയമാണ് കൊടുത്തത് , അതായത് നിങ്ങൾ വാദിക്കുന്നു "എനിക്ക് അറിയിക്കപ്പെടും", ഞാൻ പറഞ്ഞു "എനിക്കത് അറിയും" അപ്പോൾ രണ്ടിലും നബി (സ്വ) ക്ക് അറിയുകയില്ലെന്ന വാദം ഇല്ല നിങ്ങൾക്കും ഇല്ല എനിക്കുമില്ല ,  അത് കൊണ്ട് തന്നെ ഞാൻ പറഞ്ഞതിൽ അല്ലാഹു അറിയിച്ച് കൊടുക്കുന്നു എന്ന ഉദ്ദേശം വെച്ചാൽ മതി എല്ലാം അല്ലാഹു അറിയിച്ച് കൊടുക്കുന്നതാണല്ലോ !  ഈയൊരടിസ്ഥാനത്തിൽ അറിയും എന്നാലും അറിയിക്കൽ എന്നാലും രണ്ടും വ്യത്യാസമില്ലല്ലോ!!!

*ദയൂബന്ധി ഖണ്ടനം 2 :-* നിങ്ങൾ ഇതിൽ من صلى علي എന്ന് തുടങ്ങുന്ന ഹദീഥ് തെളിവാക്കി വിദൂരത്ത് നിന്നും ഇസ്തിഗാസ ചെയ്യാമെന്ന് താങ്കൾ പറഞ്ഞു..ഏത്  ഇമാമാണ് ഈ ഹദീഥിന് ഇങ്ങനെ വ്യാഖ്യാനം നൽകിയത്..!?അതോ സ്വന്തം ഷറഹ് ആണോ..അങ്ങനെയാണ് എങ്കിൽ താങ്കൾ മുജ്തഹിദാണോ..!?

*• മറുപടി 02 :-* ഈയൊരു ഹദീസിന്റടിസ്ഥാനത്തിലാണ് ഇസ്തിഗാസ ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞിട്ടില്ല , ഈ ഹദീസിലൂടെ നബി (സ്വ) നാം നടത്തുന്ന സലാം കേട്ട് നബിതങ്ങൾ മടക്കുന്നു എന്നാണ് അല്ലാഹു റൂഹ് മടക്കിക്കൊടുക്കുന്നു വാസിത്വ ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ ! അപ്പോൾ നബി (സ്വ) നമ്മുടെ സലാം മാത്രമേ കേൾക്കുകയുള്ളൂ മറ്റൊരു കാര്യവും കേൾകൂല, അറിയൂല എന്നത് ദയൂബന്ധി വഹാബികളുടെ പൊട്ട വാദം മാത്രമാകുന്നു,  സ്വലാതും സലാമും നബിയുടെ ഖബറിങ്കലിൽ പോയിട്ടാണെങ്കിൽ നബിതങ്ങൾ (സ്വ)  നേരിട്ട് കേൾക്കുമെന്ന് നിങ്ങൾ തന്നെ സമ്മതിച്ച കാര്യമാണല്ലോ !  അപ്പോൾ ഹബീബായ (സ്വ) യുടെ ഖബറിങ്കലിൽ ചെന്ന് സലാം പറഞ്ഞ് മറ്റെന്തെങ്കിലും ഇസ്തിഗാസ നടത്തിയാൽ അത് നബി (സ്വ) കേൾക്കൂല എന്ന വാദം നിങ്ങൾക്കുണ്ടൊ  ??? ഉണ്ടെങ്കിൽ പറയുക ഖണ്ഡനം റെഡി !

നിങ്ങളുടെ വാദത്തിന്ന് കൂട്ട് പിടിച്ച മഹാനായ *ഇബ്നു ഹജരിനിൽ ഹൈതമി (റ)* തന്നെ  *ഇസ്തിഗാസ* പഠിപ്പിച്ചാൽ വിഷയം തീർന്നല്ലോ ! മഹാനവർകൾ സ്വഹീഹായ ഹദീസ് ഉദ്ധരിച്ച്  പഠിപ്പിക്കുന്നു   *"നബി (സ്വ) യെ കൊണ്ടും മറ്റും  ഇസ്തിഗാസ, തവസ്സുൽ, തവജ്ജുഹ് എന്നൊക്കെ പറയുന്നത് ഒരേ അർത്ഥത്തിൽ തന്നെയാണ് അവ തമ്മിൽ വ്യത്യാസമില്ല""*

*മാത്രവുമല്ല നിങ്ങൾ ഉദ്ധരിച്ച അതേ കിതാബിൽ തന്നെ അഥവാ ഷറഹുൽ ഹംസിയ്യയിൽ തന്നെ ഇബ്നു ഹജർ (റ)  പഠിപ്പിക്കുന്നു*

"നബി (സ്വ) യോടുള്ള സ്നേഹം കാരണം അല്ലാഹുവിന്റെ പൊരുത്തം ആഗ്രഹിക്കുകയും, ആസ്നേഹം കാരണം നബി (സ്വ) യുടെ ഔദാര്യം പ്രതീക്ഷിക്കുകയും ചെയ്യുന്ന ഇമാം ബൂസ്വൂരി (റ) നബിതങ്ങളെ വിളിച്ച്  കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവന്റെ സഹായ തേട്ടം നബി (സ്വ) യോട് നടത്തുകയും ചെയ്യുന്നു" എന്ന ഇമാം ബൂസൂരിയുടെ ഈ  വരികൾ പ്രമാണങ്ങളുടെ അകമ്പടിയോടെ  അംഗീകരിച്ച ഇബ്നു ഹജർ (റ) തന്റെ ഹംസിയ്യയുടെ വ്യാഖ്യാനമായ ഷറഹുൽ ഹംസിയ്യയിൽ  വിശദീകരിക്കുന്നു

*ഇഖ്ബാൽ മൗലവി ഷറഹുൽ ഹംസിയ്യയിലെ ഈ ഭാഗം കണ്ടിട്ടുണ്ടോ അംഗീകരിക്കുന്നുണ്ടോ  ????*

ദയൂബന്ധികളായ ആശയ ശ്രോതസ്സും, തൗഹീദിന്റെ വാഹകരുമായ  ഇബ്നു അബ്ദുൽ വഹാബ് തന്നെ "ഞങ്ങൾ ഹദീസ് മനസ്സിലാക്കാൻ സഹായം അവലംബമാക്കാറുള്ളത്  ബുഖാരിക്ക് ആധികാരിക വ്യാഖ്യാനം എഴുതിയ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)  ഇമാം ഖസ്ത്വല്ലാനി (റ) ആണെന്ന് പരിചയപ്പെടുത്തുന്നതായി കാണാൻ പറ്റും" ഇദ്ദേഹം  ദീൻ മനസ്സിലാക്കിയ,  അല്ലാമ *ഖസ്ത്വല്ലാനി (റ)*   തന്നെ ഹിജ് റ 893 ജമാദുൽ ഊല 28 ന്ന് രാത്രി റസൂലുള്ളാനോട് *രോഗശമനത്തിന്നും, ആഫിയത്തിന്നും വേണ്ടി  ഇസ്തിഗാസ നടത്തുന്നു* !!!!! പറയൂ ഈ ഖസ്ത്വല്ലാനി ഇമാം മുശ് രിഖും കാഫിറുമായോ ?????

*ദയൂബന്ധി ഖണ്ഢനം 03 :-* ഖബറിൽ നബി തങ്ങളുടെ ശരീരം തന്നെ ഹാജറാകുമെന്നും തങ്ങൾ നഗ്ന നേത്റങ്ങൾ കൊണ്ട് തന്നെ കാണുന്നുവെന്നും ഇബ്നു ഹജർ ഹൈതമി പഠിപ്പിച്ചു എന്ന് താങ്കൾ പറഞ്ഞു..ഈ പറഞ്ഞതിൻറെ ഉദ്ദേശ്യം എന്താണ്..!?

*• മറുപടി 03 :-* നബി (സ്വ) ക്ക് വ്യത്യസ്ഥ സമയത്ത് വ്യത്യസ്ഥ സ്ഥലങ്ങളിൽ  *ഹാജറാകാൻ* കഴിയില്ലെന്ന ദയൂബന്ധി വഹാബികളായ നിങ്ങളുടെ വാദത്തിന്റെ ഖബറടക്കം നടത്താൻ തന്നെ !!!  കാരണം ബഹുമാനപ്പെട്ട അണ്ടോണ ഉസ്താദിന്റെ നബി (സ്വ) ക്ക്  ഹാജറാകാൻ കഴിയുമെന്ന വാദം ശരിയല്ലെന്ന് താങ്കളെ പോലുള്ളവർ വീമ്പിളക്കിയിട്ടുണ്ടല്ലോ അത് പൊളിച്ചടുക്കാൻ തന്നെ !

*ഇബ്നു ഹജർ ഹൈതമി (റ) പഠിപ്പിക്കുന്നു :-*  "ഖബറിൽ പ്രത്യക്ഷപ്പെടുന്നത് യഥാർത്ഥ  നബി (സ്വ) ദാത്  (ശരീരം) തന്നെ ഹാജറാകുന്നു അല്ലാതെ (ഫോട്ടോയോ ചിത്രീകരണമോ അല്ല) ആ ശരീരം ഖബറാളി തന്റെ നഗ്ന നേത്രം കൊണ്ടാണ് കാണുന്നത്, അല്ലാഹുവിന്റെ കഴിവ് അപാരമാണെന്നതിന് വ്യക്തമായ തെളിവാണിത് ,അടുത്തും അകലെയുമായി ഭൂമിയുടെ നാനാ ഭാഗങ്ങളിൽ ഒരേ സമയം നിരവധി പേർ മരിക്കുന്നുണ്ടല്ലോ അവരെല്ലാം തന്നെ നബി (സ്വ) യെ അവരവരുടെ സമീപത്ത് ദർശിക്കുന്നു *ഒരേ സമയത്ത് വ്യത്യസ്ഥ സ്ഥലത്ത് വ്യത്യസ്ഥ രൂപങ്ങളിൽ നബി (സ്വ) യെ കാണുന്നതിനെ നിഷേധിക്കുന്നവർക്ക് ഖണ്ഡനമാണിത്* (കിതാബ് ചോദിച്ചാൽ നൽകും)

*ദയൂബന്ധി ഖണ്ഡനം :- 4* നിങ്ങൾ നബി തങ്ങളുടെ കഴിവിനെ വിവരിച്ചു..അതിൻറെ പരിധിയും ബർസഖീ ജീവിതത്തിൽ അത് അവശേഷിക്കുന്നു എന്നതിനും വ്യക്തമായ രേഖകൾ അഹ്ലു സുന്നയുടെ പണ്ഡിതർ പറഞ്ഞത് കാണിക്കാമോ .!?*

*• മറുപടി 4 :-*  പ്രവാചകർ (സ്വ) യുടെ പ്രത്യേകത ബർസഖി ലോകത്തില്ലെന്നോ ?  നബി (സ്വ) തന്നെ പഠിപ്പിക്കട്ടെ
"أن علمي بعد موتي كعلمي في الحياة"
"തീർച്ചയായും വഫാതിന്റെ ശേഷമുള്ള എന്റെ അറിവ്‌ ജീവിത കാലത്തുള്ള  അറിവ്‌ പോലെ ത്തന്നെ യാണ്"
ഇതിനേക്കാൾ വല്യ രേഖ വേണ്ടല്ലോ ?! കൂടാതെ അമ്പിയാക്കൾ ഖബറിൽ ജീവിക്കുന്നവരും , നിസ്ക്കരിക്കുന്നവരുമാണെന്നും ഹദീസിൽ വന്നിട്ടുണ്ട്

മാത്രവുമല്ല എന്റെ ജീവിതവും വഫാത്തും നിങ്ങൾക് ഖൈറാണ് വഫാതിന്ന് ശേഷം നിങ്ങളുടെ അമലുകൾ എനിക്ക് വെളിവാക്കപ്പെടുന്നുണ്ടെന്നും പഠിപ്പിച്ച ഹബീബ് (സ്വ) യുടെ കഴുവുകളും പ്രത്യേകതയും ബർസഖീ ലോകത്തുമുണ്ടെന്നാണ്

റസൂൽ (സ്വ)   ഇന്ന് ബർസഖി ലോകത്താണെന്ന് കരുതി റസൂൽ റസൂലല്ലാതാകുമോ , പ്രവാചകരുടെ കഴിവുകൾ അവിടന്ന് വഫാത്തോടെ മുറിഞ്ഞ് പോകുമെന്നൊ ഒരിക്കലുമില്ല ഇമാമീങ്ങൾ തന്നെ പഠിപ്പിക്കട്ടെ
لأن معجزة الأنبياء وكرامة الأولياء لا تنقطع بموتهم
"അമ്പിയാക്കളുടെ മുഹ്ജിസതും, ഔലിയാക്കളുടെ കറാമത്തും മരണത്തോടെ മുറിഞ്ഞ് പോകുകയില്ല"

ഇനി നിങ്ങളുടെ ആശയ ശ്രോതസ്സായ ഇബ്നു തയ്മിയ്യ തന്നെ പഠിപ്പിക്കട്ടെ :- 

ഇബ്നു തൈമിയ്യ തന്നെ -- സുന്നികൾ നടത്തുന്ന ഇസ്തിഗാസ വിമർശിക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ് -അംഗീകരിച്ചതായി കാണാൻ പറ്റും, ഹിജ്റ 17 ൽ   നബി(സ)യുടെ ഖബറിങ്കൽ വന്ന് മഴ ചോദിച്ച സംഭവം :- ഇമാം സുബ്കി(റ) അടക്കമുള്ള പണ്ഡിതന്മാർ ഇസ്തിഗാസക്ക് പ്രമാണമായി ഉദ്ദരിച്ച ഈ സംഭവത്തെ പറ്റി ഇബ്നു തൈമിയ്യ തന്നെ പറയട്ടെ

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره1 أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)
റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)  എന്ന് വിളിക്കുന്നത്) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട്  ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.
(ഇഖ്‌തിളാഅ് പേ: 372).

*ഇതൊക്കെ നബി സ്വ ക്ക് ബർസഖി ലോകത്ത് കഴിവില്ലാഞ്ഞിട്ടാണോ ഇസ്തിഗാസ നടത്തിയ ആൾക്ക് ഉത്തരം കൊടുത്തത്?????*

         സിദ്ധീഖുൽ മിസ്ബാഹ് (അബുൽ ബത്തൂൽ)
         8891 786 787

🌸_____________________✍🏻

സോഷ്യൽ മീഡിയയിലെ നമ്മുടെ ഇടപെടൽ ആലിമീങ്ങളെ തെറി പറയിപ്പിക്കുന്ന അവസ്ഥയിലേക്ക് വന്ന് പോകരുത്

https://youtu.be/1J2tZkf-N3Q

*സോഷ്യൽ മീഡിയയിലെ  നമ്മുടെ ഇടപെടൽ ആലിമീങ്ങളെ തെറി പറയിപ്പിക്കുന്ന അവസ്ഥയിലേക്ക് വന്ന് പോകരുത്*

അൽഹംദുലില്ലാഹ്!!  അള്ളാഹു ഖമറുൽ ഉലമക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ അവിടത്തെ ഈ അജയ്യമായ നേതൃത്വത്തിന് കീഴിലായി സുന്നത്ത് ജമാ അത്തിന് വേണ്ടി പ്രവർത്തിക്കാൻ തൗഫീഖ് നൽകട്ടെ - ആമീൻ

*ഉസ്താദവർകൾ പറഞ്ഞതെന്താണ് :-  പ്രചരിപ്പിച്ച രണ്ടേ കാൽ മിനുട്സ് ദൈർഘ്യമുള്ള വീഡിയോയുടെ രണ്ട് മിനുട്ട് മുമ്പ് മുതൽ കേട്ട് നോകൂ 05.34 ദൈർഘ്യമുള്ള ഭാഗം ഇതിലൂടെ കേട്ട് നോക്കൂ കാര്യങ്ങൾ ഏറെ മനസ്സിലാകും , ഉസ്താദവർകൾ പറയുന്നത് ഇങ്ങനെ പറഞ്ഞിട്ടാണ്👉🏻 :-   ""എല്ലാ സ്ഥലത്തും ഒരു പേടിയും കൂടാതെ അഹ്ലുസ്സുന്നയുടെ ആശയം വെട്ടിത്തുറന്ന് പറഞ്ഞ ഏറ്റവും വലിയ ശുജാഇയാണ് ബഹുമാനപ്പെട്ട ഈകെ ഹസൻ മുസ്ലിയാർ (ന:മ) അതേ ആശയം ഇന്നും നമ്മൾ തുടരുന്നുണ്ട്  ഖിയാമത്ത് നാൾ വരെ തുടരണം പക്ഷെ  എല്ലാ കാലത്തിനും ശൈലിയിൽ വ്യത്യാസം ഉണ്ടാവുമല്ലോ തർകുൽ മുവാലാതിൽ ഓരോ ശൈലിക്ക് വ്യത്യാസം ഉണ്ടാവുമല്ലോ    ബിദ്അത്തുകാരോട് സലാം പറയാൻ പാടില്ല പക്ഷെ ചില പ്രത്യേക സാഹചര്യത്തിൽ പറയേണ്ട അവസ്ഥ ഉണ്ടായാൽ എങ്ങനെ പറയണം എന്ന് നവവി ഇമാമിന്റെ അദ്കാറിൽ കാണാം ഇങ്ങനെ വിവരിച്ചാണ് ഉസ്താദവർകൾ പറഞ്ഞ് തുടങ്ങുന്നത് തന്നെ !!!*

അതായത് തൽകുൽ മുവാലാത്ത് തന്നെ വിഷയം

ബിദ് അത്തുകാരോട് നാം അകന്ന് നിൽക്കുക തന്നെ വേണം സലഫികൾ ഭീകരവാദികളാണ്

ബിദ് അത്തുകാർ മരണപ്പെടുമ്പോൾ ഉടൻ ഫെയ്സ്ബുകിൽ വാട്സപ്പിൽ അൽഹംദുലില്ലാഹ് എന്ന് പറഞ്ഞുള്ള ഇടപെടലുകൾ നമ്മുടെ ആലിമീങ്ങളെ തെറിപറയിപ്പിക്കുന്ന രീതിയിലേക്ക് എത്തിച്ചു !!!!;

>>>>അതല്ലാതെ അവരുടെ മരണത്തിൽ അൽഹ്മദുലില്ലാഹ് എന്നൊന്നും പറയാൻ പാടില്ലെന്നല്ലല്ലോ നാം ഇടപെടുന്ന ശൈലിയും രീതിയും മാറ്റപ്പെടുത്തണം സുന്നിസം മൂത്ത് വൈകാരികമായ  ഇടപെടലുകൾ സോഷ്യൽ മീഡിയകളിലൂടെ നടത്തുമ്പോൾ അത് നമ്മുടെ ആലിമീങ്ങളെ തെറിപറയിപ്പിക്കുന്ന അവസ്ഥയുണ്ടായാൽ അതിന്ന് കാരണക്കാർ നാം തന്നെയാകും

കേൾക്കുക - ഉസ്താദവർകളുടെ ഈ നിലപാടിൽ അടിയുറച്ച് നിന്ന് സുന്നത്ത് ജമാ അത്തിന്ന് വേണ്ടി പ്രവർത്തിക്കുക അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

✍🏻 സിദ്ധീഖുൽ മിസ്ബാഹ്

ആയിഷാബീവിയുടെ വിവാഹ പ്രായം" വിമർശകർക്കൊരു പ്രതികരണം :-


*"ആയിഷാബീവിയുടെ വിവാഹ പ്രായം" വിമർശകർക്കൊരു പ്രതികരണം :-"*

            ✍🏻സിദ്ധീഖുൽ മിസ്ബാഹ്

 • ആയിഷ ബീവി (റ) യെ ആറാം വയസ്സിൽ നബി (സ്വ) വിവാഹ ആലോചന നടത്തുകയും ഒമ്പതാം വയസ്സിൽ ദാമ്പത്യത്തിൽ ഏർപെട്ടു എന്നതാണ്  വല്യ കാര്യമായി കൊണ്ട് വരുന്ന വിമർശനം?

 • എന്നാൽ എന്തിന്ന് മുഹമ്മദ് സ്വ ജീവിച്ച 1400 വർഷം മുമ്പ് പോകണം 100 വർഷങ്ങൾക്ക് മുമ്പ് അതായത് 1880 ലെ ലോക രാജ്യങ്ങളിലെ വിവാഹ നിയമം പരിശോധിച്ച് നോക്കിയാൽ 90% വും 10 വയസ്സ് മാത്രമായിരുന്നു വിവാഹം കഴിക്കാനുള്ള വയസ്സ് ഇതേ കുറിച്ചെന്ത് പറയാനുണ്ട് ?

 • നാം ഇന്ന് ജീവിക്കുന്ന ഈ സമൂഹത്തിൽ പോലും 14 വയസ്സിൽ വിവാഹം നടന്ന് മക്കളുമായി കഴിയുന്ന സന്തുഷ്ട കുടുംബങ്ങളെ ധാരാളം കാണാൻ പറ്റും

 • ഇതൊക്കെ അറിഞ്ഞിട്ട് പോരെ 1400 വർഷങ്ങൾക്ക് മുമ്പത്തെ കാര്യം വിമർശിക്കാൻ !

 • ആയിഷ ബീവിയുടെ അന്നത്തെ ശാരീരിക പൃകൃതി ദാമ്പത്യ ജീവിതത്തിന്ന് പറ്റാത്തതായിരുന്നൊ ?  ❓

 • ഇതേ ആയിഷ ബീവിക്ക് തന്നെ മുഹമ്മദ് നബിക്ക് മുമ്പ് മറ്റൊരു വിവാഹാലോചന വന്നിട്ടുണ്ട് അപ്പോൾ തന്നെ കാര്യം വ്യക്തമല്ലേ  അസ്വാഭിവകമായി ഒന്നും തെന്നെ അക്കാലത്ത് ഉണ്ടായിട്ടില്ലെന്നത്

 • ഇവിടെ ഇത് പ്രാകൃത സംസ്കാരം എന്ന് പറയേണ്ടത് വിമർശനം ഉന്നയിക്കുന്ന നിങ്ങളാണോ ??? വിവാഹം ചെയ്യപ്പെട്ട ആയിഷ ബീവിക്ക് അങ്ങനെ തോന്നിയോ ???? കെട്ടിച്ച് കൊടുത്ത സ്വന്തം പിതാവിന്ന് തോന്നിയോ ???? ആ നൂറ്റാണ്ടിലോ അടുത്ത നൂറ്റാണ്ടിലോ ആർക്കെങ്കിലും അങ്ങനെ തോന്നിയോ ????

 • കാരണം !  അന്നത്തെ സംസ്കാരം നേരിട്ട് കണ്ടവരോ കണ്ടവരെ അറിഞ്ഞവരോ കാണാത്ത അസ്വാഭാവികതയും പ്രാകൃത സംസ്കാരവും നിങ്ങൾക്കെങ്ങനെ കിട്ടി ? എങ്ങനെ മനസ്സിലാക്കി👆🏻👆🏻❓❓
 • തിരു നബി സ്വ യുടെ ധാരാളം ഹദീസുകൾ റിപ്പോർട് ചെയ്ത  ആയിഷ (റ) എവിടെയെങ്കിലും അവരുടെ ദാമ്പത്യത്തെ മോശമാക്കിപ്പറഞ്ഞോ ????

 • കെട്ടിച്ച് കൊടുത്ത ആയിഷാ ബീവിയുടെ മാതാപിതാക്കൾക്ക് തോന്നാത്ത അസ്വാഭാവികത  എന്തിനാണ് വിമർശകരേ നിങ്ങൾക്ക് ????

 •  അക്കാലത്തുള്ള ആ നാട്ടിലെ സാധാരണ  വിവാഹ പ്രായം എത്രയായിരുന്നു ? അന്നത്തെ ഒരു വയസ്സ് കണക്കാക്കിയിരുന്ന ദിവസ ദൈർഘ്യവും ഇന്നത്തെ വർഷത്തിലെ ദിവസ ദൈർഘ്യവും ഒരു പോലെയാണോ ?  അറിയാൻ താൽപ്പര്യമുണ്ട് ??

 • പ്രവാചകന്ന് മുമ്പ് ആയിഷ ബീവിക്ക് മറ്റൊരാലോചന വന്നെങ്കിൽ എന്ത് കൊണ്ട് അങ്ങനെ ഉണ്ടായി എന്ന് ചിന്തിച്ചിട്ടുണ്ടോ ?❓

 • 06 വയസ്സിൽ വിവാഹമെന്ന ഉടമ്പടി മാത്രമേ നടന്നിട്ടുള്ളൂ എന്നും ദാമ്പത്യ ജീവിതം തുടങ്ങിയത് ഒമ്പതാം വയസ്സിലാണെന്ന കാര്യം മനപ്പൂർവ്വം മറന്ന് പോയതോ ? അതോ വിട്ട് കളഞ്ഞതാണോ ? 

▶️ *ഇത്തരം ആരോപണമുന്നയിക്കുന്ന ക്രൈസ്തവ സഹോദരന്മാരോടായി ചില കാര്യങ്ങൾ????*

 • തങ്ങളുടെ ദൈവ മാതാവിന്റെ വിവാഹം നിശ്ചയിച്ചപ്പോഴുള്ള  പ്രായവും വരൻ ജോസഫിന്റെ പ്രായവുമൊക്കെ അന്വേഷിക്കുന്നത് നന്നായിരിക്കും.

വേദപണ്ഡിതനായ ബാബുപോൾ ജോസഫിനെക്കുറിച്ച് വിവരിക്കുന്നത് നോക്കൂ: സ്വദേശം ബേത്‌ലഹേം, 40-ാം വയസ്സിൽ ആദ്യ വിവാഹം. 49 കൊല്ലം നീണ്ടു നിന്ന ആ ദാമ്പത്യത്തിൽ ആറ് മക്കൾ; നാലാണും രണ്ട് പെണ്ണും. യാക്കോബാണ് ഏറ്റവും ഇളയത്. പെൺകുട്ടികൾ വിവാഹിതർ. ആൺമക്കളിൽ രണ്ട് പേർക്ക് ആശാരിപ്പണി. യാക്കോബിന്റെ കൂടെ ആയിരുന്നു താമസം. മൂന്ന് വയസ്സ് മുതൽ ദേവാലയത്തിൽ വളർന്ന മർയം എന്ന കന്യകയ്ക്ക് അവളുടെ 12-ാം വയസ്സിൽ (14 എന്ന് ചിലർ) യഹൂദരിൽ നിന്ന് പുരോഹിതന്മാർ വരനെ തേടി. യഹൂദ്യയിലെല്ലാം വിളംബരം ഉണ്ടായി. ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു (വേദ ശബ്ദ രത്‌നാകരം ബൈബിൾ നിഘണ്ടു, ഡി. ബാബുപോൾ പേ: 270).

ഉദ്ധൃത വിശദീകരണത്തിൽ നിന്ന് ചുരുങ്ങിയത് 89 വയസ്സെങ്കിലും പ്രായമുള്ള പടുവൃദ്ധനായ ജോസഫാണ് 12 വയസ്സുള്ള കന്യാമറിയത്തെ വിവാഹം കഴിച്ചതെന്ന് വ്യക്തമാകും.

*യഹൂദന്മാരുടെ ഗ്രന്ഥത്തിൽ വിവാഹ പ്രായം 03 വയസും ഒരു ദിവസവും ആണെന്ന് കാണാൻ പറ്റും*

*അതായത് ഇസ് ഹാഖ് വിവാഹം ചെയ്തത് 03 വയസുള്ള റബേഖയേ ആയിരുന്നു*

*ഇത് യുക്തിക്ക് നിരക്കുന്നതാണോ? ???*

         *സിദ്ധീഖുൽ മിസ്ബാഹ്*
           8891 786 787
💙_________________________🌺

തബ്ലീഗീ അവാന്തര വിഭാഗത്തിന്റെ ഡെൽഹി സമ്മേളനവും കോവിഡ് ബാധയും :- വർഗ്ഗീയ വൽക്കരിക്കരുത് ! വീഴ്ചകൾ വന്നിട്ടുണ്ട്!!!

*✍🏻തബ്ലീഗീ അവാന്തര വിഭാഗത്തിന്റെ ഡെൽഹി സമ്മേളനവും കോവിഡ് ബാധയും :-  വർഗ്ഗീയ വൽക്കരിക്കരുത് ! വീഴ്ചകൾ വന്നിട്ടുണ്ട്!!!*📰

02/04/2020 - സിദ്ധീഖുൽ മിസ്ബാഹ്

"വീഴ്ചകളെ വിലയിരുത്താം പക്ഷെ കോവിഡ് ബാധിതയെ മതവൽക്കരിക്കുന്നത് ശരിയല്ല" മതം നോക്കിയല്ല കൊറോണ വരുന്നത്

ഡെൽഹി നിസാമുദ്ദീനിലെ തബ് ലീഗീ ആസ്ഥാനമായ മർകസിൽ ഒരുമിച്ച് കൂടിയ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് 19 ബാധിച്ച വാർത്തയാണ് മാധ്യങ്ങൾ എമ്പാടും ചർച്ചാ വിഷയമാക്കുന്നത്

*ആദ്യമായി ആരാണ് ഈ തബ് ലീഗികൾ !*  ഇസ്ലാം മതത്തിലെ ഭൂരിപക്ഷ വിശ്വാസികളായ സുന്നി വിഭാഗത്തിൽ നിന്ന് വ്യതിചലിച്ച് കൊണ്ട് സലഫിസത്തിന്റെ മറു വശമെന്നോണം 1926-27 ഇൽ ഉത്തരേന്ത്യയിൽ രൂപപ്പെട്ട പ്രസ്ഥാനമാണിത്, ഉത്തരേന്ത്യൻ സുന്നി പണ്ഡിതർ തുടക്കത്തിൽ തന്നെ  ഇവരുടെ പിഴച്ച വാദങ്ങളെ എതിർത്തിരുന്നു, 1964- ൽ വിശ്വാസപരമായി പിഴച്ച സംഘടനയാണ് തബ്‌ലീഗ് ജമാഅത്ത് എന്ന്  കേരളത്തിലെ സുന്നി ആലിമീങ്ങൾ ഫത് വ പുറപ്പെടുവിക്കുകയും  ചെയ്തിരുന്നു, കേരളത്തിലെ സുന്നി ഉലമാക്കളുടെ ജാഗ്രത കാരണം  കേരളത്തിൽ വളരെ കുറവാണ് ഇവരുടെ സ്വാധീനം , ഇവരെ പോലെ വഹാബി , അഹ് ലേ ഹദീസ് , മുജാഹിദ്, സലഫി, ജമാഅത്തെ ഇസ്ലാമി , ഖാദിയാനി, അഹ്മദിയാക്കൾ, ചേകനൂരികൾ പോലുള്ള ധാരാളം പിഴച്ച അവാന്തര വിഭാഗങ്ങൾ വേറെയും ഇന്ത്യയിൽ കാണാം  , തബ് ലീഗികൾ ജമാ അത്ത് എന്ന പേരിൽ   40 ദിവസം  , 3 ദിവസം  പോലുള്ള ചില കാലയളവുകൾ നിശ്ചയിച്ച് പ്രത്യേക സംഘം  പല നാടുകളിലേക്കും ഊരു ചുറ്റുന്ന പരിപാടി നടത്താറുണ്ട് പ്രത്യേകിച്ച് സമുദായത്തിന്ന് ഒരു നേട്ടവുമില്ലാത്ത ഇത്തരം ജമാ അത്ത് നിശ്ചിത സ്ഥലത്ത് ക്യാമ്പ് ചെയ്ത് സുന്നികളുടെ പള്ളികളിലേക്കൊക്കെ വരുന്നതായി കാണാൻ പറ്റും .

ഇന്ത്യയിലെ ഭൂരി പക്ഷ ഇസ്ലാം മത വിശ്വാസികളായ  സുന്നി വിഭാഗങ്ങൾ മാർച് ആദ്യ വാരം തന്നെ സർക്കാർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ പാലിച്ച് പോന്നു, ആഗോള തലത്തിൽ നോക്കുകയാണെങ്കിൽ പരിശുദ്ധ ഭൂമിയെന്ന് വിശ്വസിക്കുന്ന മക്കയിലും മദീനയിലും സന്ദർശകരെ വിലക്കിയിരുന്നു ,മറ്റ് ഇസ്ലാമിക രാജ്യങ്ങൾ പൂർണ്ണമായും നിയമങ്ങൾ കർശനമാക്കിയിരുന്നു,  കേരളത്തിലും   ലോകത്ത് തന്നെ പ്രസിദ്ധിയാർജ്ജിച്ച ലക്ഷങ്ങൾ പങ്കെടുക്കുന്ന കാരന്തൂർ മർകസ് സമ്മേളനം, അതിന്റെ പ്രചരണ പരിപാടികൾ ,  ആയിരങ്ങൾ പങ്കെടുക്കുന്ന SSF പ്രോഫ്സമ്മിറ്റ് ,പോലുള്ള ധാരാളം സുന്നി  സമ്മേളനങ്ങൾ മാറ്റി വെച്ചിരുന്നു, ഇരു സമസ്തയുടെ കീഴിലുള്ള മദ്രസകൾക്ക് പൂർണ്ണമായി അവധി കൊടുത്തു , ആഴ്ചയിൽ പള്ളിയിൽ ഒരുമിച്ച് കൂടുന്ന ജുമുഅ നമസ്കാരം ഒഴിവാക്കി ,ബാങ്ക് വിളിക്കുമ്പോൾ വീട്ടിൽ വെച്ച് നിസ്ക്കരിക്കാൻ കൽപ്പിച്ചു ,  ഇത്യാതി ജന സമ്പർക്കം പുലർത്തുന്ന അരോഗ്യ വിഭാഗം നിർദ്ദേശിച്ച  എല്ലാ കാര്യങ്ങളും അക്ഷരം പ്രതി അനുസരിച്ചു.

*കാരണം ! പകർച്ച വ്യാധി പ്രതിരോധത്തിന്ന് " ലോക്ക് ഡൗണും  സോഷ്യൽ ഡിസ്റ്റൻസും കീപ് ചെയ്യണമെന്നത്   പ്രവാചകർ (സ്വ) യുടെ കൽപ്പനയും സ്വഹാബത്തിന്റെ ചര്യയുമാണ്  മത വിശ്വാസികൾക്ക് പാലിക്കാനുള്ളത്*

 • ഏതെങ്കിലും പ്രദേശത്ത് പ്ലേഗ് പോലോത്ത ഏത് പകർച്ച വ്യാധികൾ ഉണ്ടായാലും  അവിടെനിന്ന് ആരും പുറത്തേക്കുപോകുകയോ പുറത്തുനിന്ന് ആരും അവിടേക്ക് പോകുകയോ ചെയ്യരുത്  എന്ന തിരുവചനത്തില്‍ എല്ലാ പകര്‍ച്ചവ്യാധികള്‍ക്കും ബാധകമാകുന്ന ശക്തമായ നിര്‍ദ്ദേശമാണുള്ളത്. *(അഥവാ ഇന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ച ലോക് ഡൗൺ)*

തിരുചര്യ ഫോളൊ ചെയ്യണമെന്നത് ഓരോ മുസൽമാന്റെയും ബാധ്യതയാണ്   എന്ത് കൊണ്ട് പ്രവാചകർ (സ്വ) പഠിപ്പിച്ച ലോക്ഡൗൺ *ഇവർ തബ് ലീഗികൾ പാലിച്ചില്ല !* മഹാമാരികൾ സമൂഹത്തിൽ പടർന്ന് പിടിക്കുമ്പോൾ ഒരു വിശ്വാസി സ്വീകരിക്കേണ്ട നിലപാടുകൾ ഇസ്ലാം വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്, ഇത് പാലിക്കപ്പെടാതെ സമ്മേളനം നടത്തിയത് തിരു ചര്യയോട് ഇവർ കാട്ടുന്ന അവജ്ഞ തന്നെയാകുന്നു,  രാജ്യത്ത് ജനുവരി 30 ന് തന്നെ ആദ്യ കോവിഡ് കേസ് നിലവിൽ വന്നിരുന്നു , മാർച് ആദ്യ വാരം വൈറസ് പകരാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നുമൊക്കെ മീഡിയകളിൽ ചർച്ചയായിരുന്നു ഇങ്ങനെയുള്ള ഒരു സമയത്ത് സമ്മേളനം മാറ്റി വെക്കണമായിരുന്നു, കോലാലം പൂരിൽ നിന്നും മറ്റും വിദേശികൾ വരെ സമ്മേളനത്തിന്ന് പങ്കെടുത്തിരുന്നു , മലേഷ്യയിൽ കോവിഡ് കേസ് റിപ്പോർട് ചെയ്തിട്ടും , അവിടെയുണ്ടായവരെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത് കടുത്ത തെറ്റ് തന്നെയാണ് ,  കൂടാതെ മാർച്ച് 13 ന് സമ്മേളനം അവസാനിച്ചുവെന്ന് പറയുന്നുവെങ്കിലും  എന്ത് കൊണ്ട് വേഗം തന്നെ സമ്മേളനത്തിൽ പങ്കെടുത്തവർ തിരിച്ച് പോയില്ല 3500 പേരിൽ 1000 പേർ ഒഴികെ ബാക്കിയുള്ളവർ  മടങ്ങിപ്പോയതെന്ന് അറിയാൻ കഴിഞ്ഞത് !  ഡെൽഹിയിൽ 16 ന് ശേഷമാണ് കർശനമായ വിലക്കുകൾ വന്നിരുന്നത് , ഇതിന്ന് ശേഷമായിരുന്നു തബ്ലീഗീ ആസ്ഥാന സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് തിരിച്ച് പോകാനുള്ള നടപടികൾ കുറച്ചെങ്കിലും ചെയ്തത് !  ഇതാവട്ടെ ഡെൽഹി സർക്കാറോ പോലീസൊ ചെവി കൊണ്ടില്ലെന്നത് സർക്കാറിന്റെ വീഴ്ചയാണ് , ജനത കർഫ്യു കഴിഞ്ഞിട്ടാണ് ഡിസ്റ്റ്രിക്ട് മജിസ്റ്റ്രേറ്റിനും, ഡെൽഹി പോലീസ് സൂപ്രണ്ടിനും  മുമ്പാകെ ഇവർ മടങ്ങിപ്പോകാനുള്ള സൗകര്യം ഉണ്ടാക്കി അപേക്ഷ നൽകിയിട്ടും  സർക്കാറിന്റെ ഭാഗത്ത് അനുകൂലമോ പ്രതികൂലമോ ആയ നടപടികൾ ഉണ്ടായിട്ടില്ലെന്നത് *സർക്കാറിന്റെ വീഴ്ച തന്നെയാണ്, ഇവരുടെ ആസ്ഥാന മന്ദിരത്തിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു പോലീസ് സ്റ്റേഷനെന്നതും കൗതുകം തോന്നുന്നു.

▶️കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച് തബ്ലീഗികൾക്കെതിരെ FIR എടുത്തതും ആസ്ഥാനം സീല് വെച്ചതും ശരി തന്നെ ! പക്ഷെ !!
ഇവർക്കെതിരെ മാത്രമായി FIR എടുത്തത് നീതീകരിക്കാൻ കഴിയുന്നതല്ല !,  കാരണം മാര്‍ച്ച് 15നായിരുന്നു ലണ്ടനില്‍ നിന്നെത്തിയ ശേഷം ബോളിവുഡ് ഗായിക കനികാ കപൂര്‍ ലഖ്‌നോവിൽ രാഷ്ട്രീയക്കാരെയും ഉന്നതരെയും വിളിച്ച് പാര്‍ട്ടി നടത്തിയത് എം.പിമാരും എം.എല്‍.എമാരും അടക്കം 300ലധികം പേര്‍ പങ്കെടുത്തിരുന്നു, പിന്നാലെ കനികക്ക് കൊറോണ സ്ഥിരീകിക്കുകയും ചെയ്തു, കൊറോണ പ്രോട്ടോക്കോൾ കർശനമാക്കി പ്രധാന മന്ത്രിയുടെ കർഫ്യു മാർച് 22 നായിരുന്നു, ഈ കർഫ്യു തീരുന്ന സമയം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ 100 ലധികം വരുന്ന ജനങ്ങൾ ഒരുമിച്ച് കൂടി മണി മുട്ടി വൈകുന്നേരം തെരുവിൽ ഇറങ്ങിയതിനെ സർക്കാർ എങ്ങനെ വിലയിരുത്തി? , ഉത്തർ പ്രദേശ് മുഖ്യ മന്ത്രിയും കൂട്ടരുമടങ്ങുന്ന 50 പേർ അയോധ്യ രാമക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയത് പ്രധാന മന്ത്രിയുടെ കർഫ്യു പ്രഖ്യാപിച്ച് 10 മണിക്കൂർ കഴിഞ്ഞായിരുന്നു , പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിപ്പിച്ചത് മാര്‍ച്ച് 23നാണ്,  അതായത് ജനതാ കര്‍ഫ്യൂ കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം  ഡല്‍ഹിയില്‍ കെജ്‌റിവാള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം, ഈസമയമൊക്കെയും കൊറോണ പ്രോട്ടോക്കോളുണ്ടായിരുന്നു. എം.പിമാര്‍ക്ക് കൊറോണ പ്രത്യേക ഇളവുകൾ നൽകിയിട്ടുണ്ടോ ?
മാര്‍ച്ച് 20നാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍
രാജിവയ്ക്കുന്നത്, പിന്നാലെ ബി.ജെ.പി സര്‍ക്കാറിന്റെ അധികാരമേല്‍ക്കലും ആഘോഷങ്ങളും കൂടിച്ചേരലുകളും നടക്കുന്നത് കൊറോണ പ്രോട്ടോക്കോള്‍ നിലനില്‍ക്കുമ്പോൾ തന്നെയല്ലെ ? 
കൊറോണ കാരണം നിയമസഭാ സമ്മേളനം കമല്‍നാഥ് നീട്ടിവച്ചപ്പോള്‍ ഗവര്‍ണറും കോടതിയും ഉടന്‍ ചേരാൻ  ഉത്തരവിട്ടത് ശരിയാണോ ? ഇങ്ങനെയൊക്കെ വ്യക്തമായ നിയമ വിലക്കുകൾ നേതൃ നിരയിൽ തന്നെ ഉണ്ടായിട്ടും അതിനോടൊക്കെ മൃതു സമീപനം പാലിച്ച സർക്കാർ തബ് ലീഗികൾക്കെതിരെ മാത്രമായി FIR എടുത്തത് മതവൽക്കരിക്കാനായിരുന്നോ ? തബ്ലീഗികളെ ന്യായീകരിക്കുകയല്ല അവരുടെ ഭാഗത്ത് വന്ന തെറ്റ് തന്നെയാണ് അത് മുകളിൽ വിശദീകരിച്ചിട്ടുണ്ടല്ലോ ! ഇവിടെ ഒരു വിഷയത്തെ സർക്കാർ സമീക്കുന്നത് കാണുമ്പോൾ ജനാധിപത്യ ഇന്ത്യയിൽ ജീവിക്കുന്ന ജനങ്ങൾക്ക് നിയമവാഴ്ചയിലെ വിശ്വാസമാണ് നഷ്ടപ്പെട്ട് പോകുന്നത്.

*കൊറോണയെ മതവൽക്കരിക്കാതെ തെറ്റുകളെ തെറ്റായി കണ്ട് അതാരായാലും നടപടി എടുക്കാൻ ബന്ദപ്പെട്ട സർക്കാർ തയ്യാറാകണം , ജാതിമത ഭേതമന്യേ എല്ലാവരെയും ഒരുമിച്ച് നിർത്തി ഈ മഹാമാരിയെ പ്രതിരോധിക്കാ‌ൻ കേന്ദ്ര സംസ്ഥാന സർക്കാർ മുൻ കൈ എടുക്കുക.*

🖋️    *സിദ്ധീഖുൽ മിസ്ബാഹ്*
                02/04/2020
                8891 786 787
💙________________________🌸🥀✍🏻

മഹാന്മാരുടെ ഖബറിന് മുകളിൽ എടുപ്പ്,ചുറ്റുമതിൽ, മഖാം, ഖുബ്ബ പോലോത്തത് പണിയാമോ?

*മഹാന്മാരുടെ ഖബറിന് മുകളിൽ എടുപ്പ്,ചുറ്റുമതിൽ, മഖാം, ഖുബ്ബ പോലോത്തത് പണിയാമോ?*✍🏻

(01) :- "ഇമാം നവവി (റ) പഠിപ്പിക്കുന്നു :- "മുസ്ലിംകളുടെ ബാഹുല്യം കാരണം മദീനാ പള്ളി വിപുലീകരിക്കേണ്ടി വന്നപ്പോൾ നബി (സ്വ) , ഉമർ (റ) ,എന്നിവർ  അന്ത്യ വിശ്രമം കൊള്ളുന്ന ആയിഷ ബീവി (റ) യുടെ വീടുൾപ്പെടെ നബി (സ്വ) യുടെ മറ്റു ഭാര്യമാരുടെ വീടുകളടക്കമുള്ള സ്ഥലം സ്വഹാബാക്കളും താബിഉകളും പള്ളിയിലേക്ക് കൂട്ടിയെടുക്കുകയുണ്ടായി. ഖബറുകൾക്ക് ചുറ്റും ഉയർന്ന മതിൽ കെട്ടുകളുണ്ടാക്കി"
(ശർഹു മുസ്ലിം വാ :5 പേജ് :14)

(02) :- ബഹു: മുഹമ്മദ് ഹബീബുശ്ശിൻഖീത്വി (റ) പറയുന്നു: " നബി (സ്വ) നേരത്തെ അറിയിച്ച പ്രകാരം അവിടത്തെ പുണ്യ ശരീരം മറവ് ചെയ്യപ്പെട്ടത് എടുപ്പിന്ന് താഴെയായിരുന്നു . ഉമർ (റ) മഹതിയായ ആയിഷ (റ) യോട് ആ എടുപ്പിന്ന് താഴെ രണ്ട് കൂട്ടുകാരോട്  കൂടെ തന്നെയും മറവ് ചെയ്യപ്പെടാൻ സമ്മതം ചോദിച്ചിരുന്നു , മാത്രമല്ല എടുപ്പിന്ന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചപ്പോൾ താബിഉകളുടെ ഇജ്മാഅ് (ഏകോപനം) പ്രകാരം വീണ്ടും ആ എടുപ്പ് പുനർ നിർമ്മാണം ചെയ്യപ്പെടുകയാണുണ്ടായത് . *"ഇതിൽ നിന്നും പൊങ്ങച്ചത്തിന്ന് വേണ്ടിയല്ലാതെ ഖബറിന് മുകളിൽ എടുപ്പുണ്ടാക്കുന്നതും എടുപ്പിന്ന് താഴെ മറവ് ചെയ്യുന്നതും വ്യത്യാസമുണ്ടെന്ന് പറഞ്ഞ് എടുപ്പുണ്ടാക്കൽ ജാഇസ് (അനുവദനീയം) അല്ലെന്ന് വാദിക്കുന്നത് നിരർത്ഥകമാണെന്നും വ്യക്തമായി."*
(സാദു മുസ്ലിം വാള്യം 2, പേജ് 33)

മുകളിൽ 👆🏻 പറഞ്ഞ രണ്ട് കാര്യങ്ങളിൽ നിന്നും നബി (സ്വ) , ഉമർ , അബൂബക്കർ (റ:അ) എന്നിവരുടെ ഖബർ സ്വഹാബത്തിന്റെ ഏകോപന അഭിപ്രായത്തോടെ  എടുത്തത് ഒരു ബിൽഡിംഗിനകത്താണെന്ന് വ്യക്തമായി ! "ഖബറിന് മുകളിൽ കെട്ടിടം ഉണ്ടാക്കരുത്" എന്ന ഹദീസ് ഉദ്ധരിച്ച് ദുർവ്യാഖ്യാനം ചെയ്യുന്നവർക്ക് ഇതിൽ നിന്നും വലിയ പാഠം ഉൾക്കൊള്ളാം  കാരണം  ഖബറിന്മേൽ കെട്ടിടം വരുന്നതും കെട്ടി ഉയർത്തിയ ബിൽഡിംഗിനകത്ത് ഖബർ ഉണ്ടാകുക എന്നതും നിയമം ഒന്ന് തന്നെയല്ലേ !

(03) :- "ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ് ഹാബില്‍ ഖുബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച *സുന്നത്തായ പ്രവര്‍ത്തിയാകുന്നു.* കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400)
*(ഇബാറത്ത്* :- قال الشيخعبد الغنى النابلسى فى كشف النور عن اصحاب القبور ما خلاصته ان البدعة الحسنة الموافقة لمقصود الشرع تسمى سنة فبناء القباب على قبور العلماء والأولياء والصلحاء ووضع الستور والعمائم والثياب على قبورهم امر جائز إذا كان القصد بذلك التعظيم فى أعين العامة حتى)

(04) :- *സലഫുസ്വാലിഹീങ്ങള്‍*  പ്രസിദ്ധരായ മശാഇഖുമാരുടെയും ഉലമാക്കളുടെയും ഖബറുകളുടെ മേല്‍ എടുപ്പുണ്ടാക്കുന്നത് മുബാഹ് (അനുവദനീയം) ആയി പരിഗണിച്ചിരുന്നു. കാരണം ജനങ്ങള്‍ക്ക് അവിടെ സിയാറത്ത്‌ ചെയ്യുന്നതിനും അവിടെ ഇരിക്കുന്നതിനുമുള്ള സൌകര്യത്തിനു വേണ്ടിയാണ് (മിർഖാത് ഷറഹ് അല്‍ മിഷ്ഖാത്, വാള്യം 4, പേജ് 6)
*(ഇബാറത്ത്* :- وقد أباح السلف البناء على قبر المشايخ والعلماء المشهورين ليزورهم الناس ويستريحوا بالجلوس فيه)

*(05) :- സ്വഹാബത്തിന്റെ കാലത്ത് തന്നെ ഉസ്മാനുബ്നു മള് ഊൻ റ വിന്റെ ഖബർ  യുവാക്കളിൽ ഏറ്റവും വലിയ ചാട്ടക്കാരൻ ചാടിക്കടക്കുമാം വിധം ഉയരത്തിലുള്ള ഖബർ ഉണ്ടായിരുന്നു എന്ന് ബുഖാരിയിൽ കാണാം*

وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181

ഈ ഹദീസിനെ വിശദീകരിച്ച് കൊണ്ട് ഫത് ഹുൽ ബാരിയിൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പഠിപ്പിക്കുന്നു

وفيه جواز تعلية القبر ورفعه عن وجه الأرض :فتح الباري 3/286

*"ഈ ഹദീസില്‍ തഹ് ലിയതിൽ ഖബർ (ഖബർ വലിയ നിലയിൽ ഉയരുക) എന്നതിനും , ഭൂമിയിൽ നിന്ന് അൽപ്പം ഉയർത്തുക എന്നതിനും തെളിവുണ്ട്"*
(ഫത്ഹുല്‍ ബാരി 3/286)

(06) :-  സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പ്രമുഖ സ്വഹാബി വര്യൻ ത്വൽഹത്തുബ്നു ഉബൈദില്ലാഹി (റ) *70000 ദിർഹം കൊടുത്ത് വാങ്ങിയ വീട്ടിലാണ് അദ്ദേഹത്തിന്റെ ഖബർ ഉള്ളത്.*
ഒരു സംഘം പണ്ഡിതന്മാരും സ്രേഷ്ഠവാന്മാരുമായ ആളുകളും അവർക്ക് വല്ല പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടയാൽ ത്വൽഹത്ത് (റ) വിന്റെ ഖബർ ലക്ഷ്യം വെച്ച് പോവുകയും അവരുടെ മേൽ സലാം പറഞ്ഞ് ആ സന്നിധിയിൽ വെച്ച് ദുആ നിർവ്വഹിക്കാറുണ്ടായിരുന്നു. അതിനാൽ ഉത്തരം ലഭ്യമാവുന്നത് അറിയുമായിരുന്നു .   പഴയ കാലത്തെ നമ്മുടെ ഷൈഖുമാർ അവരുടെ പൂർവ്വികരിൽ നിന്ന് ഇപ്രകാരം ചെയ്തിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട് (അൽ അഹാദു വൽ മസാനി : ഇബ്നു അബീ ആസ്വിം (റ) 1/163)

*(ഇബാറത്ത് :-)* طَلْحَةُ بْنُ عُبَيْدِ اللَّهِ. . . مِنْ ذَلِكَ الْمَوْضِعِ فَاشْتُرِيَ لَهُ دَارٌ بِسَبْعِينَ أَلْفَ دِرْهَمٍ وَهِيَ الَّتِي فِيهَا قَبْرُهُ بِحَضْرَةِ الْهِجْرَتَيْنِ وَقَدْ رَأَيْتُ جَمَاعَةً مِنْ أَهْلِ الْعِلْمِ وَأَهْلِ الْفَضْلِ إِذَا هُمْ أَخَذَهُمْ أَمْرٌ قَصَدَ إِلَى قَبْرِهِ فَسَلَّمَ عَلَيْهِ وَدَعَا بِحَضْرَتِهِ، وَكَانَ يَعْرِفُ الْإِجَابَةَ، وَأَخْبَرَنَا مَشَايِخُنَا قَدِيمًا أَنَّهُمْ رَأَوْا مَنْ كَانَ قَبْلَهُمْ يَفْعَلُهُ، ْ)
الأحاد والمثاني... ... ( 1/163)....... لابن أبي عاصم

*ഖുബ്ബകൾ :-* മഹാന്മാരുടെ ഖബറിന് മുകളിൽ ഖുബ്ബ പണിയൽ പുണ്യ കർമ്മമാണ്

ഇബ്നു ഹജർ (റ) പഠിപ്പിക്കുന്നു :- തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്ന് നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവ്വഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. പൊതുശ്‌മശാനമല്ലാത്തതിൽ പണ്ഡിതൻ പോലെയുള്ളവരുടെ ഖബ്‌റിനു മുകളിൽ ഖുബ്ബപോലെയുള്ളത് നിർമ്മിക്കുന്നതും ഉദാഹരണമാണ്. (തുഹ്ഫ. 7/5)

♦️സ്വഹാബിയായ മുആവിയ (റ) ഡമസ്കസിലുള്ള ഖബറിന്മേൽ വലിയ എടുപ്പുണ്ട് (മുറൂജുദ്ദഹബ് 3/11)

♦️അബൂസുഫ്യാൻ (റ) മദീനയിലെ ഖബറിന് മുകളിൽ ഖുബ്ബ എടുത്തിട്ടുണ്ട് (സീറത്തുന്നബവിയ്യ ഇബ്നു ഹിശാം /2201)

♦️സ്വഹാബി പ്രമുഖനായ ഹംസ (റ) വിന്റെ ഖബറിന് മുകളിൽ ഖുബ്ബ ഉണ്ടായിരുന്നു (വഫാഉൽ വഫാ 3/921)

♦️മറ്റൊരു സ്വഹാബിയായ ത്വൽഹ (റ) യുടെ ഖബറിന് മുകളിൽ എടുപ്പുണ്ടായിരുന്നു (ഇബ്നുൽ അസീർ : ഉസ്ദുൽ ഗാബ 3/61)

♦️ഹസനി (റ) വിന്റേയും അവിടത്തെ ഉപ്പാപ്പയായ അബ്ബാസ് (റ) വിന്റെയും ഖബറുകൾ ഒരു ഖുബ്ബക്ക് താഴെ ആയിരുന്നു (ഇമാമുദ്ദീനുൽ ആമുരി (റ) അരിയാളുൽ മുസ്തത്വാബ പേജ് : 73)

♦️നബി (സ്വ) യുടെ മകൻ , ഇബ്രാഹീം (റ) , സ്വഹാബിയായ അഖീലുബ്നു അബീ ത്വാലിബ് (റ) , ഇമാം മാലിക് (റ) തുടങ്ങിയവരുടെ ഖബർ ബഖീ ഇലും, അതിന്റെയൊക്കെ മുകളിൽ ഖുബ്ബ ഉണ്ടായിരുന്നു (ഇമാം നവവി (റ)  : തഹ്ദീബുൽ അസ്മാഹ് 2/79)

♦️ശുഐബ് നബി (അസ) മിന്റെ ഖബറിന് മുകളിൽ വലിയ ബിനാഹ് (കെട്ടിടം) ഉണ്ടായിരുന്നുവെന്നും ജനങ്ങൾ തബറുക് ഉദ്ദേശിച്ച് വിദൂരത്ത് നിന്നും സിയാറത്തിന്ന് വരാറുണ്ടെന്ന് ഇമാം നവവി (റ) തഹ്ദീബുൽ അസ്മാഹ് /279)

♦️മദ് ഹബിന്റെ ഒന്നാം ഇമാമും താബിഉമായ അബൂ ഹനീഫ (റ) വിന്റെ ഖബറിൻ മേൽ അബൂ സഈദ് (റ) ഖുബ്ബ നിർമ്മിച്ചിരുന്നുവെന്ന് (ഇബ്നു കസീർ അൽബിദായതു വന്നിഹായ 12/95)

*മുകളിൽ വിശദീകരിച്ചതിൽ നിന്ന്  മഹാന്മാരുടെ ഖബറുകൾ കെട്ടിപ്പൊക്കുക , ഖുബ്ബ പണിയുക , ചുറ്റുമതിൽ (മഖാം)  ഉണ്ടാക്കുക, എന്നത് പന്തികേടില്ലെന്നും സ്വഹാബത്തും, താബിഉകളും, ശേഷമുള്ള മുഴുവൻ പണ്ഡിതന്മാരും അനുവർത്തിച്ചത് തന്നെയാണെന്നും വ്യക്തമായി!*

           29/03/2020
           സിദ്ധീഖുൽ മിസ്ബാഹ്
           8891 786 787🌀
✍🏻__________________________

"വലിയ വഹാബിയാണ് "ദയൂബന്ദി നേതാവ് കാന്ദലവിയുടെ വെളിപ്പെടുത്തൽ

🔻________________________🔻
*"മൗലവി സാഹബ്!  ഞാൻ*
*നിങ്ങളേക്കാൾ വലിയ*
*വഹാബിയാകുന്നു"*

*ദേവ്ബന്ദീ നേതാവായ*
*മൗലവി സകരിയ്യ:കാന്തലവി വെളിപ്പെടുത്തിയത്!!*

*തബ്ലീഗീ പണ്ഡിതരായ മൗലവിഅബുൽ ഹസൻ അലി നദ് വിയും ,  മൗലവി മൻസൂർ നൂമാനിയും*

1944 ൽ
തബ്ലീഗീ ജമാഅത്തിന്റെ ശില്പിയായ
മൗലവി ഇല്യാസ് കാന്തലവി മരണപ്പെടുന്നതിന്റെ 12 ദിവസങ്ങൾക്ക് മുമ്പ്
*തബ്ലീഗീ ജമാഅത്തിന്റെ*
*അഖില ലോക ആസ്ഥാന കേന്ദ്രമായ*
*ഡൽഹി നിസാമുദ്ധീൻ ബംഗ്ലവാലി*
*മസ്ജിദിൽ വെച്ച്*
മൗലവി ഇല്ല്യാസ് കാന്തലവി മരണപ്പെട്ടാൽ
 അദ്ധേഹത്തിന്റെ പിന്തുടർച്ചക്കാരൻ ആരായിരിക്കണമെന്ന ദീർഘമായ സംഭാഷണത്തിന്റെ അവസാന ഭാഗത്തിൽ
മൗലവി മൻസൂർ നൂമാനിയും
മൗലവി അബുൽ ഹസൻ അലി നദ് വിയും സംയുക്തമായി
*മൗലവി സകരിയ്യ കാന്തലവിയോട്*
നടത്തിയ അഭ്യർത്ഥന
നമുക്ക്  ഇങ്ങനെ വായിക്കാം.
👇👇👇👇👇👇👇👇👇👇

*اوہم خود اپنے بارے میی بهی* *صفائی سے عرض كرتے ہیں کہ*
*ہم بڑے "سخت وہا بی ہیں"*

"ഞങ്ങൾ ഞങ്ങളെ സംബഡിച്ച് സ്പഷ്ടമായി പറയുന്നു.
*ഞങ്ങൾ കഠിന വഹാബികളാകുന്നു.*

(ഇക്കാരണത്താൽ)
ഇവിടെ ഹസ്റത്ത് (മൗലവി ഇല്യാസ് കാന്തലവി)യുടെ  ഖബറാണ്,ഇത് ഹസ്റത്ത് നിസ്കരിച്ച പള്ളിയാണ്,ഇത് ഹസ്റത്ത് താമസിച്ച റൂമാണ്.എന്നും പറഞ്ഞ് പ്രത്യേകമായ യാതൊരു ആകർഷിപ്പിക്കലുമുണ്ടാക്കരുത്''

വഹാബിസം വ്യക്തമാക്കിയ തബ്ലീഗീ നേതാക്കളോട് ദേവ്ബന്ദീ നേതാവ്
*മൗലവി സകരിയ്യ:കാന്തലവിയുടെ*
പ്രതികരണം ഇങ്ങനെ വായിക്കാം
👇👇👇👇👇👇👇👇👇👇
*مولوی صاحب !  میی خود تمسے*
*بڑا "وہابی" ہوں*

*"മൗലവി സാഹബ് ഞാൻ*
*നിങ്ങളേക്കാൾ വലിയ* *വഹാബിയാകുന്നു."*

എന്റെ പിതൃസഹോദരൻ (മൗലവി ഇല്ല്യാസ് കാന്തലവിയുടെ) ഖബർ, ഹസ്റത്തിന്റെ റൂമിന്റെ വാതിലും മതിലും കാരണം ആരും ഇവിടെ വരേണ്ട യാതൊരാവശ്യവുമില്ലെന്ന് (ഞാൻ)നിങ്ങളോട് നിർദേശിക്കും.

*[സവാനിഹേ യൂസുഫ് കാന്തലവി :പേ :202:204]*
മുസ്വന്നിഫ്
*മൗലവി മുഹമ്മദ് സാനി ഹസനി*
മുഖദ്ധിമ:
*മൗലവി അബുൽ ഹസൻ നദ് വി*

ദേവ്ബന്ദി തബ്ലീഗീ ജമാഅത്തുകാരും അവരുടെ നേതാക്കളും കേവല വഹാബികളല്ല മറിച്ച് തീവ്രവഹാബികളാണെന്ന് അവർ തന്നെ കൃത്യമായി നമുക്ക് ബോധ്യപ്പെടുത്തി തരുന്ന വരികളാണ് നാം വായിച്ചത്.

മൗലവി യാസീൻ സാഹബ്,മൗലവി ഇല്യാസ് കാന്തലവി, മൗലവി ശാഹ് അബ്ദുൽഖാദിർ, മൗലവി യൂസുഫ് കാന്തലവി തുടങ്ങിയവരുടെ നിർദേശപ്രകാരം
മുസ്ലിം വിഭാഗങ്ങൾക്കിടയിൽ പരസ്പരം വിയോജിപ്പിന്റെയോ ഭിന്നിപ്പിന്റെയോ സംശയങ്ങൾ കലർപ്പുകൾ ഉണ്ടാകാൻ പാടില്ല എന്ന ശക്തമായ നിലപാടിൽ
മൗലവി സകരിയ്യ: കാന്തലവി
1348 (1928) മുതൽ 1386 (1976) കാലയളവിൽ എഴുതിയ

حکایات صحابہ
 ഹികായാതേ സ്വഹാബ
فضائل اعمال
ഫളാഇലേ അഅ്മാൽ

തുടങ്ങിയ ഗ്രന്ഥങ്ങൾ
അഹ്ലുസ്സുന്ന:അശ്അരിയ്യ:
പണ്ഡിതരുടെ ശക്തമായ
വിമർശനത്തിന്ന് വിധേയമായിട്ടില്ല എന്നത് ശരി തന്നെയാണ്.

എന്നാൽ മൗലവി സകരിയ്യ: കാന്തലവി
1367 (1947)ൽ എഴുതിയ
فضائل حج

ഫളാഇലെ ഹജജിലും
1386 (1966) ൽ എഴുതിയ

فضائل درود

ഫളാഇലേ ദുറൂദിലും
എഴുതിയ വിശ്വാസ ആചാരങ്ങൾക്ക് എതിരായതും,
അഹ്ലുസ്സുന്ന: അശ്അരിയ്യ:
വിശ്വാസങ്ങൾക്ക് വിരുദ്ധമായതും,
മൗലവി ഇസ്മായിൽ ദഹ്ലവി
എഴുതിയതും
ഇന്ത്യയിലെ ഒന്നാമത്തെ
വഹാബി പുസ്തകവുമായ
തഖ് വിയതുൽ ഈമാൻ എന്ന ക്ഷുദ്ര കൃതി
1393 (1973) ൽ
അറബി ഭാഷയിലേക്ക് മൊഴിമാറ്റം നടത്താൻ
അദ്ധേഹം തന്നെ
മൗലവി നദ് വി സാഹിബിനോട് ആവശ്യപ്പെട്ടതോടെ
അദ്ധേഹത്തിന്റെ വഹാബിയ്യത്ത് പകൽ വെളച്ചം പോലെ പ്രകടമാവുകയായിരുന്നു.

തബ്ലീഗീ ജമാഅത്തുകാരുടേയും ദേവ്ബന്ദി പണ്ഡിതരുടേയും ഗ്രന്ഥങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലാതെ, അവ എഴുതപ്പെടാനുള്ള സാഹചര്യങ്ങളെ കുറിച്ചോ കൊല്ലവർഷങ്ങളെ കുറിച്ചോ വ്യക്തമായി വിശകലനം നടത്താതെ,
അവരെ സംബന്ധിച്ച് എഴുതപ്പെട്ട ഉർദു ഗ്രന്ഥങ്ങളെ കുറിച്ച്
യാതൊരു അവബോധവുമില്ലാതെ,
അവരുടെ ഏതെങ്കിലും ഒരു പുസ്തകത്തിൽ
സുന്നി:അശ്അരിയ്യ: അനുകൂലമായ എഴുത്ത് കുത്ത്കളോ,സംഭവങ്ങളോ, കഥകളോ വായിച്ച്
ഇവരെ കുറിച്ച്. ഖുത്വുബുൽ അഖ്ത്വാബായും
ഖുത്വുബുൽ ഇർഷാദായും
ഗൗസുൽ അഅ്ളമായും
അൽ മുഹദ്ധിസുൽകബീറായും
വാഴ്ത്തിപ്പറയുന്നവർ അങ്ങനെ
പ്രചരിപ്പിക്കുന്നവർ അല്ലാഹുവിനെ ഭയപ്പെടുക. എന്ന്
വിനീതമായി അഭ്യർത്ഥിക്കുന്നു.

NB:മൗലവി ഇല്ല്യാസ് കാന്തലവിയുടെ
മരണശേഷം
ഡൽഹി നിസാമുദ്ധീനിൽ
 ബഗ്ലവാലി മസ്ജിദ് എന്ന
തബ്ലീഗീ ജമാഅത്തിന്റെ അഖിലലോക കേന്ദ്രത്തിന്റെ ഗ്രൗണ്ട് ഫ്ളോറിൽ വളരെചെറിയ
കൊട്ടിയടക്കപ്പെട്ട
 റൂമുണ്ടാക്കി ആർകും തിരിച്ചറിയാൻ സാധിക്കാത്ത വിധം അദ്ധേഹത്തിന്റെ ഖബറിനെ ഒളിപ്പിക്കപ്പെട്ടു എന്നത്
 മൗലവി സകരിയ്യ: കാന്തലവി അsങ്ങുന്ന മൂവർസംഘത്തിന്റേയും ചർച്ച ഫലം കണ്ടതിന്റെ കൃത്യമായ അടയാളപ്പെടുത്തലായി നമുക്ക് വിലയിരുത്താം.

.......................................................
*മുഹമ്മദ് ഇസ്മാഈൽ അംജദി*
*മഹാരാഷ്ട്ര*
*9819631650*
💙_________________________🌸✍🏻

നാനൂഥവി ഉൾപ്പെടെയുള്ള ദയൂബന്ധികൾ വഹാബിയൻ പ്രബോധകർ തന്നെ !



*മൗലവി ഖാസിം നാനൂതവി*
*ഉൾപ്പെടെ ദേവ്ബന്ദി പണ്ഡിതർ*
*തീമിയ്യൻ : വഹാബിയ്യ:*
*പ്രബോധകർ തന്നെ.*✍🏻

*കൃത്യമായ വെളിപ്പെടുത്തലുമായി*
*തബ്ലീഗ് പണ്ഡിതൻ*

 കർമ്മ ശാസ്ത്രത്തിൽ ബാഹ്യമായി ഇബ്നു തീമിയ്യ:യും ഇബ്നു അബ്ദിൽ വഹാബും ഹമ്പലിയ്യ:തും
ദേവ്ബന്ദി പണ്ഡിതർ ഹനഫിയ്യ:തും
വാദിക്കുന്നുണ്ടെങ്കിലും

*തൗഹീദ് ആദർശപരമായി തീമിയ്യ:നജ്ദിയ്യൻ:വഹാബിയ്യ:ഇസ്മാഈലിയ്യ:ദേവ്ബന്ദിയ്യ:തബ്ലീഗിയ്യ:*
തുടങ്ങിയ ധാരകളെല്ലാം ഒന്നാണെന്ന് ക്യത്യമായി തന്നെ തബ്ലീഗീ പണ്ഡിതൻ സമർത്ഥിക്കുന്നു.

*(رکن مجلس شوری دارالعلوم دیوبند)*
"റുക്ൻ മജ്ലിസേ ശൂറാ
ദാറുൽ ഉലൂം ദേവ്ബന്ദും"
തബ്ലീഗീ ജമാഅത്തിന്റെ ശിൽപ്പിയും *മൗലവി ഇല്ല്യാസ് കാന്തലവി* യുടെ പ്രധാനശിഷ്യനുമായ
*മൗലവി മൻസൂർ നൂമാനി*
എഴുതുന്നു✍️.

യഥാർത്ഥ തൗഹീദിലേകും സുന്നത്തിന്റെ ഇത്തിബാഇലേക്കും
ക്ഷണിക്കുന്ന വിഷയത്തിൽ
ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാന ഗ്രന്ഥവുമായ
*ശൈഖ് ഇബ്നു അബ്ദിൽ വഹാബിന്റെ*
*കിതാബുത്തൗഹീദും* അത് പോലെ തന്നെ *കശ്ഫുശുബ്ഹാതും* അദ്ധേഹത്തിന്റെ ജീവചരിത്രവും ഞാൻ വായിച്ചു.

അല്ലാഹുവിന്റെ തൗഫീഖിനാൽ
ഖുർആനും റസൂലിന്റെ യഥാർത്ഥ തൗഹീദിന്റെ
ദഅ് വത്ത് മനസ്സിലാക്കിയവരും
അതിനെ പ്രിയം വെച്ചവരും ശിർക്ക് ബിദ്അത്തുകളെ വിരേധിക്കുന്നവരും
അടിസ്ഥാനപരമായി
*ഇബ്നു അബ്ദിൽ വഹാബിന്റെ* ദഅ'വത്തിനോട് പൂർണ്ണമായും യോജിക്കുമെന്നും ഐക്യപ്പെടുമെന്നും
ഞാനുറപ്പിക്കുന്നു.

ശിർക്കിനെ റദ്ദ് ചെയ്യുക. യഥാർത്ഥ തൗഹീദ് പ്രബോധനം ചെയ്യുക.
തുടങ്ങിയ വിഷയങ്ങളിൽ
*മൗലവി ഇസ്മായിൽ* *ദഹ്ലവിയുടെ തഖ് വിയത്തുൽ ഈമാനിലും*
 അതേ നിലപാടാണ് സ്വീകരിച്ചത്.

വീണ്ടും മൗലവി നൂമാനി എഴുതുന്നു.

*"ശൈഖ് ഇബ്നു അബ്ദിൽ വഹാബിന്റെയും* അദ്ദേഹത്തിന്റെ ശിഷ്യ പരമ്പരയിലെ ഉന്നതന്മാരുടേയും പുസ്തകങ്ങൾ പരിശോധിച്ചാൽ യഥാർത്ഥ തൗഹീദിലേക്കും സുന്നത്തിന്റെ ഇത്തിബാഇലേക്കും ക്ഷണിക്കുക,
ശിർക്ക് ബിദ്അത്തുകളോട് സന്ധിയില്ലാ സമരം നടത്തുക,
ഇസ്ലാമിനെ അതിന്റെ യഥാർത്ഥ രൂപത്തിൽസമർപ്പിക്കുക, തുടങ്ങിയവയായിരുന്നു. അവരുടെ പ്രവർത്തനമെന്ന യാഥാർത്ഥ്യം നിസ്സംശയം ബോധ്യപ്പെടും.

ഹിന്ദുസ്ഥാനിലെ വഴി പിഴച്ച ജനതക്ക്
*"തഖ് വിയതുൽ ഈമാൻ"*
എന്ന പുസ്തകത്തിലൂടെ
*മൗലവി ഇസ്മാഈൽ ദഹ്ലവി*
 നൽകിയ സന്ദേശവും
അടിസ്ഥാനപരമായി അതു
 തന്നെയായിരുന്നു.
*മൗലവി ഇസ്മാഈലിന്ന്* ശേഷം ദേവ്ബന്ദികളുടെ സമുന്നത നേതാക്കളായ
*മൗലവി ഖാസിം നാനൂതവിയും*
*മൗലവി റഷീദ് ഗങ്കോഹിയും*
അവരുടെ *ഖലീഫമാരും* *ശിഷ്യന്മാരും* അതേ സന്ദേശത്തിന്റെ പതാക വാഹകരായിരുന്നു''.

ആശയ വിവർത്തനം
[ശൈഖ് മുഹമ്മദ് അബ്ദിൽ വഹാബ് കി ഖിലാഫ് പ്രോപഗണ്ട .... പേജ്: 11,48,72,73]

തബ്ലീഗീ ജമാഅത്തിന്റെ ശില്പിയും
മൗലവി ഇല്ല്യാസ് കാന്തലവിയുടെ ഉസ്താദുമായ മൗലവി ഖലീൽ അമ്പേട്ടവി
എഴുതുന്നു✍️.

 "നമ്മുടെ ഉലമാഇന്നരികിൽ
(ഉലമാഏദേവ്ബന്ദിന്നരികിൽ)
ശൈഖുൽ ഇസ്ലാം ഇബ്നു തീമീയ്യയും, ശൈഖുൽ ഇസ്ലാം ഇബ്നുൽ ഖയ്യിമും,
ഈ രണ്ട് മഹാന്മാരും
വലിയ സ്ഥാനമുള്ള പണ്ഡിതരാകുന്നു."

1344ൽ റോസ് നാമ: 'സമീൻദാർ' ന്റെ എഡിറ്റർ മൗലവി ളഫർ അലിഖാനെഴുതിയ കത്തിന്റെ അല്പ ഭാഗത്തിന്റെ ആശയ വിവർത്തനമാണ് മുകളിൽ എഴുതിയത്.
............................................

*✍🏻മുഹമ്മദ് ഇസ്മാഈൽ അംജദി*
           *മഹാരാഷ്ട്ര*
             9819631650
🌸_______________________💙

രോഗ പ്രതിരോധം" ലോക്ക് ഡൗൺ & സോഷ്യൽ ഡിസ്റ്റൻസും, ഹാന്റ് വാഷും പഠിപ്പിച്ച പ്രവാചകർ (സ്വ)

*"രോഗ പ്രതിരോധം" ലോക്ക് ഡൗൺ & സോഷ്യൽ ഡിസ്റ്റൻസും, ഹാന്റ് വാഷും പഠിപ്പിച്ച പ്രവാചകർ (സ്വ)*

✍🏻 :- 24/03/2020

കൊറോണ വൈറസ് മൂലം ലോക രാജ്യങ്ങൾ എടുത്ത് കൊണ്ടിരിക്കുന്ന മുൻ കരുതലുകൾ അഥവാ രോഗ പ്രതിരോധ മാർഗ്ഗങ്ങൾ 1400 വർഷങ്ങൾക് മുമ്പ് മുഹമ്മദ് (സ്വ) പഠിപ്പിച്ച ആശയങ്ങളാണ് , ശുദ്ധിയും, പ്രതിരോധ മാർഗ്ഗങ്ങളും, രോഗം വന്നാൽ പാലിക്കേണ്ട സോഷ്യൽ ഡിസ്റ്റൻസുമെല്ലാം തിരുനബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്

നമുക്ക് ലഭിച്ചിട്ടുള്ള പ്രധാന അനുഗ്രഹങ്ങളില്‍ ഒന്നാണ് ആരോഗ്യം. അത് സംരക്ഷിക്കല്‍ ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. "നിന്റെ സ്വശരീരത്തോട് നിനക്ക് ബാധ്യതയുണ്ട്" (ബുഖാരി) എന്ന പ്രവാചക വചനം ആരോഗ്യ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യല്‍ വിശ്വാസിയുടെ ബാധ്യതയാണെന്ന് വ്യക്തമാക്കുന്നു

 • ഒരു ദിവസം അഞ്ചു സമയങ്ങളിലെ നമസ്‌കാരത്തിനായി നിര്‍ബന്ധ അംഗശുദ്ധി വരുത്തുമ്പോൾ രോഗ പ്രതിരോധത്തിന്റെ വലിയ ആയുധമാണ് ഇതെന്ന് ഏതൊരു ഗവേഷകനും നിരീക്ഷിക്കും. :- അഞ്ച് നേരവും കൈയും മുഖവും 03 പ്രാവശ്യം ,മുഖം കഴുകുമ്പോൾ മൂക്കിൽ വെള്ളം കയറ്റി ചീറ്റിത്തന്നെ കഴുകണം, 3 തവണ ചെവിയും തലയും വെള്ളം കൊണ്ട് തടവണം, ശേഷം കാലും (മുട്ടിന്ന് താഴെ)  ,3 പ്രാവശ്യം കഴുകണം :-   "വുളൂ അ്"  എന്ന ഈ അംഗ ശുദ്ധി എല്ലാ വിശ്വാസികളും 5 നേരത്തെ നമസ്ക്കാരത്തിന്ന് മുമ്പ് മുറ പോലെ നിർവ്വഹിക്കണം

 • മിസ് വാക് (പല്ല് തേചുള്ള വായ ശുദ്ധി) ഓരൊ വുളൂഅ് എടുക്കുമ്പോഴും  ചെയ്യണം

 • ശേഷം നിസ്കാരം (നിസ്കാരം പോലോത്ത ശരീരത്തിനും മനസ്സിനും ഒരേ പോലെ  വ്യായാമം ലഭിക്കുന്ന മറ്റൊന്നുണ്ടോ?)

 • ആഴ്ചയിൽ നഖം വെട്ടി വൃത്തിയാക്കണം വെട്ടിയതിന്ന് ശേഷം നഖം വൃത്തിയായി കഴുകണം

 •  40 ദിവസത്തിനുള്ളിൽ ഗുഹ്യ രോമവും, കക്ഷ രോമവും വൃത്തിയാക്കണം

 • ഏതെങ്കിലും പ്രദേശത്ത് പകർച്ച വ്യാധികൾ ഉണ്ടായാൽ  അവിടെനിന്ന് ആരും പുറത്തേക്കുപോകുകയോ പുറത്തുനിന്ന് ആരും അവിടേക്ക് പോകുകയോ ചെയ്യരുത്  എന്ന തിരുവചനത്തില്‍ എല്ലാ പകര്‍ച്ചവ്യാധികള്‍ക്കും ബാധകമാകുന്ന ശക്തമായ നിര്‍ദ്ദേശമാണുള്ളത്. *(അഥവാ ഇന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ച ലോക് ഡൗൺ)*

 • പുരുഷന്മാർ ഫുൾകൈ വസ്ത്രവും, തലയിൽ തൊപ്പിയും, താടി വെച്ചും,  സ്ത്രീകളാണെങ്കിൽ പർദ്ധയും,  ഹിജാബും , മഫ്തയുമെല്ലാം ധരിച്ച് പുറത്തിറങ്ങണമെന്ന് പഠിപിച്ച തിരുവചനം ഇപ്പോൾ പകർച്ചവ്യാധി വരുമ്പോൾ ഇതൊക്കെ ധരിച്ച് മനുഷ്യർ പുറത്തിറങ്ങുന്നത് കാണുമ്പോൾ ആരോഗ്യം സംരക്ഷിക്കാൻ മുത്ത്നബിയുടെ മാർഗ്ഗങ്ങൾ എത്ര സത്യമാണെന്ന് ബോധ്യപ്പെടുന്നു

 • വൃത്തിഹീനമായ മൂത്രം , കാഷ്ടം പോലോത്ത മറ്റെന്തും  ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ അത് കഴുകി വൃത്തിയാക്കിയതിന്ന് ശേഷമേ നിസ്കരിക്കാൻ പാടുള്ളൂ

 • മല മൂത്ര വിസർജ്ജനം നടത്തുമ്പോൾ പാലിക്കേണ്ട മര്യാദകൾ :- എപ്പോളൊക്കെ നിർവ്വഹിക്കുന്നു വോ അപ്പോഴൊക്കെ  വൃത്തിയായി കഴുകണം ,  ഇടത്തോട്ട് ചെരിഞ്ഞിരിക്കണം , മൂത്രമൊഴിക്കുമ്പോൾ തൊണ്ടയനക്കണം  (തൊണ്ടയനക്കുമ്പോൾ മൂത്രം മുഴുവനായും ക്ലീറായി പോകുന്നു) ,  (ഇടത്തോട്ട് ചെരിഞ്ഞിരിക്കുമ്പോൾ മലമൂത്രം  കൃത്യമായി പോകും എന്ന് ശാസ്ത്രം തെളിയിച്ചതുമാണ്)

 • ഭക്ഷണത്തിന്ന് മുമ്പ് രണ്ട് കയ്യും വൃത്തിയായി കഴുകി വലത് കൈ കൊണ്ട്  ഭക്ഷണം കഴിക്കണം

 • ഭക്ഷണം വലിച്ച് വാരി തിന്നാതെ 3 വിരൽ കൊണ്ട് സമാധാനത്തിൽ ലഘുവായി ഇരുന്ന് കഴിക്കുന്നതാണ് സ്രേഷ്ടം ,കഴിക്കുമ്പോൾ ദൈവത്തെ ഓർത്ത് ദൈവത്തിന്റെ നാമത്തിൽ കഴിക്കണം , അയൽക്കാരൻ പട്ടിണിയിലാണോ എന്നന്വേഷിക്കണം

 ‘ഭക്ഷണ ശേഷം നമസ്‌കാരവും അല്ലാഹുവിനെ ഓര്‍ക്കുന്ന മറ്റു കാര്യങ്ങളും ചെയ്ത് നിങ്ങള്‍ ഭക്ഷണത്തിന്റെ ദഹനം സാധ്യമാക്കണം. അതിനു മുമ്പ് നിങ്ങള്‍ ഉറങ്ങരുത്. നിങ്ങളുടെ ഹൃദയം പാരുഷ്യമുള്ളതാകും’ (ത്വബ്‌റാനി 4952).

 • വെള്ളം കുടിക്കുമ്പോള്‍ പാത്രത്തിലേക്ക് നിശ്വസിക്കരുത് , അത് പോലെ വെള്ളം കുടിക്കുമ്പോൾ ഇരുന്ന് കുടിക്കണം ,  ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോൾ 3 പ്രാവശ്യം  ശ്വാസം എടുത്ത് ഇടവിട്ട് സമാധാനത്തിൽ കുടിക്കണം ഒറ്റയടിക്ക് കുടിക്കരുത് ,  പ്രസ്തുത നബി വചനങ്ങളൊക്കെ ആരോഗ്യ സംരക്ഷണ വിഷയത്തില്‍ ഏറെ പ്രസക്തമാണ്.

 • വയറിനെ 3 ഭാഗമാക്കി 3 ൽ ഒരു ഭാഗം മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം

 • ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലോ , സ്ഖലനത്തിലൂടെ ബീജം പുറപ്പെട്ടാലോ വലിയ അശുദ്ധി നീക്കം ചെയ്യുക എന്ന കരുതലോടെ വലിയ കുളി കുളിക്കണം

 • കിടക്കുമ്പോൾ പോലും വിരിപ്പ് നന്നായി തട്ടി വൃത്തിയാക്കുകയും   പുരുഷന്മാർ മലർന്ന് കിടക്കുന്നത് സ്രേഷ്ടമെന്നും സ്ത്രീകൾ ചെരിഞ്ഞ് കിടക്കണമെന്നും പഠിപ്പിച്ചു

 • ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനും അല്ലാഹുവിന് ഇഷ്ടപ്പെട്ടവനുമാണ് (മുസ്‌ലിം 6945)  :- ഈ തിരുവചനം വ്യായാമം ചെയ്ത് ശരീരത്തെ എന്നും ബലവാനായി ആരോഗ്യത്തോടെ  നിലനിർത്താൻ ഓരോ വിശ്വാസിയും ഉത്സാഹിക്കുന്നു

പ്രവാചകര്‍ (സ്വ) യുടെ  ജീവിതത്തിലെ എല്ലാ കാര്യങ്ങളും  മാതൃകയാണ്. അല്ലാഹു പഠിപ്പിക്കുന്നു

لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ
നിങ്ങള്‍ക്ക് പ്രവാചകരില്‍ നല്ല മാതൃകയുണ്ട് (വി.ഖു അഹ്‌സാബ് 21)

ഷുദ്ധി വിശ്വാസത്തിന്റെ പകുതിയാണ് :- വൈറസ് മൂലം പകർച്ച വ്യാധി ലോകമാസകലം പിടി പെടുമ്പോൾ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മുൻ കരുതലുകൾ 1400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ (സ്വ) പഠിപ്പിച്ച് തന്നതാണ് , കൃത്യമായി പ്രവാചക ചര്യ ഫോളൊ ചെയ്യുന്നവർക്ക് ഒരു വൈറസും പിടി കൂടില്ല , അല്ലാഹു  എല്ലാവർക്കും രക്ഷ നൽകട്ടെ

          ✍🏻സിദ്ധീഖുൽ മിസ്ബാഹ്                         
          8891 786 787
          24/03/2020
______________________🌸🌸🌸

പകർച വ്യാധികൾ മുമ്പും ഉണ്ടായിട്ടുണ്ടോ ?

*കൊറോണ കാരണം പലരാജ്യങ്ങളിലും പള്ളികളടക്കപ്പെട്ടിരിക്കുകയാണല്ലോഇത്തരം അവസ്ഥ ഏതെങ്കിലും കാലഘട്ടത്തിലുണ്ടായതായി ചരിത്ര കിതാബുകളിലുണ്ടോ?*
 ✍✅
അതെ, 1000 വർഷങ്ങൾ മുമ്പ് ഹിജ്റ വർഷം 448ൽ മിസ്വ് റിലും, അൽഅൻദുലുസിലും(ഇന്നത്തെ സ്പെയിൻ,അൻഡോറ,പോർച്ചുഗൽ  എന്നീ യൂറോപ്യൻ രാജ്യങ്ങൾ)
അതിന് മുമ്പ് കാണാത്ത വിധം
വലിയ ക്ഷാമവും പകർച്ച വ്യാധികളും സംഭിവച്ചിരുന്നതായും
നിസ്കാരിക്കാനാളില്ലാതെ പള്ളികൾ പൂട്ടിയടക്കപ്പെട്ടിരുന്നതായും ഹാഫിളുദ് ദഹബി തന്റെ സുപ്രസിദ്ധ ചരിത്ര ഗ്രന്ഥമായ سير أعلام النبلاء
ൽ രേഖപ്പെടുത്തിയതായി കാണാം

👇🏻ഇബാറത്ത് 👇🏻
في عام 448 هـ:

وقع في مصر والأندلس قحطٌ ووباءٌ كبير،
لم يُعهد قبله مثله،
حتى بقيت المساجد مغلقة بلا مصلِّ،
وسُمي: (عام الجوع الكبير).

"سير أعلام النبلاء" (18/ 311)
🕋🕋🕋🕋🕋🕋🕋🕋

പകർച വ്യാധി ഉണ്ടാകുമ്പോൾ മൻ ഖൂസ് ട്രീറ്റ്മെന്റ്


പകർച വ്യാധി ഉണ്ടാകുമ്പോൾ മൻ ഖൂസ് ട്രീറ്റ്മെന്റ്

https://m.facebook.com/story.php?story_fbid=2702132130024404&id=2176010752636547
*മൻഖൂസ്വ് മൗലിദ് ഓതി രോഗപ്രതിരോധത്തിന്ന് അല്ലാഹുവിനോട് ദുആരക്കുന്നതിനെ കളിയാക്കുന്ന പുത്തൻ വാദികൾ ഇത് കേൾക്കുക , ഇസ്ലാമിക ലോകത്തെ വെള്ളി നക്ഷത്രങ്ങളായ ഇബ്നു ഹജർ അസ്ഖലാനി (റ) വിനെ പോലുള്ള മഹാരഥന്മാർ രോഗം മാറാൻ  നമുക്ക് പഠിപ്പിച്ച് തന്ന മാർഗ്ഗങ്ങൾ അറിയുക , അമൽ ചെയ്യുക*

*ഉസ്താദ് അബൂയാസീൻ അഹ്സനി ചെറുശോല*
____________      💚💙💜

https://youtu.be/j6dhxKvN_Us
*റഹ്മത്ത് ഇറങ്ങുന്ന മൻ ഖ്വൂസ് ട്രീറ്റ്മെന്റ്*

*റഹ്മത്ത് ഇറങ്ങും പിശാച് ഓടും*

*റഹ്മത്ത് വേണോ നിൽക്കവിടെ വഹാബികളേ !!!!*

*"മൻ ഖ്വൂസ് മൗലിദ്" വഹാബിസത്തെ ഭയപ്പാടിലും പ്രതിരോധത്തിലുമാക്കുന്നു*

*🎤 ഉസ്താദ് അബൂ യാസീൻ അഹ്സനി ചെറുശോല*
💙_________________________💙




സ്വഹാബി വനിതകൾ യുദ്ധത്തിൽ പങ്കെടുത്തോ ? പ്രതികരണം

https://youtu.be/CAlX4Ga58uc

*സ്വാഹാബി വനിതകൾ പ്രവാചകൻ മുഹമ്മദ് നബി(സ്വ) യുടെ കാലങ്ങളിൽ യുദ്ധങ്ങൾക്ക് പങ്കെടുക്കാറുണ്ടായിരുന്നു എന്ന Dr.അനിൽ മുഹമ്മദ് ന്റെ വികല വാദങ്ങളെ പ്രാമാണികമായി പൊളിച്ചടക്കുന്നു.*


*ഉമ്മു അമ്മാറ (റ) ഉഹ്ദ് യുദ്ധത്തിൽ പങ്കെടുത്തോ*

*മറ്റു സ്വഹാബി വനിതകൾ യുദ്ധക്കളത്തിൽ പോയതെന്തിന്*


*പൂർണമായും കേൾക്കുക.subscribe ചെയ്യുക.അഭിപ്രായങ്ങൾ അറിയിക്കുക.മറ്റുള്ളവർക്ക് ഷെയർ ചെയ്യുക*


*അവതരണം:സലാഹുദ്ധീൻ ശാമിൽ ഇർഫാനി മഞ്ചേരി*

മന്ത്രവും ബാധയും :- മുജാഹിദുകൾ പഠിപ്പിച്ചത്

കായക്കൊടിക്കാരൻ
അറിയുമോ?.....3⃣
🔳🔳🔳
*മുജാഹിദ് നവോഥാനം:*
*മുസ്ലിംകളെ ശിർക്കൻ*
*കേന്ദ്രങ്ങളിലെത്തിച്ചു.*
🔸🔸🔸🔸🔸🔸🔸🔸
ഇടക്കാലത്ത് അമുസ്‌ലിംകളുടെ ചില ആരാധനാ കേന്ദ്രങ്ങളിൽ മുസ്ലിംകൾ പ്രശ്ന പരിഹാരങ്ങൾക്ക് എത്തിപ്പെട്ടതിന്റെ ഫോട്ടോ  പലരും കണ്ടിട്ടുണ്ടാവുമല്ലോ.
അതെങ്ങനെ സംഭവിച്ചുവെന്നറിയുമോ?

മനുഷ്യനുണ്ടാകുന്ന പ്രയാസങ്ങൾക്ക് ഭൗതികവും ആത്മീയവുമായ പരിഹാരം ഇസ്‌ലാമിൽ തന്നെയുണ്ട്.
ഇത്‌ രണ്ടും സുന്നികൾ സ്വീകരിച്ചുപോരുന്നുമുണ്ട്.

എന്നാൽ മൗലവിമാർ ഭൗതിക പരിഹാരം മാത്രം അംഗീകരിക്കുകയും ആത്മീയ പരിഹാരം ശിർക്കാണെന്നു വാദിക്കുകയും ചെയ്തു.പാവം മുജാഹിദുകൾ എന്ത് ചെയ്യും.ഭൗതിക സംവിധാനങ്ങൾ കൈ മലർത്തുമ്പോൾ പോലും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഒരിടമില്ല. ഉള്ളതൊക്കെ ശിർക്കും!!
അവസാനം അവർ ചെന്നുപെട്ടതാവട്ടെ ഇത്തരം കേന്ദ്രങ്ങളിലും.
ഈ യാഥാർഥ്യം തുറന്ന് പറയുകയാണ് സകരിയ സ്വലാഹി.

"ഒരു മുജാഹിദ് പ്രവർത്തകന് ജിന്ന് ബാധയോ സിഹ്ർ ബാധയോ ഉണ്ടായാൽ എന്ത്ചെയ്യണം?.അതിനുള്ള ശറഇയ്യായ റുഖ് യ (മന്ത്രം)എപ്രകാരമാണെന്നു നാം ഇതുവരെയും ജനങ്ങൾക്ക് പറഞ്ഞുകൊടുത്തിട്ടില്ല.....
ഭൗതിക ചികിത്സകൾക്കൊപ്പം തന്നെ റസൂൽ(സ)പഠിപ്പിച്ച പ്രാർത്ഥനകളും മന്ത്രങ്ങളും വിശ്വാസികൾ പതിവാക്കേണ്ടതുണ്ട്.എന്നാൽ രോഗ കാരണം പിടികിട്ടാതെയും ഫലപ്രദമായ ചികിത്സ നിർദേശിക്കാൻ കഴിയാതെയും വൈദ്യശാസ്ത്രം കൈ മലർത്തുന്ന ഘട്ടത്തിൽ പോലും സുന്നതിൽ സ്ഥിരപ്പെട്ടതും ലോകത്തുടനീലമുള്ള സലഫികൾ അംഗീകരിക്കുന്നതുമായ ഈ ചികിത്സ റൂഖ്‌യ ശറഇയ്യ(ശറഇൽ അനുവദിച്ച മന്ത്രങ്ങൾ കൊണ്ടുള്ള ചികിത്സ)ക്ക് അനുവദിക്കാത്ത അവസ്ഥയാണ് ഇന്ന് നമുക്കിടയിൽ നില നിൽക്കുന്നത്.ഈ ചികിത്സ നമ്മുടെ പ്രവർത്തകരെ നാം വേണ്ടതുപോലെ പഠിപ്പിക്കാത്തതിനാൽ നമ്മുടെ ആളുകൾ തന്നെ മനസ്സുമുട്ടി വിഷമിക്കുമ്പോൾ പരപ്രേരണക്ക് വഴങ്ങി അവസാനം ശിർക്കൻ കേന്ദ്രങ്ങളിലേക്ക് പോകുന്ന അവസ്ഥവരെ കാര്യങ്ങൾ എതിനിൽക്കുകയാണ്!! ഈ അധ:പതനത്തിന് ഒരു പരിധിവരെ ഉത്തരവാദികൾ നാം തന്നെയാണ്.എന്ത് കൊണ്ടെന്നാൽ ശറഇയ്യായി അനുവാദമുള്ള ഒരു കാര്യത്തെ ഇടക്കാലത്ത് ചിലർ വിഷയങ്ങൾ പഠിക്കാതെ 'ഖുറാഫാത്'എന്ന് മൊത്തത്തിൽ മുദ്ര കുത്തി മാറ്റി വെച്ചത് കൊണ്ടാണ് ഈ ദുരവസ്ഥയിലേക്ക് നമ്മുടെ കുടുംബങ്ങളിൽ ചിലർ പോലും അറിഞ്ഞോ അറിയാതെയോ എത്തിപ്പെട്ടത്. ഒരാളെ ശിർക്കിലേക്ക് നയിക്കാൻ രോഗ സന്ദർഭത്തെ പിശാച് സമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ് എന്ന കാര്യം നാം മറന്ന് പോകരുത്."

       ജിന്ന്, സിഹ്ർ,കണ്ണേറ്
       റൂഖ്‌യ ശറഇയ്യ
       പ്രമാണങ്ങളുടെ 
       വെളിച്ചത്തിൽ.
       പേജ്.33,34

*✍🏻aboohabeeb payyoli*
🔲🔲🔲🔲🔲🔲🔲🔲

ഏലസ്സും ചരടും ഫിറോസിനെ അത്ര പിടിച്ചില്ല ഞമ്മടെ കായക്കൊടി മൗലവിക്ക്

*ഏലസ്സും ചരടും ഫിറോസിനെ അത്ര പിടിച്ചില്ല ഞമ്മടെ കായക്കൊടി മൗലവിക്ക്*
          _______🔽
ഉറുക്കും ശിർക്കും  വിലക്കും ! കായക്കൊടി ഒന്ന് പഠിച്ചോളൂ !

*ഇബ്നുതീമിയ്യയേക്കാളും ബല്യ സലഫി മുജാഹിദ് വഹാബികളാണോ  നിങ്ങൾ അല്ലല്ലോ*?
🔽
*ഇബ്നുതീമിയ്യയുടെ വാക്കുകൾ തള്ളുക എന്നത് ഖുർആൻ തള്ളുന്നതിന്ന് തുല്യമാണെന്ന് കേരള നവീനവാദികളായ നിങ്ങൾ എഴുതി വെച്ച് പരിചയപ്പെടുത്തിയ സാക്ഷാൽ ഇബ്നു തയ്മിയ്യ തന്നെ പറയട്ടെ*
🔽
*ഉറുക്ക് കെട്ടുന്നത് ശിർക്കാണ് പോൽ ?എന്നാൽ അതിന്റെ യാഥാർത്ഥ്യം ജാഹിലിയ്യാ കാലത്തുണ്ടായ മന്ത്രങ്ങളും ഉറുക്കുകളെയും പറ്റിയാണ് അല്ലാതെ ഖുർആൻ, മറ്റ് ദിക്റുകൾ കൊണ്ടുള്ള ഉറുക്കിനെപ്പറ്റിയൊ മന്ത്രത്തെ പറ്റിയോ അല്ല*
🔽
*ആദ്യമായി ഇബ്നു തയ്മിയ്യ തന്നെ പറയട്ടെ*

*يجوز ان يكتب للمصاب وغيره من المرض شيئا من كتاب الله وذكره بالمداد المباح ويغسل ويسقي . عن ابن عباس قال: اذا عسر على المرأة ولادتها فيكتب: بسم الله لا اله الا الله الحليم الكريم سبحان الله رب العرش العظيم الحمد لله رب العالمين (كأنهم يوم يرونها الج) (كانهم يوم يرون مايوعدون الخ) يكتب فى اناء نظيف فيسقى قال على: يكتب فى كاغدة فيعلق على عضد المرأة قال على: وقد جربناه فلم نر شيئا اعجب* *منه………………..فتاوى ابن* *تيمية 19/36.*
*" മുജാഹിദുകളുടെ ശൈഖുൽ ഇസ്ലാം തന്നെ പറയുന്നത് കാണുക;  “ഖുര്‍ആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കല്‍ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാല്‍ ബിസ്മില്ലാഹി….* *എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തില്‍ എഴുതി അവളെ കുടിപ്പിക്കണം. അലി(റ)പറയുന്നു: ഒരു കടലാസില്‍ ഇത് എഴുതി സ്ത്രീയുടെ തോളില്‍ കെട്ടണം. ഞാന്‍ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാള്‍ അത്ഭുതകരമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല” (ഫതാവാ ഇബ്നുതൈമിയ്യഃ, 19/36).*

*ഇബ്നു തയ്മിയ്യയേ തിരുത്തല്ലെ കായക്കൊടീ*👆🏻👆🏻
🔽
*"ജാഹിലിയ്യ കാലത്തുള്ള ശിര്‍ക്ക് വചനങ്ങള്‍ കൊണ്ടുള്ളവയെ കുറിച്ചാണ് നബി(സ)പറയുന്നത്, ശിര്‍ക്കില്ലാതിരിക്കുമ്പോള്‍ മന്ത്രത്തിന്ന് കുഴപ്പമില്ല....*

*حديث عبادة بن الصامت قال : كنت أرقي من حمة العين في الجاهلية فلما أسلمت ذكرتها لرسول الله فقال : اعرضها علي فعرضتها عليه فقال : ارق بها فلا بأس بها قال عبادة ولولا ذلك ما رقيت بها إنسانا أبدا (صحيح البخاري*

*ഉബാദത്ത് ബിന്‍ സ്വാമിത്ത്(റ)പറയുന്നു ഞാന്‍ ജാഹിലിയ്യ (അജ്ഞാതകാലം)കാലത്ത് ചെങ്കണ്ണിന്ന്‍ മന്ത്രിക്കാറുണ്ടായിരുന്നു. മുസ്ലിമായപ്പോള്‍ ഞാനത് നബി(സ)യോട് പറഞ്ഞു.നബി(സ) അത് കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു ഇത് കൊണ്ട് മന്ത്രിച്ചോളൂ ഒരു കുഴപ്പവുമില്ല. (ബുഖാരി)*

*قال ابن حجر العسقلاني :*
*وقد اجمع العلماء على جواز الرقية عن اجتماع ثلاثة شروط  ان يكون بكلام الله تعالى او باسمائه و صفاته و بالسان العربي او بما يعرف معناه من غيره و ان يعتقد ان الرقية لا تاثر بذاتها و انما بذات الله تعالى (فتح الباري 10/195*

*"ഖുര്‍ആന്‍,അറിയപ്പെട്ട ദിക്റുകള്‍ എന്നിവകൊണ്ട് മന്ത്രിക്കുന്നത് അനുവദനീയമാണെന്നതിന് പണ്ഡിതരുടെ എകാഭിപ്രായമുണ്ട്*
*(ഫതഹുല്‍ ബാരി)*

*ഇമാം റാസി(റ)പറയുന്നത് കാണാം*

*قال الامام الرازي : ان النفث في العقد انما يكون مذموما اذا كان سحرا مضرا بالارواح و الابدان فاما اذا كان النفث لاصلاح الارواح و الابدان وجب ان لا يكون حراما*(تفسير
الكبير"*
*കെട്ടുകളില്‍(ചരട് പോലോത്ത)ഊതി മന്ത്രിക്കല്‍ ശരീരത്തിനും ആത്മാവിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മാരണം പോലോത്തതാണങ്കില്‍ അത് വിരോധിക്കപ്പെട്ടതും എന്നാല്‍ ശരീരത്തിന്‍ ആത്മാവിനും ഗുണം കിട്ടുന്നതാണങ്കില്‍ അനുവദനീയവുമാണ്(റാസി)*__________🖼🖼🖼
                   

*സത്യം മനസ്സിലാക്കുക*
✍🏻
സിദ്ധീഖുൽ മിസ്ബാഹ് - 12/03/2020
8️⃣8️⃣9️⃣1️⃣7️⃣8️⃣6️⃣7️⃣8️⃣7️⃣

സ്ത്രീകളുടെ സമരം സ്വഹാബി വനിതകളോടുള്ള കൽപ്പന !

*സ്ത്രീകളും പൊതുരംഗത്തിറങ്ങി #സമര ഭൂമി # യുദ്ധ ഭൂമി എന്നൊക്കെ പറഞ്ഞ് ചില ന്യായീകരണ പോസ്റ്റ് കണ്ടു !!!!!*____________

✍🏻 Siddeequl Misbah 06/01/2020

*എന്നാൽ മുസ്ലിമീങ്ങളേ !!! ഹബീബ് (സ്വ) യുടെ മറുപടി കേട്ടോളൂ !!!! സ്ത്രീകളെ മൊത്തമായി പ്രതിനിധീകരിച്ച് വന്ന അസ്മാഅ് (റ) വിനോട് നൽകുന്ന സുന്ദരവും സരളവുമായ ഹബീബിന്റെ(സ്വ) മറുപടി*

*മുത്ത് നബിയുടെ കാലത്ത് മുസ്ലിമീങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനമോ യുദ്ധമോ ഒന്നും തന്നെ ഇപ്പോൾ ഇല്ലല്ലോ!!!!*

*അക്കാലത്ത് പോലും നബി (സ്വ) സ്വീകരിച്ച സമീപനം ഇക്കാലത്തെ ചില ഈമാൻ ചൂടാളികൾ അറിഞ്ഞാൽ കൊള്ളാം!!!!*

*ആദ്യം അർത്ഥം നൽകുന്നു :- ഇബാറത്ത് താഴെ നൽകിയിട്ടുണ്ട്*✍🏻👇🏻👇🏻

"യസീദിന്റെ പുത്രി അസ്മാഅ്(റ)യില്‍ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം. നബി(സ്വ) സ്വഹാബികളോടൊന്നിച്ചിരിക്കവെ അവര്‍ വന്ന് ഇപ്രകാരം പറഞ്ഞു. മറ്റു സ്ത്രീകളുടെ ഒരു നിവേദനം സമർപ്പി ക്കാനാണ് തങ്ങളെക്കൊള്ളെ ഞാന്‍ വന്നത്. ഞാനീ പുറപ്പെട്ടതറിഞ്ഞ സർവ്വ സ്ത്രീകളും എന്റെ അഭിപ്രായത്തില്‍ തന്നെയാണ്. പ്രവാചകരെ! നിശ്ചയം തങ്ങളെ സത്യവുമായി അല്ലാഹു നിയോഗിച്ചത് പുരുഷന്മാരിലേക്കും സ്ത്രീകളിലേക്കുമാണല്ലോ. തങ്ങളിലും തങ്ങളെ നിയോഗിച്ച ഇലാഹിലും വിശ്വാസമുള്ളവരാണ് ഞങ്ങള്‍. സ്ത്രീ സമൂഹമായ ഞങ്ങള്‍ നിങ്ങളുടെ വീടുകൾക്കുള്ളില്‍ തളച്ചിടപ്പെട്ടവരും നിങ്ങളുടെ വികാര ശമനത്തിന് വിധിക്കപ്പെട്ടവരും നിങ്ങളുടെ സന്താനങ്ങളെ വഹിക്കുന്ന വരുമാണ്.

*പുരുഷസമൂഹമാകുന്ന നിങ്ങളാണെങ്കില്‍ ജുമുഅഃ ജമാഅത് തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് ഞങ്ങളേക്കാള്‍ ശ്രേഷ്ഠമാക്കപ്പെട്ടവരാണ്. അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ് ഇതിനേക്കാളെല്ലാമുപരി ശ്രേഷ്ഠവും (അതും നിങ്ങൾക്ക് മാത്രമാണ്). നിങ്ങളിൽ പെട്ട ഒരാള്‍ ഹജ്ജിനോ ഉംറക്കോ ജിഹാദിനോ പുറപ്പെട്ടാല്‍ നിങ്ങളുടെ ധനം സംരക്ഷിക്കുന്നവരും സന്താനങ്ങളെ പരിപാലിക്കുന്നവരും ഞങ്ങളാണ്. പിന്നെ ഏതു പുണ്യത്തിലാണ് ഞങ്ങള്‍ നിങ്ങളോട് പങ്കാളികളാവുന്നത്.*

ഇത് ശ്രവിച്ച നബി(സ്വ) സ്വഹാബാക്കളിലേക്ക് മുഖം തിരിച്ച് ഇങ്ങനെ ചോദിച്ചു. തന്റെ ദീന്‍ കാര്യത്തെ സംബന്ധിച്ച് ഇത്രയും ഭംഗിയായി അന്വേഷിക്കുന്ന വല്ല സ്ത്രീയെയും നിങ്ങള്‍ ശ്രവിച്ചിട്ടുണ്ടോ? അവര്‍ പറഞ്ഞു. ഇത്രയൊക്കെ തന്റെ ദീന്‍ കാര്യത്തെ സംബന്ധിച്ച് ഒരു സ്ത്രീ ബോധമുള്ളവളാകുമെന്ന് ഞങ്ങള്‍ ഭാവിച്ചിരുന്നില്ല.

ശേഷം പ്രസ്തുത സ്ത്രീയിലേക്ക് തന്നെ തിരിഞ്ഞ് നബി(സ്വ) ഇങ്ങനെ അരുളി. പെണ്ണെ! നീ പോയിക്കൊള്ളുക. നീ പ്രതിനിധാനം ചെയ്യുന്ന മറ്റു സ്ത്രീകളോട് നീ അറിയിപ്പ് കൊടുക്കുക. അവര്‍ തന്റെ ഭർത്താവുമായി നല്ല നിലക്ക് കൂടി വർത്തിക്കലും അവരുടെ പ്രീതി കാംക്ഷിച്ച് നിന്ന് പോരലും അവരോട് യോജിച്ച് പ്രവര്‍ത്തിക്കലും‍ മേല്പ്റഞ്ഞതിന്റെ പ്രതിഫലത്തോട് തുല്യമുള്ള പ്രതിഫലാർഹമായമ കാര്യമാണ്.

 ഇതുകേട്ട അവര്‍ സന്തോഷാധിക്യത്താല്‍ തക്ബീര്‍ ചൊല്ലിക്കൊണ്ട് പിരിഞ്ഞുപോയി.

 (അദ്ദുറുല്‍ മന്സൂർ വാ.2, പേ.153) ഈ സംഭവം ഇബ്നു അസാകിര്‍(റ) തന്റെ താരിഖില്‍ നിവേദനം ചെയ്തിട്ടുണ്ട്……..

*കണ്ടോ !!അള്ളാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധത്തിന്ന് ഇറങ്ങാനോ പള്ളിയിൽ ജുമുഅ ജമാ അത്തിന് പോകാനോ മുത്ത് നബി (സ്വ)  അനുവാദം കൊടുക്കുന്നില്ല !!!! എന്റെ പ്രിയപ്പെട്ട സ്ത്രീകൾ ഹബീബ് (സ്വ) യുടെ വാക്കുകൾ അർത്ഥവത്താ സ്വീകരിക്കുക !!!! ചില അൽപ്പന്മാരുടെ വാക്കുകൾ കേട്ട് പൊതു രംഗത്തിറങ്ങല്ലേ !!!! അല്ലാഹു ഖൈറ് പ്രധാനം ചെയ്യട്ടെ ആമീൻ*

وَأخرج الْبَيْهَقِيّ عَن أَسمَاء بنت يزِيد الْأَنْصَارِيَّة أَنَّهَا أَتَت النَّبِي صلى الله عَلَيْهِ وَسلم وَهُوَ بَين أَصْحَابه فَقَالَت: بِأبي أَنْت وَأمي إِنِّي وافدة النِّسَاء إِلَيْك وَأعلم نَفسِي - لَك الْفِدَاء - أَنه مَا من امْرَأَة كائنة فِي شَرق وَلَا غرب سَمِعت بمخرجي هَذَا إِلَّا وَهِي على مثل رَأْيِي إِن الله بَعثك بِالْحَقِّ إِلَى الرِّجَال وَالنِّسَاء فَآمَنا بك وبإلهك الَّذِي أرسلك وَإِنَّا معشر النِّسَاء محصورات مقصورات قَوَاعِد بُيُوتكُمْ ومقضى شهواتكم وحاملات أَوْلَادكُم وَإِنَّكُمْ معاشر الرِّجَال فضلْتُمْ علينا بِالْجمعَةِ وَالْجَمَاعَات وعيادة المرضى وشهود الْجَنَائِز وَالْحج بعد الْحَج وَأفضل من ذَلِك الْجِهَاد فِي سَبِيل الله وَإِن الرجل مِنْكُم إِذا خرج حَاجا أَو مُعْتَمِرًا أَو مرابطاً حفظنا لكم أَمْوَالكُم وغزلنا لكم أثوابكم وربينا لكم أَمْوَالكُم فَمَا نشارككم فِي الْأجر يَا رَسُول الله فَالْتَفت النَّبِي صلى الله عَلَيْهِ وَسلم إِلَى أَصْحَابه بِوَجْهِهِ كُله ثمَّ قَالَ: هَل سَمِعْتُمْ مقَالَة امْرَأَة قطّ أحسن من مسساءلتها فِي أَمر دينهَا من هَذِه فَقَالُوا يَا رَسُول الله مَا ظننا أَن امْرَأَة تهتدي إِلَى مثل هَذَا فَالْتَفت النَّبِي صلى الله عَلَيْهِ وَسلم إِلَيْهَا ثمَّ قَالَ لَهَا: انصرفي أيتها الْمَرْأَة وأعلمي من خَلفك من النِّسَاء إِن حسن تبعل إحداكن لزَوجهَا وطلبها مرضاته واتباعها مُوَافَقَته يعدل ذَلِك كُله
فأدبرت الْمَرْأَة وَهِي تهلل وتكبر استبشاراً

الدر المنثور…….

 أخرجه البيهقى فى شعب الإيمان
(٦/٤٢٠، رقم ٨٧٤٣) ، وابن عساكر ٧ (/٣٦٣) ………
 أخرجه البيهقى فى شعب الإيمان
(٦/٤٢٠، رقم ٨٧٤٣) ، وابن عساكر ٧ (/٣٦٣) ………
 أخرجه البيهقى فى شعب الإيمان
(٦/٤٢٠، رقم ٨٧٤٣) ، وابن عساكر ٧ (/٣٦٣) ………

✍🏻 സിദ്ദീഖുൽ മിസ്ബാഹ് 06/01/2020____________________🌷

മൗലവിയുടെ നുണ നിർവീര്യം !! (sub:- സ്ത്രീ ജുമുഅ ജമാ അത്ത്)

*നൗഷാദ് മങ്കടയുടെ നുണ നിർവീര്യം !!  (sub:- സ്ത്രീ ജുമുഅ ജമാ അത്ത്)*

*സ്ത്രീകൾക്ക് പള്ളിയിൽ വന്ന് നിസ്ക്കരിക്കാമെന്ന് ഇജ്മാ ഉണ്ടെന്നോ ? നവവി ഇമാമിന്റെ പേരിൽ നൗഷാദ് മങ്കടയെന്ന മുജാഹിദ് മൗലവി നടത്തിയ നുണ ബോംബ് നിർവീര്യമാക്കുന്നു*

✍🏻 സിദ്ധീഖുൽ മിസ്ബാഹ് 09/11/2019

ഇമാം നവവി(റ) അവിടത്തെ ഫിഖ് ഹീ ഗ്രന്ഥമായ ഷറഹ് മുഹദ്ദബിൽ ഇബ്നുൽ മുന്ദിറ് (റ) വിൽ നിന്ന്  ഉദ്ധരിച്ച്  ചർച്ച ചെയ്യുന്ന  ഒരു ചെറിയ ഭാഗം മാത്രം  കൊണ്ട് വന്ന് തെറ്റിദ്ധരിപ്പിച്ചതിനുള്ള ഖണ്ഡനമാണ് ഈ  പോസ്റ്റിനാധാരം ! നൗഷാദ് മങ്കട മൗലവി യൂടൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ പ്രസ്തുത ഇബാറത്ത്  അർത്ഥം പറഞ്ഞത് പെരും നുണ മാത്രമാണ്  !  അറബിയുടെ ബാലപാഠം അറിയാതെ അണികളെ പറ്റിച്ചതാണോ അതോ മൗലവി സ്വയം അറിഞ്ഞ് കൊണ്ട് അർത്ഥം മാറ്റിപ്പറഞ്ഞതോ !

لو حضرت

എന്നതിന്റെ  അർത്ഥം മൗലവി തട്ടി വിട്ടത് പെണ്ണ് പള്ളിയിൽ ഹാജറാവണം എന്ന് പോൽ !!
وصلت الجمعة
എന്നതിന്റെ അർത്ഥം പള്ളിയിൽ വന്ന്  ജുമുഅ നിസ്ക്കരിക്കണം പോൽ !

*കഷ്ടം മൗലവിയുടെ അർത്ഥം  !!!!! എന്താണ് യാഥാർത്ഥ്യം നോക്കാം*👇🏻👇🏻👇🏻👇🏻👇🏻💯✔☑

*മൗലവി ഇട്ട ഇബാറത് ഇബ്നുൽ മുന്ദിറിന്റെ ഇജ്മാഹ്*👇🏻👇🏻

 ، فقد نقل ابن المنذر وغيره الإجماع أن المرأة لا جمعة عليها ، وقوله : ولأنها تختلط بالرجال وذلك لا يجوز ، ليس كما قال فإنها لا يلزم من حضورها الجمعة الاختلاط ، بل تكون وراءهم .

*👆🏻👆🏻സ്ത്രീകൾക്ക് അവരുടെ മേൽ  ജുമുഅ ഇല്ലാ എന്നത് ഇജ്മാഉണ്ട് എന്ന് പറഞ്ഞിട്ടാണ് ചർച്ചയുടെ തുടക്കം തന്നെ അത് മങ്കട മൗലവി മനപ്പൂർവ്വം വിഴുങ്ങി ബാക്കി മാത്രം വായിച്ചു*

وقد نقل ابن المنذر وغيره الإجماع على أنها لو حضرت وصلت الجمعة جاز ، وقد ثبتت الأحاديث الصحيحة المستفيضة أن النساء كن يصلين خلف رسول الله صلى الله عليه وسلم في مسجده خلف الرجال ولأن اختلاط النساء بالرجال إذا لم يكن خلوة ليس بحرام .

മുകളിൽ👆🏻 ഇട്ട ഈ ഇബാറത്തിൽ നൗഷാദ് മങ്കട മൗലവി അർത്ഥം കൊടുത്തത് സ്ത്രീകൾക്ക് പള്ളിയിൽ വരാമെന്നും  നിസ്ക്കരിക്കാമെന്നതിന്നും  അനുവദനീയമാണെന്നതിന്ന്  ഇജ്മാഹ് ഉണ്ടെന്ന നുണ നവവി ഇമാമിന്റെ പേരിൽ അടിച്ച് വിട്ടു*

*ഇനിയെന്താണ് ഇബാറത്തിലെ യാഥാർത്ത്യം നമുക്ക് നോക്കാം*
             
(സ്ത്രീകൾ വീട്ടിൽ നിസ്ക്കരിക്കണം അതാണുത്തമം എന്ന തിരു ചര്യ ലംഘിച്ച് കൊണ്ട് ഒരു പെണ്ണെങ്ങാനും പള്ളിയിൽ പോയി നിസ്ക്കരിച്ചാൽ അത് പിന്നെ മടക്കി നിസ്ക്കരിക്കേണ്ടതുണ്ടോ എന്നതാണ് ചർച്ച)

"لو حضرت  ഒരു പെണ്ണ് ഹാജറായാൽ"
"وصلت الجمعة അങ്ങനെ അവൾ ജുമുഅ" നിസ്ക്കരിച്ചാൽ
"جاز അവളുടെ നിസ്കാരം മതിയാകുന്നതാണ്"
              അതായത് നിസ്കാരം സ്വഹീഹാകുന്നതാണ്

👆🏻💯ഇങ്ങനെയാണ് ശരിയായ അർത്ഥം ! അല്ലാതെ പെണ്ണിന്ന് പൊതു പള്ളിയിൽ നിസ്ക്കാരത്തിന്ന് വേണ്ടി പുറപ്പെട്ട് വരൽ അനുവദനീയം എന്നല്ല ! വീട്ടിൽ നിസ്ക്കരിക്കണം എന്ന തിരുകൽപ്പനക്കെതിരായി ഒരു പെണ്ണെങ്ങാനും പൊതു പള്ളിയിൽ വന്നാൽ നിസ്ക്കരിച്ചാൽ ആ നിസ്ക്കാരം സ്വഹീഹാകും എന്നതിന്ന് വേണ്ടിയാണ് ഈ മസ് അല പറയുന്നത് !!! നോമ്പുകാരന്ന് സംയോഗം ചെയ്യൽ ഹറാമാണെന്ന് ഫുഖഹാക്കൾ പഠിപ്പിക്കുമ്പോൾ ഇനിയെങ്ങാനും സംയോഗം ചെയ്താലോ അതിന്റെ പ്രതിവിധിയും ഫുഖഹാക്കൾ പറയും അപ്പോൾ അവിടെ സംയോഗം ചെയ്യൽ അനുവദനീയം എന്ന മസ് അല കണ്ട് പിടിക്കലല്ല !!!! എന്നാൽ നമ്മുടെ കളവൻ  മൗലവി  കണ്ട് പിടിച്ചത് സ്ത്രീകൾക്ക് പൊതു പള്ളിയിൽ നിസ്ക്കരിക്കാൻ  വരൽ അനുവദനീയമാണെന്നതിന്ന് ഇജ്മാഉണ്ടെന്ന !!!! കല്ല് വെച്ച തട്ടിപ്പ് !

""""ഒരു കാര്യം പ്രത്യേകം മനസ്സിലാക്കുക സുന്നികളുടെ വാദം  എന്നത് സ്ത്രീകൾക്ക് ജുമുഅ നിസ്ക്കരിച്ചാൽ അത് സ്വഹീഹാകുമോ അല്ലയോ  എന്നല്ല മറിച്ച് പൊതു പള്ളിയിലേക്ക് ജുമുഅക്കോ ജമാ അതിനോ പുറപ്പെട്ട്  പോകൽ അനുവദനീയമല്ല കറാഹത്താകുന്നു ഫിത്നയുണ്ടെങ്കിൽ ഹറാമുമാകുന്നു"""""

അല്ലാതെ ഒരു പെണ്ണെങ്ങാനും ളുഹ്റിന്ന് പകരമായി ജുമുഅ നിസ്ക്കരിച്ചാൽ ആ നിസ്കാരം സ്വഹീഹാവുകയില്ല എന്ന വാാദം സിന്നികൾക്കില്ല👆🏻👆🏻✅

എന്നാൽ മൗലവിയുടെ വാദം തന്നെ പെണ്ണിന്ന് ജുമുഅക്ക് വരൽ അനുവദനീയമെന്നതിന്ന് ഇജ്മാഹ് ഉണ്ടെന്ന  വാദമാണ് മൗലവി ഈ ഇബാറത്തിൽ നിന്നും  കണ്ടെത്തിയ പെരും നുണ !! നഊദുബില്ലാഹ്

നവവി ഇമാം തന്നെ ഇതേ കിതാബിൽ സ്ത്രീകൾക്ക് ജുമുഅ ജമാ അതിന്ന് പോകൽ കറാഹത്ത് ഫിത്നയുണ്ടെങ്കിൽ ഹറാം എന്ന് ഇമാം നവവി റ പഠിപ്പിക്കുന്നുണ്ട്
👇
*പ്രസ്തുത ഇബാറത്തിൽ സ്ത്രീകൾക്ക് ജുമുഅ യില്ലാ എന്നതിന്ന് ഹദീസും ഇജ്മാഹും ഉദ്ധരിക്കുന്ന ഭാഗത്താണ് ഈ വഞ്ചന നടത്താൻ ശ്രമിച്ചിട്ടുള്ളത്*
👇
*ജുമുഅ സ്ത്രീകൾക്ക് നിർബന്ധമോ സുന്നത്തോ ഇല്ല ളുഹ്റ് 04 റക് അത് ആണ് ഫർള്*
👇
*ഇനി ളുഹ് റ് 04 റക് അതിന്ന് പകരമായി 02 റക് അത് ജുമുഅ നിസ്ക്കരിഛാലോ അത് ളുഹ്റായി പരിഗണിക്കുമോ സ്വഹീഹാകുമോ ? എന്ന ചോദ്യത്തിനാണ് ഇബ്നുൽ മുന്ദിർ , ഇമാം ഹറമൈനി യുടെ ഇജ്മാഹ് ഉദ്ധരിക്കുന്നത് അവർക്ക് ളുഹ്റിന്ന് പകരം ജുമുഅ മതിയാകുന്നതാണെന്നത്*
👇
*അല്ലാതെ നിർബന്ധമോ സുന്നത്തോ അല്ലാത്ത ജുമുഅ നിസ്ക്കാരത്തിന്ന് വേണ്ടി പെണ്ണിന്ന്  പൊതു പള്ളിയിൽ പോകണം  എന്നല്ല അങ്ങനെ പോകൽ കറാഹത്താണെന്നും ഫിത്നയുണ്ടെങ്കിൽ ഹറാമുമെന്നും നവവി ഇമാം ഈ കിതാബിൽ വളരെ വ്യക്തമായി തന്നെ പഠിപ്പിക്കുന്നും ഉണ്ട്*
👇
*ഇതിൽ മൗലവി കണ്ട് പിടിച്ച പെണ്ണിന്ന് ജുമുഅക്ക് വരൽ അനുവദനീയം എന്നതിന്ന് ഇജ്മാ ഹ് എന്നത് കിതാബിൽ നടത്തിയ കൊടും വഞ്ചന മാത്രമാണ് - കാരണം സ്ത്രീകൾക്ക് ജുമുഅ ഇല്ലെന്നതാണ് ഇജ്മാഹ് !!  അപ്പോൾ കാര്യം വ്യക്തമാണ് സ്ത്രീകൾക്ക് ജുമുഅ സുന്നത്തൊ വാജിബോ അല്ല ളുഹ്റ് നിസ്ക്കരിച്ചാൽ മതി ഇനി ളുഹ്റിന്ന് പകരമായി ജുമുഅ നിസ്ക്കരിച്ചാൽ പിന്നെ ളുഹ്റ് മടക്കി നിസ്ക്കരിക്കേണ്ടതില്ല എന്നണ് - ഏത് പോലെ മോഷ്ടിക്കപ്പെട്ട വസ്ത്രം ധരിച് നിസ്കാരം നിർവഹിച്ചാൽ ആ നിസ്കാരം മതി അതിനർത്ഥം മോഷ്ടിക്കൽ അനുവദനീയം എന്നല്ല*

*ഇജ്മാഇന്റെ സത്യാവസ്ഥ ഒന്ന് കൂടി നോക്കൂ*👇👇

ذَكَرْنَا أَنَّ الْمَعْذُورِينَ كَالْعَبْدِ وَالْمَرْأَةِ وَالْمُسَافِرِ وَغَيْرِهِمْ فَرْضُهُمْ الظُّهْرُ فَإِنْ صَلَّوْهَا صَحَّتْ وَإِنْ تَرَكُوا الظُّهْرَوَصَلَّوْا الْجُمُعَةَ أَجْزَأَتْهُمْ بِالْإِجْمَاعِ نَقَلَ الْإِجْمَاعَ فِيهِ ابْنُ الْمُنْذِرِ وَإِمَامُ الْحَرَمَيْنِ وَغَيْرُهُمَا

ജുമുഅക്ക് പോകേണ്ടതില്ലാത്ത (ഉദ്റുള്ള) സ്ത്രീകൾ ,അടിമകൾ , യാത്രക്കാർ, അത് പോലുള്ളവർക്ക് ളുഹ്റാണ് ഫർള് ,

ഇനി ഈ ഉദ്റുള്ളവർ ളുഹ്റിന്ന് പകരമായി  ജുമുഅ നിസ്ക്കരിച്ചാലോ അത് മതിയാകുന്നതുമാണ് (ളുഹ്റ് മടക്കി നിസ്ക്കരിക്കേണ്ടതില്ല) എന്നതിന്ന് ഇബ്നുൽ മുന്ദിറും ഇമാമുൽ ഹറമൈനിയുമൊക്കെ ഇജ്മാഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്

👆🏻 ഇതാണ്  യാഥാർത്ഥ്യം മൗലവിമാർ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ട് നടത്തുന്ന തട്ടിപ്പിൽ  മുഹ്മിനീങ്ങൾ വഞ്ചിതരാവരുത്

✍ സിദ്ധീഖുൽ മിസ്ബാഹ് - 8891 786 787

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate